കൊറോണ വൈറസ് രോഗനിര്‍ണയത്തിനുള്ള 10 ലക്ഷം ആന്റിബോഡി കിറ്റുകള്‍ (സീറോളജിക്കല്‍ ടെസ്റ്റുകള്‍ക്കായി)ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അപേക്ഷ ക്ഷണിചിരിക്കുകയാണ്. ദിബ്രുഗഡ്, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഭോപ്പാല്‍, ഡല്‍ഹി എന്നീ ആറ് സ്ഥലങ്ങളിലേക്കാണു കിറ്റുകള്‍ വിതരണം ചെയ്യേണ്ടത്. ഇവയ്ക്ക് എഫ്ഡിഎ /സിഇ ഐവിഡി /എന്‍ഐവി പൂനെ എന്നി സ്ഥാപനങ്ങളുടെ സര്‍ട്ടിഫികേഷന്‍ ഉണ്ടായിരികേണ്ടാതാണ്.

എന്താണ് സീറോളജിക്കല്‍ ടെസ്റ്റുകള്‍

വൈറല്‍ അണുബാധയെ പ്രധാനമായും ജനിതക, സീറോളജിക്കല്‍ എന്നീ രണ്ടു തരം പരിശോധനകളിലൂടെയാണു തിരിച്ചറിയുന്നത്. ജനിതക പരിശോധനകള്‍ക്ക് സജീവമായ അണുബാധകളെയാണു തിരിച്ചറിയാന്‍ കഴിയുക. എന്നാല്‍ മുന്‍കാല അണുബാധകള്‍ കണ്ടെത്താന്‍ കഴിയില്ല. കൊറോണ വൈറസ് പോലുള്ളവ അണുബാധകള്‍ എങ്ങനെ പടര്‍ന്നുപിടിച്ചുവെന്ന് കണ്ടെത്താന്‍, മുന്‍കാലങ്ങളില്‍ രോഗം പിടിപെട്ട് സുഖം പ്രാപിച്ച ആളുകളെ കണ്ടെത്തേണ്ടത് പ്രധാനമാണ്. ഇതാണ് സീറോളജിക്കല്‍ ടെസ്റ്റുകള്‍ വഴി കണ്ടെത്താന്‍ ശ്രമിക്കുന്നത്.

തൊണ്ടയുടെ പിന്‍ഭാഗത്തുനിന്ന് ശേഖരിച്ച ശ്രവം, ശ്വാസനാളിയുടെ താഴെ ഭാഗത്തുനിന്നുള്ള ദ്രാവക സാമ്പിള്‍ അല്ലെങ്കില്‍ ഉമിനീര്‍ സാമ്പിളിലാണ് ജനിതക പരിശോധന നടത്തുന്നത്. സാര്‍സ് കോവ്-2 പരിശോധനയ്ക്കായി വൈറസിന്റെ ആര്‍എന്‍എ ആദ്യം ഡിഎന്‍എയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (പിസിആര്‍) എന്ന പ്രക്രിയയിലൂടെ, സാമ്പിളിലെ ഡിഎന്‍എ ശകലങ്ങള്‍ ക്രമാതീതമായി പകര്‍ത്തുന്നു – ഒന്ന് രണ്ടായി, രണ്ട് നാലായി, അങ്ങനെ.

Also Red:  എണ്ണത്തിൽ കുറവ്; ജനുവരി 18 ന് ശേഷം ഇന്ത്യയിലെത്തിയ എല്ലാവരെയും നിരീക്ഷിക്കണമെന്ന് കേന്ദ്രം

ശ്രവ സാമ്പിളുകളില്‍ ആര്‍എന്‍എ തിരയുന്ന ജനിതക പരിശോധനകളില്‍നിന്ന് വ്യത്യസ്തമായി, രക്തസാമ്പിളുകളിലെ ആന്റിബോഡികളിലാണു സീറോളജിക്കല്‍ ടെസ്റ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവയെ ‘ആന്റിബോഡി ടെസ്റ്റുകള്‍’ എന്നും വിളിക്കുന്നു. ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗകാരികളെ നിര്‍വീര്യമാക്കാന്‍ രോഗപ്രതിരോധ സംവിധാനത്തിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ അല്ലെങ്കില്‍ സംരക്ഷിത പ്രോട്ടീനുകള്‍ അണുബാധ മാറിയശേഷവും ഗണ്യമായ സമയത്തേക്ക് ഒരാളുടെ രക്തപ്രവാഹത്തില്‍ കാണപ്പെടുന്നു.

ഒരു രോഗകാരിയെ പ്രവര്‍ത്തനരഹിതമാക്കാന്‍, ആന്റിബോഡി രോഗകാരിയുടെ ഉപരിതലത്തിലെ ഒരു അദ്വിതീയ പ്രോട്ടീന്‍ തന്മാത്രയുമായി ബന്ധിപ്പിക്കുന്നു. അതിനെ ആന്റിജന്‍ എന്ന് വിളിക്കുന്നു. അണുബാധയുമായി ബന്ധപ്പെട്ട ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താന്‍ സീറോളജിക്കല്‍ ടെസ്റ്റുകള്‍ക്ക് ആന്റിജന്‍ തന്മാത്രകള്‍ ഉപയോഗിക്കുന്നു. സാധാരണയായി, ആന്റിജനുകള്‍ നിറഞ്ഞ രക്തസാമ്പിള്‍ ടെസ്റ്റ് ട്യൂബിലേക്കു മാറ്റുന്നു. ഇതില്‍ ഉചിതമായ ആന്റിബോഡികള്‍ ഉണ്ടെങ്കില്‍, അവ ആന്റിജനുകളുമായി യോജിക്കുന്നു.

ഇത്തരം പരിശോധനകള്‍ താരതമ്യേന ചെലവ് കുറഞ്ഞതാണ്. മാത്രമല്ല കുറച്ച് മിനിറ്റിനുള്ളില്‍ തന്നെ ഫലങ്ങള്‍ ലഭ്യമാവുകയും ചെയ്യും.

Read in English: Explained: How antibody test for COVID-19 is different from PCR test

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook