ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ സമ്പദ് വ്യവസ്ഥ ശ്വാസംമുട്ടുകയും അനിശ്ചിതത്വം നിറഞ്ഞ ഭാവി ആയിരക്കണക്കിന് സ്ഥാപനങ്ങളേയും തൊഴിലാളികളേയും തുറിച്ചു നോക്കുകയും ചെയ്യുന്ന ഒരു സഹാചര്യത്തില്‍ കഴിഞ്ഞയാഴ്ച്ച ചില സംസ്ഥാന സര്‍ക്കാരുകള്‍ തൊഴില്‍ നിയമങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തി. അതില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങള്‍ പ്രഖ്യാപിച്ചത് ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളാണ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പഞ്ചാബും ബിജെഡി ഭരിക്കുന്ന ഒഡീഷയും ചെറിയ മാറ്റങ്ങളും കൊണ്ടുവന്നു. യുപിയാണ് ഏറ്റവും ശക്തമായ തീരുമാനങ്ങള്‍ എടുത്തത്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് എകദേശമെല്ലാ തൊഴില്‍ നിയമങ്ങളും അവര്‍ റദ്ദാക്കി.
ഈ സംസ്ഥാനങ്ങളിലെ സാമ്പത്തിക വ്യവസ്ഥയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. തൊഴില്‍ കണ്‍കറന്റ് പട്ടികയിലാണ് ഉള്‍പ്പെടുന്നത്. അതിനാല്‍, കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പല നിയമങ്ങളും സംസ്ഥാനങ്ങള്‍ക്ക് മാറ്റിവയ്ക്കാന്‍ സാധിക്കുകയില്ല. പക്ഷേ, പ്രധാന ചോദ്യം മറ്റൊന്നാണ്. സാമ്പത്തിക വിദഗ്ദ്ധര്‍ വളരെക്കാലമായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പരിഷ്കരണങ്ങളാണോ ഇത്. അതോ, തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയത് തെറ്റായ സമയത്തും പിന്തിരിപ്പന് നടപടിയുമാണോ.
എന്താണ് ഇന്ത്യന്‍ തൊഴില്‍ നിയമങ്ങള്‍?
200-ല്‍ അധികം സംസ്ഥാന നിയമങ്ങളും 50 ഓളം കേന്ദ്ര നിയമങ്ങളുമുണ്ട്. കണക്കുകളില്‍ വ്യതിയാനം വന്നേക്കാം. പക്ഷേ, രാജ്യത്ത് തൊഴില്‍ നിയമം എന്താണെന്നതിന് നിര്‍വചനമില്ല. വിശാലമായി പറഞ്ഞാല്‍, അവയെ നാല് തരമായി തിരിക്കുന്നു (ചാര്‍ട്ട് 1 കാണുക).
Read Also: തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള ന്യായീകരണമാകരുത് കോവിഡ്: രാഹുൽ ഗാന്ധി
ഫാക്ടറീസ് നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്നത് ഫാക്ടറി പരിസരത്ത് സുരക്ഷ ഉറപ്പുവരുത്തുകയും തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുകയുമാണ്. ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ജോലി സമയം, ശമ്പളം, അധിക സമയം ജോലി ചെയ്യുന്നതിനെക്കുറിച്ച്, ശമ്പളത്തോടു കൂടി ആഴ്ചയിലൊരു ഓഫ്, ശമ്പളത്തോടു കൂടി മറ്റു അവധി ദിവസങ്ങള്‍, വാര്‍ഷിക അവധികള്‍, കുട്ടികളേയും യുവാക്കളേയും സ്ത്രീകളേയും ജോലിക്ക് എടുക്കുന്നത് തുടങ്ങിയ വിഷയങ്ങളെ നിയന്ത്രിക്കുന്നു.
മറ്റേതൊരു തൊഴില്‍ നിയമങ്ങളേക്കാളും കൂടുതലായി മിനിമം വേജസ് ആക്ട് തൊഴിലാളികളെ കുറിച്ച് സംസാരിക്കന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ തര്‍ക്കങ്ങളുള്ളത് 1947-ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട് ആണ്. അതില്‍ ലേ ഓഫ്, ചെലവ് ചുരുക്കല്‍, വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടുന്നതിനേയും സമരങ്ങളേയും ലോക്കൗട്ടിനേയും കുറിച്ച് ഈ നിയമം പ്രതിപാദിക്കുന്നു.
തൊഴില്‍ നിയമങ്ങള്‍ പതിവായി വിമര്ശിക്കപ്പെടാന് കാരണം
വഴക്കമില്ലാത്തത് എന്നാണ് ഇന്ത്യയിലെ തൊഴില്‍ നിയമങ്ങളെക്കുറിച്ചുള്ള ഒരു പ്രധാന ആരോപണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരാളെ ജോലിക്ക് എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സര്‍ക്കാര്‍ അനുമതികള്‍ അയാളെ പറഞ്ഞുവിടാന്‍ ആവശ്യമാണ്. പ്രത്യേകിച്ച് 100-ല്‍ അധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍.
ഔദ്യോഗികമായ കരാറുകള്‍ ഇല്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുന്നത് വര്‍ദ്ധിച്ചുവരുന്നുണ്ട് (ചാര്‍ട്ട് 4 കാണുക). അത് കാരണം, സ്ഥാപനങ്ങളുടെ വളര്‍ച്ച മുരടിക്കുകയും തൊഴിലാളികള്‍ക്ക് മികച്ചൊരു കരാര്‍ ലഭിക്കാതേയും വരുന്നുവെന്ന് വാദമുയരുന്നു.
ധാരാളം നിയമങ്ങളുള്ളതും തലവേദനയാകുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അനാവശ്യമായി സങ്കീര്‍ണമായതും ഫലപ്രദമായി നടപ്പിലാക്കാത്തതുമാണ് നിയമങ്ങള്‍. ഇത് അഴിമതിക്ക് വളമിടുന്നു.
ഇന്ത്യയില്‍ കുറച്ചും ലളിതവുമായ നിയമങ്ങള്‍ ആണ് ഉണ്ടായിരുന്നതെങ്കില്‍ വിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് വളരാനും ചുരുങ്ങാനും സാധിക്കുമായിരുന്നു. അതിന്റെ ഫലമായി ഇപ്പോള്‍ അനൗദ്യോഗിക സമ്പദ് വ്യവസ്ഥയുടെ ഭാഗമായ 90 ശതമാനം തൊഴിലാളികളും ഔദ്യോഗിക വ്യവസ്ഥയുടെ ഭാഗമാകുകയും അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ശമ്പളവും സാമൂഹിക സുരക്ഷാ നേട്ടങ്ങളും ലഭിക്കുമായിരുന്നു.
യുപി പോലുള്ള സംസ്ഥാനങ്ങള്‍ അതാണോ നിര്‍ദ്ദേശിച്ചിരിക്കുന്നത്?
സത്യം പറഞ്ഞാല്‍ അല്ല. ഉദാഹരണമായി, യുപിയില്‍ മിനിമം വേജസ് നിയമം അടക്കമുള്ള ഏകദേശമെല്ലാ നിയമങ്ങളും റദ്ദാക്കി.
ചൂഷണത്തിനുള്ള സാഹചര്യമൊരുക്കി നല്‍കിയെന്നാണ് ഐസിആര്ഐഇആറിലെ രാധിക കപൂര്‍ പറയുന്നത്.
ഒരു പരിഷ്കരണമാകുമ്പോള് നിലവിലെ അവസ്ഥ മെച്ചപ്പെടുകയാണ് വേണ്ടത്. എല്ലാ നിയമങ്ങളും റദ്ദാക്കുമ്പോള്‍ തൊഴിലാളികളുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ എല്ലാം റദ്ദാക്കപ്പെടുകയും കുറഞ്ഞ വേതനത്തിന് തൊഴിലാളികളെ ജോലിക്ക് എടുക്കുകയും ചെയ്യും അവര്‍ പറയുന്നു.
ആ അര്‍ത്ഥത്തില്‍, തൊഴിലാളികളുടെ കാഴ്ച്ചപ്പാടില്‍ നിന്നും നോക്കുമ്പോള്‍ ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ തൊഴിലാളികളെ പറഞ്ഞു വിടരുതെന്നും ശമ്പളം വെട്ടിക്കുറയ്ക്കരുതെന്നും കമ്പനികളോട് ആവശ്യപ്പെട്ട സര്‍ക്കാര്‍ ഇപ്പോള്‍ തൊഴിലാളികളുടെ വിലപേശല്‍ ശക്തി ഇല്ലാതാക്കിയിരിക്കുന്നു.
Read in English: മുസ്ലിംകളെ ലക്ഷ്യം വച്ചുള്ള വ്യാജ വാർത്തകൾ ഏപ്രിൽ മാസത്തിൽ വർധിച്ചതായി പഠനം
അതിലുപരി, തൊഴില്‍പ്പടയെ ഔദ്യോഗികമാക്കുന്നതിന് പകരം അവരെ കൂടുതലായി അനൗദ്യോഗിക മേഖലകളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. തന്മൂലം അവര്‍ക്ക് യാതൊരു സാമൂഹിക സുരക്ഷയും ലഭിക്കുകയില്ല.
എന്തുകൊണ്ട് ശമ്പളം കുറയും?
കോവിഡ്-19 പ്രതിസന്ധിക്കുമുമ്പ് തന്നെ സാമ്പത്തിക മാന്ദ്യം കാരണം ശമ്പളം വര്ദ്ധിക്കുന്നുണ്ടായിരുന്നില്ല. അതിലുപരി, ഔദ്യോഗികവും അനൗദ്യോഗികവുമായ ശമ്പള നിരക്കില്‍ വലിയൊരു അന്തരം നിലനില്ക്കുകയും ചെയ്യുന്നു. ഉദാഹരണമായി, നഗരത്തിലെ ഔദ്യോഗിക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുരുഷന് ലഭിക്കുന്നതിന്റെ 20 ശതമാനം മാത്രമാണ് ഒരു കൂലിവേല ചെയ്യുന്ന ഒരു സ്ത്രീ തൊഴിലാളിക്ക് ലഭിക്കുകയുള്ളൂ.
എല്ലാ തൊഴില്‍ നിയമങ്ങളും നീക്കം ചെയ്താല്‍, മിക്ക തൊഴിലുകളും അനൗദ്യോഗികമാകുകയും ശമ്പളം കുത്തനെ കുറയുകയും ചെയ്യും. നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ പോലും ഒരു തൊഴിലാളിക്ക് മുന്നില്‍ വഴിയില്ലെന്ന് ഐഐടിയുസിയുടെ ജനറല്‍ സെക്രട്ടറിയായ അമര്‍ജീത് കൗര്‍ പറയുന്നു.
തൊഴിലവസരം കൂട്ടുകയും സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യുമോ?
കുറച്ച് തൊഴില്‍ നിയന്ത്രണങ്ങളുള്ള ഒരു വിപണിയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്ന് സൈദ്ധാന്തികമായി പറയാം. എന്നാല്‍, മുമ്പ് തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയ സംസ്ഥാനങ്ങളുടെ അനുഭവം വച്ച് നോക്കിയാല്‍ അത് നിക്ഷേപം കൊണ്ടുവരുന്നതിനോ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനോ സഹായിച്ചില്ല.
തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കാതിരിക്കുന്നതിന് അനവധി കാരണങ്ങളുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെലവെപ്പ്മെന്റിലെ സെന്റര്‍ ഫോര്‍ എംപ്ലോയ്മെന്റ് സ്റ്റഡീസ് ഡയറക്ടറായ രവി ശ്രീവാസ്തവ പറയുന്നു.
Read Also: കോവിഡ് ടെസ്റ്റ് ഗുരുതരാവസ്ഥയിലുളള രോഗികൾക്ക് മാത്രം; പുതിയ കേന്ദ്ര മാർഗ നിർദേശം
ഒന്നാമതായി, ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ധാരാളം കഴിവുകള്‍ ഇവിടെയുണ്ട്. സ്ഥാപനങ്ങള്‍ ശമ്പളത്തില്‍ 40 ശതമാനത്തോളം കുറവ് വരുത്തുകയും തൊഴിലുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. മൊത്തത്തിലുള്ള ആവശ്യകത കുറഞ്ഞു. ഏത് സ്ഥാപനമാണ് ഇപ്പോള്‍ കൂടുതല്‍ പേരെ ജോലിക്ക് എടുക്കുന്നത്, അദ്ദേഹം ചോദിക്കുന്നു.
കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ ഷിഫ്റ്റ് സമയപരിധി എട്ട് മണിക്കൂറില്‍ നിന്നും 12 മണിക്കൂര്‍ ആക്കരുതായിരുന്നുവെന്ന് കൗര്‍ പറയുന്നു.
പകരം എട്ട് മണിക്കൂറിന്റെ രണ്ട് ഷിഫ്റ്റുകള്‍ ഏര്‍പ്പെടുത്തണമായിരുന്നു അവര്‍ പറഞ്ഞു. അപ്പോള്‍ കൂടുതല്‍ പേര്‍ക്ക് ജോലി കിട്ടും.
സര്‍ക്കാരുകളുടെ ഇപ്പോഴത്തെ നീക്കം ശമ്പളം കുറയ്ക്കുകയു സമ്പദ് വ്യവസ്ഥയില്‍ ആവശ്യകത കുറയ്ക്കുകയും ചെയ്യുമെന്ന് ശ്രീവാസ്തവയും കപൂറും പറയുന്നു. അത് പുനരുജ്ജീവന സാധ്യതയെ ബാധിക്കും. തെറ്റായ സമയമായിരുന്നു ഇത് കപൂര്‍ പറഞ്ഞു. കൃത്യം എതിര്‍ദിശയിലേക്കാണ് നമ്മള് സഞ്ചരിക്കുന്നതെന്ന് ശ്രീവാസ്ത പറയുന്നു.
പകരം സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്
തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് അവസരം ഒരുക്കുന്നതിന് പകരം സര്‍ക്കാരുകള്‍ ചെയ്യേണ്ടിയിരുന്നത് സ്വകാര്യമേഖലയുടെ ശമ്പള ബാധ്യതയെ വീതംവച്ചെടുക്കാമായിരുന്നുവെന്ന് ശ്രീവാസ്തവ പറഞ്ഞു. ജിഡിപിയുടെ 3 ശതമാനം അല്ലെങ്കില്‍ 5 ശതമാനം വരെ മാറ്റിവച്ചാല്‍ മതിയെന്ന് അദ്ദേഹം പറയുന്നു. കൂടാതെ, തൊഴിലാൡകളുടെ ആരോഗ്യ ക്ഷേമവും ഉറപ്പാക്കാമായിരുന്നു. കാരണം, അവരെ കോവിഡ് ബാധിച്ചാല്‍ രാജ്യം മുഴുവന്‍ മുങ്ങും.
തൊഴില്‍ നിയമങ്ങളേക്കാള്‍ സ്ഥാപനങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്നത് വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെ ലഭിക്കാത്തതും കരാറുകള്‍ ശരിയായി നടപ്പിലാക്കാത്തതുമാണ്.
Read in English: Explained: What labour law changes mean