വെള്ളപ്പൊക്കത്തില്‍ ട്രെയിന്‍ കുടുങ്ങിയതോടെ ആയിരത്തോളം യാത്രക്കാരാണ് മഹാലക്ഷ്മി എക്‌സ്പ്രസില്‍ വലഞ്ഞത്. ഇന്ത്യന്‍ റെയില്‍വെയെ സംബന്ധിച്ച് ഇത്തരം സന്ദര്‍ഭങ്ങള്‍ അത്ര അപരിചിതമല്ല. വെള്ളത്തില്‍ കുടുങ്ങി കിടക്കുന്ന ട്രെയിനില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്തുന്നതിന് റെയില്‍വെയ്ക്ക് പ്രത്യേക പ്രോട്ടോക്കള്‍ തന്നെയുണ്ട്.
യാത്രക്കാരുടെ സുരക്ഷ
ട്രെയിന്‍ വെള്ളത്തില്‍ നിന്നും പുറത്ത് കൊണ്ടു വരിക എന്നതിനേക്കാള്‍ പ്രാധാന്യം യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുക എന്നതാണ്. ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ക്കാണ് ട്രെയിനിന്റെ ചുമതല.
ജില്ലാ അധികൃതരുമായുള്ള സഹകരണം
ദുരന്തനിവാരണ സേനയുടെ സഹായത്തോടെയാണ് പ്രവര്‍ത്തം. ഡിആര്‍എം ഇതിനായി ജില്ല ഭരണകൂടത്തിന്റെ സഹായം തേടും. വാട്ടര്‍ ബോട്ടില്‍, ഭക്ഷണം, മരുന്നുകള്‍ തുടങ്ങി അടിയന്തരമായി വേണ്ട വസ്തുക്കള്‍ നല്‍കുന്നതിനുള്ള അധികാരം ഡിആര്‍എമ്മിനാണ്. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ട്രെയിനുമായി നേരിട്ട് ബന്ധപ്പെടുക.
ട്രെയിന്‍ വെള്‌ളത്തിന് പുറത്തെത്തിക്കുക
ട്രെയിന്‍ ഏറ്റവും അടുത്ത സ്റ്റേഷനിലെത്തിക്കുകയാണ് ലക്ഷ്യം. മിക്ക് ട്രെയിനുകള്‍ക്കും പാളത്തില്‍ ഒരടി പൊക്കത്തില്‍ വെള്ളം കയറിയാലും ഓടാന്‍ സാധിക്കും. എന്നാല്‍ വെള്ളം കൂടുന്തോറും ട്രെയിനിന്റെ എഞ്ചിന്‍ തകരാറാകാന്‍ സാധ്യത കൂടുതലാണ്.
മഹാലക്ഷ്മി എക്‌സ്പ്രസിന്റെ കാര്യത്തില്‍ നാല് അടിയുള്ള വെള്ളം ഒരടിയാകാനായി കാത്തിരിക്കുകയാണ് അധികൃതര്‍. ശേഷം ഒരു എഞ്ചിന്‍ ട്രെയിനിനരികിലെത്തുകയും ഒറ്റപ്പെട്ടു പോയ ട്രെയിനിനെ പുറത്തേക്ക് കൊണ്ടു വരികയുമാണ് പദ്ധതി. മൊത്തം ട്രെയിനുകളുടേയും ടൈം ടേബിളിനെ ബാധിക്കുന്നതാണ് ഇത്.
മെച്ചപ്പെട്ട സിഗ്നല്‍ സംവിധാനം വേണം
മെച്ചപ്പെട്ട സിഗ്നല്‍ സംവിധാനമുള്ളതിനാല്‍ ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള അപകടം ഒഴിവാക്കുക കുറേക്കൂടെ എളുപ്പമാണ്. സെന്‍സറിന്റെ സഹായത്തോടെയാണ് ട്രാക്ക് സെര്‍ക്ക്യൂട്ട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
മാനുവല്‍
മണ്‍സൂണ്‍ കാലത്ത് ഓരോ ട്രെയിന്‍ ഓടിക്കേണ്ട വേഗം അടക്കമുള്ള വിവരങ്ങള്‍ അടങ്ങിയ മാനുവല്‍ ലോക്കോ പൈലറ്റ് അടക്കമുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ട്. പാലിക്കേണ്ട എല്ലാ നിയമങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.