scorecardresearch

Explained: ലോക്ക്ഡൗണ്‍ മൂലം മലിനീകരണം കുറഞ്ഞതാണോ ഓസോണ്‍ ദ്വാരം അടയാന്‍ കാരണം?

ഉത്തര ധ്രുവത്തിന് മുകളിലെ ഓസോണ്‍ പാളിയില്‍ ഫെബ്രുവരിയോടെ കാണപ്പെട്ട ഈ ദ്വാരം വളര്‍ന്ന് ഒരു ദശലക്ഷം കിലോമീറ്റര്‍ വരെ വലിപ്പമുണ്ടായിയെന്ന് ജര്‍മ്മന്‍ എയ്‌റോസ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ പറയുന്നു

ഉത്തര ധ്രുവത്തിന് മുകളിലെ ഓസോണ്‍ പാളിയില്‍ ഫെബ്രുവരിയോടെ കാണപ്പെട്ട ഈ ദ്വാരം വളര്‍ന്ന് ഒരു ദശലക്ഷം കിലോമീറ്റര്‍ വരെ വലിപ്പമുണ്ടായിയെന്ന് ജര്‍മ്മന്‍ എയ്‌റോസ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ പറയുന്നു

author-image
WebDesk
New Update
Arctic ozone layer, ആര്‍ട്ടിക് ഓസോണ്‍ പാളി, Arctic ozone hole, ആര്‍ട്ടിക് ഓസോണ്‍ ദ്വാരം, ഓസോണ്‍ പാളി നശിക്കുന്നു, ozone hole closed, ആര്‍ട്ടിക് ഓസോണ്‍ ദ്വാരം അടഞ്ഞു,ozone layer above arctic, arctic ozone hole closed, polar vortex, coronavirus lockdown, express explained

ആര്‍ട്ടിക്കില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും വലിയ ഓസോണ്‍ പാളിയിലെ ദ്വാരം അടഞ്ഞുവെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിറ്ററിങ് സര്‍വീസ് (സിഎഎംഎസ്) കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

Advertisment

ലോകമെമ്പാടും കോവിഡ്-19 മൂലമുള്ള ലോക്ക്ഡൗണ്‍ കാരണം അന്തരീക്ഷ മലിനീകരണം കുറഞ്ഞതു കാരണമല്ല ഈ ദ്വാരം അടഞ്ഞതെന്നും പോളാര്‍ വോര്‍ട്ടെക്‌സ് എന്ന പ്രതിഭാസം കൊണ്ടാണ് ഈ ദ്വാരം അടഞ്ഞതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഉത്തര ധ്രുവത്തിന് മുകളിലെ ഓസോണ്‍ പാളിയില്‍ ഫെബ്രുവരിയോടെ കാണപ്പെട്ട ഈ ദ്വാരം വളര്‍ന്ന് ഒരു ദശലക്ഷം കിലോമീറ്റര്‍ വരെ വലിപ്പമുണ്ടായിയെന്ന് ജര്‍മ്മന്‍ എയ്‌റോസ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

2020-ല്‍ ഉത്തരാര്‍ദ്ധ ഗോളത്തില്‍ അസാധാരണമായി പ്രത്യക്ഷപ്പെട്ട ഓസോണ്‍ ദ്വാരം അടഞ്ഞുവെന്ന് യൂറോപ്യന്‍ ഏജന്‍സി ഏപ്രില്‍ 23-ന് ട്വീറ്റ് ചെയ്തു. ആര്‍ട്ടിക്കിലേക്ക് ഓസോണ്‍ സമ്പന്നമായ വായു പ്രവാഹത്തിന് കാരണമാകുന്ന പോളാര്‍ വൊര്‍ട്ടെക്‌സ് കഴിഞ്ഞയാഴ്ച്ച കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിറ്ററിങ് സര്‍വീസിന്റെ പ്രവചനുമായി ചേരുന്നതാണെന്നും ട്വീറ്റില്‍ പറയുന്നു.

Advertisment

ഓസോണ്‍ പാളിയുടെ പ്രാധാന്യം

ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്ററിനും 50 കിലോമീറ്ററിനും ഇടയിലെ ആകാശത്തിലാണ് ഓസോണ്‍ (രാസപരമായി മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നതാണ് ഓസോണ്‍ മൂലകം) കാണപ്പെടുന്നത്. ഇതൊരു പാളിയാണെന്നാണ് എല്ലാവരും പറയുന്നതെങ്കിലും അന്തരീക്ഷത്തില്‍ കുറഞ്ഞ അളവിലാണ് ഓസോണ്‍ കാണപ്പെടുന്നത്. ഈ പാളിയുടെ കനം കൂടുതല്‍ എന്ന് പറയുന്ന സ്ഥലങ്ങളില്‍ പോലും ഓരോ ദശലക്ഷം വായു കണികകളിലും വളരെ കുറച്ച് ഓസോണ്‍ കണികകളേ ഉണ്ടാകാറുള്ളൂ.

പക്ഷേ, അവ ഒരു പ്രധാനപ്പെട്ട ദൗത്യം നിര്‍വഹിക്കുന്നു. സൂര്യനില്‍ നിന്നുമുള്ള അപകടകാരികളായ അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്നത് വഴി ഭൂമിയിലെ ജീവജാലങ്ങള്‍ക്കുള്ള ഒരു വലിയ ഭീഷണിയാണ് ഓസോണ്‍ കണികകള്‍ ഇല്ലാതാക്കുന്നത്. ചെടികളിലും മൃഗങ്ങളിലും യുവി രശ്മികള്‍ ചര്‍മ്മാര്‍ബുദത്തിനും മറ്റു രോഗങ്ങള്‍ക്കും അംഗവൈകല്യത്തിനും കാരണമാകും.

