scorecardresearch
Latest News

ഗവർണർമാരുടെ നിയമനം എങ്ങനെ? അത് വിവാദമാകുന്നത് എന്തു കൊണ്ട്?

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാരുകൾക്കു ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനായി കേന്ദ്രം ഗവർണർമാരെ ഉപയോഗിക്കുന്നതിനാൽ അവരെ കേന്ദ്രത്തിന്റെ ഏജന്റായി സംസ്ഥാനങ്ങൾ കാണുന്നു

12 news governor appointed, new governors appointed, Droupadi Murmu, How are Governors appointed, Article 153 indian constitution, governor role controversy,

പന്ത്രണ്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനും പുതിയ ഗവർണർമാരെ കേന്ദ്രം ഫെബ്രുവരി 12നു പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ നിയമനങ്ങളും സ്ഥലമാറ്റവും ഇതിൽ ഉൾപ്പെടുന്നു.

രാഷ്ട്രപതി ദ്രൗപതി മുർമു പുതുതായി നിയമിച്ച ഗവർണർമാർ (രാഷ്ട്രപതി ഭവൻ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽനിന്ന്)

പേര് സംസ്ഥാനം

ലഫ്റ്റനന്റ് ജനറൽ കെ ടി പർനായിക് – അരുണാചൽ പ്രദേശ്

ലക്ഷ്മൺ പ്രസാദ് ആചാര്യ – സിക്കിം

സി. പി. രാധാകൃഷ്ണൻ – ഝാർഖണ്ഡ്

ശിവപ്രതാപ് ശുക്ല – ഹിമാചൽ പ്രദേശ്

ഗുലാബ് ചന്ദ് കതാരിയ – അസം

ജസ്റ്റിസ് (റിട്ട.) എസ് അബ്ദുൾ നസീർ – ആന്ധ്രാപ്രദേശ്

സ്ഥലം മാറ്റം ലഭിച്ചവർ

  • ആന്ധ്രാപ്രദേശ് ഗവർണർ ബിശ്വ ഭൂഷൺ ഹരിചന്ദനെ ഛത്തീസ്‌ഡിലേക്കു മാറ്റിനിയമിച്ചു.
  • ഛത്തീസ്‌ഡ് ഗവർണറായിരുന്ന അനുസൂയ ഉയിക്യെയെ മണിപ്പൂരിലേക്കു മാറ്റിനിയമിച്ചു.
  • മണിപ്പൂർ ഗവർണർ ല. ഗണേശനെ നാഗാലാൻഡിൽ മാറ്റിനിയമിച്ചു.
  • ബിഹാർ ഗവർണർ ഫാഗു ചൗഹാനെ മേഘാലയയിൽ മാറ്റിനിയമിച്ചു.
  • ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ ബിഹാറിൽ മാറ്റിനിയമിച്ചു.
  • ഝാർഖണ്ഡ് ഗവർണർ രമേഷ് ബൈസിനെ മഹാരാഷ്ട്രയിൽ മാറ്റിനിയമിച്ചു.
  • അരുണാചൽ പ്രദേശ് ഗവർണർ റിട്ട. ബ്രിഗേഡിയർ ബി ഡി മിശ്രയെ ലഡാക്കിൽ മാറ്റിനിയമിച്ചു.

ഒരു സംസ്ഥാനത്തിന്റെ ഗവർണറെ എങ്ങനെയാണ് നിയമിക്കുന്നത്?

ഭരണഘടനയുടെ 153-ാം അനുച്ഛേദത്തിൽ “ഓരോ സംസ്ഥാനത്തിനും ഒരു ഗവർണർ ഉണ്ടായിരിക്കും” എന്നാണ് പറയുന്നത്. ഭരണഘടന നിലവിൽ വന്ന് കുറച്ചു വർഷങ്ങൾക്കു ശേഷം, 1956ലെ ഭേദഗതിയിൽ പറയുന്നത് “രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് ഒരേ വ്യക്തിയെ ഗവർണറായി നിയമിക്കുന്നതിനെ ഈ അനുച്ഛേദത്തിനു തടയാനാകില്ല, ” എന്നാണ്.

“ഒരു സംസ്ഥാനത്തിന്റെ ഗവർണറെ രാഷ്ട്രപതി തന്റെ ഒപ്പും സീലും പതിപ്പിച്ച വാറണ്ട് മുഖേന നിയമിക്കും,” എന്നാണ് 155-ാം അനുച്ഛേദത്തിൽ പറയുന്നത്. അനുച്ഛേദം 156 പ്രകാരം, “ഗവർണർ രാഷ്ട്രപതിയുടെ പ്രീതി അനുസരിച്ച് അധികാരം വഹിക്കും.” ഗവർണറുടെ കാലാവധി സാധാരണ അഞ്ച് വർഷമായിരിക്കും. അഞ്ച് വർഷം തികയുന്നതിനു മുമ്പ് രാഷ്ട്രപതി അവരുടെ പ്രീതി പിൻവലിച്ചാൽ ഗവർണർക്കു സ്ഥാനമൊഴിയേണ്ടി വരും. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിസഭയുടെയും സഹായത്തിനും ഉപദേശത്തിനും അനുസരിച്ചാണ് രാഷ്ട്രപതി പ്രവർത്തിക്കുന്നതെന്നതിനാൽ ഫലത്തിൽ ഗവർണറെ നിയമിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നതു കേന്ദ്രസർക്കാരാണ്.

ഗവർണറുടെ യോഗ്യതകളും അദ്ദേഹത്തിന്റെ ഓഫീസിലെ വ്യവസ്ഥകളും അനുച്ഛേദം 157, 158 എന്നിവയിലാണു പ്രതിപാദിക്കുന്നത്. ഗവർണർ നിയമനത്തിനു പരിഗണിക്കപ്പെടുന്നയാൾ 35 വയസ് തികഞ്ഞ ഇന്ത്യൻ പൗരനായിരിക്കണം. ഗവർണർ പാർലമെന്റിലോ സംസ്ഥാന നിയമസഭയിലോ അംഗമായിരിക്കരുത്. ലാഭകരമായ മറ്റേതെങ്കിലും പദവി വഹിക്കാനും പാടില്ല.

ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ബന്ധം എന്താണ്?

സംസ്ഥാന മന്ത്രിസഭയുടെ ഉപദേശമനുസരിച്ചു പ്രവർത്തിക്കേണ്ട അരാഷ്ട്രീയ തലവനായാണ് ഗവർണർ സ്ഥാനത്തെ വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ഒരു ബില്ലിന് അനുമതി നൽകുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യുക, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഒരു പാർട്ടിക്ക് ആവശ്യമായ സമയം നിർണയിക്കുക എന്നിങ്ങനെ ഗവർണർക്കു ഭരണഘടന ചില അധികാരങ്ങൾ നൽകുന്നുണ്ട്.

ഒരു തിരഞ്ഞെടുപ്പിൽ തൂക്കു വിധി പോലെയുള്ള സാഹചര്യങ്ങളിൽ, ഭൂരിപക്ഷം തെളിയിക്കാൻ ഏത് പാർട്ടിയെയാണ് ആദ്യം വിളിക്കേണ്ടതെന്ന തീരുമാനമെടുക്കേണ്ടതു ഗവർണറാണ്. അത് ഗവർണറുടെ നിലപാടിനെ പ്രധാന്യമുള്ളതാക്കുന്നു. പതിറ്റാണ്ടുകളായി, ഗവർണർമാർ അക്കാലത്ത് അധികാരത്തിലിരുന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നതായി കാണപ്പെടുന്നു. സംസ്ഥാന സർക്കാരുകളും, പ്രത്യേകിച്ച് പ്രതിപക്ഷത്തുള്ളവർ, ഗവർണർ “കേന്ദ്രത്തിന്റെ ഏജന്റുമാരായി” പ്രവർത്തിക്കുന്നതായി ആരോപിക്കുന്നു.

കൂടാതെ, അഭിപ്രായവ്യത്യാസമുണ്ടാകുമ്പോൾ ഗവർണറും സംസ്ഥാനവും പരസ്യമായി ഇടപെടേണ്ട രീതി ഭരണഘടന വ്യവസ്ഥ ചെയ്യുന്നില്ല. പരസ്പരമുള്ള സ്ഥാനങ്ങളോടുള്ള ആദരവാണ് പരമ്പരാഗതമായി ഇത് നയിക്കുന്നത്. എന്നിരുന്നാലും, ഈയിടെയായി, സംസ്ഥാന സർക്കാരുകളും ഗവർണർമാരും തമ്മിൽ കയ്പേറിയതും രൂക്ഷവുമായ കൈമാറ്റങ്ങൾ നടന്നിട്ടുണ്ട്, നിലവിലെ രാജസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ, ആർഎൻ രവി, ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയ ഗവർണർമാർക്കെതിരെ പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ പക്ഷപാതപരമായ പെരുമാറ്റം ആരോപിച്ചു.

എന്തുകൊണ്ടാണ് അത്തരം സംഘർഷം ഉണ്ടാകുന്നത്?

“അതിന് കാരണം ഗവർണർമാർ രാഷ്ട്രീയ നിയമനക്കാരായി മാറിയിരിക്കുന്നു,” എന്നതാണെന്ന് ഭരണഘടനാ വിദഗ്ധൻ ഡോ. ഫൈസാൻ മുസ്തഫ ഇന്ത്യൻ എക്‌സ്പ്രസിനോട് നേരത്തെ പറഞ്ഞിരുന്നു. “ഭരണഘടനാ അസംബ്ലി ഗവർണറെ അരാഷ്ട്രീയമായി വിഭാവനം ചെയ്തു. എന്നാൽ രാഷ്ട്രീയക്കാർ ഗവർണർമാരാകുകയും പിന്നീട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവയ്ക്കുകയും ചെയ്യുന്നു.”

“മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യസ്ഥനാണ്. എന്നാൽ ഗവർണർ കേന്ദ്രത്തോട് അല്ലാതെ മറ്റാരോടും ഉത്തരം പറയേണ്ട ആവശ്യമില്ല. ഭരണഘടനാപരമായ ധാർമികതയുടെയും മൂല്യങ്ങളുടെയും ആശയങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ഷുഗർ കോട്ട് ചെയ്യാം, പക്ഷേ ഭരണഘടനയിൽ അടിസ്ഥാനപരമായ ഒരു അപാകതയുണ്ടെന്നതാണ് സത്യം,” വിധി സെന്റർ ഫോർ ലീഗൽ പോളിസിയിലെ ഭരണഘടനാ വിദഗ്ധൻ അലോക് പ്രസന്ന പറഞ്ഞു.

ഗവർണറെ ഇംപീച്ച് ചെയ്യാൻ വ്യവസ്ഥയില്ല. സംസ്ഥാന-കേന്ദ്ര സർക്കാരുകൾ തമ്മിൽ വഴക്കുണ്ടായാൽ, സംസ്ഥാനത്തിന് അനിശ്ചിതകാലത്തേക്കു പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രത്തിന് അഞ്ച് വർഷം വരെ രാജ്ഭവൻ ഉപയോഗിക്കാം.

“ഗവർണർ തന്റെ നിയമനത്തിനും സ്ഥാനത്തും തുടരുന്നതിനും കേന്ദ്രമന്ത്രിസഭയോട് കടപ്പെട്ടിരിക്കുന്നു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും നേർക്കുനേർ കാണുന്നില്ല.അതുകൊണ്ട് കേന്ദ്രമന്ത്രിസഭയിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾക്കനുസൃതമായി ഗവർണർ പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്. ഇപ്പോഴുള്ള ഗവർണർമാരെ അപകീർത്തികരമായി ‘കേന്ദ്രത്തിന്റെ ഏജന്റുമാർ’ എന്ന് വിളിക്കുന്നുവെന്നും 2001ൽ അടൽ ബിഹാരി വാജ്‌പേയി സർക്കാർ രൂപീകരിച്ച ഭരണഘടനയുടെ പ്രവർത്തനം അവലോകനം ചെയ്യാനുള്ള ദേശീയ കമ്മിഷൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: How are governors appointed why is their role often controversial