scorecardresearch

ഒഡീഷ ട്രെയിൻ അപകടം; സംഭവിച്ചതെന്ത്? എങ്ങനെ?

റെയിൽവേ സ്രോതസ്സുകൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകടം സംഭവിച്ചതിങ്ങനെ

റെയിൽവേ സ്രോതസ്സുകൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകടം സംഭവിച്ചതിങ്ങനെ

author-image
Avishek G Dastidar
അപ്‌ഡേറ്റ് ചെയ്‌തു
New Update
Odisha train accident, how did Odisha train accident happen, reasons for Odisha train crash

എക്സ്പ്രസ് ഫൊട്ടൊ

ഒഡീഷയിലെ ബഹനാഗ ബസാർ സ്റ്റേഷനിൽ റെയിൽവേ അപകടം നടന്ന് 24 മണിക്കൂറിന് ശേഷവും, ദുരന്തം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല. മരണസംഖ്യ 288 ആയി ഉയർന്നപ്പോഴും 800-ലധികം ആളുകൾക്ക് പരുക്കേറ്റിട്ടും വളരെ കുറച്ച് വിശദാംശങ്ങളുള്ള ഒരു ഔദ്യോഗിക പ്രസ്താവനയാണ് റെയിൽവേ പുറത്തിറക്കിയത്.

Advertisment

റെയിൽവേ സ്രോതസ്സുകൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതുവരെയുള്ള സംഭവിച്ചതിനെക്കുറിച്ച് അറിയുന്നത് ഇപ്രകാരമാണ്. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണത്തിന് ശേഷമേ മുഴുവൻ കാര്യവും വ്യക്തമാകൂ. റെയിൽവേയുടെ കൂടുതൽ വിശദമായ പ്രസ്താവനയ്ക്കായി കാത്തിരിക്കുകയാണ്.

എവിടെ, എപ്പോൾ അപകടം സംഭവിച്ചു?

സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ഖരഗ്പൂർ റെയിൽവേ ഡിവിഷന്റെ ഭാഗമായ ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷന് അൽപം മുമ്പാണ് അപകടം നടന്ന സ്ഥലം. എതിർ ദിശകളിലേക്ക് പോകുന്ന രണ്ട് പാസഞ്ചർ ട്രെയിനുകളും നിർത്തിയിട്ടിരുന്ന ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്.

Advertisment

ആദ്യ ട്രെയിൻ, 12841 കോറോമാണ്ടൽ എക്സ്പ്രസ് കൊൽക്കത്ത/ഹൗറയിലെ ഷാലിമാർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ചെന്നൈയിലേക്ക് പോവുകയായിരുന്നു. അത് ഖരഗ്പൂരും ബാലസോറും കടന്നിരുന്നു. അടുത്ത സ്റ്റോപ്പ് ഭദ്രക് ആയിരിക്കാം. ട്രെയിൻ ഏകദേശം കൃത്യസമയത്താണഅ ഓടിക്കൊണ്ടിരുന്നത്. രാത്രി 7.01 ന് ബഹനാഗ ബസാർ (നിർത്താതെ) കടന്നുപോകുമായിരുന്നു.

Odisha train accident, how did Odisha train accident happen, reasons for Odisha train crash
ചിത്രീകരണം

ബഹനാഗ ബസാറിലെ ട്രാക്കുകൾ എങ്ങനെയാണ് സ്ഥാപിച്ചിരിക്കുന്നത്?

അപ്പ് മെയിൻ ലൈൻ (ചെന്നൈയിലേക്ക്), ഡൗൺ മെയിൻ ലൈൻ (ഹൗറയിലേക്ക്), രണ്ട് വശങ്ങളിൽ രണ്ട് ലൂപ്പ് ലൈനുകൾ എന്നിവയുണ്ട്. ഒരു ലൂപ്പിന്റെ ഉദ്ദേശം ഒരു ട്രെയിൻ സൈഡിൽ പാർക്ക് ചെയ്യുക എന്നതാണ്, അതോടെ വേഗതയേറിയതോ കൂടുതൽ പ്രാധാന്യമുള്ളതോ ആയ ട്രെയിനിനായി മെയിൻ ലൈൻ ഒഴിച്ചിടും.

കോറോമാണ്ടൽ അടുത്തെത്തിയപ്പോൾ, അതേ ദിശയിൽ പോകുന്ന ഒരു ഗുഡ്‌സ് ട്രെയിൻ ലൂപ്പ് ലൈനിൽ ഉണ്ടായിരുന്നു. കോറോമാണ്ടൽ അതിനെ മറികടന്ന് മെയിൻ ലൈനിൽ പോകേണ്ടതായിരുന്നു.

അപ്പോൾ എന്ത് തെറ്റാണ് സംഭവിച്ചത്?

റെയിൽ‌വേ അപകടത്തെക്കുറിച്ചുള്ള റെയിൽവേയുടെ ഹ്രസ്വ സംക്ഷിപ്‌ത പ്രകാരം, “ട്രെയിൻ നമ്പർ 12841…അപ്പ് മെയിൻ ലൈനിലൂടെ കടന്നുപോകുന്നു. അപ്പ് ലൂപ്പ് ലൈനിൽ അത് അവിടെ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമായി ഇടിച്ചു. സ്റ്റേഷനിൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ ട്രെയിൻ ഫുൾ സ്പീഡിൽ പോവുകയായിരുന്നു."

മെയിൻ ലൈനിലെ ഗുഡ്‌സ് ട്രെയിനിനെ മറികടക്കുന്നതിന് പകരം കോറോമാണ്ടൽ ലൂപ്പിൽ പ്രവേശിച്ച് പിന്നിൽ നിന്ന് ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് റെയിൽവേയുടെ വിവരത്തിൽനിന്നു വ്യക്തമാണ്. ഗുഡ്‌സ് ട്രെയിനിന് മുകളിൽ കോറമാണ്ടലിന്റെ ലോക്കോമോട്ടീവ് ഇരിക്കുന്നതായി സ്ഥലത്തു നിന്നുള്ള ചിത്രങ്ങളിൽ വ്യക്തമാണ്.

എന്നാൽ അതെങ്ങനെ സംഭവിക്കും?

ലോക്കോമോട്ടീവ് ഡ്രൈവർമാരെ സിഗ്നലുകളികൾ അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. അന്വേഷണത്തിന് ശേഷം വിശദാംശങ്ങൾ അറിയാനാകുമെങ്കിലും, സിഗ്നലിംഗ് പിശകിന്റെ സാധ്യതയാണ് റെയിൽവേ പരിശോധിക്കുന്നതെന്ന് വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

സൂപ്പർവൈസർമാരുടെ മൾട്ടി ഡിസിപ്ലിനറി സംയുക്ത പരിശോധനയിൽ നിയുക്ത മെയിൻ ലൈനിലൂടെ കടന്നുപോകാൻ കോറോമണ്ടലിന് പച്ച സിഗ്നൽ നൽകിയതായും തുടർന്ന് സിഗ്നൽ എടുത്തുമാറ്റിയതായുമാണ് നിഗമനം. ട്രെയിൻ ലൂപ്പ് ലൈനിൽ പ്രവേശിച്ച് ഗുഡ്സ് ട്രെയിനിൽ ഇടിച്ചു.

"സൂക്ഷ്മമായ നിരീക്ഷണത്തിന് ശേഷം, 12841ന് പ്രധാന ലൈനിലേക്ക് സിഗ്നൽ നൽകുകയും അത് പിന്നെ ടേക്ക് ഓഫ് ചെയ്യുകയും ചെയ്തുവെന്നാണ് ഞങ്ങളുടെ നിഗമനം. എന്നാൽ ഈ ട്രെയിൻ അപ് ലൂപ്പ് ലൈനിൽ പ്രവേശിച്ച് ഗുഡ്‌സ് ട്രെയിനുമായി ഇടിച്ച് പാളം തെറ്റി" സംയുക്ത പരിശോധനാ സംഘം തയ്യാറാക്കിയ കുറിപ്പിൽ പറയുന്നു.

അപകടം തടയാൻ ലോക്കോ പൈലറ്റിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?

റെയിൽ‌വേയിലെ ഉദ്യോഗസ്ഥർ സിഗ്നലിംഗ് പിശക് / ലോക്കോ പൈലറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പരിശോധിക്കുകയാണെന്ന് ഒരു ഉന്നത വൃത്തം പറഞ്ഞു.

എന്നിരുന്നാലും, തീവണ്ടികൾ ഉരുക്കിന്റെ ഭയങ്കരമായ ഭാരമുള്ളവയാണെന്ന് ശ്രദ്ധിക്കേണ്ടതാണ്. കോറോമാണ്ടൽ "പൂർണ്ണ വേഗതയിൽ" പോകുകയായിരുന്നുവെന്ന് റെയിൽവേ പറയുന്നു. അത് ഏകദേശം 100 കി.മീ/മണിക്കൂർ വേഗതയിലാണ് പോയിരുന്നത്. ആ വേഗതയിൽ എമർജൻസി ബ്രേക്ക് ഉപയോഗിച്ചാലും, ട്രെയിൻ പെട്ടെന്ന് നിർത്താന കഴിയില്ല.

അപ്പോൾ മൂന്നാമത്തെ ട്രെയിൻ വന്നതെങ്ങനെ?

കോറോമാണ്ടൽ ഗുഡ്‌സ് ട്രെയിനിൽ ഇടിച്ച അതേ സമയം, മൂന്നാമത്തെ ട്രെയിൻ, 12864 യശ്വന്ത്പൂർ-ഹൗറ എക്‌സ്‌പ്രസ്, തൊട്ടടുത്ത ഡൗൺ മെയിൻ ലൈനിലൂടെ ഹൗറയിലേക്ക് (എതിർ ദിശയിലേക്ക്) പോകുകയായിരുന്നു. കോറോമണ്ടൽ ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചതോടെ ഈ ട്രെയിനിന്റെ ഭൂരിഭാഗവും അപകടത്തിന്റെ പ്രദേശം കടന്നിരുന്നു. എന്നിരുന്നാലും, അവസാനത്തെ കുറച്ച് കോച്ചുകൾ അതിൽപ്പെട്ടു. കോറമാണ്ടലിന്റെ കോച്ചുകൾ അവയിലേക്ക് മറിഞ്ഞുവീണത് കൊണ്ടോ, അല്ലെങ്കിൽ നിലത്തൂടെയും ട്രാക്കുകളിലൂടെയും കടന്നുപോകാൻ സാധ്യതയുള്ള ഷോക്ക് തരംഗങ്ങൾ മൂലമോ ഇവ പാളം തെറ്റി.

Explained Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: