scorecardresearch

സോളില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ 151 മരണം; ആള്‍ക്കൂട്ടങ്ങള്‍ എന്തുകൊണ്ട് ദുരന്തമാകുന്നു?

ഇത് ആദ്യമായല്ല ഒത്തുചേരലുകള്‍ ദുരന്തത്തിലേക്ക് നയിക്കുന്നതും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതും

സോളില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ 151 മരണം; ആള്‍ക്കൂട്ടങ്ങള്‍ എന്തുകൊണ്ട് ദുരന്തമാകുന്നു?

ഇംഗ്ലണ്ടിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍, ഹൂസ്റ്റണിലെ ഒരു സംഗീതോത്സവത്തിൽ, സൗദി അറേബ്യയില്‍ ഹജ്ജ് തീർത്ഥാടനത്തിനിടെ, ചിക്കാഗോ നിശാക്ലബ്ബിൽ, കൂടാതെ മറ്റ് എണ്ണമറ്റ ഒത്തുചേരലുകളിലും ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒരു കൂട്ടം ആളുകള്‍ പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതും കളത്തിലേക്ക് ഓടുന്നതുമൊക്കെയാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്. കൂട്ടത്തിന്റെ ശക്തി മനുഷ്യരെ ഞെരിച്ചു കൊല്ലുന്ന സാഹചര്യം.

അത് ഒരിക്കല്‍ക്കൂടി സംഭവിച്ചിരിക്കുകയാണ്. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെ ഹാലോവീൻ ആഘോഷത്തിനിടെയാണ് അപകടം. ഇടുങ്ങിയ തെരുവിലൂടെയുള്ള ജനക്കൂട്ടത്തിന്റെ യാത്രയില്‍ 151 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 150-ലധികം പേര്‍ക്ക് പരിക്കേറ്റതുമായാണ് വിവരം. എന്തുകൊണ്ടാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് പരിശോധിക്കാം.

എങ്ങനെയാണ് ഇത്തരം പരിപാടികള്‍ ആളുകള്‍ മരിക്കുന്നത്

സിനിമകളിലൊക്കെ സിയോളിലേതുപോലെയുള്ള ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആളുകള്‍ മരിക്കുന്നത് ചവിട്ടേറ്റും മറ്റ് പരിക്കുകള്‍ പറ്റിയുമാണ്. യാഥാര്‍ത്ഥത്തില്‍ കൂടുതല്‍ പേര്‍ക്കും ജീവന്‍ നഷ്ടമാകുന്നത് ശ്വാസം മുട്ടിയാണ്.

ഇത്രയും ആളുകള്‍ ഒരുമിച്ച് വരുമ്പോള്‍ അവിടെ സമ്മര്‍ദ്ദമുണ്ടാകുകയും ശ്വാസം പോലെ വളരെ എളുപ്പമുള്ള ഒന്ന് എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകുന്നു എന്നതാണ്. ആളുകള്‍ നിന്നുകൊണ്ട് പോലും മരണപ്പെടുന്നു. വീഴുന്നവരുടെ മുകളില്‍ മറ്റുള്ളവര്‍ ചെലുത്തുന്ന സമ്മര്‍ദ്ദം കൂടിയെത്തുമ്പോള്‍ മരണം ദാരുണമാകുന്നു.

“ആളുകൾ എഴുന്നേൽക്കാൻ പാടുപെടുമ്പോൾ, കൈകളും കാലുകളും ഒരുമിച്ച് വളയുന്നു. തലച്ചോറിലേക്കുള്ള രക്ത വിതരണം കുറയാൻ തുടങ്ങുന്നു,” ഇംഗ്ലണ്ടിലെ സഫോക്ക് സർവകലാശാലയിലെ ക്രൗഡ് സയൻസ് വിസിറ്റിംഗ് പ്രൊഫസറായ ജി. കീത്ത് സ്റ്റിൽ എൻപിആറിനോട് പറഞ്ഞു.

“നിങ്ങൾക്ക് ബോധം നഷ്ടപ്പെടുന്നതിന് 30 സെക്കൻഡ് എടുക്കും. ഏകദേശം ആറ് മിനിറ്റോളം നിങ്ങൾ നിയന്ത്രിതമായ ശ്വാസംമുട്ടലാണ് അനുഭവിക്കുക. അതാണ് മരണത്തിലേക്ക് നയിക്കുന്ന പൊതുവായ കാരണം,” കീത്ത് കൂട്ടച്ചേര്‍ത്തു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തായിരിക്കും അനുഭവപ്പെടുക

ആള്‍ക്കൂട്ട ദുരന്തങ്ങളില്‍പ്പെട്ടവര്‍ക്ക് പറയാനുള്ള കഥകള്‍ ശ്വാസം മുട്ടലിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും അതിജീവനത്തിനായുള്ള നിമിഷങ്ങളുടെ പോരാട്ടങ്ങളേയും പറ്റിയാണ്. വലിയൊരു കുഴിയിലേക്ക് വീണ് എഴുന്നേല്‍ക്കുന്നത് പോലെയെന്നൊക്കെയാണ് പലരും വിശേഷിപ്പിക്കുന്നത്.

1988 ല്‍ ഹില്‍സ്ബര്‍ഗിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ ഒരു അപകടത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്രകാരമാണ്, മനുഷ്യര്‍ മരിക്കുന്നു എന്നത് എല്ലാവര്‍ക്കും അറിയാമായിരുന്നു, പക്ഷെ രക്ഷിക്കാനൊ രക്ഷപെടാനോ കഴിയില്ലായിരുന്നു. അന്നത്തെ ദുരന്തത്തില്‍ നൂറോളം പേരാണ് മരണപ്പെട്ടത്.

മഹാമാരിയുടെ പങ്ക്

സ്റ്റേഡിയങ്ങള്‍ വീണ്ടും നിറഞ്ഞിരിക്കുകയാണ്. മഹാമാരിയുടെ സമയത്ത് കളികള്‍ നടന്നിരുന്നെങ്കിലും കാണാകള്‍ ഇല്ലായിരുന്നു. കാണികളുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയായിരുന്നു പോരായ്മ പരിഹരിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും കാണികള്‍ മൈതാനങ്ങളിലേക്ക് എത്തിയിരിക്കുന്നു, അപകടങ്ങളും.

ജനങ്ങള്‍ വരുമ്പോള്‍ സ്വഭാവികമായും അപകട സാധ്യത വര്‍ധിക്കുമെന്നാണ് ക്രൗഡ് സേഫ്റ്റി ഉദ്യോഗസ്ഥനായ സ്റ്റീവ് അലന്‍ പറയുന്നത്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Halloween crush kills 151 in seoul how and why