ഓസോണ്‍ ദ്വാരങ്ങള്‍

ഓസോണ്‍ ദ്വാരം യഥാര്‍ത്ഥത്തില്‍ ദ്വാരമല്ല. ചില മാസങ്ങളില്‍ അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് വളരയെധികം കുറയുന്ന പ്രദേശങ്ങളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അന്റാര്‍ട്ടിക്കയുടെ മുകളിലെ അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് കുറയുന്ന ഓസോണ്‍ ദ്വാരങ്ങളെകുറിച്ചാണ് സാധാരണ ചര്‍ച്ചയാകുന്നത്. എല്ലാവര്‍ഷങ്ങളിലും സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ദക്ഷിണ ധ്രുവത്തിലെ പ്രത്യോക ജ്യോതിശാസ്ത്ര, രാസപരമായ കാരണങ്ങള്‍ കൊണ്ട് അവയുണ്ടാകുന്നു. അതിന്റെ വലിപ്പം 20 മുതല്‍ 25 ദശലക്ഷം സ്‌ക്വയര്‍ കിലോമീറ്ററുകള്‍ വരെ ആകാറുണ്ട്.

ഉത്തര ധ്രുവത്തിനു മുകളിലും അത്തരം ദ്വാരങ്ങള്‍ കാണാറുണ്ട്. എന്നാല്‍, ദക്ഷിണ ധ്രുവത്തേക്കാള്‍ ചൂടുള്ള താപനിലയില്‍ ഈ ദ്വാരങ്ങള്‍ക്ക് ചെറിയ വലിപ്പമേ ഉണ്ടാകാറുള്ളൂ. ഇതിനുമുമ്പ് ആര്‍ട്ടിക് മേഖലയില്‍ ഏറ്റവും വലിയ ദ്വാരം കണ്ടത് 2011-ലാണ്.

എന്തുകൊണ്ട് ഈ വര്‍ഷം ആര്‍ട്ടിക് ഓസോണ്‍ ദ്വാരം ഇത്ര വലുതായി?

ഈ വര്‍ഷം ആര്‍ട്ടിക്കിന് മുകളിലെ ഓസോണിന്റെ നാശം വളരെ വലുതായി. സ്ട്രാറ്റോസ്ഫിയറില്‍ തണുപ്പു കൂടിയത് അടക്കമുള്ള പതിവില്ലാത്ത അന്തരീക്ഷ അവസ്ഥകളാകാം ഇതിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.

മൈനസ് 80 ഡിഗ്രി സെല്‍ഷ്യസിലെത്തിയ താപനിലയും സൂര്യപ്രകാശവും കാറ്റും ക്ലോറോഫ്‌ളൂറോകാര്‍ബണുകളുടെ (സി എഫ് സികള്‍) സാന്നിദ്ധ്യവും ആര്‍ട്ടിക് ഓസോണ്‍ പാളിയുടെ നാശത്തിന് ഉത്തരവാദികളായെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു.

അന്റാര്‍ട്ടിക്കയിലേത് പോലെ ആര്‍ട്ടിക്കിലെ താപനില ഇത്രയധികം താഴാറില്ലെങ്കിലും ഈ വര്‍ഷം ഉത്തര ധ്രുവത്തിന് ചുറ്റും വീശുന്ന ശക്തിയേറിയ കാറ്റ് തണുത്ത വായുവിനെ ധ്രുവ പ്രദേശത്ത് തടഞ്ഞുവച്ചു. പോളാര്‍ വൊര്‍ട്ടെക്‌സ് എന്ന് അറിയപ്പെടുന്നത് ഇതാണ്.

പോളാര്‍ ശീതകാലത്തിന്റെ അവസാനത്തോടെ ഉത്തര ധ്രുവത്തില്‍ പതിക്കുന്ന ആദ്യ സൂര്യരശ്മികള്‍ ഈ അസാധാരമായ ശക്തമായ ഓസോണ്‍ നാശത്തിന് കാരണമാകുകയും ദ്വാരം നിര്‍മ്മിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും, ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ കാണപ്പെടുന്ന ദ്വാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ വലിപ്പം കുറവാണ്, റിപ്പോര്‍ട്ട് പറയുന്നു.

ഈ പോളാര്‍ വൊര്‍ട്ടെക്‌സ് തന്നെയാണ് ദ്വാരം അടയ്ക്കുന്നതിനും കാരണമായതെന്നും അല്ലാതെ കൊറോണവൈറസ് ലോക്ക്ഡൗണ്‍ കാലത്ത് മലിനീകരണം കുറഞ്ഞതു കൊണ്ടല്ലെന്നും ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.

ഓസോണിന്റെ തിരിച്ചുവരവ്

2018-ലെ ഓസോണ്‍ നാശത്തിന്റെ കണക്കിന്റെ ശാസ്ത്രീയ വിശകലനം അനുസരിച്ച് സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ പാളിയില്‍ 2000-നുശേഷം ഒരു ദശാബ്ദം കൊണ്ട് 1-3 ശതമാനം വരെ ഓസോണ്‍ കൂടിയിട്ടുണ്ട്.

ഇതനുസരിച്ച്, ഉത്തരാര്‍ദ്ധ ഗോളത്തില്‍ 2030 ഓടൂകൂടി ഓസോണിന്റെ അളവ് ആവശ്യത്തിന് ഉണ്ടാകും. ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ 2050 ഓടെയും ധ്രുവങ്ങളില്‍ 2060 ഓടെയും ഓസോണിന്റെ അളവ് പൂര്‍വ സ്ഥിതി പ്രാപിക്കും.

Read in English: Explained: How the ozone layer hole over Arctic closed

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: