scorecardresearch

കേരളത്തിലെ റാലിയെ അഭിസംബോധന ചെയ്ത ഹമാസ് നേതാവ് ഖാലിദ് മഷാൽ ആരാണ്?

ടൈം മാഗസിൻ "ഇസ്രായേലിനെ ഉറക്കംകെടുത്തുന്ന മനുഷ്യൻ" എന്ന് വിശേഷിപ്പിച്ച മഷാൽ നേരത്തെ ഹമാസിന്റെ പൊളിറ്റ് ബ്യൂറോയുടെ തലവനായിരുന്നു. ഇപ്പോൾ ഖത്തറിൽ താമസിക്കുന്ന മഷാൽ ആരാണ് എന്നറിയാം

ടൈം മാഗസിൻ "ഇസ്രായേലിനെ ഉറക്കംകെടുത്തുന്ന മനുഷ്യൻ" എന്ന് വിശേഷിപ്പിച്ച മഷാൽ നേരത്തെ ഹമാസിന്റെ പൊളിറ്റ് ബ്യൂറോയുടെ തലവനായിരുന്നു. ഇപ്പോൾ ഖത്തറിൽ താമസിക്കുന്ന മഷാൽ ആരാണ് എന്നറിയാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
israel hamas conflict news | who is khaled mashal | hamas leader khaled mashal | palestine rally in kerala

പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്റെ സ്ഥാപകരിൽ ഒരാളായാണ് മഷാൽ സ്വയം വിശേഷിപ്പിച്ചത് | Photo via Wikimedia Commons

ഹമാസിന്റെ മുൻ തലവൻ ഖാലിദ് മഷാൽ, കേരളത്തിൽ നടന്ന പലസ്തീൻ അനുകൂല റാലിയെ വെള്ളിയാഴ്ച (ഒക്ടോബർ 27) ഓണ്‍ലൈനായി അഭിസംബോധന ചെയ്തു, ഗാസയ്ക്ക് ഐക്യത്തിന് ആഹ്വാനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റാണ് റാലി സംഘടിപ്പിച്ചത്.

Advertisment

മഷാൽ പലസ്തീനിനെക്കുറിച്ച് സംസാരിച്ചു, “നമ്മൾ ഒരുമിച്ച് സയണിസ്റ്റുകളെ പരാജയപ്പെടുത്തും, അൽ അഖ്സയ്ക്ക് (പള്ളി) വേണ്ടി പോരാടുന്ന ഗാസയ്ക്ക് വേണ്ടി നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം. ഇസ്രായേൽ നമ്മുടെ നിവാസികളോട് പ്രതികാരം ചെയ്യുകയാണ്. വീടുകൾ തകർക്കുന്നു. ഗാസയുടെ പകുതിയിലധികം അവർ നശിപ്പിച്ചു. അവർ പള്ളികൾ, ക്ഷേത്രങ്ങൾ, സർവ്വകലാശാലകൾ, കൂടാതെ യുഎൻ സ്ഥാപനങ്ങൾ പോലും നശിപ്പിക്കുകയാണ്…"

റാലിയിലെ "ഹമാസ് തീവ്രവാദി"കളുടെ പങ്കാളിത്തത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വിമർശിച്ചു.

ഒരിക്കൽ ടൈം മാഗസിൻ"ഇസ്രായേലിന്‍റെ ഉറക്കംകെടുത്തുന്ന മനുഷ്യൻ" എന്ന് വിളിച്ചിരുന്ന മഷാൽ നിലവിൽ ഖത്തറിലാണ്.

ആരാണ് ഖാലിദ് മഷാൽ?

Advertisment

വെസ്റ്റ്ബാങ്ക് പട്ടണമായ സിൽവാദിൽ1956-ലാണ് ഖാലിദ് മഷാൽ ജനിച്ചത്. 1967-ലെ ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് വീടുവിട്ടുപോകേണ്ടിവന്നു, ആ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുകയും വെസ്റ്റ്ബാങ്ക് പിടിച്ചടക്കുകയും ചെയ്തു.

പലസ്തീന് വേണ്ടി സായുധ പാത സ്വീകരിക്കാൻ തയ്യാറായ ഹമാസ് എന്ന തീവ്രവാദ സംഘടനയിൽ മഷാൽ അംഗമായി. 1996 മുതൽ 2017 വരെ അദ്ദേഹം ഹമാസിന്റെ പൊളിറ്റ് ബ്യൂറോയുടെ തലവനായിരുന്നു.

അൽ ജസീറയ്ക്ക് 2017ൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, “ഞാനും സംഘടനയുടെ സ്ഥാപകരിൽ ഒരാളാണ്. ആദ്യ ദിവസം മുതൽ ഞാൻ അവിടെ ഉണ്ടായിരുന്നു. 1987-ൽ ഹമാസിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഞാൻ അതിന്റെ സ്ഥാപനത്തിന്റെയും സമാരംഭത്തിന്റെയും ഭാഗമായിരുന്നു… അതിനാൽ, ആദ്യ ദിവസം മുതൽ ഞാൻ അതിന്റെ കൺസൾട്ടേറ്റീവ് കൗൺസിലിലും നേതൃത്വ ഘടനയിലും അംഗമായിരുന്നു. നിലവിൽ, ഖത്തർ ആസ്ഥാനമായുള്ള ഗ്രൂപ്പിന്റെ 'ബാഹ്യ'(എക്‌സ്റ്റേണൽ) പൊളിറ്റ്ബ്യൂറോയുടെ തലവനാണ്.

1967 നും 1990 നും ഇടയിൽ കുവൈറ്റിൽ താമസിച്ചിരുന്ന മഷാൽ കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ പലസ്തീൻ ഇസ്‌ലാമിക പ്രസ്ഥാനത്തിന് നേതൃത്വം നൽകി. 1990-ൽ ഗൾഫ് യുദ്ധം ആരംഭിച്ചതിന് ശേഷം, ഇറാഖിന്റെ കുവൈത്ത് അധിനിവേശവും അതിനെതിരെ പാശ്ചാത്യ സഖ്യം യുദ്ധം ചെയ്യുന്നതിലേക്ക് നയിച്ചപ്പോൾ, മഷാൽ ജോർദാനിലേക്ക് മാറി. ഇതിന് പുറമെ സിറിയയിലും ഇറാഖിലും താമസിച്ചിട്ടുണ്ട്.

ഇസ്രായേലിനോടുള്ള എതിർപ്പും പരിണമിക്കുന്ന നിലപാടും

ഹമാസ് നേതാക്കൾ ഇസ്രായേലിനെതിരെ പുലർത്തുന്ന എതിർപ്പിനെ മഷാൽ ആവർത്തിച്ചു. ദീർഘകാലത്തേക്ക്, സംഘടന ഇസ്രായേലിനെ അംഗീകരിച്ചിരുന്നില്ല, 1948 ൽ ഇസ്രായേൽ സ്ഥാപിതമാകുന്നതിന് മുമ്പ് നിലനിന്നിരുന്ന പ്രദേശങ്ങൾ പലസ്തീൻ ആയി അംഗീകരിക്കണമെന്ന് സംഘടന അവകാശപ്പെട്ടു.

ഇസ്രയേലിനോടുള്ള അനുരഞ്ജന സമീപനത്തെ അനുകൂലിക്കുന്ന മതേതര സംഘടനയായ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിൽ (പിഎൽഒ) നിന്ന് വ്യത്യസ്തമായി 1990 കളുടെ തുടക്കത്തിൽ ഹമാസ് ഉയർന്നുവന്നു. ലോകത്തിലെ ഏറ്റവും വികസിത സൈനിക സംഘടനകളിലൊന്നായ ഇസ്രായേലിനെ ആക്രമിക്കാനുള്ള ശ്രമത്തിൽ, 1994 ൽ ഹമാസ്, ഇസ്രായേലിനെതിരെ ചാവേർ ബോംബാക്രമണങ്ങൾ നടത്താൻ തുടങ്ങി.

എന്നാൽ, 1967 ലെ ആറ് ദിവസത്തെ യുദ്ധത്തിൽ ഇസ്രായേൽ അധിനിവേശം നടത്തിയ പ്രദേശങ്ങൾക്കുള്ളിൽ പലസ്തീൻ രാഷ്ട്രം എന്ന ആശയം അംഗീകരിക്കുന്നതായി 2017 ലെ ഒരു രേഖപ്രകാരം, ഹമാസ് പറഞ്ഞു. ഇത് അവരുടെ നിലപാട് മയപ്പെടുത്തുന്നതിലെ സൂചനായായിരുന്നു. എല്ലാ പലസ്തീനിന്റെയും വിമോചനത്തിനായി ഹമാസ് വാദിക്കുന്നു, എന്നാൽ 1967 ലെ അതിർത്തികളിലെ അവകാശങ്ങൾ വിട്ടുകൊടുക്കുകയോ ഇസ്രായേലിനെ അംഗീകരിക്കുകയോ ചെയ്യാതെ ഭരണകൂടത്തെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും മഷാൽ പറഞ്ഞു.

“ഹമാസ് തങ്ങളുടെ വിയോജിപ്പ് ജൂത സമൂഹത്തോടല്ല, സയണിസ്റ്റ് പദ്ധതിയുമായാണ് എന്ന് ആ രേഖയിൽ ഹമാസ് സ്ഥിരീകരിക്കുന്നു. ഹമാസ് സമരം നടത്തുന്നത് അവർ യഹൂദരായതുകൊണ്ടല്ല, മറിച്ച് പലസ്തീൻ പിടിച്ചടക്കുന്ന സയണിസ്റ്റുകൾക്കെതിരെയാണ്. എന്നാൽ, യഹൂദമതത്തെയും ജൂതന്മാരെയും സയണിസ്റ്റുകൾ അവരുടെ കൊളോണിയൽ പ്രോജക്റ്റും നിയമവിരുദ്ധ അസ്തിത്വവുമായി കൂട്ടിച്ചേർക്കുന്നു."

യഹൂദരുടെ പൂർവ്വിക മാതൃഭൂമി സൃഷ്ടിക്കുന്നതിനും ഇന്നത്തെ ഇസ്രായേൽ രാഷ്ട്രത്തിന്റെ വികസനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള 19-ാം നൂറ്റാണ്ടിലെ പ്രസ്ഥാനത്തെയാണ് സയണിസം സൂചിപ്പിക്കുന്നു.

ഇസ്രായേലുമായി ചർച്ച നടത്താനുള്ള സാധ്യതയെക്കുറിച്ച് 2017-ലെ അഭിമുഖത്തിൽ, മഷാൽ വിശദീകരിച്ചു: “ഞങ്ങളെ സംബന്ധിച്ചിടത്തോളം, ചർച്ചകൾ നടത്തണോ വേണ്ടയോ എന്ന തത്വം കല്ലിൽ കൊത്തി വെച്ചിട്ടുള്ള ഒന്നല്ല. ഇത് രാഷ്ട്രീയത്തിന്റെ കാര്യമാണ്, അത് ചലനാത്മകമാണ്… നിലവിൽ, ഇസ്രായേലിന് സമാധാനത്തിൽ താൽപ്പര്യമില്ല… നമുക്കെതിരെയുള്ള നിലപാടുകൾ പുനഃപരിശോധിക്കാൻ ഇസ്രായേലിനെ പ്രേരിപ്പിക്കുന്ന ഒരു യാഥാർത്ഥ്യം സൃഷ്ടിക്കാൻ നമ്മൾ ശക്തരാകുമ്പോൾ മാത്രമേ ചർച്ചകൾക്ക് മൂല്യവും അർത്ഥവും ഉണ്ടാകൂ. ഉദാഹരണത്തിന്, ഇസ്രായേലുമായുള്ള പി എൽ ഒ (PLO) യുടെ ചർച്ചാ അനുഭവം നോക്കുക. ഇസ്രായേലുമായി പതിറ്റാണ്ടുകൾ നീണ്ട വ്യർഥമായ ചർച്ചകൾക്ക് ശേഷം അത് അവരെ എങ്ങുമെത്തിച്ചില്ല,” മഷാൽ പറഞ്ഞു.

ഈ മാസം, ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തിനും അതിനുശേഷം ഇസ്രായേൽ ആരംഭിച്ച വലിയ തോതിലുള്ള പ്രത്യാക്രമണത്തിനും ശേഷം, ഇസ്രയേലിനെതിരായ ഐക്യത്തിന്റെ ആശയങ്ങൾ മഷാൽ ആവർത്തിച്ചു. “<നമ്മള്‍> വെള്ളിയാഴ്ച അറബ്, ഇസ്‌ലാമിക ലോകത്തെ ചത്വരങ്ങളിലേക്കും തെരുവുകളിലേക്കും പോകണം,” ഈ മാസം ആദ്യം റോയിട്ടേഴ്‌സിന് അയച്ച റെക്കോർഡുചെയ്‌ത പ്രസ്താവനയിൽ മഷാൽ പറഞ്ഞു. "ജോർദാനിലെ ഗോത്രങ്ങൾ, ജോർദാന്റെ പുത്രന്മാർ, ജോർദാനിലെ സഹോദരീസഹോദരന്മാർ… ഇത് സത്യത്തിന്റെ ഒരു നിമിഷമാണ്, അതിർത്തികൾ നിങ്ങൾക്ക് അടുത്താണ്, നിങ്ങളുടെ ഉത്തരവാദിത്തം നിങ്ങൾക്കെല്ലാവർക്കും അറിയാം," അദ്ദേഹം പറഞ്ഞു.

ഇസ്രായേലി വധശ്രമം

ജോർദാൻ തലസ്ഥാനമായ അമ്മാനിൽ താമസിക്കുമ്പോഴാണ് 1997 സെപ്തംബറിൽ മഷാൽ, ഇസ്രായേൽ വധശ്രമത്തിന് ഇരയായത്, പ്രധാനമന്ത്രിയായി ആദ്യവട്ട സ്ഥാനാരോഹണത്തിന് ശേഷം ബെഞ്ചമിൻ നെതന്യാഹു നൽകിയ ഉത്തരവ് പ്രകാരമായിരുന്നു അത്.

ടൈം മാഗസിനിലെ ഒരു വിവരണം അനുസരിച്ച്, ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ രണ്ട് ഏജന്റുമാർ അദ്ദേഹത്തിന്റെ ഓഫീസിന് പുറത്ത് കാത്തുനിന്നു. മഷാൽ അടുത്തെത്തിയപ്പോൾ ഒരാൾ വേദനസംഹാരിയായ ഫെന്റനൈൽ ചെവിയിൽ സ്പ്രേ ചെയ്തു.

“മോർഫിനേക്കാൾ നൂറിരട്ടി വീര്യമുള്ള, മാരകമായ ഫെന്റനൈലിന്റെ മാരകമായ ഡോസ്, മഷാലിനെ ഒരിക്കലും ഉണർത്താത്ത ഒരു ഉറക്കത്തിലേക്ക് അയയ്‌ക്കുമെന്നും, നെറികെട്ട കളിയുടെ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ ഏജന്റുമാർ തെന്നിമാറുമെന്നും ഇസ്രായേലികൾ പ്രതീക്ഷിച്ചിരുന്നു,” എന്നും റിപ്പോർട്ടിൽ പറഞ്ഞു.

അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ, ജോർദാൻ രാജാവ് ഹുസൈൻ "അർദ്ധരാത്രിയോടെ" ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഡെന്നിസ് റോസിന് - അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ചീഫ് മിഡിൽ ഈസ്റ്റ് നെഗോഷ്യേറ്റർ - നെതന്യാഹുവിൽ നിന്ന് അതിരാവിലെ ഒരു ഫോൺ കോൾ ലഭിച്ചു, അദ്ദേഹം പ്രതിസന്ധി വിശദീകരിക്കുകയും അടിയന്തിരമായി ക്ലിന്റനുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു. ഇസ്രായേലിന്റെ വീണ്ടുവിചാരമില്ലായ്മയിൽ റോസ് സ്തബ്ധനായി.

ഇതേ കുറിച്ച് റോസ് തന്റെ ഓർമ്മക്കുറിപ്പിൽ പറയുന്നതിങ്ങനെയാണ്, റോസ് നെതന്യാഹുവിനോട് ചോദിച്ചു, "നിങ്ങൾ എന്താണ് ചിന്തിചത്" ഇസ്രായേലികളുടെ പദ്ധതിയിൽ താൻ അന്ധാളിച്ചുപോയി എന്നും. "എന്തെങ്കിലും തെറ്റ് സംഭവിക്കുമെന്ന് നിങ്ങൾക്ക് തോന്നിയില്ലേ?" എന്ന ചോദ്യത്തിന് "ഇല്ല" എന്ന് എന്നായിരുന്നു പ്രധാനമന്ത്രി (നെതന്യാഹു) യുടെ മറുപടി.

ജോർദാൻ-ഇസ്രായേൽ തർക്കം പരിഹരിച്ചത് ഈ സംഭവത്തിന് മൂന്ന് വർഷം മുമ്പായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിൽ മധ്യസ്ഥത വഹിക്കുന്നതിൽ ക്ലിന്റൺ ഉൾപ്പെട്ടിരുന്നു. മഷാലിനെ രക്ഷപ്പെടുത്താൻ, നെതന്യാഹുവിന്, ജോർദാനിയൻ ഡോക്ടർമാർക്ക് മറുമരുന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നു. "നെതന്യാഹുവിനെ കാണാൻ രാജാവ് വിസമ്മതിച്ചത് കൊണ്ട് സഹോദരനെ കണ്ടു, അദ്ദേഹം വ്യക്തിപരമായി ക്ഷമാപണം നടത്തുകയും ചെയ്തു," എന്ന് ടൈം റിപ്പോർട്ട് പറയുന്നു.

1997-ലെ ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആക്രമണം നടത്താൻ ഇസ്രായേലിൽ നിന്ന് വന്ന എട്ട് മൊസാദ് ഏജന്റുമാരുടെ മോചനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ജോർദാൻ സമ്മതിച്ചു, ഒടുവിൽ ഹമാസ് പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവും സ്ഥാപകനുമായ ഷെയ്ഖ് അഹമ്മദ് യാസീനെ മോചിപ്പിക്കാൻ ഇസ്രായേൽ നിർബന്ധിതരായി.

അമേരിക്കൻ സമ്മർദത്തിൻ കീഴിൽ മറ്റ് ഹമാസ് തടവുകാരെ മോചിപ്പിക്കാൻ നെതന്യാഹു നിർബന്ധിതനായി. മധ്യസ്ഥ ചർച്ചകളിൽ പങ്കെടുത്തവരുടെ വെളിപ്പെടുത്തൽ പ്രകാരം ഇസ്രായേൽ എംബസി അടച്ചുപൂട്ടാനും രണ്ട് ഇസ്രായേൽ ഏജന്റുമാരെ സൈനിക കോടതിയില്‍ വിചാരണ നടത്തുമെന്നും ജോർദാനിയൻ രാജാവ് ഭീഷണിപെടുത്തി."

Israel Israel Palestine Issues

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: