വ്യായാമവും ഹൃദയാരോഗ്യവും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു

90,000ലധികം മുതിർന്ന വ്യക്തികളിൽ നിന്നുള്ള വ്യായാമത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വർഷങ്ങളായുള്ള വിവരങ്ങളെ ആശ്രയിച്ചാണ് വലിയ തോതിലുള്ള ഈ പഠനം നടത്തിയത്

health, exercise, heart, exercise for heart, health news, indian express, ഹൃദയാരോഗ്യം, വ്യായാമം, ഹൃദ്രോഗം, ഹൃദ്രോഗ സാധ്യത, നടത്തം, ലഘു വ്യായാമം, ആരോഗ്യം, ie malayalam

ഹൃദയത്തെ ആരോഗ്യകരമായി പരിപാലിക്കുന്നതിന്, കൂടുതലായി വ്യായാമം ചെയ്യുന്നത് നല്ലതാണെന്ന് വ്യക്തമാക്കുന്ന പഠനഫലവുമായി ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ. അപൂർവമായി മാത്രം അദ്ധ്വാനിക്കുന്നവരെ അപേക്ഷിച്ച് സജീവമായി വ്യായാമം ചെയ്യുന്ന ആളുകൾക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം കണ്ടെത്തുന്നു. ദിവസവും കുറച്ച് മിനിറ്റ് ജോഗിങ് ചെയ്യുന്നതോ അല്ലെങ്കിൽ ആഴ്ചയിൽ ഒന്നിലധികം മണിക്കൂർ നടക്കുന്നതോ വ്യായാമത്തിന്റെ ഭാഗമായി കണക്കാക്കാം.

തൊണ്ണൂറായിരത്തിലധികം മുതിർന്ന വ്യക്തികളിൽ നിന്നുള്ള വ്യായാമത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വർഷങ്ങളായുള്ള വിവരങ്ങളെ ആശ്രയിച്ചാണ് വലിയ തോതിലുള്ള പഠനം നടത്തിയത്. ശാരീരികമായ അദ്ധ്വാനം ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് എന്നതിന്റെ വർദ്ധിച്ചുവരുന്ന തെളിവുകൾക്ക് ഈ പഠന ഫലം കരുത്തേകുന്നു.

ശാരീരിക പ്രവർത്തനങ്ങളും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധങ്ങൾ നിരവധി പഠനങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ശാരീരിക പ്രവർത്തനങ്ങൾ നടത്തുന്ന ആളുകളിൽ ഹൃദ്രോഗ സാധ്യത കുറവാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വളരെയധികം ചലിക്കുന്ന ആളുകൾക്ക് നല്ല ഹൃദയവും ധമനികളും ഉള്ളവരായിരിക്കും.

Read More: ഉറക്കക്കുറവ് നേരിടുന്നുണ്ടോ? ഈ ആയുർവേദ മാർഗങ്ങൾ പരീക്ഷിക്കാം

എന്നാൽ ഇത്തരത്തിലുള്ള പല പഠനങ്ങളിലും ഒരു പരിധിയുണ്ടായിരുന്നു. ആളുകളുടെ വ്യായാമത്തിന്റെ അളവും തീവ്രതയും വർദ്ധിക്കുമ്പോൾ, ഒരു പരിധി കഴിഞ്ഞാൽ അവരുടെ ഹൃദയത്തിനുള്ള നേട്ടങ്ങൾ കൂടാതിരിക്കുകയോ അല്ലെങ്കിൽ ഇടിയുകയോ ചെയ്യുന്നുണ്ടോ എന്ന സംശയത്തിന് ഉത്തരം കണ്ടെത്താനായിരുന്നില്ല. കുറച്ച് പഠനങ്ങളിൽ, വർഷങ്ങളായി നീണ്ടുനിൽക്കുന്ന തീവ്രമായ വ്യായാമമുറകൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും, വളരെയധികം വ്യായാമം ചെയ്യുന്നത് ഹൃദയത്തെ തകരാറിലാക്കുമെന്നും സൂചിപ്പിക്കുന്നു. എന്നാൽ ആ പഠനങ്ങൾ പൊതുവെ ചെറുതും പുരുഷന്മാരായ അത്ലറ്റുകൾ പോലുള്ള ആളുകളുടെ പ്രത്യേക ഗ്രൂപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരുന്നു.

വ്യായാമത്തെയും ഹൃദയാരോഗ്യത്തെയും കുറിച്ചുള്ള വലിയ തോതിലുള്ള, പഠനങ്ങൾ പോലും, എല്ലായ്പ്പോഴും കൃത്യതയില്ലാത്ത, ആളുകളുടെ വ്യായാമ ശീലങ്ങളെക്കുറിച്ചുള്ള അവ്യക്തമായ ഓർമ്മകളെയും അവരുടെ സ്വയം റിപ്പോർട്ടുകളെയും ആശ്രയിച്ചിരിക്കുന്നവയായിരുന്നു. അതിനാൽ, ശാരീരിക പ്രവർത്തനവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തിന്റെ ചില വശങ്ങൾ വ്യക്തമല്ലാതെ തുടരുന്നു.

“നമ്മുടെ ഹൃദയത്തിനുവേണ്ടി നമുക്ക് വളരെയധികം വ്യായാമം ചെയ്യാൻ കഴിയുമോ? ഒരേ അളവിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ നിന്ന് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേ തരത്തിൽ ഹൃദയ-രോഗ സാധ്യത കുറയുന്നുണ്ടോ? പകൽ സമയത്ത് നമ്മൾ എത്രമാത്രം വ്യായാമമോ നടത്തം പോലുള്ള പ്രക്രിയകളോ നടത്തണം?” തുടങ്ങിയ ചോദ്യങ്ങൾക്കാണ് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജി പ്രൊഫസറായ ഡോ. ടെറൻസ് ഡ്വയറും സംഘവും ഉത്തരം തേടിയത്. ഇത് സംബന്ധിച്ച ഉത്തരങ്ങളെക്കുറിച്ച് കൂടുതൽ‌ വ്യക്തത നേടാനും അവർ ശ്രമിക്കുന്നു.

Read More: ദിവസവും മദ്യം കഴിക്കുന്നവരിൽ ഹൃദയമിടിപ്പിന്റെ താളം തെറ്റാൻ സാധ്യത കൂടുതലെന്ന് പഠനം

യുണൈറ്റഡ് കിങ്ഡത്തിലെ അഞ്ചുലക്ഷത്തിലധികം മുതിർന്ന പുരുഷന്മാരെയും സ്ത്രീകളെയും കുറിച്ചുള്ള ആരോഗ്യ, ജീവിതശൈലി വിവരങ്ങളുടെ വലിയൊരു ഡേറ്റാബേസാണ് യുകെ ബയോബാങ്ക്. 2006 മുതൽ, ഇതിനായി സന്നദ്ധപ്രവർത്തകർ ജനിതക, മെഡിക്കൽ പരിശോധനയ്ക്കായി രക്തം, മൂത്രം, ഉമിനീർ എന്നിവയുടെ സാമ്പിളുകൾ ശേഖരിക്കുകുയും, ആളുകളിൽ നിന്ന് ജീവിത ശൈലിയുമായി ബന്ധപ്പെട്ട നീണ്ട ചോദ്യാവലിയുടെ ഉത്തരങ്ങൾ ശേഖരിക്കുകയും ചെ  അവരിൽ ഒരു ലക്ഷത്തിലധികം പേരെ തിരഞ്ഞെടുത്ത് അവർ ഒരാഴ്ച എത്രത്തോളം ശാരീരിക അദ്ധ്വാന പ്രവർത്തനങ്ങളാണ് നടത്തിയിരുന്നതെന്നാണ് ഓക്സ്ഫോഡിലെ ഗവേഷണ സംഘം നിരീക്ഷിക്കാൻ തീരുമാനിച്ചത്.

ഇതു പ്രകാരം ഡോ. ഡ്വയറും സംഘവും ഇതിനകം 90,000-ത്തിലധികം പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിച്ചു രേഖപ്പെടുത്തി. മുൻപ് ഹൃദ്‌‌രോഗം വന്നവരെ ഒഴിവാക്കിയാണ് പഠനം നടത്തിയത്. ഓരോ ആഴ്ചയും എത്ര മിനിറ്റ് അവർ നടക്കുകയോ വ്യായാമം ചെയ്യുകയോ മറ്റ് സമാന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നുവെന്ന് പഠനത്തിൽ നിരീക്ഷിച്ചു. എത്ര തീവ്രമാണ് വ്യായാമം എന്നതിന്റെ അടിസ്ഥാനത്തിൽ ഇവരെ നാല് ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തിരുന്നു.

പഠനത്തിൽ പങ്കാളികളായവരിൽ എത്ര പേർക്ക് പിന്നീട് വർഷങ്ങൾക്ക് ശേഷം ഹൃദ്‌‌രോഗങ്ങൾ വന്നുവെന്നും ഗവേഷണ സംഘം പരിശോധിച്ചു. അവരുടെ ശാരീരിക പ്രവർത്തനരീതികൾ എന്തായിരുന്നുവെന്നും പരിശോധിച്ചു.

സജീവമായി ശാരീരിക അദ്ധ്വാനം ചെയ്ത ഗ്രൂപ്പിലുള്ളവർക്ക് ഹൃദ്രോഗങ്ങളിൽ നിന്ന് പരിരക്ഷ ലഭിച്ചു എന്നതാണ് ഈ വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ മനസ്സിലായത്. അപൂർവ്വമായി മാത്രം നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്ത ആളുകൾക്ക് സജീവമായി ശാരീരിക അദ്ധ്വാനം നടത്തിയവരെ അപേക്ഷിച്ച് ഹൃദ്രോഗമുണ്ടാകാൻ ഇരട്ടിയിലധികം സാധ്യതയുണ്ടെന്നും പഠനത്തിൽ കണ്ടെത്തി. കുറച്ച് അദ്ധ്വാനിക്കുന്നവരുടെ ഗ്രൂപ്പിലുള്ളവർക്ക് തീരേ അദ്ധ്വാനിക്കാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത 30 ശതമാനത്തോളം കുറവാണെന്നും കണ്ടെത്തി.

Read More: മധ്യവയസ്കരായ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം: ശ്രദ്ധിക്കാം ഈ നിർദേശങ്ങൾ

ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിന് ഊർജ്ജസ്വലമായ ശാരീരിക പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ശാരീരിക പ്രവർത്തനങ്ങൾ പ്രധാനമാണെന്നതിന് “മുമ്പുണ്ടായിരുന്നതിനേക്കാൾ ശക്തമായ തെളിവുകൾ ഈ ഫലങ്ങൾ നൽകുന്നു” എന്ന് ഡോക്ടർ ഡ്വയർ പറഞ്ഞു.

സജീവമായി അദ്ധ്വാനിക്കുന്ന ആളുകൾക്ക് ഹൃദയം ആരോഗ്യത്തോടെ സംരക്ഷിക്കാനാവുമെന്ന് പഠനം കാണിക്കുന്നു. നടത്തങ്ങളും മറ്റ് പ്രവർത്തനങ്ങളും ആളുകളുടെ ഹൃദയത്തെ നേരിട്ട് ശക്തിപ്പെടുത്തുന്നുവെന്ന് ഇത് തെളിയിക്കുന്നില്ലെന്നും ഇവ രണ്ടും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മാത്രമാണ് വ്യക്തമാക്കുന്നതെന്നും പഠന സംഘത്തിലുള്ളവർ പറഞ്ഞു. പഠനത്തിൽ വളരെ ഉയർന്ന അളവിലുള്ള തീവ്രമായ ശാരീരിക അദ്ധ്വാനം പൂർത്തിയാക്കിയ ആളുകളുടെ എണ്ണം വളരെ കുറവാണെന്നും ഡോ. ഡ്വെയർ ചൂണ്ടിക്കാണിക്കുന്നു. “അതിനാൽ ദീർഘകാലം നീണ്ടുനിൽക്കുന്നതും തീവ്രവുമായ വ്യായാമം ചില ഘട്ടങ്ങളിൽ ഹൃദയങ്ങൾക്ക് നല്ലതായിത്തീരുമെന്ന് കരുതാം. ആ സാധ്യതയ്ക്ക് കൂടുതൽ സൂക്ഷ്മപരിശോധന ആവശ്യമാണ്,” അദ്ദേഹം പറയുന്നു.

“നമ്മളിൽ മിക്കവർക്കും, നമ്മുടെ വ്യായാമം “വളരെ ഉയർന്ന തലത്തിലേക്കോ അല്ലെങ്കിൽ കൂടുതൽ ഊർജ്ജസ്വലമായ തലങ്ങളിലേക്കോ വർദ്ധിപ്പിക്കുന്നത് പിന്നീട് ഹൃദ്രോഗത്തിനുള്ള സാധ്യതകളെ ഗണ്യമായി കുറയ്ക്കും,” എന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: How much exercise do you need for better heart health

Next Story
ആരാണ് മസൂദ് അസ്ഹർ? എങ്ങനെയാണ് ചൈനയുടെ എതിര്‍പ്പ് വഴി മാറുന്നത്?
The moderation of comments is automated and not cleared manually by malayalam.indianexpress.com