scorecardresearch

യുഎഇ, ദുബൈ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

ടൂറിസ്റ്റുകൾക്കു ജിഡിആര്‍എഫ്എയുടെയോ ഐസിഎയുടെയോ അനുമതി ആവശ്യമില്ല

India-UAE Flight News, UAE travel update Abu Dhabi, UAE travel update quarantine, UAE travel update Ras Al Khaimah, UAE travel update Ras Al Khaimah quarantine, UAE travel update Sharjah, UAE travel update Dubai, UAE travel update Sharjah, India-UAE flight service, UAE Flights From India, india to uae flight news today, india to uae flight news latest, indian express malayalam, ഇന്ത്യ-യുഎഇ, യുഎഇ, india international travel, india international travel news, india international travel latest news, India US air travel guidelines, India air travel rules, Indian Express

India-UAE Flight News: ഒക്ടോബര്‍ ഒന്നു മുതല്‍ ദുബായില്‍ നടക്കുന്ന എക്‌സ്‌പോ 2020 ന്റെ മുന്നോടിയായി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ഭരണകൂടം ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ടൂറിസ്റ്റ് വിസ നല്‍കാന്‍ ആരംഭിച്ചിരിക്കുകയാണ്.

എന്താണ് മാറ്റം?

എക്‌സ്‌പോ 2020 ട്രേഡ് ഫെയറിന് മുന്നോടിയായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ പ്രവേശനം അനുവദിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഓഗസ്റ്റ് 30 മുതല്‍ ടൂറിസ്റ്റ് വിസ സേവനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് വിസ ഏജന്‍സിയായ വിഎഫ്എസ് ഗ്ലോബല്‍ അറിയിച്ചിരിക്കുന്നത്.

യാത്രയ്ക്കായി കോവിഡ്-19 ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സാമ്പിള്‍ ശേഖരിച്ച സമയം മുതല്‍ 48 മണിക്കൂറിനുള്ളിലുള്ള സര്‍ട്ടിഫിക്കറ്റ് ക്യുആര്‍ കോഡ് സംവിധാനം ഉപയോഗിക്കുന്ന അംഗീകൃത ആരോഗ്യ സേവനത്തില്‍നിന്നുള്ളതാവണം. ഇതുകൂടാതെ, യാത്ര പുറപ്പെടുന്നപ്പെടുന്നതിന് ആറു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ നടത്തിയ ഒരു ദ്രുത പിസിആര്‍ ടെസ്റ്റിന്റെ ക്യുആര്‍ കോഡ് സഹിതമുള്ള റിപ്പോര്‍ട്ടും ഹാജരാക്കണം.

വിനോദസഞ്ചാരികള്‍ക്ക് യുഎഇയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) അല്ലെങ്കില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) അനുമതി ആവശ്യമില്ല.

അതേസമയം, റസിഡന്‍സി വിസയുള്ളവര്‍ക്ക് യുഎഇയിലേക്കുപോകാന്‍ ജിഡിആര്‍എഫ്എയുടെയോ ഐസിഎയുടെയോ അനുമതി വേണമെന്ന് യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു. ദുബായ് റസിഡന്‍സി വിസയുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ച് ജിഡിആര്‍എഫ്എയുടെയും മറ്റു എമിറേറ്റുകളിലുള്ളവര്‍ ഐസിഎയുടെയുമാണ് അനുമതി വാങ്ങേണ്ടത്.

ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

ടൂറിസ്റ്റ് വിസയില്‍ യുഎഇയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവർക്ക് എമിറേറ്റ്സ്.കോം അല്ലെങ്കില്‍ കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, മുംബൈ, പുണെ, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ തങ്ങളുടെ ദുബായ് വിസ പ്രൊസസിങ് സെന്ററുകളില്‍ അപേക്ഷിക്കാമെന്ന് വിഎഫ്എസ് അറിയിച്ചു. ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളിലാണ് ഈ കേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

പുറപ്പെടുന്നതിന് മുമ്പ് വിസ വേണമെന്നത് നിര്‍ബന്ധമാണോ?

നിലവില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎഇ വിസ ഓണ്‍ അറൈവല്‍ അനുവദിച്ചിട്ടില്ല. എന്നാല്‍, ദുബായ് ആസ്ഥാനമായ വിമാനക്കമ്പനിയായ എമിറേറ്റ്‌സില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത് ദുബായ് വഴി ഇന്ത്യയിലേക്കു യാത്ര ചെയ്യുന്ന സാധാരണ പാസ്‌പോര്‍ട്ട് ഉള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ദുബായില്‍ 14 ദിവസം പരമാവധി താമസിക്കാന്‍ വിസ ഓണ്‍ അറൈവല്‍ ലഭിക്കുമെന്നാണ്.

സന്ദര്‍ശക വിസയോ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നല്‍കുന്ന ഗ്രീന്‍ കാര്‍ഡോ, യുണൈറ്റഡ് കിങ്ഡം അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന റസിഡന്‍സ് വിസയോ ഉണ്ടെങ്കിലാണ് ഈ ആനുകൂല്യത്തിന് അര്‍ഹമാവുക. യുഎസ്, യുകെ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ വിസകള്‍ കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ളതായിരിക്കണം.

Also Read: India-UAE Flight News: വാക്സിൻ സ്വീകരിച്ച ഇന്ത്യൻ യാത്രക്കാർക്ക് യുഎഇ സന്ദർശക വിസ നൽകാൻ ആരംഭിച്ചു

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: How to apply for a tourist visa to travel to the uae and dubai