മാര്‍ച്ച് 25-ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുണ്ടായ ദുരിതങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ ഒരു പ്രശ്‌നം എത്രപേര്‍ പലായനം ചെയ്തുവെന്നതിന്റെ കണക്കുകള്‍ ലഭ്യമല്ലാത്തതാണ്.
വിവിധ സര്‍ക്കാര്‍ കണക്കുകള്‍
രാജ്യമെമ്പാടും 26 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കഴിഞ്ഞയാഴ്ച്ച ചീഫ് ലേബര്‍ കമ്മീഷണര്‍ പുറത്ത് വിട്ട കണക്ക് പറയുന്നത്. ഇതില്‍ 10 ശതമാനം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും 43 ശതമാനം പേര്‍ തൊഴിലിടങ്ങളിലും 46 ശതമാനം പേര്‍ മറ്റിടങ്ങളിലുമാണ്. അതേസമയം, സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചത് 97 ലക്ഷം പേരെ വീടുകളില്‍ എത്തിച്ചുവെന്നുമാണ്.
സംസ്ഥാനങ്ങളുടെ കണക്കുകളെടുക്കുകയാണെങ്കില്‍ 21.69 ലക്ഷം പേര്‍ തിരിച്ചെത്തിയെന്ന് യുപിയും 10 ലക്ഷം പേര്‍ തിരിച്ചെത്തിയെന്ന് ബീഹാറും പറയുന്നു. 1.35 ലക്ഷം പേരെ യുപി തിരിച്ചയച്ചു. 11 ലക്ഷം പേര്‍ സംസ്ഥാനം വിട്ടുവെന്ന് മഹാരാഷ്ട്രയും പറയുന്നു. 20.5 ലക്ഷം പേരാണ് ഗുജറാത്തില്‍ നിന്നും തിരിച്ചു പോയത്. 3,97,389 അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് കുടുങ്ങിയിട്ടുണ്ടെന്ന് പശ്ചിമ ബംഗാള്‍ പറയുന്നു. 3 ലക്ഷം പേരെ സഹായിച്ചുവെന്ന് കര്‍ണാടക കോടതിയെ അറിയിച്ചു.
Read Also: കേരളത്തിൽ ഇന്ന് 91 പേർക്ക് കോവിഡ്; ആകെ ചികിത്സയിലുള്ളത് 1174 പേർ
അതേസമയം, അതിലുമേറെപ്പേര്‍ ദുരിതം അനുഭവിക്കുന്നുവെന്നാണ് ഒരു സംസ്ഥാനത്തു നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികള്‍ തൊഴില്‍ തേടി പോകുന്നതിനെ കുറിച്ച് പഠിക്കുന്നവര്‍ പറയുന്നത്.
2017-ലെ സാമ്പത്തിക സര്‍വേയിലെ ഇന്ത്യാ ഓണ്‍ മൂവ് ആന്റ് ചേണിങ് ന്യൂ എവിഡന്‍സ് എന്ന അധ്യായം തൊഴില്‍ തേടി ആളുകള്‍ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെ കുറിച്ചുള്ള ഒരു പ്രധാന സര്‍ക്കാര്‍ രേഖയാണ്. റെയില്‍വേയുടെ കണക്കുകളും കുടിയേറ്റ കണക്കുകളും അനുസരിച്ച് തൊഴില്‍ തേടി അന്തര്‍സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ 60 മില്ല്യണ്‍ ആണ്.
2011-2016 വരെയുള്ള റെയില്‍വേ കണക്കുകള്‍ അനുസരിച്ച് ആദ്യമായി തയ്യാറാക്കിയ തൊഴില്‍ തേടിയുള്ള ആഭ്യന്തര യാത്ര അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കിടയിലെ വാര്‍ഷികയൊഴുക്ക് ഒമ്പത് മില്ല്യണ് അടുത്ത് വരും. തുടര്‍ച്ചയായുള്ള സെന്‍സെസ് പറയുന്ന 3.3 മില്ല്യണ്‍ എന്ന വാര്‍ഷിക ശരാശരിയേക്കാളും ഇതിന് മുമ്പ് നടന്നിട്ടുള്ള ഏത് പഠനത്തേക്കാളും കൂടുതലാണ് ഈ സംഖ്യ.
ഭാവിയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിലെ വലിപ്പവും ദിശയും മനസ്സിലാക്കുന്നതിന് ഉപയോഗപ്രദമായ വിശകലന ഉപകരണമാണ് തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍, അന്നത്തെ മുഖ്യ സാമ്പത്തികോപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു.
അന്യ സംസ്ഥാന തൊഴിലാളികളുടെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സും ലക്ഷ്യസ്ഥാനവും നമുക്ക് അറിയാമെങ്കില്‍ സാമ്പത്തിക ഉള്‍ക്കൊള്ളല്‍ നയങ്ങള്‍ രൂപീകരിക്കുന്നതിന് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ചിന്‍മയ് തുംബെ, മൂന്ന് കോടി
അതിഥി തൊഴിലാളികളെ കുറിച്ച് പഠിക്കുന്ന അഹമ്മദാബാദിലെ ചിന്‍മയ് തുംബെ പറയുന്നത് മാര്‍ച്ച് പകുതിക്കുശേഷമുള്ള ഇന്ത്യയുടെ തിരിച്ചുള്ള പലായനം 30 മില്ല്യണോ മൂന്നൂ കോടിയോ നഗര തൊഴില്‍പടയുടെ 15-20 ശതമാനം പേരോ ആകാം. തൊഴിലാളികളുടെ കണക്കെടുക്കുന്നതിന് ട്രെയിന്‍ യാത്ര നല്ലൊരു ഉപാധിയാണോയെന്ന് അദ്ദേഹത്തിന് ഉറപ്പില്ല. കാരണം മിക്കവരും റോഡ് വഴിയാണ് മടങ്ങിയത്.
Read Also: ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ച ആതിരയുടെ ഭര്‍ത്താവ് മരിച്ചു
ലോക്ക്ഡൗണിന് തൊട്ട് മുമ്പ് ഹോളി ആഘോഷത്തിനുവേണ്ടി തിരിച്ചു പോയി. പഴയ യാത്ര കണക്കുകള്‍ വച്ചാണ് 5 മില്ല്യണ്‍ എന്ന കണക്കിലെത്തുന്നത്. അതില്‍ കൂടുതലും ഒരു സംസ്ഥാനത്തിനകത്തുള്ള യാത്രകളാകാം. രണ്ടാം ഘട്ടത്തില്‍ (മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 30) തിരക്കോടു കൂടിയാണ് ആരംഭിച്ചത്. പ്രത്യേകിച്ച് ചില സംസ്ഥാന സര്‍ക്കാരുകള്‍ ബസ് ഏര്‍പ്പെടുത്തിയതിനാല്‍ ഡല്‍ഹിയില്‍ നിന്നും മറ്റുഇടങ്ങളില്‍ നിന്നും. ജില്ലാ അതിര്‍ത്തികള്‍ കടക്കുന്നതും അനവധി റിപ്പോര്‍ട്ടുകളും അടിസ്ഥാനപ്പെടുത്തി 5 മില്ല്യണ്‍ എന്നത് വളരെ യാഥാസ്ഥിതിക സംഖ്യയാണെന്ന് ഞാന്‍ കരുതുന്നു. കൂടുതലും സംസ്ഥാനങ്ങള്‍ക്കുള്ളിലെ യാത്രയാണ്. മെയ് മാസത്തിലെ മൂന്നാം ഘട്ടത്തില്‍, ശ്രമക് ട്രെയിനുകളും (5 മില്ല്യണ്‍ പേര്‍) റോഡ് ഗതാഗത വഴികളും കാരണം പരമാവധി കൂട്ടപലായനം ഉണ്ടായി. 20 മില്ല്യണ്‍ എന്നത് ഒരു കണക്കാകും. അത് അന്തര്‍ സംസ്ഥാന യാത്രകളാണ്, അദ്ദേഹം പറയുന്നു. ശ്രമിക് ട്രെയിനുകളിലെ കണക്കുകള്‍ ഉപകാരപ്രദമാണെന്ന് അദ്ദേഹം കരുതുന്നു. കാരണം, ഇപ്പോള്‍ ലഭ്യമായിട്ടുള്ള ഏക വിശ്വസനീയമായ കണക്കാണിത്.
പ്രൊഫ അമിതാഭ് കുണ്ഡുവും സഹപ്രവര്‍ത്തകരും, 2.2 കോടി
2020 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സാമ്പത്തികമായി അസ്ഥിരപ്പെട്ട അന്യ സംസ്ഥാന തൊഴിലാളികളുടെ കണക്കുകള്‍ സാമ്പത്തിക ശാസ്ത്രജ്ഞനും ജനസംഖ്യാ വിദഗ്ദ്ധനുമായ പ്രൊഫ അമിതാഭ് കുണ്ഡുവും കെ വര്‍ഗീസും ഖാലിദ് ഖാനും ചേര്‍ന്ന് പഠിക്കുന്നു. അവരുടെ കണക്കുകള്‍ പ്രകാരം 22 മില്ല്യണ്‍ ആണ് (16 മില്ല്യണ്‍ ആഭ്യന്തര കുടിയേറ്റ തൊഴിലാളികളും ആറ് മില്ല്യണ്‍ ഹ്രസ്വകാല കുടിയേറ്റക്കാരും). എന്നാല്‍ ഇവരില്‍ എല്ലാവരും തിരിച്ചെത്തിയില്ല. ഇതില്‍ 12 മില്ല്യണ്‍ പേര്‍ തിരിച്ചെത്തി. ബാക്കിയുള്ളവരില്‍ 60 ശതമാനം പേര്‍ ഇപ്പോഴുള്ളിടത്ത് തുടരും. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നഗര സമ്പദ് വ്യവസ്ഥയില്‍ മുന്നേറ്റം ഉണ്ടായില്ലെങ്കില്‍ ഖാരിഫ് സീസണിലെ വിളവെടുപ്പ് തുടങ്ങും മുമ്പ് തിരിച്ചു പോകാന്‍ ആറ് മില്ല്യണ്‍ പേര്‍ ആഗ്രഹിക്കുന്നുണ്ടാകും.
Read in English: Explained: How many migrant workers displaced? A range of estimates