നീന്തല്‍ക്കുളത്തിലെ ജലത്തില്‍ ക്ലോറിന്‍ കലര്ത്തിയിട്ടുള്ളതിനാല് കൊറോണക്കാലത്തെ ഏറ്റവും സുരക്ഷിതമായ കായിക ഇനം നീന്തല്‍ ആണെന്ന് തോന്നാം. പക്ഷേ, കുളത്തിലേക്ക് ചാടുന്നതും തിരിച്ചു കയറുന്നതും അപകട സാധ്യത നിറഞ്ഞ ഒന്നാണ്. കരയില്‍ കര്‍ശനമായ സാമൂഹിക അകലം ഉറപ്പു വരുത്താന്‍ കഴിയാത്തതിനാല്‍ ഇന്ത്യയില്‍ അധികൃതര്‍ അമച്വര്‍ നീന്തലുകാര്ക്കു വേണ്ടി കുളങ്ങള്‍ തുറന്ന് നല്കാന് മടിക്കുകയാണ്. നീന്താനെത്തുന്നവരുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കുകയും വേണം.
നീന്തല്‍ എത്ര സുരക്ഷിതമാണ്?
ക്ലോറിന്‍ കലര്‍ന്ന ജലത്തിലാണ് മുങ്ങുന്നത് എന്നതിനാല്‍ നിങ്ങള്‍ ഒറ്റയ്ക്ക് നീന്തുന്നത് സുരക്ഷിതമായിരിക്കും. എന്നിരുന്നാലും, പൊതു കുളങ്ങള്‍ എപ്പോഴും തിരക്കേറിയതായിരിക്കും. കുളിക്കാനെത്തുമ്പോള്‍ അച്ചടക്കം ഇല്ലാത്തതിനാല്‍ സാമൂഹിക അകലം ഉറപ്പു വരുത്തുകയും എല്ലായ്പ്പോഴും കൈകള്‍ ശുദ്ധിയായിരിക്കുന്നതും കര്‍ശനമായി ഉറപ്പ് വരുത്താന്‍ ആകില്ല.
വൈറസ് ഒരിക്കലും അതിര്‍ത്തികളെ മാനിക്കുയില്ലെന്ന് എയിംസിലെ മുന്‍ കമ്മ്യൂണിറ്റി രോഗ വിഭാഗം തലവനായ ഡോക്ടര്‍ ചന്ദ്രകാന്ത് പാണ്ഡവ് പറയുന്നു. ജലത്തില്‍ വൈറസ് വ്യാപിക്കുമെന്നതിന് തെളിവൊന്നുമില്ല. പക്ഷേ, മൂക്കും വെള്ളവും വഴി വ്യാപനം നടക്കാം. അതിനാല്‍, പ്രോട്ടോക്കോള്‍ 100 ശതമാനം ഉറപ്പ് നല്കാന് ആകില്ല. നമുക്കൊരു റിസ്ക് എടുക്കാന്‍ പറ്റില്ല.
ക്ലോറിന്‍ കുളത്തിനെ സുരക്ഷിതമാക്കുമോ?
നല്ല രീതിയില്‍ സൂക്ഷിക്കുന്നതും ശരിയാംവിധം ക്ലോറിനേറ്റ് ചെയ്തതുമായ കുളം സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കുളങ്ങളിലെ ജലത്തില്‍ 2.00 പിപിഎം ക്ലോറിന്‍ ഉണ്ടാകണമെന്ന് അമേരിക്കയിലെ ഏജന്‍സിയായ യുഎസ്എ സ്വിമ്മിങ് പറയുന്നു.
ഈ സാന്ദ്രതയില്‍ ജലത്തിലെ ക്ലോറിന്‍ നശിക്കുമെങ്കിലും അളവ് കൂടി മൂന്ന് പിപിഎം ആയാല്‍ ശരീരത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കും. ഈ വെള്ളം ഉള്ളില്‍ പോയാല്‍ ആമാശയത്തിന് കേടുണ്ടാകും.
Read Also: 2014-ലെ ഇംഗ്ലണ്ടിലെ പരാജയം ജീവിതത്തെ മാറ്റി, സച്ചിന്റെ ഉപദേശം സഹായിച്ചു: വിരാട് കോഹ്ലി
ക്ലോറിന്‍ ഏകജാലക പരിഹാരമല്ലെന്ന് ഡോക്ടര്‍ പാണ്ഡവ് പറയുന്നു. എത്ര ഭംഗിയായി ക്ലോറിനേഷന് ചെയ്യാമെന്ന് നിങ്ങള്‍ ചോദിക്കണം. ജലത്തില്‍ ക്ലോറിന്‍ പൊടി അല്ലെങ്കില്‍ വാതകം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്നതും എല്ലാ സമയത്തും ആവശ്യമായ സാന്ദ്രത ഉണ്ടായിരിക്കുകയും വേണമെന്നതുമാണ് നല്ല രീതിയിലെ ക്ലോറിനേഷന് എന്ന് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കാരണം, ക്ലോറിന്റെ അളവ് കുറഞ്ഞു കൊണ്ടിരിക്കും. അതിനാല്‍ അണുനശീകരണത്തിനുള്ള കഴിവ് കുറഞ്ഞു വരും. നിങ്ങള്‍ക്ക് എപ്പോഴും രണ്ട് ശതമാനം സാന്ദ്രത ഉറപ്പ് വരുത്താന്‍ സാധിക്കുമോ
എന്താണ് മറ്റു വഴികള്‍?
25 യാര്‍ഡ് ദൂരമുള്ള കുളത്തില്‍ 27 പേര്‍ക്ക് ഒരേ സമയം ഇറങ്ങാമെന്ന് യുഎസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നു. ഒളിമ്പിക് ഗെയിംസ് വലിപ്പമുള്ള 50 മീറ്റര്‍ കുളത്തില്‍ 60 പേര്‍ക്കും ഇറങ്ങാം.
യുകെ കുളങ്ങള്‍ തുറന്നപ്പോള്‍ ഘടികാര ദിശയിലേക്ക് നീന്തുന്നതിനാണ് അനുവാദം നല്‍കിയത്. കൂടാതെ, രണ്ട് ലൈനുകളെ ഒന്നാക്കുകയും ചെയ്തു. അസുഖം ഉള്ളവരെ ഒഴിവാക്കി. ഓസ്ത്രേലിയന്‍ ചട്ടങ്ങള്‍ അനുസരിച്ച് ഒരി ലൈനില്‍ ഒരാള്‍ക്ക് മാത്രം നീന്താം. ഇന്ത്യയുടെ ശുപാര്‍ശകളില്‍ താപനില കൂടെ പറയുന്നു.
ഇന്ത്യയില്‍ നീന്തല്‍ പുനരാരംഭിക്കുന്നതിലെ പ്രശ്നങ്ങള്‍ എന്തെല്ലാമാണ്?
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. അടുത്ത അണ്‍ലോക്ക് ചട്ടങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ കുളങ്ങളും തുറക്കുമെന്ന പ്രതീക്ഷയിലാണ് പ്രമുഖ നീന്തല്‍ താരങ്ങള്‍.
അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പരിശീലകരുടേയും ശുചീകരണ തൊഴിലാളികളുടേയും മറ്റു ജീവനക്കാരുടേയും ശമ്പളം മുടങ്ങിയിരിക്കുകയാണ്.
മറ്റുരാജ്യങ്ങളിലെ അവസ്ഥ എന്താണ്?
കഴിഞ്ഞയാഴ്ച വീണ്ടും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു തുടങ്ങുന്നതിന് മുമ്പ് ഓസ്ത്രേലിയയും സിങ്കപ്പൂരും കുളങ്ങള്‍ തുറക്കാനുള്ള നീക്കത്തിലായിരുന്നു. എങ്കിലും പുതിയ കേസുകള്‍ വരാതിരിക്കുന്നതുവരെ ഓസ്ത്രേലിയ കാത്തു നിന്നു. ഏഷ്യയിലെ നീന്തല്‍ പരിശീലന കേന്ദ്രങ്ങളായ ശ്രീലങ്ക, തായ്ലാന്ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ താല്‍ക്കാലിക നടപടികള്‍ സ്വീകരിച്ചു. നീന്തല്‍ താരങ്ങള്‍ക്ക് പരിശീലനം ആരംഭിക്കാന്‍ അനുമതി നല്‍കിയെന്ന് ബംഗളുരുക്കാരനായ നിഹാര്‍ അമിന്‍ പറഞ്ഞു.
എന്തൊക്കെയാണ് അപകട സാധ്യതകള്‍?
വ്യത്യസ്ത ലൈനുകളില്‍ 10-15 വരെ നീന്തല്ക്കാര് ഒരേ സമയം ഇറങ്ങുന്നത് പോലും അപകടകരമാണ്. അവര്‍ ഇടവേള എടുക്കുയും ഇടനാഴികളും വസ്ത്രം മാറുന്നതിനുള്ള മുറികള്‍ ഉപയോഗിക്കുകയും ചെയ്യും. നമ്മള് വെറുതെ നീന്തിയശേഷം വീട്ടില്‍ പോകുകയല്ല ചെയ്യുന്നത്. നമ്മള് വെള്ളം കുടിക്കും നമ്മുടെ ബാഗുകള്‍ സൂക്ഷിക്കാന്‍ ഒരിടം ഉണ്ടാകും. അതിനാല്‍, 10 അടി ദൂരം പരസ്പരം സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാകും, അന്താരാഷ്ട്ര നീന്തല്‍ താരമായ ശ്രീഹരി നടരാജ് പറയുന്നു.
നീന്തല്‍ കുളങ്ങള്‍ തുറന്ന് നല്കാന് ഇന്ത്യ എന്തുകൊണ്ട് മടിക്കുന്നു?
സായിയോ കായിക മന്ത്രാലയമോ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ സുരക്ഷിതമാണെന്ന ഉറപ്പില്ലെങ്കില്‍ വിദേശത്ത് പോയി പരിശീലനം നടത്താമെന്നാണ് പ്രമുഖ നീന്തല്‍ താരങ്ങള്‍ പറയുന്നത്. കാരണം, വിദേശത്ത് പരിശീലനം സിദ്ധിച്ചര് സുരക്ഷിതമായി കുളമൊരുക്കും.
സായിക്ക് കാന്‍ബറയിലെ ഓസ്ത്രേലിയന്‍ സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറുണ്ട്. പ്രമുഖ താരങ്ങള്‍ക്കുവേണ്ടി ആ വഴി നോക്കും. അതേസമയം, പൊതുകുളങ്ങള്‍ തുറക്കുന്നതില്‍ അപകടമുള്ളതിനാല്‍ ആരും ആ വഴിക്ക് ചിന്തിക്കുന്നില്ല.
Read in English: How safe is it to swim: Behind India’s reluctance to reopen pools