scorecardresearch

വിമാന യാത്രയില്‍ ഭക്ഷണ വിതരണം പുനരാരംഭിക്കാന്‍ അനുമതി; ഏതൊക്കെ വിമാന കമ്പനികളില്‍ ഭക്ഷണം ലഭിക്കും?

മെയ് 25-ന് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശം അനുവരിച്ച് യാത്രയില്‍ ആഹാരം വിതരണം ചെയ്യാന്‍ എയര്‍ലൈനുകള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല

മെയ് 25-ന് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശം അനുവരിച്ച് യാത്രയില്‍ ആഹാരം വിതരണം ചെയ്യാന്‍ എയര്‍ലൈനുകള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല

author-image
WebDesk
New Update
DGCA New Guidelines & Rules for Airlines ,dgca guidelines, ഡിജിസിഎ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, dgca guidelines for airlines, വിമാന കമ്പനികള്‍ക്കുള്ള ഡിജിസിഎ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, unlock 4 guidelines for air travel, വിമാന യാത്രയ്ക്കുള്ള അണ്‍ലോക്ക് 4 ചട്ടങ്ങള്‍, dgca guidelines for domestic air travel, ആഭ്യന്തര വിമാന യാത്രയ്ക്കുള്ള ഡിജിസിഎ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, dgca guidelines for international flights, വിദേശ വിമാന യാത്രയ്ക്കുള്ള ഡിജിസിഎയുടെ ചട്ടങ്ങള്‍, iemalayalam, ഐഇമലയാളം

DGCA New Guidelines & Rules for Airlines: മെയ് 25-ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാംഭിച്ചശേഷം ആദ്യമായി നിര്‍ണായകമായ നിര്‍ദ്ദേശവുമായി വ്യോമയാന മന്ത്രാലയം. വിമാനങ്ങളില്‍ ആഹാരം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയ മന്ത്രാലയം ഇതിനായി മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി.

ഇതുവരെ വിമാനങ്ങളില്‍ ആഹാരം വിതരണം ചെയ്യാതിരുന്നത് എന്തുകൊണ്ട്?

Advertisment

മെയ് 25-ന് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശം അനുവരിച്ച് യാത്രയില്‍ ആഹാരം വിതരണം ചെയ്യാന്‍ എയര്‍ലൈനുകള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. കൂടാതെ, യാത്രക്കാരും പുറത്തുനിന്നും ആഹാരം കൊണ്ടുവന്ന് യാത്രയ്ക്കിടെ കഴിക്കാന്‍ പാടില്ലായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ആഹാരം കഴിക്കാം. യാത്രക്കാര്‍ക്ക് വെള്ളം നല്‍കാന്‍ അനുവാദം ഉണ്ടായിരുന്നു.

DGCA New Guidelines & Rules for Airlines: യാത്രയ്ക്കിടെ ആഹാരം വിതരണം ചെയ്യുന്നതിനുള്ള നിബന്ധനകള്‍ എന്തെല്ലാമാണ്?

ചെറുകടികള്‍, ഊണ്, കുടിക്കാനുള്ള വെള്ളവും മറ്റും പാക്ക് ചെയ്ത് നല്‍കാന്‍ വ്യോമയാന കമ്പനികള്‍ക്ക് അനുമതി നല്‍കി. എല്ലാ ക്ലാസിലെ യാത്രക്കാര്‍ക്കും ഉപയോഗശേഷം നശിപ്പിക്കാവുന്ന തരത്തിലെ ട്രേകളും പാത്രങ്ങളും മറ്റുമാണ് നല്‍കേണ്ടത്.

Advertisment

ശുചീകരിച്ചോ അണുവിമുക്തമാക്കിയോ പുനരുപയോഗിക്കരുതെന്ന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചായയും, കാപ്പിയും മദ്യമല്ലാത്ത ബിവറേജസുകളും നശിപ്പിക്കാവുന്ന കാനുകള്‍ കണ്ടെയ്‌നറുകള്‍ ബോട്ടിലുകള്‍ ഗ്ലാസുകള്‍ എന്നിവയില്‍ വേണം നല്‍കാന്‍. യാത്രക്കാര്‍ക്ക് ചായയും മറ്റും ജീവനക്കാര്‍ അടുത്ത് വന്ന് ഒഴിച്ചു നല്‍കുന്ന സേവനവും ഇല്ല. ഒറ്റത്തവണ ഉപയോഗിക്കാന്‍ പറ്റിയ കാനുകളില്‍ ആയിരിക്കും കുടിക്കാനുള്ളവ നല്‍കുന്നത്. ഓരോ തവണ ആഹാരം വിതരണം ചെയ്തു കഴിഞ്ഞിട്ടും ക്രൂ പുതിയ ഗ്ലൗവുകള്‍ ധരിക്കണം.

Read Also: വിദേശയാത്രയ്ക്ക്‌ ഇളവുകള്‍; ഏതൊക്കെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം?

മറ്റു വിനോദങ്ങള്‍ അനുവദിച്ചിട്ടുണ്ടോ?

ഉണ്ട്. വിമാനത്തില്‍ വിനോദങ്ങള്‍ ലഭ്യമാണെങ്കില്‍ ഉപയോഗിക്കാം. എന്നാല്‍, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണം. യാത്രക്കാര്‍ കയറും മുമ്പ് ഓരോ സീറ്റിലും ലഭ്യമായിട്ടുള്ള ഈ വിനോദമാര്‍ഗങ്ങള്‍ അണുമുക്തമാക്കിയിരിക്കണം. നശിപ്പിക്കാവുന്നതോ ശുചീകരിച്ചതോ അണുമുക്തമാക്കിയതോ ആയ ഇയര്‍ഫോണുകള്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് യാത്രക്കാരന് നല്‍കണം.

ഈ സേവനങ്ങള്‍ ഏതൊക്കെ വ്യോമയാന കമ്പനികള്‍ നല്‍കുന്നു?

മിക്കവാറും എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളിലും ഭക്ഷണം ലഭ്യമാണ്. ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, എയര്‍ഏഷ്യ ഇന്ത്യ, ഗോഎയര്‍ എന്നിവ ഭക്ഷണത്തിന് പണം ഈടാക്കുമ്പോള്‍ വിസ്താരയും എയര്‍ ഇന്ത്യയും അവരുടെ മിക്ക ടിക്കറ്റ് നിരക്കുകള്‍ക്കുമൊപ്പം ഭക്ഷണം നല്‍കുന്നു. വിസ്താരയും എയര്‍ ഇന്ത്യയും അവരുടെ ചില വിമാനങ്ങളില്‍ വിനോദ മാര്‍ഗങ്ങള്‍ നല്‍കുന്നു.

Read in English: Explained: What are the guidelines for airlines to restart onboard meal service?

Lockdown Travel Ban Flight

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: