scorecardresearch

ഹരിയാനയില്‍ വീണ്ടും കിങ് മേക്കര്‍ ആകാന്‍ ഗോപാല്‍ കാണ്ഡ

2012 ഓഗസ്‌റ്റ് അഞ്ചിനാണ് ഗീതികയെ അശോക് വിഹാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണ്ഡയുടെ പീഡനമാണു ഗീതികയുടെ ആത്മഹത്യയ്‌ക്കു കാരണമെന്ന് ആരോപണമുയർന്നു. മന്ത്രിസ്‌ഥാനം രാജിവച്ച് ഒളിവിൽ പോയ കാണ്ഡ പിന്നീടു പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.

2012 ഓഗസ്‌റ്റ് അഞ്ചിനാണ് ഗീതികയെ അശോക് വിഹാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണ്ഡയുടെ പീഡനമാണു ഗീതികയുടെ ആത്മഹത്യയ്‌ക്കു കാരണമെന്ന് ആരോപണമുയർന്നു. മന്ത്രിസ്‌ഥാനം രാജിവച്ച് ഒളിവിൽ പോയ കാണ്ഡ പിന്നീടു പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.

author-image
WebDesk
New Update
ഹരിയാനയില്‍ വീണ്ടും കിങ് മേക്കര്‍ ആകാന്‍ ഗോപാല്‍ കാണ്ഡ

ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയ്ക്കാന്‍ സഹായിക്കാന്‍ സാധിക്കുക ഗോപാല്‍ ഗോയല്‍ കാണ്ഡയ്ക്കാണ്. ഇതോടെ ഹരിയാന ലോഖ്ഹിത് പാര്‍ട്ടിയുടെ ഏക എംഎല്‍എ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുടെ പ്രധാന ഘടകമായി മാറിയിരിക്കുകയാണ്. 2014 ലാണ് ഗോപാല്‍ ഗോയലും സഹോദരന്‍ ഗോവിന്ദും ചേര്‍ന്ന് പാര്‍ട്ടി രൂപീകരിക്കുന്നത്. സിര്‍സയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഗോകുല്‍ സെതിയയെ പരാജയപ്പെടുത്തിയാണ് ഗോപാല്‍ എംഎല്‍എ ആകുന്നത്. എന്നാല്‍ സഹോദരന്‍ പരാജയപ്പെട്ടു.

Advertisment

കഴിഞ്ഞ ദിവസം ഗോപാലിനേയും രഞ്ജിത്തിനേയും ബിജെപിയുടെ എംപി സുനിത ദുഗ്ഗല്‍ ന്യൂഡല്‍ഹിയിലെത്തിച്ചിരുന്നു. പിന്നാലെ ഇരുവരും ബിജെപിയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഈ സാഹചര്യം ഗോപാലിന് പുതിതയതല്ല. 2009 ലും ഇത് തന്നെ അദ്ദേഹം ചെയ്തിട്ടുണ്ട്. ബിജെപിയ്ക്ക് പകരം കോണ്‍ഗ്രസായിരുന്നുവെന്ന് മാത്രം. അന്ന് 40 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തിന് ആറ് സീറ്റുകള്‍ കൂടി വേണ്ടിയിരുന്നു. അന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഹൂഡയെ സഹായിച്ച ഗോപാലിന് പകരം കിട്ടിയത് ആഭ്യന്തര സഹമന്ത്രി സ്ഥാനം തന്നെയായിരുന്നു.

തൊണ്ണൂറുകളില്‍ ജൂപിറ്റര്‍ മ്യൂസിക് ഹോം എന്ന തന്റെ ഷോപ്പില്‍ റേഡിയോ ഹാന്‍ഡ് സെറ്റുകള്‍ നന്നാക്കുകയായിരുന്നു ഗോപാല്‍. അവിടെ നിന്നും സഹോദരനൊപ്പം ഷൂ ബിസിനസ് ആരംഭിച്ചു. സിര്‍സയില്‍ ഷോപ്പ് തുറന്നു. തന്റെ സൗഹൃദ വലയം ഉപയോഗിച്ച് വ്യാപാരികളേയും രാഷ്ട്രീയക്കാരേയും ബന്ധപ്പെട്ടു. അവരുടെ വിശ്വാസം നേടിയെടുത്തു. അധികം വൈകാതെ ഇരുവരും ഷൂ ഫാക്ടറി തുറന്നു.

Advertisment

പക്ഷെ ഗോപാലിന് രാഷ്ട്രീയ മോഹമുണ്ടായിരുന്നു. ഹരിയാന മുന്‍ മുഖ്യമന്ത്രി ബന്‍സി ലാലിന്റെ കുടുംബവുമായി അടുക്കുകയായിരുന്നു ആദ്യം ചെയ്തത്. പക്ഷെ ബന്‍സിയുടെ സര്‍ക്കാര്‍ വീണു. ഗോപാല്‍ ചൗട്ടാല പക്ഷത്തേക്ക് മാറി. പതിയെ സിര്‍സയില്‍ നിന്നും ഗുഡ്ഗാവിലേക്ക് കാണ്ഡ തന്റെ ആസ്ഥാനം മാറ്റി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ആരംഭിച്ചു. പിന്നെ ഗോപാലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

2007 ല്‍ എംഡിഎല്‍ആര്‍ എയര്‍ലൈന്‍സ് ലോഞ്ച് ചെയ്ത് ഗോപാല്‍ സിര്‍സയെ ഞെട്ടിച്ചു. പക്ഷെ രണ്ട് വര്‍ഷം കൊണ്ട് എയര്‍ലൈന്‍സ് കൂപ്പുകുത്തി. ഐഎന്‍എല്‍ഡിയുടെ ടിക്കറ്റില്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. പക്ഷെ സിര്‍സയില്‍ സ്വതന്ത്രനായി നിന്ന് മത്സരിച്ച് ജയിച്ചു ഗോപാല്‍. മുഖ്യമന്ത്രിയായി രണ്ടാം വട്ടവും അധികാരത്തിലെത്താനായി ഭൂപീന്ദര്‍ ഹൂഡ ശ്രമിക്കുമ്പോഴായിരുന്നു ഇത്. കോണ്‍ഗ്രസിന് കേവലഭൂരിപക്ഷമില്ലാതെ വന്നതോടെ ഹൂഡ കാണ്ഡയുടെ സഹായം തേടി.

കാണ്ഡയുടെ പിതാവ് മുര്‍ളി ധാര്‍ സിര്‍സയിലെ അറിയപ്പെടുന്ന വക്കീലായിരുന്നു. 1926 ല്‍ ആര്‍എസ്എസില്‍ ചേര്‍ന്ന അദ്ദേഹം 1952 ല്‍ ആര്‍എസ്എസ് ചിഹ്നത്തില്‍ മത്സരിക്കുകയും ചെയ്തിരുന്നു. പക്ഷെ ജയിക്കാനായില്ല. കാണ്ഡ സഹോദരന്മാര്‍ ചൗട്ടാല സഹോദരന്മാരുടെ അടുത്ത ആളുകളായിരുന്നു. 2005 വരെ അഭയ് ചൗട്ടാലയുടെ ഏറ്റവും വിശ്വസ്തനായിരുന്നു ഗോപാല്‍. പക്ഷെ സിര്‍സയില്‍ നിന്നുമുള്ള സ്ഥാനാര്‍ത്ഥ്വം നിഷേധിക്കപ്പെട്ടതോടെ ആ ബന്ധം ഉലഞ്ഞു.

ഹരിയാന ആഭ്യന്തര മന്ത്രിയായിരിക്കെ 2012 ല്‍ ഗോപാല്‍ കാണ്ഡയെ അറസ്റ്റ് ചെയ്തിരുന്നു. ഹരിയാനയിൽ കോൺഗ്രസിന്റെ ഭൂപീന്ദർ സിങ് ഹൂഡ മന്ത്രിസഭയിലെ മുൻ ആഭ്യന്തര സഹമന്ത്രി ഗോപാൽ കാണ്ഡയുടെ എംഡിഎൽആർ കമ്പനിയിൽ എയർ ഹോസ്‌റ്റസായിരുന്നു ഗീതിക(23). 2012 ഓഗസ്‌റ്റ് അഞ്ചിനാണ് ഗീതികയെ അശോക് വിഹാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണ്ഡയുടെ പീഡനമാണു ഗീതികയുടെ ആത്മഹത്യയ്‌ക്കു കാരണമെന്ന് ആരോപണമുയർന്നു. മന്ത്രിസ്‌ഥാനം രാജിവച്ച് ഒളിവിൽ പോയ കാണ്ഡ പിന്നീടു പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.

Bjp Hariyana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: