scorecardresearch

ഇടിമിന്നൽ കൊലയാളി ആവുന്നതെങ്ങനെ? എങ്ങനെ സുരക്ഷിതരാകാം?

ഇന്ത്യയിലുടനീളം ഇടിമിന്നൽ മൂലം നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ, അത് എങ്ങനെ ബാധിക്കുമെന്നും അതിനെതിരെ എന്ത് മുൻകരുതലുകൾ സ്വീകരിക്കാമെന്നും പരിശോധിക്കുന്നു

ഇന്ത്യയിലുടനീളം ഇടിമിന്നൽ മൂലം നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ, അത് എങ്ങനെ ബാധിക്കുമെന്നും അതിനെതിരെ എന്ത് മുൻകരുതലുകൾ സ്വീകരിക്കാമെന്നും പരിശോധിക്കുന്നു

author-image
Amitabh Sinha
അപ്‌ഡേറ്റ് ചെയ്‌തു
New Update
lightning deaths, lightning kills india

ബിഹാറിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് 17 പേരാണ് മരിച്ചത്. കേരളത്തിൽ തുലാവർഷത്തിലാണ്‌ ഇടിമിന്നൽ കൂടുതൽ ഉണ്ടാവുന്നതെങ്കിലും കാലവർഷം സജീവമാകുമ്പോൾ കേരളത്തിലും കാലാവസ്ഥാ വകുപ്പ് തുടർച്ചയായി ഇടിമിന്നൽ ജാഗ്രത നിർദേശം നൽകുന്നുണ്ട്. ഓരോ വർഷവും ഇന്ത്യയിൽ നിരവധിപേർക്ക് ഇടിമിന്നലിൽ ജീവഹാനി സംഭവിക്കുന്നുണ്ട്. ഇടിമിന്നൽ കൊലയാളി ആവുന്നതെങ്ങനെയെന്ന് അറിയാം.

ഇടിമിന്നലേറ്റുള്ള മരണങ്ങൾ എത്ര സാധാരണമാണ്?

Advertisment

ഓരോ വർഷവും ശരാശരി 2,000മുതൽ 2,500 പേർ വരെ ഇന്ത്യയിൽ ഇടിമിന്നലേറ്റ് മരിക്കുന്നുണ്ട്. സ്വാഭാവിക കാരണങ്ങളാൽ ഉണ്ടാകുന്ന അപകട മരണങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇടിമിന്നൽ മൂലമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, മൂന്ന് ദിവസത്തിനുള്ളിൽ 300-ലധികം പേർ ഇടിമിന്നലേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും അത്ഭുതപ്പെടുത്തി.

എന്നിട്ടും, രാജ്യത്ത് ഏറ്റവും കുറവ് പഠനങ്ങൾ നടന്ന അന്തരീക്ഷ പ്രതിഭാസങ്ങളിൽ ഒന്നായി മിന്നൽ അവശേഷിക്കുന്നു. പൂണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മാനേജ്‌മെന്റിലെ (ഐഐടിഎം) ഒരു കൂട്ടം ശാസ്ത്രജ്ഞർ, മുഴുവൻ സമയം ഇടിമിന്നലിനെ പടിക്കുന്നുണ്ട്.

എന്നാൽ ആ ശാസ്ത്രജ്ഞർക്ക് പ്രവർത്തിക്കാൻ മതിയായ ഡേറ്റ ലഭ്യമല്ല. പലപ്പോഴും, ഭൂകമ്പം പോലുള്ള മറ്റ് പ്രകൃതി ദുരന്തങ്ങളുടെ സുരക്ഷാ മുൻകരുതലുകൾക്ക് ലഭിക്കുന്ന മുൻഗണന മിന്നലാക്രമണങ്ങൾക്കെതിരായ മുൻകരുതലുകൾക്ക് ലഭിക്കാറില്ല.

Advertisment

ഇന്ത്യയിൽ ഓരോ വർഷവും ആയിരക്കണക്കിന് ഇടിമിന്നലുകൾ ഉണ്ടാകാറുണ്ട്. ചിലതിന് ഒരേസമയം നൂറുമിന്നലുകൾ വരെ ഉണ്ടാകാം. കഴിഞ്ഞ 20 വർഷമായി മിന്നലുകൾ വർദ്ധിച്ചുവരുന്ന പ്രവണത കാണുന്നുണ്ടെന്നാണ് ഐഐടിഎമ്മിലെ ഡോ സുനിൽ പവാർ പറയുന്നത്. ഹിമാലയൻ താഴ്‌വരകൾക്ക് സമീപമാണ് കൂടുതൽ.

എന്താണ് മിന്നൽ, എങ്ങനെയാണ് മിന്നലടിക്കുന്നത്?

അന്തരീക്ഷത്തിലെ വൈദ്യുതിയുടെ അതിവേഗത്തിലുള്ള മോചനത്തിന്റെ ഫലമായാണ് ഇടിമിന്നൽ ഉണ്ടാകുന്നത്. അവയിൽ ചിലത് ഭൂമിയുടെ ഉപരിതലത്തിലേക്ക് കടന്നുവരും. 10-12 കിലോമീറ്റർ ഉയരമുള്ള കൂടുതൽ ഈർപ്പം വഹിക്കുന്ന മേഘങ്ങളിൽ നിന്നാണ് ഇടിമിന്നലുകൾ ഉണ്ടാകുന്നത്. ഈ മേഘങ്ങളുടെ അടിഭാഗം സാധാരണയായി ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 1-2 കിലോമീറ്ററിനുള്ളിലായിരിക്കും. ഈ മേഘങ്ങളുടെ മുകൾ ഭാഗത്തേക്കുള്ള താപനില മൈനസ് 35 മുതൽ മൈനസ് 45 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.

മേഘത്തിൽ ജലബാഷ്പം മുകളിലേക്ക് നീങ്ങുമ്പോൾ, താഴുന്ന താപനില അതിനെ ഘനീഭവിപ്പിക്കുന്നു. ഈ പ്രക്രിയക്കിടയിൽ താപം ഉത്പാദിപ്പിക്കപ്പെടുന്നു, ഇത് ജലത്തിന്റെ തന്മാത്രകളെ കൂടുതൽ മുകളിലേക്ക് തള്ളുന്നു.

ഇവ പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയുള്ള താപനിലയിലേക്ക് നീങ്ങുമ്പോൾ, ജലത്തുള്ളികൾ ചെറിയ ഐസ് ക്രിസ്റ്റലുകളായി മാറുന്നു. അവ മുകളിലേക്ക് നീങ്ങുന്നത് തുടരുന്നു, അവ വളരെ ഭാരമുള്ളത് ആയി കഴിഞ്ഞാൽ ഭൂമിയിലേക്ക് വീഴാൻ തുടങ്ങും.

ഇത് ചെറിയ ഐസ് ക്രിസ്റ്റലുകൾ ഒരേസമയം മുകളിലേക്ക് നീങ്ങുകയും വലിയ ക്രിസ്റ്റലുകൾ താഴേക്ക് വരികയും ചെയ്യുന്നതിലേക്ക് നയിക്കുന്നു. ഇതിനിടയിൽ കൂട്ടിയിടികൾ സംഭവിക്കുകയും ഇലക്ട്രോണുകളുടെ പ്രകാശനത്തിന് ഉത്തേജനം നൽകുകയും ചെയ്യുന്നു.ഇങ്ങനെ ചലിക്കുന്ന സ്വതന്ത്ര ഇലക്ട്രോണുകൾ കൂടുതൽ കൂട്ടിയിടികൾക്കും കൂടുതൽ ഇലക്ട്രോണുകൾക്കും കാരണമാകുമ്പോൾ, ഒരു ചെയിൻ റിയാക്ഷൻ സംഭവിക്കുന്നു.

ഈ പ്രക്രിയ മേഘത്തിന്റെ മുകൾ പാളി പോസിറ്റിവ് ചാർജ് ആകുന്നതിന് കാരണമാകുന്നു, അതേസമയം മധ്യ പാളി നെഗറ്റീവ് ചാർജ്ജ് ആയിരിക്കും. ഇവ രണ്ടും തമ്മിലുള്ള വൈദ്യുത വ്യത്യാസം വളരെ വലുതായിരിക്കും, ഒരു ബില്യൺ മുതൽ 10 ബില്യൺ വോൾട്ട് വരെ വരുമിത്. ഇതോടെ വളരെ കുറച്ച് സമയത്തിനുള്ളിൽ, 100,000 മുതൽ ഒരു ദശലക്ഷം ആമ്പിയർ വരെയുള്ള ഒരു വലിയ വൈദ്യുതധാര പാളികൾക്കിടയിലൂടെ ഒഴുകാൻ തുടങ്ങുന്നു.

അവിടെ ഒരു വലിയ അളവിലുള്ള താപം ഉൽപ്പാദിപ്പിക്കപ്പെടുന്നു, ഇത് മേഘത്തിന്റെ രണ്ട് പാളികൾക്കിടയിലുള്ള വായുഭാഗം ചൂടാക്കുന്നതിലേക്ക് നയിക്കുന്നു. ഈ ചൂട് മിന്നൽ സമയത്ത് വായുഭഗത്തിന് ചുവപ്പ് കലർന്ന രൂപം നൽകുന്നു. ചൂടായ വായു നിര വികസിക്കുകയും അത് ഷോക്ക് വേവുകൾ ഉണ്ടാക്കുകയും ഇടിമുഴക്കത്തിന് കാരണമാവുകയും ചെയ്യുന്നു.

ഈ വൈദ്യുതിചാർജ് എങ്ങനെയാണ് മേഘത്തിൽ നിന്ന് ഭൂമിയിലെത്തുന്നത്?

