scorecardresearch
Latest News

സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്ന ഉന്നത വിദ്യാഭ്യാസ നയവും സിപിഎമ്മിന്റെ നയം മാറ്റവും

പിപിപി മാതൃകയിൽ പുതിയ സ്‌കൂളുകൾ സ്ഥാപിക്കുന്നതിനെതിരെ പശ്ചിമ ബംഗാളിൽ സിപിഎം സമരം നടത്തുന്ന സമയത്താണ് ഉന്നതവിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിനായി പിണറായി വിജയൻ ശ്രമിക്കുന്നത്.

സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്ന ഉന്നത വിദ്യാഭ്യാസ നയവും സിപിഎമ്മിന്റെ നയം മാറ്റവും

കേരളത്തിൽ ഇപ്പോൾ നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള വികസനത്തിനുള്ള കരട് നയം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻതോതിൽ സ്വകാര്യ നിക്ഷേപം നടത്താനുള്ള നിർദേശമാണ് കരട് നയത്തിൽ ഏറ്റവും ശ്രദ്ധേയം.

പിപിപി മാതൃകയിൽ പുതിയ സ്‌കൂളുകൾ സ്ഥാപിക്കുന്നതിനെതിരെ പശ്ചിമ ബംഗാളിൽ സിപിഎം സമരം നടത്തുന്ന സമയത്താണ് ഉന്നതവിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിനായി പിണറായി വിജയൻ ശ്രമിക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തിന്റെ കരട് നയം

കേരളം ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറണമെന്ന് നയത്തിൽ പറയുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെയും മികവിന്റെയും പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അത് ആവശ്യപ്പെടുന്നു. നിലവിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്തം എൻറോൾമെന്റ് അനുപാതം 37 ശതമാനമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 50 ശതമാനമായി ഉയർത്തണമെന്ന് കരട് പറയുന്നു. ആ ലക്ഷ്യം കേരളത്തിൽ പുതിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആവശ്യപ്പെടുന്നു. നിലവിലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അക്കാദമികമായും അടിസ്ഥാന സൗകര്യപരമായും ശക്തിപ്പെടുത്തുന്നത് പര്യാപ്തമല്ലെന്നും കരട് നയത്തിൽ പറയുന്നു. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലും പുതിയ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരണമെന്നും അത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിപിപി മാതൃകയിൽ പ്രോത്സാഹിപ്പിക്കണമെന്ന് അത് കൂട്ടിച്ചേർക്കുന്നു. സ്വകാര്യ സർവ്വകലാശാലകളെ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെന്നും സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാരിന് ഉറച്ച നിയന്ത്രണം വേണമെന്നും കരട് പറയുന്നു.

ഇനി എന്ത് സംഭവിക്കും?

സമ്മേളനത്തിൽ കരട് ചർച്ച ചെയ്യുകയും ഭേദഗതികൾ നിർദേശിച്ചിട്ടുണ്ടെങ്കിൽ അവ ഉൾപ്പെടുത്തുകയും ചെയ്യും. ഇത് ഒരു നയമായി രൂപീകരിക്കുകയും എൽഡിഎഫ് സർക്കാർ വഴി നടപ്പാക്കുകയും ചെയ്യുന്നതിനുമുമ്പ് എൽഡിഎഫിന്റെ സഖ്യകക്ഷികൾക്കിടയിൽ ഇത് ചർച്ചചെയ്യും. നയം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

മുൻ നിലപാടിൽ നിന്ന് വ്യതിചലനം

സ്വകാര്യ നിക്ഷേപത്തോടുള്ള സിപിഐ(എം)ന്റെ ശത്രുതാപരമായ സമീപനം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലും പ്രതിഫലിച്ചിരുന്നു. പാർട്ടി അവരുടെ വിദ്യാർത്ഥി, യുവജന വിഭാഗങ്ങളായ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയെ വിദ്യാഭ്യാസ മേഖലയിലെ നയപരമായ മാറ്റങ്ങൾക്കെതിരെ എപ്പോഴും സമരമുഖത്ത് നിർത്തിയിരുന്നു.

1980-കളിൽ, സ്വകാര്യ മേഖലയിലെ പോളിടെക്നിക്കുകൾക്കെതിരെയും ഹയർസെക്കൻഡറി വിദ്യാഭ്യാസം കോളേജുകളിൽ നിന്ന് വേർപെടുത്താനുള്ള ശ്രമത്തിനെതിരെയും സിപിഐ എം അക്രമാസക്തമായ പ്രതിഷേധങ്ങൾ നടത്തി. 1994ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ കണ്ണൂരിൽ സഹകരണമേഖലയിൽ മെഡിക്കൽ കോളജ് ആരംഭിച്ചപ്പോൾ സിപിഐഎം സമരങ്ങൾ നടത്തി. കണ്ണൂരിലെ കൂത്തുപറമ്പിൽ പോലീസ് വെടിവെപ്പിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടു, ഇത് പിന്നീട് കേരളത്തിലെ വിദ്യാഭ്യാസ സ്വകാര്യവൽക്കരണത്തിനെതിരായ സിപിഐഎമ്മിന്റെ രക്തം വീണ സമരങ്ങളിലൊന്നായി മാറി. ഇപ്പോൾ വടക്കൻ കേരളത്തിലെ ഒരു പ്രധാന ടെർഷ്യറി ആശുപത്രിയായി ഉയർന്നു വന്നിരിക്കുന്ന ഈ മെഡിക്കൽ കോളേജിന്റെ നിയന്ത്രണം പിന്നീട് സിപിഎം ഏറ്റെടുത്തു. പ്രൊഫഷണൽ വിദ്യാഭ്യാസം തേടി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാൻ 2001-06 ലെ കോൺഗ്രസ് സർക്കാർ കേരളത്തിൽ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളും മെഡിക്കൽ കോളേജുകളും ആരംഭിക്കാനുള്ള ചരിത്രപരമായ തീരുമാനമെടുത്തപ്പോൾ സിപിഎം അതിനെ ശക്തമായി എതിർത്തു. 2014ൽ കേരളത്തിലെ പ്രശസ്തമായ ആർട്‌സ് ആന്റ് സയൻസ് കോളേജുകൾക്ക് സ്വയംഭരണാവകാശം നൽകാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചപ്പോൾ സിപിഐഎം വീണ്ടും ആഞ്ഞടിച്ചിരുന്നു. 2016-ൽ, ഒരു ആഗോള വിദ്യാഭ്യാസ ഉച്ചകോടിയുടെ വേദിയിൽ വച്ച് മുൻ നയതന്ത്രജ്ഞനും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായ ഡോ ടി പി ശ്രീനിവാസനെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു. ഈ പരിപാടി ഉന്നത വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തെ ത്വരിതപ്പെടുത്തുമെന്ന് എസ്എഫ്‌ഐ പറഞ്ഞിരുന്നു.

വിദ്യാഭ്യാസ സ്വകാര്യവൽക്കരണത്തിന്റെ ചാമ്പ്യനായി സിപിഐഎം

ഒരു കാലത്ത് പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവൽക്കരണത്തിന്റെ ശക്തമായ എതിരാളിയായിരുന്ന സിപിഐ(എം) കഴിഞ്ഞ ദശകത്തിൽ പതുക്കെ മാറി. സഹകരണ മേഖലയിലെ ആദ്യ മെഡിക്കൽ കോളേജിനെതിരെ അക്രമാസക്തമായ സമരങ്ങൾ നയിച്ച സിപിഐഎം പിന്നീട് കേരളത്തിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സാമ്രാജ്യം കെട്ടിപ്പടുക്കാൻ അതേ വഴി സ്വീകരിച്ചു.

Also Read: ചെല്‍സിയെ വില്‍പ്പനയ്ക്ക് വച്ച് റോമന്‍ അബ്രമോവിച്ച്; റഷ്യന്‍ അധിനിവേശത്തിന്റെ സ്വാധീനം എത്രമാത്രം?

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സ്വാശ്രയ വിദ്യാഭ്യാസ മേഖല ശക്തമായി വളർന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള കണക്കുകൾ കാണിക്കുന്നത്, കേരളത്തിലെ 69.38 ശതമാനം കോളേജുകളും ഇപ്പോൾ സ്വാശ്രയ മേഖലയിലാണെന്നാണ്. കേരള സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള 177 എൻജിനീയറിങ് കോളേജുകളിൽ 165 എണ്ണവും സ്വാശ്രയമാണ്.

സാമ്പത്തികവും സാമൂഹികവുമായ ആഘാതം

കേരളത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയലെ വളർച്ച കേരളത്തിൽ വൻ നിക്ഷേപത്തിന് കാരണമായി. ഔദ്യോഗിക വിവരങ്ങളൊന്നുമില്ലെങ്കിലും, കഴിഞ്ഞ ദശകത്തിൽ ഉൽപ്പാദന മേഖല 1.5 ശതമാനം മാത്രം വളർച്ച കൈവരിച്ച കേരളത്തിൽ ഏറ്റവും വലിയ നിക്ഷേപ മാർഗങ്ങളിലൊന്നായി സമീപ വർഷങ്ങളിൽ ഉന്നത വിദ്യാഭ്യാസ മേഖല ഉയർന്നുവന്നു. ഈ സ്വാശ്രയ കോളേജുകളിൽ വലിയൊരു ഭാഗം ന്യൂനപക്ഷ സ്ഥാപനങ്ങളാണ്. ക്രിസ്ത്യൻ സഭകൾ ഒരിക്കൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിൽ ആധിപത്യം പുലർത്തിയിരുന്നെങ്കിൽ, സ്വാശ്രയ വിദ്യാഭ്യാസ മേഖല തുറന്നത് സ്ഥാപനങ്ങളുടെ എണ്ണത്തിൽ മുസ്ലീം മാനേജ്മെന്റുകളെ മുൻനിരയിൽ എത്തിക്കാൻ സഹായിച്ചു. എൻആർഐ പിന്തുണയുള്ള നിരവധി ഗ്രൂപ്പുകൾ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലും നിക്ഷേപം നടത്തിയിരുന്നു. പുതിയ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കേരളത്തിന്റെ ഉൾപ്രദേശങ്ങളിൽ ഉയർന്നുവന്നവയാണ്. ഇത് പല ഗ്രാമങ്ങളുടെയും സാമ്പത്തിക പരിച്ഛേദത്തിന്റെ രൂപമാറ്റത്തിലേക്കും പ്രത്യേകിച്ച് സ്ത്രീകളെ ശാക്തീകരിക്കുന്നതിലേക്കും നയിച്ചു.

പിണറായി വിജയന്റെ കീഴിൽ മാറിയ സിപിഐഎം

2016-ൽ പിണറായി വിജയൻ അധികാരമേറ്റശേഷം, സിപിഐ എമ്മും അതിന്റെ സംഘടനകളും സ്വകാര്യ മൂലധനത്തോടുള്ള അവരുടെ യുദ്ധസമാനമായ സമീപനം ഉപേക്ഷിച്ച് കമ്പോളത്തെ അടിസ്ഥാനമാക്കിയുള്ള വികസന തന്ത്രം സ്വീകരിച്ചു. പാർട്ടി സർക്കാരിന് വഴി കാണിക്കുന്നതിന് പകരം സർക്കാർ ഉഴുതുമറിച്ച പാതയിലൂടെ പാർട്ടി സഞ്ചരിക്കുന്നതിനാണ് പിണറായി വിജയൻ ഭരണം സാക്ഷ്യം വഹിച്ചത്. സ്വാശ്രയ കോളേജുകൾക്കെതിരായ സമരങ്ങളിൽ നിന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പിന്മാറി. മുൻ സിപിഐഎം ഭരണം 49 പുതിയ കോളേജുകൾക്ക് എൻഒസി അനുവദിച്ചപ്പോഴും ഈ മാറ്റം പ്രതിഫലിച്ചു. 49 കോളേജുകളിൽ 34 എണ്ണവും സ്വാശ്രയ കോളേജുകളാണ്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസം

കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന് സമീപ വർഷങ്ങളിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അഞ്ച് കോടി രൂപ വീതമുള്ള കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്‌കൂൾ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും 141 ഹയർസെക്കൻഡറി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയും ചെയ്തു. കിഫ്ബിയുടെ മൂന്ന് കോടി രൂപ വീതം അനുവദിച്ച് 395 സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചു.

എന്നിരുന്നാലും, ഉന്നതവിദ്യാഭ്യാസരംഗത്ത് സംസ്ഥാനത്തിന്റെ പ്രകടനം സ്കൂൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെന്നപോലെ ശ്രദ്ധേയമായില്ല. കേരളത്തിലെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ ഗുണനിലവാരം, ചെലവ്, ബിരുദധാരികളുടെ തൊഴിലില്ലായ്മ എന്നിവയാണ്. 2020-21ൽ ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം 3.81 ലക്ഷമായിരുന്നു, അത് കോളേജ് തലത്തിൽ 3.32 ലക്ഷമായി കുറഞ്ഞു. സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് ഉയർന്നുവരുന്ന മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന് ഇത് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: How kerala new push in higher education is a sea change for ruling cpim

Best of Express