ഒമിക്രോണ്‍ വകഭേദത്തിലൂടെ വീണ്ടും കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യതെയിലേക്കാണ് നിലവിലെ തരംഗം വിരല്‍ ചൂണ്ടുന്നത്. ഇതെന്തുകൊണ്ടാണെന്ന് അറിയാനായി കോവിഡിന്റെ യഥാര്‍ത്ഥ വൈറസ്, ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, സീറ്റ, സബ് വേരിയന്റായ ബിഎ. 1 എന്നിവ ബാധിച്ച 120 ആളുകളുടെ ആന്റിബോഡി നിര്‍വീര്യമാക്കാനുള്ള ശേഷി ഗവേഷകര്‍ വിശചകലനം ചെയ്തു. മറ്റ് വകഭേദങ്ങള്‍ സൃഷ്ടിക്കുന്ന ആന്റിബോഡിയെ മറികടക്കാന്‍ ഒമിക്രോണിന് കഴിയുമെന്നാണ് കണ്ടെത്തിയത്. ജനീവ സര്‍വകലാശാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സിന്‍ എടുത്തവരില്‍ ആന്റിബോഡി നിര്‍വീര്യമാക്കാനുള്ള ശേഷി കുറയുമ്പോഴും ഇത് സ്വാഭാവികമായ പ്രതിരോധ ശേഷിയേക്കാള്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്. വാക്സിന്‍ എടുത്തവരില്‍ പിന്നീട് കോവിഡ് ബാധിക്കുന്നതിന്റെ കാരണവും ഒമിക്രോണാണ്. എന്നാല്‍ ഇത് ആശുപത്രി വഴിയല്ല പടരുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
വിവിധ വകഭേദങ്ങള്‍ ബാധിച്ചവര്‍, വാക്സിന്‍ എടുക്കാത്തവര്‍, എടുത്തതിന് ശേഷം കോവിഡ് വന്നവര്‍ എന്നിങ്ങനെ വൃത്യസ്ത ശ്രേണിയിലുള്ള 120 പേരില്‍ നിന്ന് രക്തസാമ്പിളുകള്‍ ഗവേഷകര്‍ എടുത്തിരുന്നു.
കോവിഡിന്റെ വിവിധ വകഭേദങ്ങളെ നിര്‍വീര്യമാക്കാന്‍ ആദ്യത്തെ അണുബാധയുടെ സമയത്ത് ഉത്പാദിപ്പിക്കപ്പെട്ട ആന്റിബോഡികള്‍ക്ക് എത്രത്തോളം സാധിക്കുമെന്ന് നിര്‍ണയിക്കുക എന്നതായിരുന്നു ഗവേഷണത്തിന്റെ ലക്ഷ്യം.
“മനുഷ്യശരീരത്തിലെ പ്രതിരോധ ശേഷി മറികടക്കുന്നതിന് ഒമിക്രോണിന് സാധിക്കുമെന്ന് തെളിഞ്ഞു. വാക്സിന്‍ എടുത്തവരില്‍ ഒരു പരിധിവരെയും ഇതിന് കഴിയും,” ഗവേഷകനായ ബഞ്ചമിന്‍ മേയറെ ഉദ്ധരിച്ചുകൊണ്ട് ജനീവ സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വാക്സിനെടുത്തവരില്‍ കോവിഡിനെ നേരിടാനുള്ള പ്രതിരോധശേഷി രോഗം ബാധിച്ചതിന് ശേഷം പ്രതിരോധശേഷി കൈവരിച്ചവരേക്കാള്‍ പത്തു മടങ്ങ് കൂടുതലാണ്. എന്നാല്‍ ഇത് രണ്ടും സംയോജിച്ചുള്ള പ്രതിരോധ ശേഷി ഉള്ളവരില്‍ ആന്റിബോഡിയുടെ അളവ് കൂടുതലാണ്.
എന്നാല്‍ ഒമിക്രോണിലേക്കെത്തുമ്പോള്‍ ഇത് വ്യത്യസ്തമാകുന്നു. നിലവില്‍ ശരീരത്തിലുള്ള പ്രതിരോധ ശേഷി മറികടന്ന് അണുബാധയുണ്ടാക്കാന്‍ കഴിയും. എന്നാല്‍ വാക്സിനേഷന് ശേഷം ഒമിക്രോണ്‍ മൂലമുള്ള മരണവും ആശുപത്രി ചികിത്സയും കുറഞ്ഞതായും കണ്ടെത്തലുണ്ട്. ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണെന്നുമാണ് ഗവേഷകര്‍ പറയുന്നുത്.