scorecardresearch

ഗുപ്കർ അലയൻസുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുന്നതിനെ ബിജെപി എതിർക്കുന്നതെന്തിന്? അറിയേണ്ടതെല്ലാം

ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷനുമായി കോൺഗ്രസ് സഖ്യ നീക്കം ആരംഭിച്ചത്

Jammu and Kashmir, Gupkar alliance, BJP on Gupkar alliance, Jammu kashmir Gupkar alliance, Amit shah on Gupkar alliance, Jammu kashmkir polls, Mehbooba Mufti, Congress on Gupkar alliance, Farooq abdullah, Omar abdullah

നവംബർ-ഡിസംബർ മാസങ്ങളിലായി നടക്കുന്ന ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തിരഞ്ഞെടുപ്പിൽ അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പിഎജിഡി) സംഘടനയുമായി സഖ്യമുണ്ടാക്കുന്നതിന് കോൺഗ്രസ് പാർട്ടി ചർച്ച ആരംഭിച്ചിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തുകയും ചെയ്തു. ഗുപ്കർ കൗൺസിൽ അംഗങ്ങളെ “ഗുപ്കർ ഗാംഗ്” എന്ന ബിജെപി പരാമർശിക്കുകയും ചെയ്തിരുന്നു.

കോൺഗ്രസ്-ഗുപ്കർ സഖ്യത്തെ എതിർത്ത് ബിജെപി ഒരു ദിവസം രണ്ട് പത്രസമ്മേളനങ്ങൾ നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററിലും ഈ വിഷയം ഉന്നയിച്ചു. അതിനുശേഷം മുഖ്യമന്ത്രിമാർ ഉൾപ്പെടെ എല്ലാ മുതിർന്ന ബിജെപി നേതാക്കളും നാഷനൽ കോൺഫറൻസ് (എൻസി) പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), കോൺഗ്രസ് നേതാക്കളെ കടന്നാക്രമിക്കാനും ശ്രമിച്ചു.

എന്തുകൊണ്ടാണ് ഗുപ്കർ സഖ്യം ബിജെപിയെ പ്രകോപിപ്പിക്കുന്നത്?

ജമ്മുകശ്മീരുമായി ബന്ധപ്പെട്ട് ഭരണകക്ഷിയുടെ നീക്കങ്ങൾ എന്തെല്ലാമെന്നതിലാണ് ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനാവുക. ജമ്മുകശ്മീരിന് ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ റദ്ദാക്കുകയും അന്നത്തെ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ബിജെപി എങ്ങനെയാണ് ജമ്മു കശ്മീരിനെ വിഭാവനം ചെയ്തത്?

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ 2019 ഓഗസ്റ്റിൽ ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് സംസാരിച്ചിരുന്നു. പ്രദേശത്തിന്റെ “സാധാരണവൽക്കരണ” പ്രക്രിയ പൂർത്തീകരിക്കും എന്നും അവർ പറഞ്ഞിരുന്നു.

Read More From Explained: ഇന്ത്യ-യുഎസ് ബന്ധത്തിൽ ജോ ബൈഡൻ നിർണായകമാകുന്നത് എങ്ങനെ?

ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ഡിലിമിറ്റേഷൻ പ്രക്രിയ പൂർത്തിയായാലുടൻ “തിരഞ്ഞെടുപ്പ് നടക്കുമെന്ന്” പറഞ്ഞിരുന്നു. അതിലൂടെ വികസന പ്രവർത്തനങ്ങൾ “പുതുക്കിയ ഊർജ്ജസ്വലതയോടെ” മുന്നോട്ട് കൊണ്ടുപോകാൻ ജമ്മു കശ്മീരിന് സ്വന്തം സർക്കാരുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജനസംഖ്യയുടെ വലിയൊരു ഭാഗം ആളുകൾഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായാൽ മുൻ സംസ്ഥാനത്തിന്റെ പ്രത്യേക പദവി അസാധുവാക്കിയതിൽ ജനാധിപത്യ അംഗീകാരത്തിന്റെ മുദ്ര പതിപ്പിക്കാനാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടിയത്.

“മോദിക്കും ഷായ്‌ക്കും ഇത് വലിയ വിജയമായി കാണാനാവും. ആ സംഭവങ്ങളെ ചോദ്യം ചെയ്യാൻ രാജ്യത്തിനകത്തോ പുറത്തോ ഉള്ള ആർക്കും ഇനി കഴിയില്ല,” പഴയ സംസ്ഥാനത്ത് പാർട്ടിയുടെ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.

“സാധാരണവൽക്കരണം” പൂർത്തിയായി എന്ന് അവകാശപ്പെടാൻ, “ത്രിതല ജനാധിപത്യവൽക്കരണം” പ്രകടിപ്പിക്കാൻ ബിജെപി ആഗ്രഹിക്കുന്നു. ഈ വർഷം ഒക്ടോബർ 21 ന് ജമ്മു കശ്മീർ പഞ്ചായത്ത് രാജ് നിയമം അംഗീകരിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു, “ജമ്മു കശ്മീരിലെ മൂന്ന് തലത്തിലുള്ള അടിസ്ഥാന തലത്തിലുള്ള ജനാധിപത്യം സ്ഥാപിക്കാൻ ഇത് സഹായിക്കും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളത് പോലെ,” എന്നാണ് അന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞത്,

ഡിഡിസി തിരഞ്ഞെടുപ്പ് നടത്താനുള്ള പദ്ധതി എങ്ങനെയാണ് വന്നത്?

കഴിഞ്ഞ മാസം, ജമ്മു-കാശ്മീർ കേന്ദ്ര ഭരണ പ്രദേശ പുനഃസംഘടന നാലാം ഉത്തരവിന് അംഗീകാരം ലഭിക്കുകയും ജമ്മു കശ്മീർ പഞ്ചായത്തീരാജ് നിയമം- 1989, ഭേദഗതി വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു. ഡിഡിസിയിൽ നേരിട്ട് തിരഞ്ഞെടുപ്പ് നടത്താൻ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്. അടിത്തട്ടിലുള്ള ജനാധിപത്യം കൊണ്ടുവരാനുള്ള നീക്കമാണിതെന്ന് ജാവ്ദേക്കർ പറഞ്ഞിരുന്നു.

Read More From Explained: നെറ്റ്ഫ്ലിക്സും ആമസോണും അടക്കമുള്ള ഒ ടി ടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം വരുമ്പോൾ

ഭൂരിഭാഗം ജനങ്ങൾക്കും വോട്ടുചെയ്യാൻ അവസരം നൽകുന്ന ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ ഒരു മിനി അസംബ്ലി തിരഞ്ഞെടുപ്പായിരിക്കും. ഈ പ്രക്രിയയിൽ പങ്കെടുക്കുന്നതിൽ മുൻ സംസ്ഥാന പാർട്ടികൾ വിമുഖത കാണിക്കുന്നതിനാൽ തെരഞ്ഞെടുപ്പിൽ വിജയികളാവുന്നവരെ പാർട്ടിയുടെയോ കേന്ദ്ര സർക്കാറിന്റെയോ പ്രതിനിധികളാക്കി മാറ്റാൻ കഴിയുമെന്ന് ബിജെപിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു (കുറുമാറ്റ നിരോധന നിയമം വിജയിക്കുന്ന സ്ഥാനാർത്ഥികൾക്ക് ബാധകമല്ല, ബിജെപിയ്ക്ക് എല്ലായ്പ്പോഴും അവരെ പാർട്ടിയിലെത്തിക്കാനുള്ള സാധ്യതയുമുണ്ട്.). പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ക്രമേണ ജമ്മുകശ്മീരിലെ സ്ഥാപിത പാർട്ടി നേതാക്കളെ അപ്രസക്തമാക്കുമെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തൽ.

ഭൂരിഭാഗം ജനങ്ങൾക്കും വോട്ടുചെയ്യാൻ അവസരം നൽകുന്ന ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ ഒരു മിനി അസംബ്ലി തിരഞ്ഞെടുപ്പായിരിക്കും. രാഷ്ട്രീയ പാർട്ടികളും മുൻ സംസ്ഥാന നേതാക്കളും പങ്കെടുക്കാതിരുന്നാൽ അവരുടെ പ്രസക്തിയെ അത് കാര്യമായി ഇല്ലാതാക്കും.

പ്രാദേശിക പാർട്ടികൾ പങ്കെടുക്കാതെ പഞ്ചായത്തിലേക്കും ബ്ലോക്കുകളിലേക്കും തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞു. ഡിഡിസികൾ ഒരിക്കൽ രൂപീകരിച്ചുകഴിഞ്ഞാൽ, ജില്ലകളിലെ മുനിസിപ്പാലിറ്റിയുടെയോ മുനിസിപ്പൽ കോർപ്പറേഷന്റെയോ ഭാഗമായ ഭാഗങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ അവയ്ക്ക് അധികാരപരിധി ഉണ്ടായിരിക്കും. കേരളത്തിലെ ജില്ലാ പഞ്ചായത്തുകൾക്ക് സമാനമാണ് ഈ അധികാര പരിധി.

“ഡി‌ഡി‌സി തിരഞ്ഞെടുപ്പ് അവസാനിച്ചുകഴിയമ്പോഴേക്കും, ജമ്മു കശ്മീരിലെ ഓരോ പൗരനും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും,” ഒരു ബിജെപി നേതാവ് പറഞ്ഞു.

ഈ നീക്കം തുടക്കം മുതൽ ഈ പ്രക്രിയയിൽ ഏർപ്പെട്ടിരുന്ന പലർക്കും അറിയില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെയാണ് ഡിഡിസികളിലേക്ക് നേരിട്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ഷാ കൈക്കൊണ്ടത്.

ബിജെപിയുടെ ദീർഘകാല രാഷ്ട്രീയ കണക്കുകൂട്ടൽ എന്താണ്?

നവംബർ 28 മുതൽ ഡിസംബർ 22 വരെ എട്ട് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ ഈ തിരഞ്ഞെടുപ്പ് നടക്കുക. ഓരോ ജില്ലയെയും 14 പ്രാദേശിക മണ്ഡലങ്ങളായി വിഭജിച്ച് കൗൺസിൽ ചെയർപേഴ്‌സണേയും വൈസ് ചെയർപേഴ്‌സനേയും തിരഞ്ഞെടുക്കും.

Read More From Explained: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്കു പറക്കാൻ ‘എയര്‍ ഇന്ത്യ വണ്‍’; അറിയാം സവിശേഷതകള്‍

“ജമ്മു കശ്മീരിലെ മിക്ക പൗരന്മാർക്കും വോട്ടുചെയ്യാൻ അവസരം നൽകുന്ന നേരിട്ടുള്ള തിരഞ്ഞെടുപ്പാണിത്. ചെയർപേഴ്‌സൺമാർ എം‌എൽ‌എമാർക്ക് തുല്യമായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട ഈ പ്രതിനിധികൾക്ക് കേന്ദ്രം നേരിട്ട് ഫണ്ട് നൽകും, അവർ ജില്ലയിലെ എല്ലാ കാര്യങ്ങൾക്കും വേണ്ടിയുള്ള ആളുകളായി മാറും. ഇത് ഇതിനകം നിലവിലുള്ള പ്രാദേശിക നേതൃത്വത്തെ ക്രമേണ അപ്രസക്തമാക്കും,” മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.

ഇത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ കോലാഹലം ദുർബലമാക്കുമെന്ന് മുതിർന്ന നേതാവ് പറഞ്ഞു. “ഈ തെരഞ്ഞെടുപ്പ് പ്രക്രിയ സംസ്ഥാനത്തിനുവേണ്ടിയുള്ള നമ്മുടെ തീരുമാനങ്ങളെ ശക്തിപ്പെടുത്തിയെന്ന് ബിജെപിയ്ക്ക് പറയാൻ കഴിയും. അതിനാൽ യുടിക്ക് വേണ്ടിയുള്ള നിർദ്ദിഷ്ട നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് കാത്തിരിക്കാം,” അദ്ദേഹം പറഞ്ഞു.

അതിനാൽ, എന്താണ് പിഴവ് സംഭവിച്ചത്?

കശ്മീരിൽ ശക്തമായ പിന്തുണാ കേന്ദ്രമില്ലാത്ത ബിജെപി ചെറിയ പാർട്ടികളിലും സംസ്ഥാന പാർട്ടികളിൽ നിന്നുള്ള “ദുർബലരായ” സ്ഥാനാർത്ഥികളിലും കണ്ണുവച്ച് പ്രവർത്തിക്കുന്നുണ്ട്. ഡിഡിസി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശം സമർപ്പിച്ച പലരുമായും പാർട്ടിയും “പാർട്ടിക്കുവേണ്ടി ജനങ്ങളും” ബന്ധപ്പെടുന്നതായി ബിജെപി നേതാക്കൾ പറഞ്ഞു. ഈ തിരഞ്ഞെടുപ്പുകൾ ആരും പാർട്ടി ചിഹ്നങ്ങളിൽ മത്സരിക്കാത്തതിനാൽ, കൂറുമാറ്റ വിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾ പ്രസക്തമല്ല.

Read More From Explained: ബേബി വാക്കര്‍ മുതല്‍ കാപ്‌സിക്കം വരെ; തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നങ്ങള്‍ തീരുമാനിക്കുന്നത് എങ്ങനെ?

അൽതാഫ് ബുഖാരി നയിക്കുന്ന ജമ്മു കശ്മീർ അപ്നി പാർട്ടിക്കുവേണ്ടിയും ബിജെപി തങ്ങളുടെ വാതിലുകൾ തുറന്നിട്ടിട്ടുണ്ട്. “ബുഖാരിക്ക്, ഒരു ബിസിനസുകാരൻ എന്ന നിലയിൽ തന്റെ ചില സ്ഥാനാർത്ഥികൾക്ക് വിജയം ഉറപ്പാക്കാനുള്ള ശേഷിയുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷം അദ്ദേഹവുമായി കൈകോർക്കാനുള്ള അവസരം ബിജെപി തുറന്നുകാട്ടിയിട്ടുണ്ട്, ”പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പി‌എ‌ജി‌ഡിയുടെ മത്സരത്തിനിറങ്ങുന്നതിനുള്ള തീരുമാനത്തിനെതിരെ ബുഖാരി പരസ്യമായി രംഗത്തെത്തിയിരുന്നു.

സ്ഥാനാർത്ഥികളെ നിർത്താനുള്ള ഗുപ്കർ സഖ്യത്തിന്റെ അപ്രതീക്ഷിത തീരുമാനം ബിജെപിയുടെ കണക്കുകൂട്ടലുകളിൽ ഒരു പുതിയ ഘടകം അവതരിപ്പിച്ചു. രണ്ട് പ്രധാന പ്രാദേശിക പാർട്ടികളായ നാഷണൽ കോൺഫറൻസ് (എൻ‌സി), പി‌ഡി‌പി എന്നിവയ്ക്ക് പുറമെ ഗുപ്കർ സഖ്യത്തിൽ സി‌പി‌ഐ, സി‌പി‌എം, മറ്റ് നാല് ചെറിയ പാർട്ടികൾ എന്നിവയുമുണ്ട്.

“അവർ ഒരുമിച്ച് പോരാടുകയാണ്, കോൺഗ്രസും അവരോടൊപ്പം ചേരുകയാണെങ്കിൽ, സഖ്യം തീർച്ചയായും വലിയൊരളവ് സീറ്റുകൾ നേടുകയും ബിജെപിക്ക് തിരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യങ്ങൾ ബുദ്ധിമുട്ടാക്കുകയും ചെയ്യും,” ബിജെപി വൃത്തങ്ങൾ പറഞ്ഞു. പി‌എ‌ജി‌ഡി ധാരാളം സീറ്റുകൾ നേടിയാൽ കശ്മീരിൽ ഒരു “പുതിയ നേതൃത്വം” ഉണ്ടാകാമെന്ന പാർട്ടിയുടെ പ്രതീക്ഷ ഇല്ലാതാവും.

എന്തുകൊണ്ടാണ് കോൺഗ്രസ് ബിജെപി നേതാക്കളുടെ ലക്ഷ്യമായി മാറിയത്?

ബിജെപി കോൺഗ്രസിനെ ലക്ഷ്യം വയ്ക്കുന്നതിൽ രണ്ട് ലക്ഷ്യങ്ങളുണ്ട്. ഒന്ന്, കോൺഗ്രസ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുകയും സംസ്ഥാന പാർട്ടികളുമായി കൈകോർക്കുന്നതിനെക്കുറിച്ച് അവരെ അവ്യക്തമാക്കുകയും ചെയ്യുക.

രണ്ട്, കോൺഗ്രസിന്റെ ദേശീയവാദ യോഗ്യതകളെ ആവർത്തിച്ച് ചോദ്യം ചെയ്യുന്നത് പാർട്ടിയുടെ അജണ്ടയിൽ വളരെക്കാലമായി തുടരുന്ന കാര്യമാണ്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Gupkar alliance jammu and kashmir bjp congress