കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപകമായ സാഹചര്യത്തിൽ ഇരട്ട മാസ്ക്കുകൾ ധരിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം. മാരകമായ രോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ഇരട്ട മാസ്ക്കുകൾക്ക് കഴിയുമെന്നാണ് അവർ പറയുന്നത്.
ശസ്ത്രക്രിയ മാസ്‌കും അതിനു മുകളില്‍ ഒരു തുണി മാസ്‌കും ധരിക്കുന്നതിനെയാണ് ‘ഇരട്ട മാസ്‌കിങ്’ (double masking) എന്ന് പറയുന്നത്. ഇരട്ട മാസ്ക്കുകൾക്ക് കൊറോണ വൈറസ് വഹിക്കുന്ന ശ്വസന തുള്ളികള്‍ പകരാനുള്ള സാധ്യത കുറയ്ക്കാനും മുഖം നന്നായി മറയ്ക്കാനും കഴിയുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നടത്തിയ പഠനങ്ങൾ കണ്ടെത്തി.
Read More: വായുവിലൂടെയുള്ള കോവിഡ് വ്യാപനം: സിഎസ്ഐആർ കണ്ടെത്തലുകളും നിർദേശങ്ങളും ഇങ്ങനെ
ഇരട്ട മാസ്കിങ്ങിലൂടെ കോവിഡ് -19 ലേക്കുള്ള എക്സ്പോഷർ ഏകദേശം 95 ശതമാനം കുറച്ചതായി യുഎസ് സിഡിസി അഭിപ്രായപ്പെട്ടു. ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ.






മാസ്ക് ധരിക്കുമ്പോൾ വായും മൂക്കും കവർ ചെയ്ത് മുഖത്തിന് ഫിറ്റായിട്ടാണോയിരിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.