scorecardresearch
Latest News

ഇന്ത്യയിൽ പ്രവേശിക്കാൻ അനുമതി നിഷേധിക്കപ്പെട്ട കേരളത്തിന്റെ പണ്ഡിതൻ; ആരാണ് ഫിലിപ്പോ ഓസെല്ല?

അനായാസം മലയാളം സംസാരിക്കുന്ന ഒസെല്ല, മൂന്ന് പതിറ്റാണ്ടുകളായി സംസ്ഥാനത്തെക്കുറിച്ചുള്ള വളരെ ആഴത്തിലുള്ള പഠനം നടത്തി

ഇന്ത്യയിൽ പ്രവേശിക്കാൻ അനുമതി നിഷേധിക്കപ്പെട്ട കേരളത്തിന്റെ പണ്ഡിതൻ; ആരാണ് ഫിലിപ്പോ ഓസെല്ല?

ചെന്നൈ: രാജ്യാന്തര തലത്തില്‍ പ്രശസ്തനായ നരവംശ, സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഓസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് സ്വദേശത്തേക്കു തിരിച്ചയച്ച സംഭവം നടന്നത് ഈ വ്യാഴാഴ്ചയാണ്. യുകെയിലെ സസെക്‌സ് സര്‍വകലാശാലയിലെ പ്രൊഫസറായ അദ്ദേഹം കേരളത്തിലെ സമൂഹം, സമ്പദ്‌വ്യവസ്ഥ, മതം എന്നിവയെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും മികച്ച ഗവേഷകരിൽ ഒരാളാണ്.

അനായാസം മലയാളം സംസാരിക്കുന്ന ഒസെല്ല, മൂന്ന് പതിറ്റാണ്ടുകളായി സംസ്ഥാനത്തെക്കുറിച്ചുള്ള വളരെ ആഴത്തിലുള്ള പഠനം നടത്തി. അദ്ദേഹത്തിന്റെ കൃതികളുടെ വ്യാപ്തിയിൽ അദ്ദേഹം ഇതുവരെയുള്ള മറ്റ് ഇന്ത്യക്കാരും വിദേശികളുമായ മിക്ക പണ്ഡിതന്മാരെയും മറികടക്കുന്നു.

കേരളത്തിന്റെ പണ്ഡിതൻ

കരോലിൻ ഒസെല്ലയ്‌ക്കൊപ്പം തയ്യാറാക്കിയ ഒസെല്ലയുടെ ഗവേഷണങ്ങൾ, ഹിന്ദു പിന്നാക്ക സമുദായങ്ങൾ, ശബരിമല, ആധുനികത, സാമൂഹിക പ്രവണതകൾ, കുടിയേറ്റം, കേരളത്തിലെ മുസ്ലീം സമുദായത്തിലെ ഫാഷൻ, ശ്രീലങ്കയിലെയും കേരളത്തിലെയും മുസ്ലീം ചാരിറ്റി സംഘടനകൾ എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

യുണൈറ്റഡ് കിംഗ്ഡത്തിലെ സസെക്‌സ് യൂണിവേഴ്‌സിറ്റിയിൽ നരവംശശാസ്ത്രം, സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഷയങ്ങളിൽ പ്രൊഫസറാണ് 65 കാരനായ ഇറ്റാലിയൻ-ബ്രിട്ടീഷ് വ്യക്തിയായ ഒസെല്ല. ലോകമെമ്പാടും പരക്കെ ബഹുമാനിക്കപ്പെടുന്ന അദ്ദേഹത്തിന്റെ കൃതികൾ ദക്ഷിണേഷ്യയിലെയും കേരളത്തിലെയും പണ്ഡിതന്മാർക്ക് അത്യന്താപേക്ഷിതമായ വായനയായി കണക്കാക്കപ്പെടുന്നു.

കരോലിൻ ഒസെല്ലയ്‌ക്കൊപ്പം രചിച്ച അദ്ദേഹത്തിന്റെ ‘സോഷ്യൽ മൊബിലിറ്റി ഇൻ കേരള: മോഡേണിറ്റി ആൻഡ് ഐഡന്റിറ്റി ഇൻ കോൺഫ്ലിക്ട്’ എന്ന കൃതി അദ്ദേഹത്തിന്റെ പ്രധാന കൃതിയായി കണക്കാക്കുന്നു. ഈഴവരെക്കുറിച്ചുള്ള പഠനമാണ് ഈ കൃതിയിൽ പ്രതിപാദിക്കുന്നത്.

മതം, ലിംഗഭേദം, വ്യാപാരം

‘മെൻ ആൻഡ് മാസ്കുലിനിറ്റീസ് ഇൻ സൗത്ത് ഇന്ത്യ’ (2006), ‘മൈഗ്രേഷൻ, മോഡേണിറ്റി ആൻഡ് സോഷ്യൽ ട്രാൻസ്ഫോർമേഷൻ ഇൻ സൗത്ത് ഏഷ്യ’ (എഡി., 2003), ‘ഇസ്‌ലാമിക് റിഫോം ഇൻ സൗത്ത് ഏഷ്യ’ (2011), ‘ റിലീജിയൻ ആൻഡ് മൊറാലിറ്റി ഓഫ് മാർകറ്റ്’ (2017); എന്നിവ അടക്കമുള്ളവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികൾ.

ഇതിനു പുറമെ ലേഖനങ്ങളും പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത്: ‘റീലീജിയോസിറ്റി ആൻഡ് അദേഴ്സ്: ലൈവ്ഡ് ഇസ്‌ലാം ഇൻ വെസ്റ്റ് ആഫ്രിക്ക ആൻഡ് സൗത്ത് ഇന്ത്യ’ (2020), ”യൂ കാൻ ഗിവ് ഈവൻ ഇഫ് യു ഒൺലി ഹാവ് ടെൻ റുപീസ്!’: മുസ്ലീം ചാരിറ്റി ഇൻ എ കൊളംബോ ഹൗസിംഗ് സ്‌കീം (2018), ‘ഇന്ത്യൻ പഞ്ചാബി സ്‌കിൽഡ് മൈഗ്രന്റ്‌സ് ഇൻ ബ്രിട്ടൻ: ഓഫ് ബ്രെയിൻ ഡ്രെയിൻ ആൻഡ് അണ്ടർ എംപ്ലോയ്‌മെന്റ്’ (2013), ‘അയ്യപ്പൻ ശരണം: മാസ്കുലിനിറ്റി ആൻഡ് ദ ശബരിമല പിൽഗ്രിമേജ് ഇൻ കേരള’ (2003), ‘മുസ്ലീം ഓണ്ടർപ്രിണ്യൂവേഴ്സ് ഇൻ പബ്ലിക് ലൈഫ് ബിറ്റ്വീൻ ഇന്ത്യ ആൻഡ് ദ ഗൾഫ് : മേക്കിങ് ഗുഡ് ആൻഡ് ഡൂയിങ് ഗുഡ്’ (2010).

Also Read: വിഖ്യാത നരവംശ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഓസെല്ലയ്ക്കു ദുരനുഭവം; തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചു

ഒസെല്ലയുടെ 2012 ലെ ‘മലബാർ സീക്രട്ട്‌സ്: സൗത്ത് ഇന്ത്യൻ മുസ്‌ലിം മെൻസ് (ഹോമോ)സോഷ്യാലിറ്റി അക്രോസ് ദ ഇന്ത്യൻ ഓഷ്യൻ’ എന്ന ലേഖനം ഉസ്മാൻ, സക്കീർ എന്നീ കഥാപാത്രങ്ങളിലൂടെ മലബാറിലെ പ്രധാനമായും മുസ്‌ലിം പുരുഷന്മാർക്കിടയിലെ സ്വവർഗരതിയെക്കുറിച്ച് ചർച്ച ചെയ്തു. ദക്ഷിണേഷ്യയിലെ ലിംഗഭേദം വിശകലനം ചെയ്യുന്നതിനായി വലിയഗ്രാമം ഗ്രാമത്തെക്കുറിച്ചുള്ള ഒരു നരവംശശാസ്ത്ര പഠനമായിരുന്നു അദ്ദേഹത്തിന്റെ ‘മെൻ ആൻഡ് മാസ്കുലിനിറ്റീസ് ഇൻ സൗത്ത് ഇന്ത്യ’ എന്ന പുസ്തകം. ‘മുസ്ലിം സ്റ്റൈൽ ഇൻ സൗത്ത് ഇന്ത്യ’ (2007) എന്ന ലേഖനം മുസ്ലീം സ്ത്രീകളുടെ വസ്ത്രധാരണത്തിലെ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നു. “എല്ലാ സമുദായങ്ങളിലും രണ്ട് ലിംഗക്കാർക്കുമുള്ള വസ്ത്രധാരണരീതി 19-ാം നൂറ്റാണ്ട് മുതൽ തുടർച്ചയായി പുനർനിർമ്മിക്കപ്പെടുന്നു” എന്ന് അതിൽ ചൂണ്ടിക്കാട്ടു.

ദ അൺബെയറബിൾ ലൈറ്റ്നസ് ഓഫ് ട്രസ്റ്റ്: ട്രേഡ്, കൺവിവിയലിറ്റി ആൻഡ് ദ ലൈഫ് വേൾഡ് ഓഫ് ഇന്ത്യൻ എക്സ്പോർട് ഏജന്റ്സ് ഇൻ യിവു, ചേന’ (2021) എന്ന പഠനം ചൈന, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിലെ ഫീൽഡ് സന്ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചൈനയിലെ യിവു ആസ്ഥാനമായുള്ള ചെറുകിട ഇന്ത്യൻ കയറ്റുമതി ഏജന്റുമാരെക്കുറിച്ച് അതിൽ പറയുന്നു. വേഗത്തിലുള്ള ചരക്കുകൾ, ഹ്രസ്വകാല നേട്ടങ്ങൾ, കുറഞ്ഞ മാർജിനുകൾ എന്നിവയാൽ വിപണിയെ അമിതമായി നിർണ്ണയിക്കുന്ന വിലകുറഞ്ഞ ചരക്കുകളിലെ ആഗോള വാണിജ്യ കേന്ദ്രമായ യിവുവിലെ വിശ്വാസത്തിന്റെ പ്രവർത്തനത്തെ ഈ പഠനം ചിത്രീകരിച്ചു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Filippo osella social anthropologist kerala scholar deportation