scorecardresearch

ആന്റിബയോട്ടിക് പ്രതിരോധം എത്രത്തോളം ദോഷകരമാണ്, എങ്ങനെ പരിഹരിക്കാം?

ആന്റിബയോട്ടിക് പ്രതിരോധത്തെ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി വിദഗ്ധര്‍ വിശേഷിപ്പിക്കുന്നു

Antibiotic resistance, antibiotics, infection, bacteria, antimicrobials

20-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ആന്റബയോട്ടിക്കുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതോടെ അണുബാധ മൂലമുണ്ടാകുന്ന മരണങ്ങള്‍ 50 ശതമാനത്തില്‍നിന്ന് 10-15 ശതമാനമായി കുറഞ്ഞു. എന്നാല്‍ ആന്റിബയോട്ടിക്കള്‍ക്കെതിരെ രോഗാണുക്കള്‍ നേടിയ പ്രതിരോധമുയര്‍ത്തുന്ന ഭീഷണി ലളിതമായ അണുബാധകള്‍ പോലും മാരകമായ കാലഘട്ടത്തിലേക്കു നമ്മെ തിരികെ കൊണ്ടുപോകുമെന്നു വിദഗ്ധര്‍ പതിറ്റാണ്ടുകളായി മുന്നറിയിപ്പ് നല്‍കുന്നു.

പ്രശ്‌നം യഥാര്‍ത്ഥത്തില്‍ എത്രത്തോളം ഗൗരവതരമാണ്?

2019 ലെ ഒരു പഠനത്തില്‍ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന സൂക്ഷ്മാണുക്കളുമായി ബന്ധപ്പെട്ട അണുബാധകള്‍ മൂലം പ്രതിവര്‍ഷം 10 ലക്ഷത്തിലധികം ആളുകള്‍ മരിക്കുന്നതായി കണ്ടെത്തി. ഇതു മലേറിയ അല്ലെങ്കില്‍ എച്ച്‌ഐവി/എയ്ഡ്‌സ് ബാധിച്ച് മരിച്ചവരേക്കാള്‍ കൂടുതലാണ്.

ആന്റിബയോട്ടിക് പ്രതിരോധത്തെ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി വിദഗ്ധര്‍ വിശേഷിപ്പിക്കുന്നു. പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കില്‍ ഇതുമൂലം 2050 ഓടെ ഒരു കോടി ആളുകള്‍ മരിക്കുമെന്ന് അവര്‍ പ്രവചിക്കുന്നു.

”ആന്റിബയോട്ടിക് പ്രതിരോധംസ സമീപഭാവിയില്‍ ഒരു പ്രശ്‌നമായി തുടരും. ആധുനിക വൈദ്യശാസ്ത്രവും ആരോഗ്യനിലവാരവും ഇന്ന് നമുക്കറിയാവുന്ന രീതിയില്‍ നിലനിര്‍ത്തുന്നതു പുതിയ ആന്റിബയോട്ടിക് മരുന്നുകള്‍ വികസിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കും,” മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബയോളജിക്കല്‍ എജനീയര്‍ പോള്‍ ബ്ലെയ്നി പറഞ്ഞു.

ആന്റിബയോട്ടിക് പ്രതിരോധത്തിനു കാരണമാകുന്നത് എന്ത്?

ആന്റിബയോട്ടിക്കുകളില്‍നിന്നു രക്ഷപ്പെടുന്നതിനായി ബാക്ടീരിയകള്‍ പരിണമിക്കുമ്പോള്‍ ആന്റിബയോട്ടിക് പ്രതിരോധം സംഭവിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവുമാണു പ്രതിരോധത്തിന്റെ ഏറ്റവും വലിയ ചാലകശക്തി. അതിനര്‍ത്ഥം നമ്മള്‍ ആന്റിബയോട്ടിക്കുകള്‍ എത്രയധികം ഉപയോഗിക്കുന്നുവോ അത്രത്തോളം ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ പ്രശ്‌നം വഷളാകുന്നുവെന്നാണ്.

ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയയില്‍ ഒരു നിര്‍ദിഷ്ട ടാര്‍ഗെറ്റ് പ്രോട്ടീനുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്നു. തുടര്‍ന്ന് അതിനെ ഇല്ലാതാക്കാന്‍ അകത്തുനിന്ന് പ്രവേശിക്കുന്നു. ഉദാഹരണത്തിന്, പെന്‍സിലിന്‍ ബാക്ടീരിയയുടെ കോശഭിത്തിയെ ദുര്‍ബലപ്പെടുത്തുന്നു, ഇത് കോശത്തെ ശിഥിലമാക്കുന്നു.

ആന്റിബയോട്ടിക്കുകളില്‍നിന്ന് ബാക്ടീരിയകള്‍ ഒഴിഞ്ഞുമാറുന്ന ഏറ്റവും സാധാരണമായ മാര്‍ഗങ്ങള്‍, മരുന്നുകള്‍ ബാക്ടീരിയയുമായി ബന്ധിപ്പിക്കുന്നതു തടയാന്‍ അനുവദിക്കുന്ന ജനിതകവ്യതിയാനത്തില്‍നിന്നാണ്. പൂട്ടുകള്‍ ബാക്ടീരിയകള്‍ മാറ്റിയതിനാല്‍ ആന്റിബയോട്ടിക് താക്കോല്‍ ഉപയോഗിച്ച് കോശവാതില്‍ തുറക്കാന്‍ കഴിയാത്തതു പോലെയാണിത്.

”ആന്റിബയോട്ടിക്കിനെ നിര്‍ജീവമാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യുന്ന പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലൂടെയും ബാക്ടീരിയകള്‍ക്കു പ്രതിരോധം കൈവരിക്കാന്‍ കഴിയും. അതിനാല്‍ അതിനി ബാക്ടീരിയയുമായി ബന്ധിപ്പിക്കുന്നില്ല. അല്ലെങ്കില്‍ ടാര്‍ഗെറ്റ് പ്രോട്ടീനില്‍ മാറ്റം സംഭവിക്കുന്നു. അതിനാല്‍ ആന്റിബയോട്ടിക്കിന് ഇനി അതിനെ ബന്ധിപ്പിക്കാന്‍ കഴിയില്ല,” ആന്റിബയോട്ടിക് പ്രതിരോധം സംബന്ധിച്ച് പഠിക്കുന്ന ബയോകെമിസ്റ്റ് ജെറി റൈറ്റ് പറഞ്ഞു.

എന്നാല്‍ ഈ സംവിധാനങ്ങളില്‍ പലതും ബാക്ടീരിയകള്‍ പരിണമിക്കുമ്പോഴാണ് ഏറ്റവും മോശമെന്നതിനാല്‍ നിങ്ങള്‍ ഒന്നിനെ മറികടന്നാലും, മറ്റു പ്രതിരോധങ്ങള്‍ വിടവ് നികത്തിയേക്കാം.

ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നു

ആന്റിബയോട്ടിക് പ്രതിരോധം എപ്പോഴും നമ്മോടൊപ്പമുണ്ടാകും. സ്വാഭാവിക തിരഞ്ഞെടുപ്പിലൂടെയുള്ള പരിണാമത്തിന്റെ സ്വഭാവമാണിത്. ആന്റിബയോട്ടിക്കുകളെ മറികടക്കാനുള്ള വഴികള്‍ ബാക്ടീരിയകള്‍ എപ്പോഴും കണ്ടെത്തും.

എന്നാല്‍ അടുത്ത ദശകങ്ങളില്‍ ആന്റിബയോട്ടിക് പ്രതിരോധം പരിമിതപ്പെടുത്താനുള്ള വഴികള്‍ നമുക്കു കണ്ടെത്താനാകുമെന്നു വിദഗ്ധര്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു. കുറഞ്ഞത്, പ്രശ്‌നം വലിയ പ്രതിസന്ധിയിലേക്കു നീങ്ങുന്നതു തടയാനെങ്കിലു കഴിഞ്ഞേക്കും.

”ആന്റിബയോട്ടിക് പ്രതിരോധത്തെക്കുറിച്ചുള്ള ആശങ്കകള്‍ നമുക്കു മറികടക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ വലിയ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനും നമ്മുടെ ജീവിത നിലവാരത്തിനു വളരെ പ്രധാനപ്പെട്ട പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനുള്ള കഴിവ് സംരക്ഷിക്കുന്നതിനും ഈ മേഖലയിലെ ശാസ്ത്രജ്ഞര്‍ പ്രതിജ്ഞാബദ്ധരാണ്,” ജെറി റൈറ്റ് പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍, ആന്റിബയോട്ടിക് പ്രതിരോധത്തെ ശാശ്വതമായി മറികടക്കുന്ന ഒരു മരുന്ന് വികസിപ്പിക്കുന്നതു പോലെ ലളിതമല്ല ഇത്. കോവിഡ്-19 പോലുള്ള ഒരു വൈറസിന് വാക്‌സിന്‍ കണ്ടെത്തുന്നതിനേക്കാള്‍ കൂടുതല്‍ വിശ്വസനീയമാംവിധം സങ്കീര്‍ണമായ ശാസ്ത്രമാണിത്.

ബാക്ടീരിയകള്‍ക്കിടയില്‍ വലിയ വൈവിധ്യമുണ്ട്. എല്ലാ മരുന്നുകളും ഒരു പ്രത്യേക അണുജീവിയില്‍ പ്രവര്‍ത്തിക്കില്ല. എല്ലാ അണുജീവികളും ഒരു മരുന്ന് ഉപയോഗിച്ച് നശിപ്പിക്കപ്പെടുന്നില്ല.

സാധ്യത 1: നിലവിലുള്ള ആന്റിബയോട്ടിക്കുകള്‍ പരിഷ്‌കരിക്കുക

ഈ വിഷയത്തില്‍ ശാസ്ത്രജ്ഞര്‍ വ്യത്യസ്ത കോണുകളില്‍നിന്ന് പ്രവര്‍ത്തിക്കുന്നു. പ്രതിരോധത്തെ മറികടക്കുന്നതിനു പഴയ ആന്റിബയോട്ടിക്കുകള്‍ പരിഷ്‌കരിക്കുകയെന്നതാണ് ഒരു സമീപനം.

”പെന്‍സിലിന്‍, സെഫാലോസ്പരിന്‍ ആന്റിബയോട്ടിക്കുകള്‍ അവയുടെ മരുന്ന് ഗുണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രതിരോധം മറികടക്കുന്നതിനുമായി ശാസ്ത്രജ്ഞര്‍ പല ഘട്ട പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്,” റൈറ്റ് പറഞ്ഞു.

എന്നാല്‍ ഈ ഘടനകളുമായി മെച്ചപ്പെടുത്താനുള്ള കഴിവ് അനന്തമല്ലെന്ന് റൈറ്റ് വിശദീകരിച്ചു. ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ പ്രധാന പ്രശ്‌നം അടിസ്ഥാനപരമായി പരിഹരിക്കുന്നതിനേക്കാള്‍ കാലതാമസം വരുത്തുന്ന തന്ത്രമാണിത്.

സാധ്യത 2: പുതിയ ആന്റിബയോട്ടിക്കുകള്‍ വികസിപ്പിക്കുക

പുതിയ മരുന്നുകള്‍ വികസിപ്പിക്കുകയെന്നതാണു മറ്റൊരു തന്ത്രം. എന്നാല്‍ ഈ സമീപനം സമീപ ദശകങ്ങളില്‍ കാര്യമായി വിജയിച്ചിട്ടില്ല.

”ഇപ്പോള്‍ മനുഷ്യരില്‍ ഉപയോഗിക്കുന്ന ഒരു മരുന്നിന് കാരണമായ യഥാര്‍ത്ഥ പുതിയ രാസഘടന 1980 കളുടെ മധ്യത്തില്‍ കണ്ടെത്തി എന്നതാണ് യാഥാര്‍ത്ഥ്യം,” റൈറ്റ് പറഞ്ഞു.

എന്നാല്‍ പുരോഗതിയുടെ ചില സൂചനകളുണ്ട്. നിര്‍മിതി ബുദ്ധി ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ മരുന്ന് കണ്ടെത്തല്‍ സാങ്കേതികവിദ്യകളാല്‍ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കൂടുതല്‍ സജ്ജരാണ്.

”സിലിക്കോയില്‍ മരുന്നുകള്‍ സ്‌ക്രീന്‍ ചെയ്യുന്നതിനുള്ള കമ്പ്യൂട്ടേഷണല്‍ മെഷീന്‍ ലേണിങ് സമീപനങ്ങളും ആന്റിബയോട്ടിക് ഇഫക്റ്റുകള്‍ക്കായി സംയുക്തങ്ങളുടെ വിവിധ കോമ്പിനേഷനുകള്‍ പരിശോധിക്കുന്നതിനുള്ള രീതികളും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ ഉദാഹരണങ്ങളില്‍ ഉള്‍പ്പെടുന്നു,” ബ്ലെയ്നി പറഞ്ഞു.

‘സിലിക്കോ’ എന്നത് കമ്പ്യൂട്ടര്‍ സിമുലേഷന്‍ വഴി നടത്തിയ പരീക്ഷണങ്ങളെ സൂചിപ്പിക്കുന്നു. ഈ പുതിയ കണ്ടുപിടുത്തങ്ങള്‍ മരുന്ന് കണ്ടെത്തലിലെ പഴയ വെല്ലുവിളികളെ മറികടക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള മരുന്നുകള്‍ ആഗോള ആരോഗ്യ പരിപാലനത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നത്ര വേഗത്തില്‍ മരുന്ന് വികസന മാര്‍ഗങ്ങളിലൂടെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ.

ആന്റിബയോട്ടിക് മരുന്നുകളുടെ അടിസ്ഥാനമായ ആന്റിമൈക്രോബയലുകള്‍ സാവധാനത്തില്‍ വികസിക്കുമ്പോള്‍ ആന്റബയോട്ടിക് പ്രതിരോധം വേഗത്തില്‍ വികസിക്കുന്നുവെന്നതാണു പ്രശ്‌നത്തിന്റെ കേന്ദ്രം.

ആന്റിബയോട്ടിക് പ്രതിരോധത്തിനെതിരായ ആഗോള പോരാട്ടത്തിന്റെ അഭാവം

കോവിഡ് 19 വാക്സിനുകള്‍ക്കായുള്ള ഓട്ടത്തിലെന്നപോലെ, ആന്റിബയോട്ടിക് പ്രതിരോധത്തെ മറികടക്കാന്‍ ഈ പ്രശ്നത്തിനായി അര്‍പ്പിതമായ അന്താരാഷ്ട്ര പരിശ്രമം ആവശ്യമാണ്. എന്നാല്‍ അതു തന്നെയാണു നിലവിലില്ലാത്തതും.

2020 ഡിസംബറില്‍ 43 ആന്റിബയോട്ടിക്കുകള്‍ ക്ലിനിക്കല്‍ ട്രയലുകളിലാണെന്നോ അല്ലെങ്കില്‍ അംഗീകാരം ലഭിച്ചിട്ടില്ലെന്നോ ആണ്് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരതമ്യപ്പെടുത്തുമ്പോള്‍, 1,300-ലധികം ആന്റി കാന്‍സര്‍ ഏജന്റുകള്‍ വികസനത്തിന്റെ സമാന ഘട്ടങ്ങളിലാണ്.

മരുന്ന് വികസനത്തിന്റെ വാണിജ്യവല്‍ക്കരണത്തില്‍നിന്നാണ് പല പ്രശ്‌നങ്ങളുമുണ്ടായതെന്ന് ബ്ലെയ്നി പറഞ്ഞു.

”നിര്‍ഭാഗ്യവശാല്‍, ചില വന്‍കിട കമ്പനികള്‍ അവരുടെ ആന്റിബയോട്ടിക് പദ്ധതികള്‍ വാണിജ്യ പരിഗണനകളെ അടിസ്ഥാനമാക്കി ഉപേക്ഷിച്ചു. പുതിയ ആന്റിബയോട്ടിക്കുകള്‍ വികസിപ്പിക്കുന്ന നിരവധി ചെറുകിട കമ്പനികള്‍ അവരുടെ ഉത്പന്നങ്ങള്‍ ക്ലിനിക്കില്‍ എത്തുന്നതിന് മുമ്പ് സാമ്പത്തികമായി പരാജയപ്പെട്ടു. എല്ലാ ആന്റബയോട്ടിക് കണ്ടെത്തല്‍ തന്ത്രങ്ങളിലും നമുക്ക് കൂടുതല്‍ നിക്ഷേപം ആവശ്യമാണ്,” അദ്ദേഹം ഡി ഡബ്ല്യുയോട് പറഞ്ഞു.

ആന്റിബയോട്ടിക് നിയന്ത്രണം ഉപയോഗിച്ച് സമയം തേടുന്നു

ഹ്രസ്വകാലത്തേക്ക്, ചില വിദഗ്ധര്‍ ആന്റബയോട്ടിക്കുകളുടെ കൂടുതല്‍ നിയന്ത്രണം ആവശ്യപ്പെടുന്നു. അതിനാല്‍ അവയുടെ ഉപയോഗം കര്‍ശനമായി ആവശ്യമുള്ള സന്ദര്‍ഭങ്ങളിലായി പരിമിതപ്പെടുത്തിയിരിക്കുന്നു. മരുന്ന് കണ്ടുപിടിത്തത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ ആന്റിബയോട്ടിക് പ്രതിരോധം മന്ദഗതിയിലാക്കാന്‍ ഇതു കുറച്ച് സമയം നല്‍കുമെന്നാണ് പ്രതീക്ഷ.

ലോകത്തിന്റെ പല ഭാഗങ്ങളിലും ആന്റിബയോട്ടിക്കുകള്‍ക്ക് വേണ്ടത്ര നിയന്ത്രണമില്ല. ഉദാഹരണത്തിന്, ഇന്ത്യയില്‍ കോവിഡ്-19 സമയത്ത് ആന്റിബയോട്ടിക്കുകള്‍ വന്‍ തോതില്‍ ഉപയോഗിക്കപ്പെട്ടു. ആളുകള്‍ക്ക് അവ ഫാര്‍മസികളിലെ കൗണ്ടറില്‍നിന്ന് വാങ്ങാം.

കാര്‍ഷികമേഖലയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതും വലിയ ഗുണം ചെയ്യുമെന്നു വിദഗ്ധര്‍ പറയുന്നു. കന്നുകാലികളുടെ വളര്‍ച്ചയ്ക്ക് ആന്റിബയോട്ടിക്കുകളുടെ ഉപയോഗിക്കുന്നതു യൂറോപ്യന്‍ യൂണിയനും യുഎസും നിരോധിച്ചിരിക്കുകയാണ്. കൃഷിയില്‍ ഏതെങ്കിലും തരത്തിലുള്ള ആന്റിബയോട്ടിക് ഉപയോഗിക്കുന്നതു നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ 2022-ല്‍ നിയമം കൊണ്ടുവന്നിരുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: How do we solve antibiotic resistance

Best of Express