scorecardresearch

സ്വവർഗ വിവാഹം സുപ്രീം കോടതി വിധിയിൽ നിന്നുള്ള അഞ്ച് പ്രധാന കാര്യങ്ങൾ

ഹർജിക്കാരുടെ പ്രധാന അപേക്ഷ ബെഞ്ച് നിരസിച്ചു, എന്നാൽ ന്യൂനപക്ഷ അഭിപ്രായം സിവിൽ യൂണിയനുകൾക്കായി വാദിച്ചു. സുപ്രീം കോടതി പറഞ്ഞ മറ്റ് കാര്യങ്ങൾ എന്തൊക്കെയാണ്?

ഹർജിക്കാരുടെ പ്രധാന അപേക്ഷ ബെഞ്ച് നിരസിച്ചു, എന്നാൽ ന്യൂനപക്ഷ അഭിപ്രായം സിവിൽ യൂണിയനുകൾക്കായി വാദിച്ചു. സുപ്രീം കോടതി പറഞ്ഞ മറ്റ് കാര്യങ്ങൾ എന്തൊക്കെയാണ്?

author-image
Apurva Viswanath
അപ്‌ഡേറ്റ് ചെയ്‌തു
New Update
supreme court and same sex marriage | same sex marriage sc verdict explained | cji dy chandrachud | civil unions explained india

Five takeaways from Supreme Court’s verdict on same-sex marriage

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച (ഒക്ടോബർ 17) സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കുന്നത് സംബന്ധിച്ച വിധിയിൽ ഏകകണ്ഠമായ തീരുമാനമുണ്ടായില്ല. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് 3-2 എന്ന നിലയിൽ പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയിൽ എതിർലിംഗക്കാരല്ലാത്ത ദമ്പതികൾക്ക് സിവിൽ യൂണിയൻ അനുവദിക്കാനും വിസമ്മതിച്ചു. ('സിവിൽ യൂണിയനുകളെകുറിച്ച് അറിയാന്‍ താഴേക്ക് സ്ക്രോൾ ചെയ്യുക).

Advertisment

വിധിയിൽ നിന്നുള്ള അഞ്ച് പ്രധാന കാര്യങ്ങൾ

ഒന്ന്, സിവിൽ യൂണിയനുകൾക്ക് വേണ്ടി വാദിച്ച സിജെഐയും ജസ്റ്റിസ് കൗളും ഉൾപ്പെടെ ബെഞ്ചിലെ അഞ്ച് ജഡ്ജിമാരും ഭരണഘടന പ്രകാരം വിവാഹം കഴിക്കാൻ മൗലികാവകാശമില്ലെന്ന് അഭിപ്രായപ്പെട്ടു.

രണ്ട്, സ്വവർഗ വിവാഹം അനുവദിക്കുന്നതിനായി ലിംഗ നിഷ്പക്ഷ ഭാഷ ഉപയോഗിച്ച് സ്പെഷ്യൽ മാര്യേജ് ആക്ട് (എസ്എംഎ), 1954 ൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് അഞ്ച് ജഡ്ജിമാരും ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

വിവാഹം എന്ന വാക്ക് 'സ്ത്രീയും പുരുഷനും' എന്നതിനുപകരം 'ഇണകൾ' തമ്മിലുള്ളതാണെന്ന് വ്യാഖ്യാനിക്കണമെന്ന് ഹർജിക്കാർ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. പകരമായി, ലിംഗ-നിയന്ത്രണമുള്ള സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾ റദ്ദാക്കണമെന്ന് ഹർജിക്കാർ ഹർജിയിൽ പറഞ്ഞിരുന്നു.

Advertisment

എസ്എംഎ വ്യവസ്ഥകൾ റദ്ദാക്കുന്നത് വ്യത്യസ്ത മത-ജാതി ദമ്പതികൾക്കുള്ള നിയമ ചട്ടക്കൂടിനെ അപകടത്തിലാക്കുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. എസ്എംഎയെ ലിംഗഭേദമില്ലാതെ വ്യാഖ്യാനിക്കുന്നത് "ജുഡീഷ്യൽ നിയമനിർമ്മാണത്തിന്" തുല്യമാകുമെന്നും അത് അധികാര വിഭജന തത്ത്വത്തെ ലംഘിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന്, അഞ്ച് ജഡ്ജിമാരിൽ നാല് പേർ - സിജെഐ ചന്ദ്രചൂഡ്, ജസ്റ്റിസ് കൗൾ, ജസ്റ്റിസ് ഭട്ട്, ജസ്റ്റിസ് നരസിംഹ - വ്യക്തിഗത അഭിപ്രായങ്ങൾ എഴുതി. ജസ്റ്റിസ് ഭട്ട്, ജസ്റ്റിസ് കോഹ്‌ലി (ജസ്റ്റിസ് ഭട്ടിനോട് യോജിച്ചു), ജസ്റ്റിസ് നരസിംഹയും ഭൂരിപക്ഷ അഭിപ്രായത്തോട് യോജിച്ചു, അതേസമയം ചീഫ് ജസ്റ്റിസും ജസ്റ്റിസ് കൗളും സ്വവർഗ ദമ്പതികൾക്ക് സിവിൽ യൂണിയൻ അനുവദിക്കുന്നതിന് അനുകൂലമായി അഭിപ്രായങ്ങൾ എഴുതി.

'സിവിൽ യൂണിയൻ' എന്നത് സ്വവർഗ ദമ്പതികൾക്ക് സാധാരണയായി വിവാഹിതരായ ദമ്പതികൾക്ക് ലഭിക്കുന്ന പ്രത്യേക അവകാശങ്ങളും ഉത്തരവാദിത്തങ്ങളും അനുവദിക്കുന്ന നിയമപരമായ പദവിയെ സൂചിപ്പിക്കുന്നു. സിവിൽ യൂണിയൻ എന്നത് വിവാഹവുമായി സാമ്യമുള്ളതാണെങ്കിലും, വ്യക്തിനിയമത്തിൽ വിവാഹത്തിന് തുല്യമായ അംഗീകാരം ലഭിക്കില്ല.

യൂണിയനുകൾ രൂപീകരിക്കാനുള്ള അവകാശം മൗലികാവകാശമായ ആവിഷ്‌കാര സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം എന്നിവയിൽ നിന്നുമാണ് വരുന്നതെന്ന് അഭിപ്രായത്തിൽ ചീഫ് ജസ്റ്റിസും ജസ്റ്റിസ് കൗളും ഏകാഭിപ്രായം പ്രകടിപ്പിച്ചു. സിവിൽ യൂണിയൻ പദവിയോടെ, എതിർലിംഗ ദമ്പതികൾക്ക് ലഭിക്കുന്ന " തത്തുല്യമായഅവകാശങ്ങൾ " സ്വവർഗ ദമ്പതികൾക്ക് നൽകണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

നാല്, "തത്തുല്യമായ അവകാശങ്ങൾ " എന്നതിൽ, എതിർലിംഗക്കാരല്ലാത്ത ദമ്പതികൾക്ക് നൽകാവുന്ന അവകാശങ്ങൾ ഒരു ഉന്നതതല കാബിനറ്റ് കമ്മിറ്റി പരിശോധിക്കുമെന്ന കേന്ദ്രത്തിന്റെ നിലപാട് അഞ്ച് ജഡ്ജിമാരും വിലയിരുത്തി. ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കൽ, സ്വവർഗ പങ്കാളികൾ പ്രൊവിഡന്റ് ഫണ്ടിന്റെ ഗുണഭോക്താവ്, പെൻഷൻ അല്ലെങ്കിൽ അനന്തരാവകാശം, പങ്കാളിയുടെ കാര്യത്തിൽ മെഡിക്കൽ തീരുമാനങ്ങൾ എടുക്കാൻ കഴിയുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു

അഞ്ച്, സ്വവർഗ ദമ്പതികൾ, അവിവാഹിതരായ ദമ്പതികൾ എന്നിവർക്ക് കുട്ടിയെ ദത്തെടുക്കുന്നത് അനുവദിക്കാത്ത സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റിയുടെ (CARA) നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ നിയമസാധുതയില്ലാത്തതാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെയും ജസ്റ്റിസ് കൗളിന്റെയും വിധിയിൽ അഭിപ്രായപ്പെട്ടു.

വിവാഹിതരും എതിർലിംഗക്കാരുമായ ദമ്പതികൾക്ക് മാത്രമേ സുരക്ഷിതമായി കുട്ടികളെ വളർത്താനാകൂ എന്ന് കരുതുന്നത് വിവേചനപരമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

Supreme Court Lgbt Equality

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: