scorecardresearch

കാർഷിക മേഖലയിൽ പ്രതിസന്ധിയായി ഇന്ധനവില വർധന

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൃഷിക്ക് മുന്നോടിയായുള്ള ചിലവുകളിൽ 28 ശതമാനം വർധനവാണ് കർഷകർ ഈ വർഷം നേരിടുന്നത്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൃഷിക്ക് മുന്നോടിയായുള്ള ചിലവുകളിൽ 28 ശതമാനം വർധനവാണ് കർഷകർ ഈ വർഷം നേരിടുന്നത്

author-image
WebDesk
New Update
fuel, fuel prices, fuel prices rise, farm operations, fuel prices rise effect on agricultural sector, indian express news, ഡീസൽ, പെട്രോൾ, വില, ie malayalam

വർദ്ധിച്ചുവരുന്ന ഇന്ധന വില ഇതിനകം തന്നെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കർഷക സമൂഹത്തിന് അധിക പ്രതിസന്ധിയാവുകയാണ് ഇന്ധന വില വർധന. പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നത് കാർഷിക മേഖലയിലെ ഉൽപാദനത്തിനു മുന്നോടിയായുള്ള ചെലവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർദ്ധിക്കാൻ കാരണമായതായാണ് കണക്കാക്കുന്നത്.

Advertisment

ഇന്ധന വിലക്കയറ്റവും കാർഷിക മേഖലയിലെ ആദ്യഘട്ട ചെലവുകളും

പഞ്ചാബിൽ 11 ലക്ഷത്തോളം കാർഷിക കുടുംബങ്ങളുടെ പക്കലായി 5.20 ലക്ഷം ട്രാക്ടറുകളുണ്ട്. അവയിൽ കറ്റ കൈകാര്യം ചെയ്യാനുള്ള സൗകര്യമുള്ള 6,000 എണ്ണം അടക്കം ആകെ 17,000 ത്തോളം ഹാർവസ്റ്ററുകൾ ഉൾപ്പെടുന്നു. സംസ്ഥാനത്തുനിന്ന് വർഷം തോറും 36-37 ദശലക്ഷം ടൺ ഗോതമ്പും നെല്ലും വിളവെടുക്കാൻ അവ ഉപയോഗിക്കുന്നു.

ഇതിനുപുറമെ 75,000 സ്റ്റബിൾ മാനേജ്‌മെന്റ് മെഷീനുകൾ സംസ്ഥാനത്തിലെ കർഷകരുടെ കൈവശമുണ്ട്, ഒരു ലക്ഷത്തിലധികം മറ്റു കാർഷിക ഉപകരണങ്ങളുമുണ്ട്. ഈ യന്ത്രങ്ങളെല്ലാം ഡീസലിൽ പ്രവർത്തിപ്പിക്കുന്നതും കൂടുതലും ട്രാക്ടറുമായി ബന്ധിപ്പിച്ചതുമാണ്. പഞ്ചാബിൽ 42 ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷിചെയ്യാൻ ഇവ ഉപയോഗിക്കുന്നു. ഇതിനുപുറമെ സംസ്ഥാനത്ത് ഡീസലിൽ പ്രവർത്തിപ്പിക്കുന്ന 1.50 ലക്ഷത്തിലധികം ട്യൂബ്‌വെല്ലുകളും ഉണ്ട്.

കാർഷിക മേഖലയിലെ ഡീസൽ ഉപഭോഗം

"പഞ്ചാബിൽ ഡീസലിന്റെ ഉപഭോഗം പെട്രോളിനേക്കാൾ 2.5 മടങ്ങ് കൂടുതലാണ്. ഇതിൽ 40 ശതമാനം ഡീസൽ ഉപഭോഗം കാർഷിക മേഖലയിലാണ്.  സംസ്ഥാനത്ത് ആകെയുള്ള 3,400 പെട്രോൾ പമ്പുകളിലെ 20 ശതമാനവും കാർഷിക മേഖലയിലെ ഉപഭോഗത്തെ ആശ്രയിച്ചിരിക്കുന്നു,"പഞ്ചാബിലെ പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ വക്താവ് ഗുർമീത് മോണ്ടി സെഗാൾ പറഞ്ഞു. പകർച്ചവ്യാധി പടരുന്ന സമയത്ത് കഴിഞ്ഞ ഏപ്രിൽ-മെയ് മാസങ്ങളിൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 20 യുഎസ് ഡോളറായി കുറഞ്ഞിരുന്നെന്നും എന്നാൽ സർക്കാർ കർഷകരെ കൊള്ളയടിക്കുകയാണെന്നും സെഗാൾ പറഞ്ഞു.

Advertisment

"കഴിഞ്ഞ ഒക്ടോബർ വരെ 5 മാസത്തേക്ക് ഇത് ബാരലിന് 40 യുഎസ് ഡോളറായി തുടർന്നു. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണയുടെ തോത് അനുസരിച്ച് സർക്കാർ ഒരിക്കലും ചില്ലറവിൽപ്പന വില കുറച്ചില്ല. ക്രൂഡ് ഓയിൽ നിരക്ക് കുറയുമ്പോൾ ചില്ലറ വിൽപ്പന വില കുറയുകയും പിന്നീട് ക്രൂഡ് ഓയിൽ നിരക്കിനൊപ്പം ചില്ലറ വിൽപ്പന നിരക്ക് വർദ്ധിപ്പിക്കുകയുമായിരുന്നു വേണ്ടത്. പക്ഷേ കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത് അത്തരത്തിൽ വിൽപന വില കുറച്ചില്ല,"സെഗാൾ പറഞ്ഞു.

ഒരു വർഷത്തിനിടയിലെ വിലക്കയറ്റം

ബുധനാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് യഥാക്രമം 90.51 രൂപയും 81.64 രൂപയുമായിരുന്നു. "ഒരു വർഷം മുമ്പ് 2020 ഫെബ്രുവരി 18 ന് ഇവയുടെ വില ലിറ്ററിന് യഥാക്രമം 71. 83 രൂപയും 63.62 രൂപയുമായിരുന്നു," സെഗാൾ പറഞ്ഞു. ഈ കണക്കനുസരിച്ച് സംസ്ഥാനത്ത് യഥാക്രമം 28 ശതമാനം, 26 ശതമാന എന്നിങ്ങനെ ഡീസൽ, പെട്രോൾ വിലയിൽ വർധനയുണ്ടായി.

2017 മുതലുള്ള ഡീസൽ നിരക്ക്

പെട്രോൾ, ഡീസൽ വിലകൾ കേന്ദ്രമാണ് തീരുമാനിച്ചതെങ്കിലും സംസ്ഥാന സർക്കാരുകൾക്ക് എല്ലായ്പ്പോഴും മൂല്യവർധിത നികുതിയും (വാറ്റ്) വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തമായി നിലനിൽക്കുന്ന പ്രാദേശിക സെസ്സും കുറയ്ക്കാൻ കഴിയും. 2017 ൽ പഞ്ചാബിൽ ഡീസലിന്റെ വില ലിറ്ററിന് 56 രൂപയായിരുന്നു. 28 ശതമാനം വാറ്റ്, 10 ശതമാനം അധിക നികുതി എന്നിവ ഉൾപ്പെടെ. ഇപ്പോൾ ഇത് ലിറ്ററിന് 81.64 രൂപയായി ഉയർന്നു. ലിറ്ററിന് 25.64 രൂപയുടെ വർദ്ധനവാണുണ്ടായത്. കഴിഞ്ഞ നാല് വർഷത്തിനിടെ 45.8 ശതമാനം വർദ്ധനവാണുണ്ടായത്.

ഒരു ഏക്കർ കൃഷി ഭൂമിയിൽ കാർഷികോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ്

ഈവർഷം ഏപ്രിൽ മുതലുള്ള കാലയളവിൽ ഗോതമ്പ് വിളവെടുപ്പിനായി ഒരാൾക്ക് ഏക്കറിന് 816 രൂപ ഡീസൽ വിലയായി ചെലവഴിക്കേണ്ടതുണ്ട്. കാരണം ഒരു ഏക്കറിൽ ഹാർവസ്റ്റർ ഉപയോഗിച്ചുള്ള കൊയ്ത്തിനായി 10 ലിറ്റർ ഡീസൽ ഉപയോഗിക്കുന്നു. കഴിഞ്ഞ വർഷം ഏക്കറിന് 636 രൂപയായിരുന്നു ചെലവ്. അതിനാൽ ഒരു വർഷത്തിനുള്ളിൽ ഡീസൽ വിലയിൽ മാത്രം ഏക്കറിന് 180 രൂപ വർദ്ധനവാണുണ്ടായത്.

വിളവെടുപ്പിനും വിളവെടുപ്പിനും ശേഷമുള്ള കൃഷിയിടങ്ങൾ തയ്യാറാക്കുന്നതിനിടയിൽ ഒരു പാടത്ത് വിവിധ തരത്തിലുള്ള ട്രാക്ടർ ഘടിപ്പിച്ച യന്ത്രങ്ങളുപയോഗിച്ചുള്ള പത്തോളം ജോലികൾ ആവശ്യമാണ്. ഓരോ ജോലിക്കും ഡീസൽ ഉപഭോഗത്തിൽ 28.3 ശതമാനം വർദ്ധനവ് കാണാനാകും.

ലളിതമായി പറഞ്ഞാൽ, വിളവെടുപ്പിനുശേഷം ഒരു വിളയ്ക്കുള്ള വയൽ ഒരുക്കുന്നതിന് മൊത്തം ചെലവ് ഏക്കറിന് 3,000 രൂപയായാണെങ്കിൽ, ഉയർന്ന ഡീസൽ ചെലവ് കാരണം അത് 3,800 മുതൽ 3,900 വരെ ആയി ഉയരും.

വിളവെടുപ്പിനായി ഏക്കറിന് 1,800 രൂപയാണ് ഈടാക്കാറുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഇത് ഏക്കറിന് 2,200 രൂപ മുതൽ 2,300 രൂപ വരെയായി ഉയർത്തേണ്ടിവരുമെന്ന് ഹാർവസ്റ്റർ ഉടമയും സംഗ്രൂരിലെ കനോയ് ഗ്രാമത്തിലെ കർഷകനുമായി ജഗദീപ് സിംഗ് പറഞ്ഞു.

- അഞ്ജു അഗ്നിഹോത്രി ഛബ്ബ

Fuel Price

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: