scorecardresearch

Latest News

Election Results 2022: ഉത്തരാഖണ്ഡില്‍ തിരിച്ചുവരാനാകാതെ കോണ്‍ഗ്രസ്; തോല്‍വിയുടെ അഞ്ച് കാരണങ്ങള്‍

പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരും, തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളും ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. എന്നാല്‍ ദേശിയ രാഷ്ട്രീയത്തിലെ പ്രതിച്ഛായ സംസ്ഥാന രാഷ്ട്രീയത്തിലും പ്രതിഫലിച്ചതായാണ് ഫലം വ്യക്തമാക്കുന്നത്

Uttarakhand Election, Congress

ന്യൂഡല്‍ഹി. ഉത്തരാഖണ്ഡില്‍ ഭരണത്തുടര്‍ച്ചയിലേക്ക് നീങ്ങുകയാണ് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി). 70 മണ്ഡലങ്ങളില്‍ 48 ഇടങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപിയുടെ മുന്നേറ്റം. 18 ഇടങ്ങളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു പാര്‍ട്ടി ഭരണത്തുടര്‍ച്ച എന്ന നേട്ടം കൈവരിക്കുന്നത്.

കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമായ അഞ്ച് കാര്യങ്ങള്‍

  1. പാചകവാതക സിലിണ്ടറുകളുടെ വില 500 രൂപയിൽ താഴെ നിലനിർത്തുമെന്നും, ജോലി, അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് ധനസഹായം, മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ, സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം എന്നിവ ഉറപ്പാക്കുമെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ജനങ്ങള്‍ ദേശീയ സുരക്ഷ, സൈനിക ക്ഷേമം തുടങ്ങിയവയ്ക്കാണ് മുന്‍ഗണന നല്‍കിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
  2. പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരും, തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളും ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. എന്നാല്‍ ദേശിയ രാഷ്ട്രീയത്തിലെ പ്രതിച്ഛായ സംസ്ഥാന രാഷ്ട്രീയത്തിലും പ്രതിഫലിച്ചതായാണ് തോന്നുന്നത്.
  3. തിരഞ്ഞെടുപ്പില്‍ താരപ്രചാരകരയായിരുന്നു ബിജെപിക്കായി സംസ്ഥാനത്ത് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് മൂന്ന് ദിവസമുണ്ടായിരുന്നു. കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെ. പി. നദ്ദ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ തിരഞ്ഞെടുപ്പ് റാലികളിലെ സജീവ സാന്നിധ്യമായി. മറുവശത്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചുരുക്കം റാലികള്‍ മാത്രമാണ് സംഘടിപ്പിച്ചത്.
  4. ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതീപ്പെടുത്തല്‍ രാഷ്ട്രീയമായിരുന്നു നടത്തിയതെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ കാലത്ത് നമസ്കാരം നടത്തുന്നതിനായ ഹൈവേകള്‍ അടച്ചിടാന്‍ അനുവദിക്കുകയും സംസ്ഥാനത്ത് ഒരു മുസ്ലി സര്‍വകലാശാല ആരംഭിക്കാമെന്ന് വാഗ്ദാനം നടത്തിയതായും ഷാ പറഞ്ഞു. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് ബിജെപിക് വോട്ട് നേടാനായതായാണ് കാണുന്നത്.
  5. ഇന്ത്യന്‍ ആര്‍മിയുടെ സാന്നിധ്യത്തിനും മതപരമായ ടൂറിസത്തിനും മുന്‍ഗണനയുള്ള സംസ്ഥാനത്ത് അതിനനുസരിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ട്ടിയായി പ്രത്യക്ഷപ്പെടാന്‍ ബിജെപിക്കായി.

Also Read: Election Results 2022: പഞ്ചാബ് ആം ആദ്മി തൂത്തുവാരിയത് എങ്ങനെ? 5 കാരണങ്ങൾ

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Five reasons behind congress fall in uttarakhand