scorecardresearch
Latest News

സോപ്പുകളിലും സാനിറ്റൈസറുകളിലുമുള്ള ആല്‍ക്കഹോള്‍ വൈറസുകളെ കൊല്ലുന്നതെങ്ങനെ?

കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും കൈകള്‍ കഴുകുന്നത് വൈറസുകളെ കൊല്ലും. ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ 60% ല്‍ അധികം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം

sanitiser, ie malayalam

കഴിഞ്ഞ കുറച്ച് ആഴ്ചകളായ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ധാരാളമായ് വിറ്റഴിക്കപ്പെട്ടുവെന്ന് മാത്രമല്ല ഇവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും അമിതമായ ലാഭമുണ്ടാക്കുന്നത് തടയുന്നതിനും സര്‍ക്കാര്‍ ഉത്തരവ് വരെ നിലവില്‍ വന്നു. എങ്ങനെയാണ് ഹാന്‍ഡ് സാനിറ്റൈസര്‍ കൊറോണ വൈറസുകളില്‍‌ നിന്നും നമ്മളെ സംരക്ഷിക്കുന്നത്? വൈറസുകളെ കൊല്ലുന്നതിന് സാധാരണ സോപ്പിന്‍റേതിന് സമാനമായ പ്രവര്‍ത്തനമാണ് ആല്‍ക്കഹോളും ചെയ്യുന്നത്. സാനിറ്റൈസറുകളുടെ ലഭ്യതക്കുറവ് രൂക്ഷമായ സാഹചര്യത്തില്‍ വൈറസുകള്‍ക്കെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധം സോപ്പ് തന്നെയാണ്. കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും കൈകള്‍ കഴുകുന്നത് വൈറസുകളെ കൊല്ലും. ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ 60% ല്‍ അധികം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

“കൊറോണ വൈറസുകള്‍ക്ക് ചുറ്റും കൊഴുപ്പുകൊണ്ടുള്ള ഒരു ആവരണമുണ്ട്. സോപ്പ് ഉപയോഗിച്ച് കഴുകുമ്പോള്‍ വൈറസുകളുടെ ഈ ആവരണം നശിക്കുന്നു. അതുതന്നെയാണ് ഹാന്‍ഡ് സാനിറ്റൈസറുകളിലെ ആല്‍ക്കഹോളും ചെയ്യുന്നത്. രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്പോള്‍ വരുന്ന ഉമിനീര്‍ കണങ്ങളോടൊപ്പം പുറത്തുവരുന്ന വൈറസും ഈ ആവരണത്തിനുള്ളിലായിരിക്കും. ഇനി ആവരണമില്ലാത്ത വൈറസുകളാണെങ്കില്‍ അവയ്ക്ക് കുറച്ച് സമയം മാത്രമേ ജീവിക്കാനാവൂ. ആവരണമുണ്ടെങ്കില്‍ മാത്രമേ ഇവയ്ക്ക് നിലനില്‍ക്കാനും സജീവമാകാനും കഴിയുകയുള്ളൂ. ഇങ്ങനെയാണ് സോപ്പും ആല്‍ക്കഹോളും വൈറസുകളെ ആക്രമിക്കുന്നത്” എയിംസിലെ മുന്‍ മൈക്രോബയോളിജിസ്റ്റ് പ്രൊഫസര്‍ ഡോ. ശോഭ ബ്രൂര്‍ വിശദീകരിക്കുന്നു.

Read Also: സാനിറ്റൈസർ വീട്ടിൽ തന്നെ നിർമിക്കാം

യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് വൈറസിന്‍റെ ഘടന വിവരിക്കുന്നു, “മറ്റ് കൊറോണ വൈറസുകളെപ്പോലെ തന്നെ SARS-CoV-2 കണങ്ങളും ഗോളാകൃതിയിലുള്ളവയും ഉപരിതലങ്ങളില്‍ തുളച്ച് കയറാന്‍ കഴിയുന്ന തരത്തില്‍ പ്രോട്ടീന്‍ കൊണ്ടുള്ള മൂര്‍ച്ചയുള്ള മുള്ളുകളുള്ളവയുമാണ്. ഈ മുള്ളുകള്‍ മനുഷ്യകോശങ്ങളിലേക്ക് കയറി വൈറസുകളുടെ സ്തരവും മനുഷ്യകോശങ്ങളുടെ സ്തരവും സംയോജിക്കുന്ന തരത്തിലുളള ഘടനരൂപമാറ്റത്തിന് വിധേയമാവുന്നു. ഇങ്ങനെ വൈറസുകള്‍ ആതിഥേയ മനുഷ്യകോശങ്ങളില്‍ കൂടുതല്‍ വ്യാപിച്ച് കൂടുതല്‍ വൈറസുകളെ ഉല്‍പാദിപ്പിക്കുന്നു. 2002ലുണ്ടായ SARS വ്യാപനത്തിന് കാരണമായതുപോലെ SARS-CoV-2 ന്‍റെ അഗ്രങ്ങളും മനുഷ്യശരീരത്തിന്‍റെ കോശങ്ങളുടെ ഉപരിതലത്തില്‍ കാണുന്ന ആന്‍ജിയോടെന്‍സിന്‍-കണ്‍വെര്‍ട്ടിങ് എന്‍സൈമുമായി ബന്ധിപ്പിക്കപ്പെടുന്നുവെന്നാണ് സമീപകാല പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത്.”

ഈ പ്രവര്‍‌ത്തനങ്ങളെല്ലാം നടക്കുന്നത്, വൈറസിന് ചുറ്റുമുള്ള കൊഴുപ്പ് കൂടിയ ഒരു ആവരണത്തിനുള്ളിലാണ്. സോപ്പുമായോ 60%ല്‍ അധികം ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറുമായോ സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ഈ ആവരണത്തിന് നാശം സംഭവിക്കുന്നു, ഡോ.ബ്രൂര്‍ വിശദീകരിക്കുന്നു. കൊഴുപ്പ് നിറഞ്ഞ ആവരണത്തിന് നാശം സംഭവിക്കുമ്പോള്‍ വൈറസുകള്‍ നിര്‍ജീവമാവുകയും അങ്ങനെ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.

20 സെക്കന്‍ഡെങ്കിലും കൈകള്‍ കഴുകുന്നതാണ് കോവിഡ്-19 നേരിടുന്നതിനുള്ള ഏറ്റവും നല്ല പ്രതിരോധമാർഗമെന്ന് വിദഗ്ധരും ലോകമെമ്പാടുമുള്ള പൊതുജന ആരോഗ്യസ്ഥാപനങ്ങളും വീണ്ടും വീണ്ടും പറയുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്.

Read in English: Explained: How does alcohol in sanitisers (and soap) kill the coronavirus?

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: How does alcohol in sanitisers kill the coronavirus