ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം നീട്ടി. ഒരു മാസത്തേക്കാണ് സമയം നീട്ടിയിരിക്കുന്നത്. നേരത്തെ ജൂലൈ 31 നകം ഫയല്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ഇപ്പോള്‍ ഇത് ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുകയാണ്. നികുതി ദാതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് സമയം നീട്ടിയിരിക്കുന്നത്. സമയ പരിധി കഴിഞ്ഞിട്ടും നികുതി അടക്കാന്‍ സാധിച്ചില്ലെങ്കില്‍ പിഴ അടക്കേണ്ടി വരും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സമയത്തിനുള്ളില്‍ അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നുറപ്പാണ്.
ജൂലൈ 31 ആണ് അവസാന തീയതിയെങ്കിലും 2020 മാര്‍ച്ച് 31 വരെ നികുതി അടക്കാനുള്ള അവസരമുണ്ട്. എന്നാല്‍ പിഴയും അടക്കേണ്ടി വരും. നിയമപ്രകാരം ഡിസംബര്‍ 31 ന് വരെ അടക്കുന്നതിന് 5000 രൂപയായിരിക്കും പിഴയായി അടക്കേണ്ടി വരിക. ഡിസംബര്‍ 31 കഴിഞ്ഞിട്ടും അടച്ചില്ലെങ്കില്‍ അത് 10000 രൂപയായി ഉയരും. അതേസമയം, വരുമാനം 500000 രൂപയില്‍ കൂടുതലല്ലെങ്കില്‍ 1000 ല്‍ കൂടില്ല.
Read Also: ആദായനികുതി റിട്ടേണ്‍: മറ്റ് ഉറവിടങ്ങളില്‍ നിന്നുള്ള വരുമാനത്തെ കുറിച്ച് അറിയേണ്ടത്
മാര്‍ച്ച് 31 വരെ അടക്കുന്നത് നികുതി അടക്കാന്‍ വൈകിയതായി മാത്രമേ പരിഗണിക്കുകയുള്ളൂ. എന്നാല്‍ വര്‍ഷാവസാനം കഴിഞ്ഞിട്ടും അടച്ചില്ലെങ്കില്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കും. ഇതോടെ വൈകിയതിന് പുറമെ നികുതി അടക്കാതിരുന്നതിനും പണം അടക്കേണ്ടി വരും. നികുതി അടച്ചില്ലെങ്കില്‍ ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവും ലഭിക്കുന്നതായിരിക്കും.
അതേസമയം, 60 വയസില്‍ കുറവ് പ്രായമുള്ളയാള്‍ക്ക് 2.5 ലക്ഷത്തില്‍ കുറവാണ് വരുമാനമെങ്കിൽ ഐടിആര്‍ നല്‍കേണ്ടതില്ല. പ്രായം 60 നും 80 നും ഇടയിലാണെങ്കില്‍ വരുമാനത്തിന്റെ പരിധി മൂന്ന് ലക്ഷവും 80 വയസില്‍ കൂടുതലാണെങ്കില്‍ അഞ്ച് ലക്ഷവുമാണ്. അതിനാല്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ നികുതി അടക്കാന്‍ ശ്രമിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ റിവൈസ്ഡ് ഐടിആറിന്റെ സേവനം പോലും ലഭിക്കുകയുള്ളൂ.
Read Here: Filing Income Tax Returns: ആദായ നികുതി റിട്ടേൺ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