ഭൂമി ഒരു നല്ല വൈദ്യുതചാലകമാണെങ്കിലും, അത് വൈദ്യുതപരമായി നിഷ്പക്ഷമാണ്. എന്നാൽ, മേഘത്തിന്റെ മധ്യ പാളിയുമായി താരതമ്യപ്പെടുത്തുമ്പോൾ, അത് പോസിറ്റീവ് ചാർജായി മാറുന്നു. തൽഫലമായി, ഏകദേശം 15 മുതൽ 20 ശതമാനം വരെ വൈദ്യുതചാർജ് ഭൂമിയിലേക്ക് നയിക്കപ്പെടുന്നു. ഇതാണ് ഭൂമിയിലെ ജീവനുകൾക്കും സ്വത്തിനും നാശമുണ്ടാക്കുന്നത്.

മരങ്ങൾ, ടവറുകൾ, കെട്ടിടങ്ങൾ തുടങ്ങിയ ഉയരമുള്ള വസ്തുക്കളിൽ ഇടിമിന്നലേക്കാനുള്ള സാധ്യത കൂടുതലാണ്. ഉപരിതലത്തിൽ നിന്ന് 80-100 മീറ്റർ അകലെയായിക്കഴിഞ്ഞാൽ, മിന്നൽ ഉയരമുള്ള വസ്തുക്കളിലേക്ക് ഗതി മാറും. ഇത് സംഭവിക്കുന്നത് വായു ഒരു മോശം വൈദ്യുതചാലകമായതിനാലാണ്, വായുവിലൂടെ സഞ്ചരിക്കുന്ന ഇലക്ട്രോണുകൾ താരതമ്യേന പോസിറ്റീവ് ചാർജുള്ള ഭൂമിയുടെ ഉപരിതലത്തിലെ മികച്ച ചാലകവും ഏറ്റവും എളുപ്പ വഴിയും തേടുന്നതിനാലാണ്.

ഇടിമിന്നലിനെതിരെ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം?

മിന്നൽ അപൂർവ്വമായി മാത്രമേ മനുഷ്യരെ നേരിട്ട് ബാധിക്കുകയുള്ളൂ, എന്നാൽ അങ്ങനെ സംഭവിക്കുന്നവ വളരെ മാരകമായിരിക്കും.

"ഗ്രൗണ്ട് കറൻറ്സ്" എന്ന് വിളിക്കപ്പെടുന്നവയാണ് സാധാരണയായി മനുഷ്യരെ ഏൽക്കുന്ന മിന്നലുകൾ. ഭൂമിയിലെ ഒരു വലിയ വസ്തുവിൽ (മരം പോലെയുള്ളവ) തട്ടിയതിന് ശേഷം, വൈദ്യുതോർജ്ജം, കുറച്ച് ദൂരം പരന്നുകിടക്കും, അത് ഈ പ്രദേശത്തുള്ളവരിൽ വൈദ്യുതാഘാതം ഏൽക്കാൻ കാരണമാകും.

വെള്ളമുള്ള പ്രതലമാണെങ്കിലും ലോഹമോ മറ്റ് ചാലക വസ്തുക്കളോ ആയോ ബന്ധപ്പെട്ടാണ് നിൽകുന്നതെങ്കിലോ അത് കൂടുതൽ അപകടകരമാണ്. വെള്ളം വൈധ്യുതി വഹിക്കുന്ന ഒന്നാണ്, അതുകൊണ്ട് തന്നെ വെള്ളം നിറഞ്ഞ നെൽപ്പാടങ്ങളിൽ നിൽക്കുമ്പോൾ ഇടിമിന്നലേക്കാൻ സാധ്യത കൂടുതലാണ്.

ഇടിമിന്നലിനുള്ള മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകാറുണ്ട്. എന്നാൽ ഇത് വളരെ സാധാരണമായ മുന്നറിയിപ്പാണ്. ഇന്ന സ്ഥലത്ത് ഇടിമിന്നലുണ്ടാകുമെന്ന് പ്രവചിക്കുക സാധ്യമല്ല. മിന്നലുണ്ടാകുന്ന കൃത്യമായ സമയം പ്രവചിക്കാനും സാധ്യമല്ല.

ഇക്കാരണങ്ങൾ കൊണ്ട് മിന്നലുള്ളപ്പോൾ ഒരു മരത്തിനടിയിൽ അഭയം പ്രാപിക്കുന്നത് അപകടകരമാണ്. നിലത്ത് കിടക്കുന്നതും അപകടസാധ്യത വർദ്ധിപ്പിക്കും. ഇടിമിന്നൽ ഉള്ളപ്പോൾ വീടിനുള്ളിൽ നിൽക്കുന്നതാണ് സുരക്ഷിതം; എന്നാൽ, വീടിനുള്ളിലായാൽ പോലും, വൈദ്യുതഉപകരണങ്ങൾ, വയറുകൾ, ലോഹം, വെള്ളം എന്നിവയിൽ തൊടുന്നത് ഒഴിവാക്കണം.

Rain Thunderstorm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: