scorecardresearch

French New Wave: പ്രേക്ഷകനെ ജ്ഞാനസ്നാനം ചെയ്യിച്ച സിനിമാ തരംഗം

ചലച്ചിത്രമെടുക്കലിന്‍റെചിട്ടവട്ടങ്ങളോടുള്ള യുദ്ധപ്രഖ്യാപനമോ കലഹമോ കൂടിയായിരുന്നു ഫ്രഞ്ച് ന്യൂവേവ്. അന്നു വരെ ചലച്ചിത്രരംഗം കണ്ടതില്‍ വച്ചേറ്റം വിപ്ലവകരവും പ്രചോദനാത്മകവുമായ കണ്ടെത്തലുകള്‍ക്കും പ്രമേയങ്ങള്‍ക്കും ഈ കാലഘട്ടത്തിലെ സിനിമകള്‍ വഴി തെളിച്ചു

ചലച്ചിത്രമെടുക്കലിന്‍റെചിട്ടവട്ടങ്ങളോടുള്ള യുദ്ധപ്രഖ്യാപനമോ കലഹമോ കൂടിയായിരുന്നു ഫ്രഞ്ച് ന്യൂവേവ്. അന്നു വരെ ചലച്ചിത്രരംഗം കണ്ടതില്‍ വച്ചേറ്റം വിപ്ലവകരവും പ്രചോദനാത്മകവുമായ കണ്ടെത്തലുകള്‍ക്കും പ്രമേയങ്ങള്‍ക്കും ഈ കാലഘട്ടത്തിലെ സിനിമകള്‍ വഴി തെളിച്ചു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
french new wave directors, french new wave characteristics, french new wave films, french new wave cinema, french new wave filmmakers, french new wave film movement, french new wave music, jean luc godard

ലോക-സിനിമയുടെ ദൃശ്യഭൂപടത്തെ തന്നെ മാറ്റി വരച്ച തരംഗമായിരുന്നു ഫ്രഞ്ച് ന്യൂവേവ് എന്ന ചലച്ചിത്ര പ്രസ്ഥാനം. എഴുപത് വർഷം മുമ്പ് രൂപം കൊണ്ട്, വളരെ ചെറിയൊരു കാലം കൊണ്ട് സിനിമയുടെ ഓരോ മേഖലയിലും അന്ന് വരെ കണ്ടിട്ടില്ലാത്ത വേറിട്ട വഴി വെട്ടുകയായിരുന്നു ഈ പ്രസ്ഥാനം. സംവിധാനം, എഡിറ്റിങ്, ക്യാമറ, കഥപറച്ചിൽ തുടങ്ങി എല്ലാ മേഖലകളിലും പുതിയൊരു ഭാവുകത്വം രൂപപ്പെടുത്തിയെടുത്തു 1950 കളുടെ അവസാനം ആരംഭിച്ച ഈ തരംഗം. നവതരംഗ വക്താക്കൾ മുന്നോട്ട് വച്ച കാഴ്ചകൾക്ക് മാത്രമല്ല, അവർ അവതരിപ്പിച്ച ഉള്ളടക്കത്തിലെ രാഷ്ട്രീയത്തിലും അതിശക്തവും വ്യതിരിക്തവുമായ നിലപാട് ദൃശ്യമായിരുന്നു. അതു കൊണ്ട് തന്നെ ഈ കാലഘട്ടം ലോക സിനിമയെ പിടിച്ചുലച്ച കാലം കൂടെയായി.

Advertisment

1950കളില്‍ രൂപം കൊണ്ട് 1960 കളുടെ പകുതി വരെ അതീവ സജീവവും ശ്രദ്ധേയമായും നിലകൊണ്ട ഈ തരംഗം പിന്നീട് ഏതാനും വർഷങ്ങൾക്കുള്ളില്‍ പതിയെ ആരവമൊഴിഞ്ഞ്, നിലച്ചു. ഴാങ് ലൂക് ഗൊദാർദ്, ഫ്രാങ്കോ ത്രൂഫോ, ക്ലോഡ് ഷബ്രോൾ, എറിക് റോമര്‍, ഴാക് റിവെ തുടങ്ങിയവരായിരുന്നു ഈ നവതരംഗ പ്രസ്ഥാനത്തിന്‍റെ പ്രധാന വക്താക്കളായി അറിയപ്പെട്ടത്. ഴാക് റിവെ, ഫ്രാങ്കോ ത്രൂഫെ എന്നിവരുടെ ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് ന്യൂവേവ് ചലനം സൃഷ്ടിച്ചു തുടങ്ങിയത്. 1958ൽ ക്ലോദ് ഷബ്രോൾ സംവിധാനം ചെയ്ത 'ബ്യൂ സെർജെ' എന്ന ഫീച്ചർ ഫിലിം ഫ്രഞ്ച് നവതരംഗത്തിലെ ആദ്യ മുഴുനീള ചിത്രമായി. ഈ ചിത്രങ്ങൾ സിനിമയുടെ ഭാഷയ്ക്ക് പുതിയ അടിത്തറയൊരുക്കി. 1959ൽ സിനിമാ ലോകത്തെ മുഴുവൻ അമ്പരിപ്പിച്ചുകൊണ്ട് തൂഫ്രോയുടെ 'ദ 400 ബ്ലോസ്' സ്ക്രീനിൽ ചരിത്രമെഴുതി. കാര്യങ്ങളുടെ ഗതി ഇങ്ങനെ രൂപപ്പെടുമ്പോഴാണ് ഉള്ളടക്കത്തിലെ, രാഷ്ട്രീയത്തിലെ ദൃശ്യഭാഷയെ ഗൊദാർദ് ലോകത്തിന് മുന്നിൽ കൃത്യതയോടെ സംവിധാനം ചെയ്ത് അവതരിപ്പിച്ചത്.

Read Here: സിനിമയുടെ വ്യാകരണം മാറ്റി മറിച്ച ഗോദാര്‍ദ്‌ ഇനി ഓര്‍മ്മ

ചുരുക്കി പറഞ്ഞാൽ വ്യവസ്ഥാ നിഷേധങ്ങളുടെ സംയോഗമായിരുന്നു തീക്ഷ്ണവും സങ്കീർണവുമായ ഈ സിനിമാ തരംഗം. നവീനമായ ക്യാമറ സങ്കേതങ്ങള്‍ ഉപയോഗിച്ചും അമച്വറായ അഭിനേതാക്കളെ ഉപയോഗിച്ചുമാണ് നവതരംഗ സിനിമകള്‍ ചിത്രീകരിച്ചിരുന്നത്. അതിലെ ഹാന്‍ഡ് ഹെല്‍ഡ് ഷോട്ട് പോലുള്ളവ ഇന്നും ജനപ്രിയമായി തുടരുന്നു. ആസ്വാദകന് കുറേക്കൂടി അടുപ്പം തോന്നിപ്പിക്കുന്നുവെന്നതാണ് ഹാന്‍ഡ്‌ഹെല്‍ഡ് ഷോട്ടുകളുടെ പ്രത്യേകത.

കലാപരമായി പുതിയ രീതികളില്‍ തങ്ങളെ ആവിഷ്‌കരിക്കാനുള്ള സംവിധായകരുടെ ശ്രമങ്ങളാണ് ഫ്രഞ്ച് ന്യൂവേവില്‍ എത്തിച്ചതെന്ന് പറയാം. ക്ലാസിക് ഹോളിവുഡ് രീതിയില്‍ നിന്നും, ഇറ്റാലിയന്‍ നിയോ റിയലിസത്തില്‍ നിന്നും മാറി പുതിയതൊന്ന് കണ്ടെത്താനുള്ള, പരീക്ഷിക്കാനുള്ള അഭിവാഞ്ഛ അക്കാലത്ത് ചലച്ചിത്ര സംവിധായകരില്‍ പ്രകടമായിരുന്നു. അതു കൊണ്ട് തന്നെ ചലച്ചിത്രങ്ങളില്‍ ജംപ് കട്ടുകളും ഹാൻഡ് ഹെല്‍ഡ് ഷോട്ടുകളും അവര്‍ യഥേഷ്ടം ഉപയോഗിച്ചു.
അനൗപചാരികമായ സിനിമാ നിർമ്മാണ ശൈലിയായിരുന്നു നവതരംഗം മുന്നോട്ട് വച്ച ശൈലീമാറ്റത്തിൽ പ്രധാനപ്പെട്ടത്. മുൻകൂട്ടി നിശ്ചയിച്ച അതിരുകളെ ലംഘിക്കുന്ന നിലയിൽ ഷൂട്ടിങ്ങിനൊപ്പം തന്നെ ഇപ്രൊവൈസ് ചെയ്യുന്നതായിരുന്നു ഈ പ്രസ്ഥാനം മുന്നോട്ട് വച്ച് സിനിമാ ശൈലിയിലെ മറ്റൊരു പ്രത്യേകത.

Advertisment

അക്കാലം വരെ നിലനിന്ന ചലച്ചിത്രമെടുക്കലിന്റെ ചിട്ടവട്ടങ്ങളോടുള്ള യുദ്ധപ്രഖ്യാപനമോ കലഹമോ കൂടിയായിരുന്നു ഫ്രഞ്ച് ന്യൂവേവ്. വര്‍ഗസമരം, മതം, ലൈംഗികത, യുവതയുടെ സംസ്‌കാരം തുടങ്ങിയവ ഫ്രഞ്ച് ന്യൂവേവ് സംവിധായകര്‍ ഇഷ്ടമേഖലകളാക്കി. അന്നു വരെ ചലച്ചിത്രരംഗം കണ്ടതില്‍ വച്ചേറ്റം വിപ്ലവകരവും പ്രചോദനാത്മകവുമായ കണ്ടെത്തലുകള്‍ക്കും പ്രമേയങ്ങള്‍ക്കും ഈ കാലഘട്ടത്തിലെ സിനിമകള്‍ വഴി തെളിച്ചു. ഡീപ് ഫോക്കസ് ഛായാഗ്രഹണമോ, ലീനിയറായ കഥപറച്ചിലുകളോ ഇല്ലാത്ത ഗൊദാര്‍ദിന്റെ 'ബ്രെത്‌ലസ്' (1960) അത് വരെ കണ്ടു വന്ന എല്ലാ കാഴ്ചാനുഭവങ്ങളെയും റദ്ദാക്കി പുതിയതൊന്നിനെ പ്രേക്ഷകനിലേക്ക് നല്‍കുന്നതായിരുന്നു.

സിനിമയുടെ പുതുയുഗപ്പിറവിയെന്ന് നവതരംഗ കാലഘട്ടത്തെ വിളിച്ചാല്‍ പോലും തെറ്റില്ല. ഔപചാരികതകള്‍ ഒന്നും തന്നെയില്ലാത്ത നിര്‍മാണ രീതിയായിരുന്നു ന്യൂവേവിന്റെ പ്രധാന സവിശേഷത. ദൈര്‍ഘ്യമേറിയ ടേക്കുകളും, യഥാസമയമുള്ള ശബ്ദശേഖരണവുമെല്ലാം അഭിനേതാക്കള്‍ക്കും നവ്യമായ അനുഭവമായി മാറി. ചിത്രീകരണത്തിനിടയില്‍ ഇംപ്രൊവൈസേഷനുകള്‍ക്ക് ഇടം ലഭിച്ചിരുന്നു. ക്യാമറ ട്രൈപോഡില്‍ വച്ചോ, സ്റ്റാന്‍ഡില്‍ ഉറപ്പിച്ചോ വച്ച് ചിത്രീകരിച്ച ഷോട്ടുകളില്‍ നിന്ന് വിഭിന്നമായി ഓടുന്ന നായകനൊപ്പം ക്യാമറയും ഓടിത്തുടങ്ങി. കുലുക്കങ്ങളും കറക്കങ്ങളും കാഴ്ചക്കാരന് അനുഭവവേദ്യമാകാന്‍ തുടങ്ങി. ഇത് ആസ്വാദനത്തെ കൂടുതല്‍ ആസ്വാദ്യമാക്കി.

ഇത്തരം ഹാന്‍ഡ്‌ഹെല്‍ഡ് ഷോട്ടുകള്‍ക്ക് പുറമേ എഡിറ്റിങ്ങിലും നവതരംഗത്തിലെ തലതൊട്ടപ്പനായ ഗൊദാര്‍ദും സംഘവും വ്യത്യസ്ത കൊണ്ടു വന്നു. അതായിരുന്നു ജംപ് കട്ട്. നോക്കിയിരിക്കെ ടക് , ടക് എന്ന് ഒരു ഫ്രെയിമില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രേക്ഷകന്‍ എടുത്തെറിയപ്പെട്ടു. സംഘര്‍ഷങ്ങളിലേക്കും അസ്വസ്ഥതകളിലേക്കും അഭിനേതാവിനൊപ്പം കാഴ്ചക്കാരന്‍ കൂടി സഞ്ചരിക്കാന്‍ തുടങ്ങി. അങ്ങനെ നവീനമായ കാഴ്ചാനുഭവങ്ങളില്‍ പ്രേക്ഷകനെ ജ്ഞാനസ്‌നാനം ചെയ്യിച്ചെടുത്ത കാലഘട്ടമായി ഫ്രഞ്ച് ന്യൂവേവ് മാറി. സ്റ്റുഡിയോ, ആര്‍ട്ടിഫിഷ്യല്‍ ലൈറ്റുകള്‍ക്ക് പകരം സ്വാഭാവിക വെളിച്ചത്തിന് സിനിമയില്‍ പ്രാധാന്യമുണ്ടായിത്തുടങ്ങി. സ്റ്റുഡിയോയുടെ കൃത്വിമത്വത്തില്‍ നിന്ന് പ്രകൃതിയിലേക്ക്, അതിന്റെ സ്വാഭാവികതയിലേക്ക് സിനിമ പിച്ച വച്ചു തുടങ്ങി. അന്ന് വരെ കാണാത്ത കാഴ്ചകള്‍, കുറേക്കൂടെ യാഥാര്‍ഥ്യവുമായി ചേര്‍ന്ന് നില്‍ക്കുന്ന, ജീവന്‍ തുടിക്കുന്ന ഫ്രെയിമുകള്‍ പ്രേക്ഷകനിലേക്ക് എത്തി.

നോണ്‍ലീനിയറായ കഥപറച്ചില്‍ കൊണ്ടും പുത്തന്‍ സങ്കേതങ്ങളുടെ ഉപയോഗം കൊണ്ടും അമേരിക്കന്‍ സംസ്‌കാരത്തോടുള്ള വിമര്‍ശനം കൊണ്ടുമെല്ലാം ഗൊദാര്‍ദിന്റെ 'ബ്രെത്‌ലസ്' ചലച്ചിത്ര നിരൂപകരുടെ വ്യാപക പ്രശംസയേറ്റു വാങ്ങി. നിയമത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് ഓടി രക്ഷപെടുന്ന പ്രണയികളുടെ കഥയാണ് 'ബ്രെത്‌ലസ്' പറഞ്ഞത്. അംബ്രല്ലാസ് ഓഫ് ഷെര്‍ബോര്‍ഗ് (1964), പാരിസ് ബിലോങ്‌സ് ടു അസ് (1961), ഷൂട്ട് ദ് പിയാനോ പ്ലേയര്‍ (1960) തുടങ്ങിയവയാണ് ശ്രദ്ധേയമായ ഫ്രഞ്ച് ന്യൂവേവ് ചിത്രങ്ങള്‍.

നിരവധി പുതുമുഖ സംവിധായകരെ ചലച്ചിത്രലോകത്തിന് സംഭാവന ചെയ്ത മുന്നേറ്റം കൂടിയായി ഫ്രഞ്ച് നവതരംഗത്തെ ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. യുദ്ധാനന്തര ഫ്രാന്‍സിലെ അവസ്ഥകളും രണ്ടാം ലോകയുദ്ധവുമാണ് ഇതിന് കാരണമായി നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നത്.

Read Here: Jean-Luc Godard, godfather of French New Wave cinema, dies at 91

Cinema

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: