കോവിഡില്‍നിന്നുള്ള ലോകത്തിന്റെ തിരിച്ചുവരവ് ഊര്‍ജിതമാകുന്ന സാഹചര്യത്തില്‍ അസംസ്കൃത ഇന്ധന വില 2018 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് അടുക്കുകയാണ്്. അതേസമയം, ഊര്‍ജക്ഷാമം രൂക്ഷമായിരിക്കെ പ്രകൃതിവാതകത്തിന്റെയും കല്‍ക്കരിയുടെയും വില റെക്കോര്‍ഡ് താണ്ടുകയാണ്.
എന്തുകൊണ്ടാണ് ഇന്ധനവില ഉയരുന്നത്?
2018നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ബ്രെന്റ് ക്രൂഡ് വില. ഈ ആഴ്ച ആദ്യം ബാരലിന് 85 ഡോളറാണ് വില. കോവിഡ് മഹാമാരിയില്‍നിന്നു ലോക സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നതിനിടെ ആഗോള ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണ് വില വര്‍ധന. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നിട്ടും വിതരണം പതുക്കെ വര്‍ധിപ്പിക്കുന്ന സമീപനമാണ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ തുടരുന്നത്.
ഒരു വര്‍ഷം മുന്‍പുള്ള 42.5രൂപ എന്നതില്‍നിന്ന് ഇരട്ടിയായാണു ബ്രെന്റ് ക്രൂഡിന്റെ വില വര്‍ധിച്ചത്.
നടന്ന ഒപെക് ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ അടുത്തിടെ നടന്ന യോഗത്തില്‍ നവംബര്‍ മുതല്‍ ക്രൂഡ് ഓയില്‍ വിതരണത്തില്‍ ദിവസം 400,000 ബാരല്‍ വീതം വര്‍ധിപ്പിക്കാനാണു വില വര്‍ധനവിന്റെ സാഹചര്യത്തില്‍ പോലും തീരുമാനമെടുത്തത്. എണ്ണ ഉല്‍പ്പാദനത്തിലെ മുന്‍നിര രാജ്യങ്ങളായ സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎഇ, കുവൈത്ത് എന്നിവയുടെ വിതരണം
നവംബറിലെ വര്ധനവിനുശേഷമുള്ള ലക്ഷ്യമിട്ട നിലവാരത്തേക്കാള്‍ 14 ശതമാനം കുറവായിരിക്കും.
Also Read: ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; ഇരുട്ടടി തുടരുന്നു
കോവിഡ് സാഹചര്യത്തില്‍ 2020ലെ ആഗോള യാത്രാ നിയന്ത്രണങ്ങള്‍ക്കനുസൃതമായി വിതരണത്തില്‍ ഒപെകും മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും കുത്തനെ വെട്ടിക്കുറവ് വരുത്തിയിരുന്നു. ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പിനെ ദുര്‍ബലപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി എണ്ണ വിതരണം വേഗത്തില്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങള്‍ ഒപെക് ഉള്‍പ്പെടെയുള്ള ഉത്പാദക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
എസ് ആന്‍ഡ് പി ഗ്ലോബല്‍ പ്ലാറ്റ്സിന്റെ അഭിപ്രായത്തില്‍, ഏഷ്യയിലേക്കുള്ള പ്രകൃതിവാതക വിതരണം നവംബറില്‍ ഒരു എംഎംബിടിയുവിന് (മെട്രിക് മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ്) ഏറ്റവും ഉയര്‍ന്ന നിരക്കായ 56.3 ഡോളറിലെത്തി. യുഎസിലെ ഐഡ ചുഴലിക്കാറ്റ് മൂലമുണ്ടായ തടസങ്ങളും റഷ്യയില്‍നിന്നുള്ള കുറഞ്ഞ പ്രകൃതി വാതക വിതരണവും യൂറോപ്പില്‍ ശൈത്യകാലത്ത് പ്രകൃതിവാതക ക്ഷാമത്തിന്റെ സാധ്യത ഉയര്‍ത്തി. യൂറോപ്പിലെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കിടെ ശൈത്യകാലത്ത് പ്രകൃതിവാതകക്ഷാമത്തിന്റെ സാധ്യത ഉയര്‍ത്തി.

ചൈനയില്‍ കല്‍ക്കരി ക്ഷാമം നേരിടുന്നതിനാല്‍ അന്താരാഷ്ട്ര കല്‍ക്കരി വിലയും എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. ഇത് ചൈനയിലുടനീളം ഫാക്ടറികളില്‍ വൈദ്യുതി തടസത്തിന് ഇടയാക്കി. ആഗോള ഡിമാന്‍ഡില്‍ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള വര്‍ധന ഇന്തോനേഷ്യന്‍ കല്‍ക്കരിയുടെ വില മാര്‍ച്ചില്‍ ടണ്ണിന് 60 ഡോളറില്‍നിന്ന് ഒക്ടോബറില്‍ 200 ഡോളറായി ഉയര്‍ന്നു.
ഇത് ഇന്ത്യയെ എങ്ങനെ ബാധിച്ചു ?
ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില രാജ്യത്ത് ഈ വര്‍ഷം പെട്രോള്‍, ഡീസല്‍ വില പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. ഡല്‍ഹിയില്‍ പെട്രോള്‍ വില കഴിഞ്ഞ മൂന്നാഴ്ചക്കിടെ ലിറ്ററിനു 4.5രൂപ വര്‍ധിച്ച് 105.84രൂപയില്‍ എത്തിനില്‍ക്കുകയാണ്. ഡീസല്‍ വില ലിറ്ററിന് 5.75 രൂപ വര്‍ധിച്ച് 94.6 രൂപയിലുമെത്തി.
കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം രാജ്യത്ത് ഡീസലിനെ അപേക്ഷിച്ച് പെട്രോള്‍ ഉപഭോഗത്തില്‍ അതിവേഗ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തെ കാലളയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ സെപ്റ്റംബറില്‍ ഒന്‍പത് ശതമാനം വരെ വളര്‍ച്ചയാണു പെട്രോള്‍ ഉപഭോഗത്തിലുണ്ടായിരിക്കുന്നത്. എന്നാല്‍ ഡീസല്‍ ഉപഭോഗം 2020 ലെ നിലവാരത്തേക്കാള്‍ 6.5 ശതമാനം കുറവാണ്. വ്യാവസായിക, കാര്‍ഷിക മേഖലകളിലെ പ്രധാന ഇന്ധനമായ ഡീസലാണ് രാജ്യത്തെ പെട്രോളിയം ഉല്‍പ്പന്ന ഉപഭോഗത്തിന്റെ 38 ശതമാനവും.
രാജ്യത്തെ സാമ്പത്തിക വീണ്ടെടുക്കല്‍ ത്വരിതപ്പെടുത്താന്‍ സഹായകരമാവുന്ന വരാനിരിക്കുന്ന ഉത്സവ സീസണ് പ്രമാണിച്ച്് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ഡീസലിന്റെ ആവശ്യം ഉയരുമെന്നാണു എസ് ആന്‍ഡ് പി ഗ്ലോബല്‍ പ്ലാറ്റസ് അനലിറ്റിക്സിന്റെ റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ മൊത്തം അസംസ്കൃത എണ്ണയുടെ ആവശ്യകത, 2022ല്‍ കോവിഡിനു മുന്‍പുള്ള സ്ഥിതിയെ മറികടക്കുമെന്നും ഈ പഠനം പറയുന്നു.
Also Read: രാജ്യത്തെ കൽക്കരി പ്രതിസന്ധി എത്രത്തോളം രൂക്ഷമാണ്, സർക്കാർ എന്ത് മാർഗങ്ങളാണ് സ്വീകരിക്കുന്നത്
രാജ്യാന്തര തലത്തിലുള്ള ഉയര്‍ന്ന വാതക വിലകള്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില ഉയരുന്നതിനും കാരണമാകുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒഎന്‍ജിസിയും ഓയില്‍ ഇന്ത്യയും ഉല്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില പെട്രോളിയം ആസൂത്രണ വിശകലന സെല്‍ (പിപിഎസി) ആണ് നിശ്ചയിക്കുന്നത്. പ്രകൃതിവാതക വില കഴിഞ്ഞ ആറുമാസത്തിനിടയില്‍ 1.79 ഡോളറില്‍ നിന്ന് 2.9 ഡോളറായി ഉയര്‍ന്നു. ആഴക്കടലില്‍നിന്ന് വേര്‍തിരിച്ചെടുത്ത വാതകത്തിന്റെ സീലിങ് വില ഒരു എംബിടിയുവിന് 6.13 ഡോളര്‍ ആയി ഉയര്‍ത്തി. ഉയര്‍ന്ന മര്‍ദം, ഉയര്‍ന്ന താപനില വാതക വില എംബിടിയുവിന് 3.62 ഡോളറായും കഴിഞ്ഞ ആറ് മാസത്തിനിടയില്‍ വര്‍ധിപ്പിച്ചു.
വാതക വിലയിലെ വര്‍ധനവ് ഗതാഗത ഇന്ധനമായി ഉപയോഗിക്കുന്ന കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി), പാചക ഇന്ധനമായി ഉപയോഗിക്കുന്ന പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പിഎന്‍ജി) എന്നിവയുടെ വിലയിലും പ്രതിഫലിച്ചു. സിഎന്‍ജിയുടെ വില ഡല്‍ഹിയില്‍ ഈ മാസം രണ്ടു തവണയായി 4.56 രൂപ വര്‍ധിച്ച് കിലോയ്ക്കു 49.8 രൂപയായി. പിഎന്‍ജി വില സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററിന് 4.2 രൂപയായി ഉയര്‍ന്ന് 35.11 രൂപയിലെത്തി.
കല്‍ക്കരിയുടെ ഉയര്‍ന്ന രാജ്യാന്തര വില രാജ്യത്തെ താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമത്തിനിടയാക്കി. കല്‍ക്കരി ഉപയോഗിച്ചുള്ള നിരവധി താപവൈദ്യുത നിലയങ്ങളിലെ കുറഞ്ഞ കല്‍ക്കരി സ്റ്റോക്ക് പഞ്ചാബ്, രാജസ്ഥാന് ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളില്‍ വൈദ്യുതി മുടക്കത്തിനു കാരണമായി. ഇത് സാധാരണയില്‍ കൂടുതല്‍ വിലയ്ക്കു വൈദ്യുതി വാങ്ങാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിതമാക്കുന്നു.