പുതിയ കാര്‍ഷിക നിയമങ്ങള്‍ ഫെഡറലിസത്തെ എങ്ങനെ ബാധിക്കുന്നു?

പുതിയ നിയമങ്ങൾ കാര്‍ഷികമേഖലയുടെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിലേക്കു നയിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വാദം

farm bills, കാര്‍ഷിക ബില്ലുകൾ, new farm bills, പുതിയ കാര്‍ഷിക ബില്ലുകൾ, farm bills 2020, കാര്‍ഷിക ബില്ലുകൾ 2020, farm acts, കാര്‍ഷിക നിയമങ്ങള്‍, farm acts 2020, കാര്‍ഷിക നിയമങ്ങള്‍ 2020, new farm acts, പുതിയ കാര്‍ഷിക നിയമങ്ങള്‍, farmers protest, കർഷക പ്രക്ഷോഭം, farmers protest against new farm acts, പുതിയ കാര്‍ഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം, the farmers (empowerment and protection) agreement on price assurance and farm services act, 2020,വില ഉറപ്പുനല്‍കലും കര്‍ഷകസേവനങ്ങളും സംബന്ധിച്ച കര്‍ഷക (ശാക്തീകരണവും സംരക്ഷണവും) നിയമം 2020, the farmers’ produce trade and commerce (promotion and facilitation) act, കാര്‍ഷികോത്പന്ന, വ്യാപാര (പ്രചാരവും സൗകര്യവും) നിയമം 2020, federalism, ഫെഡറലിസം, indian constitution, ഇന്ത്യൻ ഭരണഘടന, union list, യൂണിയൻ ലിസ്റ്റ്, state list, സ്റ്റേറ്റ് ലിസ്റ്റ്, concurrent list, കൺകറന്റ് ലിസ്റ്റ്, seventh Schedule of constitution, ഭരണഘടനയുടെ ഏഴാം പട്ടിക, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കു രാഷ്ട്രപതി ഞായറാഴ്ച അനുമതി നല്‍കിയിരിക്കുകയാണ്. രാജ്യത്തെമ്പാടും കര്‍ഷകപ്രക്ഷോഭം ശക്തമായിരിക്കുന്നതിനിടെ, പുതിയ നിയമങ്ങള്‍ നടപ്പാക്കില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണു ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍. ഈ നിയമങ്ങളെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കേരളവും പഞ്ചാബും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പടികൂടി കടന്ന് ടിഎന്‍ പ്രതാപന്‍ എംപി കോടതിയെ സമീപിച്ചു കഴിഞ്ഞു.

നിയമങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായുമായുള്ള വാദങ്ങള്‍ എന്തൊക്കെ?

പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ മുഖച്ഛായ മാറ്റുമെന്നും സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്നുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കരാര്‍ കൃഷിക്ക് അവസരമൊരുക്കുന്നതാണു വില ഉറപ്പുനല്‍കലും കര്‍ഷകസേവനങ്ങളും സംബന്ധിച്ച കര്‍ഷക (ശാക്തീകരണവും സംരക്ഷണവും) നിയമം 2020. ഇതിന്റെ അടിസ്ഥാനത്തില്‍ കോര്‍പറേറ്റ് നിക്ഷേപകരുമായി ധാരണയിലെത്തിയ വിലയുടെ അടിസ്ഥാനത്തിലുള്ള കരാര്‍ പ്രകാരം കര്‍ഷകര്‍ക്ക് വിളകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

എന്നാല്‍, ശക്തരായ നിക്ഷേപകര്‍ തങ്ങളെ വന്‍കിട കോര്‍പറേറ്റ് നിയമസ്ഥാപനങ്ങള്‍ തയാറാക്കിയ പ്രതികൂല കരാറുകളില്‍ കുരുക്കുമെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഭയപ്പെടുന്നു. മിക്ക കേസുകളിലും ബാധ്യതാ വ്യവസ്ഥകള്‍ പാവപ്പെട്ട കര്‍ഷകര്‍ക്കു മനസിലാക്കാന്‍ കഴിയാത്തതാണ്.

തങ്ങളുടെ ഉത്പന്നങ്ങള്‍ എവിടെയും വില്‍ക്കാനുള്ള സ്വാതന്ത്ര്യം കര്‍ഷകര്‍ക്കു നല്‍കുന്നതാണു കാര്‍ഷികോത്പന്ന, വ്യാപാര (പ്രചാരവും സൗകര്യവും) നിയമം 2020 എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഇത് കാര്‍ഷികമേഖലയുടെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിലേക്കു നയിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വാദം. മണ്‍സൂണിനൊപ്പം കമ്പോളവും കര്‍ഷകരുടെ വിധി നിര്‍ണയിക്കുന്ന അപ്രതീക്ഷിത ഘടകമായി മാറുന്നു. വാസ്തവത്തില്‍, ആവശ്യമായ ഫീസോ സെസ്സോ അടച്ചശേഷം കര്‍ഷകര്‍ക്ക് അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി)ക്കു പുറത്ത് ഉത്പന്നങ്ങള്‍ ഇപ്പോഴും വില്‍ക്കാന്‍ കഴിയുമെന്നും അവര്‍ വാദിക്കുന്നു.

പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ചാബിലും ഹരിയാനയിലും മാര്‍ക്കറ്റ് ഫീസ്, ഗ്രാമവികസന ഫീസ്, കമ്മീഷന്‍ ഏജന്റുമാരുടെ വിഹിതം എന്നിവ യഥാക്രമം മൂന്ന്, മൂന്ന്, 2.5 ശതമാനവും രണ്ട്, രണ്ട്, 2.5 ശതമാനവുമാണ്. ഇവ സംസ്ഥാന വരുമാനത്തിന്റെ വലിയ സ്രോതസുകളാണ്. പുതിയ നിയമപ്രകാരം എപിഎംസി പ്രദേശങ്ങള്‍ക്കു പുറത്ത് മാര്‍ക്കറ്റ് ഫീസ്/സെസ് ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദമില്ല. ഇതുവഴി പഞ്ചാബിനും ഹരിയാനയ്ക്കും യഥാക്രമം 3,500 കോടി രൂപയും 1,600 കോടി രൂപയും നഷ്ടപ്പെടും.

പുതിയ നിയമങ്ങളുടെ ഭരണഘടനാ സാധുത എന്താണ്?

കേന്ദ്രസര്‍ക്കാരും എച്ച്.എസ്. ധില്ലനും തമ്മിലുള്ള 1972 കേസ് അനുസരിച്ച്, വിഷയം സംസ്ഥാന പട്ടികയിലാണോ അതല്ലെങ്കില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണോ എന്നീ രണ്ട് കാരണങ്ങളാല്‍ മാത്രമേ പാര്‍ലമെന്ററി നിയമങ്ങളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യാന്‍ കഴിയൂ.

കാര്‍ഷികമേഖലയില്‍ പാര്‍ലമെന്ററി അധികാരങ്ങള്‍ പ്രയോഗിക്കുന്നത് ഫെഡറലിസവുമായും ഭരണഘടനയുടെ അന്തസത്തയുമായും പൊരുത്തപ്പെടുന്നതാണോ? കാര്‍ഷിക വിപണികളും കൃഷിഭൂമികളുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ നിർമിക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടോ? ഈ നിയമങ്ങള്‍ നിർമിക്കുന്നതിനു മുമ്പ് ഭരണഘടന ഭേദഗതി ചെയ്യണമായിരുന്നോ? നിയമങ്ങളുടെ ഭരണഘടനാ സാധുത സംബന്ധിച്ചുള്ള പരാതികളിലെ ചില ചോദ്യങ്ങളാണിവ.

രാം കൃഷ്ണ ഡാല്‍മിയയും ജസ്റ്റിസ് എസ്ആര്‍ ടെന്‍ഡോല്‍ക്കറും തമ്മിലുള്ള 1958ലെ കേസിലെ വിധിയും മറ്റു വിധിന്യായങ്ങളും അനുസരിച്ച്, ഈ നിയമങ്ങളുടെ ഭരണഘടനാ സാധുത വിലയിരുത്തിയശേഷം സുപ്രീം കോടതി വാദം കേള്‍ക്കും. അതിനാല്‍, ഈ നിയമങ്ങളെ വെല്ലുവിളിക്കുന്ന സംസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ചുമലിലുള്ള ഭാരം വളരെ വലുതാണ്. സാധാരണയായി, പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്യാറില്ല. പൗരത്വ ഭേദഗതി നിയമം (സിഎഎ), നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) എന്നിവ സ്റ്റേ ചെയ്തില്ല.

വില ഉറപ്പുനല്‍കലും കര്‍ഷകസേവനങ്ങളും സംബന്ധിച്ച കര്‍ഷക (ശാക്തീകരണവും സംരക്ഷണവും) നിയമം, കാര്‍ഷികോത്പന്ന, വ്യാപാര (പ്രചാരവും സൗകര്യവും) എന്നിവ സംബന്ധിച്ച് നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് അധികാരമുള്ള ഭരണഘടനാ വ്യവസ്ഥകളെക്കുറിച്ച് വസ്തുക്കളിലും കാരണങ്ങളിലും ( Statement of Objects & Reasons) പരാമര്‍ശിച്ച് കാണുന്നില്ല.

ഫെഡറലിസം സംബന്ധിച്ച ചോദ്യം ഉയരുന്നത് എവിടെ?

അനുവദിച്ച അധികാരമേഖലകളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പര ധാരണയിൽ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമാണ് ഫെഡറലിസം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര വിതരണം സംബന്ധിച്ച് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ മൂന്ന് പട്ടികകളാണുള്ളത്. യൂണിയന്‍ ലിസ്റ്റില്‍ 97 വിഷയങ്ങളുണ്ട്, അവയില്‍ നിയമനിര്‍മാണത്തിന് പാര്‍ലമെന്റിന് പ്രത്യേക അധികാരമുണ്ട് (അനുച്ഛേദം 246). സംസ്ഥാനങ്ങള്‍ക്ക് മാത്രം നിയമനിര്‍മാണം നടത്താന്‍ കഴിയുന്ന 66 ഇനങ്ങള്‍ അടങ്ങിയതാണ് സ്‌റ്റേറ്റ് ലിസ്റ്റ്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മാണം സാധ്യമാവുന്ന 47 വിഷയങ്ങളാണ് കണ്‍കറന്റ് ലിസ്റ്റ്. എന്നാല്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനായിരിക്കും പ്രാബല്യം (അനുച്ഛേദം 254). ഭരണഘടനയില്‍ വ്യക്തമാക്കിയിരിക്കുന്ന ചില പ്രത്യേക സാഹചര്യങ്ങളില്‍ സംസ്ഥാന പട്ടികയിലെ ഒരു ഇനത്തില്‍ പാര്‍ലമെന്റിന് നിയമനിര്‍മാണം നടത്താം.

ഇന്ത്യന്‍ ഭരണഘടന ഫെഡറല്‍ അല്ലെന്ന് പശ്ചിമ ബംഗാളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ (1962) സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. എന്നാല്‍, ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായിരുന്നുവെന്ന് എസ്ആര്‍ ബൊമ്മെയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ (1994) ഒന്‍പത് ജഡ്ജിമാരുടെ ബെഞ്ച് വിധിച്ചു. ”ഭരണഘടന ഏകീകൃതമാണെന്ന അന്തിമ തീര്‍പ്പിലെത്താന്‍ ഏഴാം പട്ടികയിലെയും ഒന്ന്, രണ്ട് ലിസ്റ്റുകളിലെയും നിയമനിര്‍മാണ എന്‍ട്രികളുടെ ആപേക്ഷിക പ്രാധാന്യമോ കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണമോ നിര്‍ണായകമല്ല. അതത് നിയമനിര്‍മാണ അധികാരങ്ങള്‍ ആര്‍ട്ടിക്കിള്‍ 245 മുതല്‍ 254 വരെ കണ്ടെത്താനാകും. അടിസ്ഥാന ഘടനയില്‍ ഭരണഘടന ഫെഡറലും നിയമനിര്‍മാണ, കാര്യനിര്‍വഹണ അധികാരം പ്രയോഗിക്കുന്നതില്‍ സ്വതന്ത്രവുമാണ്, ”വിധിയില്‍ പറയുന്നു.

ഭരണഘടനയെ സംബന്ധിച്ച ആശയങ്ങളും അധികാര വിഭജനവും പോലെ ഫെഡറലിസവും ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടില്ല. പക്ഷേ, അത് നമ്മുടെ ഭരണഘടനാ പദ്ധതിയുടെ സത്തയാണ്.

നിയമനിര്‍മാണ അധികാര വ്യവസ്ഥയില്‍ കൃഷി എവിടെയാണ്?

ഭരണഘടനയുടെ ഏഴാം പട്ടികയിലെ 15 ഇടങ്ങളില്‍ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ട്. യൂണിയന്‍ ലിസ്റ്റിലെ 82, 86, 87, 88 എന്‍ട്രികളില്‍ വരുമാനവും ആസ്തിയും സംബന്ധിച്ച നികുതികളും തീരുവകളും പരാമര്‍ശിക്കുന്നു, പ്രത്യേകിച്ചും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവ ഒഴികെയുള്ളവ.

സംസ്ഥാന പട്ടികയില്‍, എട്ട് എന്‍ട്രികളില്‍ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിക്കുന്നു. അവ ഇങ്ങനെ: എന്‍ട്രി 14 (കാര്‍ഷിക വിദ്യാഭ്യാസവും ഗവേഷണവും, കീടങ്ങള്‍, സസ്യ രോഗങ്ങള്‍), 18 (സ്ഥലം സംബന്ധിച്ച അവകാശം, ഭൂമി കാലാവധി, വാടക, കാര്‍ഷിക ഭൂമി കൈമാറ്റം, കാര്‍ഷിക വായ്പ മുതലായവ), 28 (വിപണികളും മേളകളും), 30 (കാര്‍ഷിക കടബാധ്യത), 45 (ഭൂമി വരുമാനം, ഭൂരേഖകള്‍ മുതലായവ), 46 (കാര്‍ഷിക വരുമാന നികുതി); 47 (കൃഷിഭൂമിയുടെ പിന്തുടര്‍ച്ച), 48 (കൃഷിഭൂമിയുടെ എസ്റ്റേറ്റ് തീരുവ).

കണ്‍കറന്റ് ലിസ്റ്റില്‍, എന്‍ട്രി ആറില്‍ കാർഷികേതര ഭൂമിയുടെ കൈമാറ്റം പരാമര്‍ശിക്കുന്നു. കാര്‍ഷിക ഭൂമിയുമായി ബന്ധമില്ലാത്ത കരാറുകളെക്കുറിച്ചാണ് എന്‍ട്രി ഏഴില്‍ പറയുന്നത്. പാക്കിസ്ഥാനിലേക്കു കുടിയേറിയവരുടെ കൃഷിഭൂമിയും മറ്റു വസ്തുക്കളും പരാമര്‍ശിക്കുന്നതാണ് എന്‍ട്രി 41.

യൂണിയന്‍, കണ്‍കറന്റ് ലിസ്റ്റുകളിലെ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ലമെന്റിന്റെ അധികാരപരിധിക്കു പുറത്താണെന്നും അവയില്‍ സംസ്ഥാന നിയമസഭകള്‍ക്കു സവിശേഷ അധികാരം നല്‍കുന്നുവെന്നും വ്യക്തമാണ്. യൂണിയന്‍, കണ്‍കറന്റ് ലിസ്റ്റുകളിലെ എന്‍ട്രികള്‍ക്കു വിധേയമാണ് സംസ്ഥാന ലിസ്റ്റിലെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഒരു എന്‍ട്രി ഇല്ലായ്മ.

കണ്‍കറന്റ് ലിസ്റ്റിലെ എന്‍ട്രി 33ന് വിധേയമായ സംസ്ഥാന പട്ടികയിലെ എന്‍ട്രി 27

പൊതു താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റിനു നിയന്ത്രണമുള്ള വ്യാപാരം, വാണിജ്യം, ഉല്‍പ്പാദനം, എത്തിച്ചുകൊടുക്കകല്‍, വിതരണം, ആഭ്യന്തരവും ഇറക്കുമതി ചെയ്തതുമായ ഉല്‍പ്പന്നങ്ങളുടെ വിതരണം; എണ്ണക്കുരുക്കളും എണ്ണകളും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍; കാലിത്തീറ്റ; അസംസ്‌കൃത പരുത്തി, ചണം എന്നിവ കണ്‍കറന്റ് ലിസ്റ്റിലെ എന്‍ട്രി 33 ല്‍ പരാമര്‍ശിക്കുന്നു. അതിനാല്‍ കരാര്‍ കൃഷി, സംസ്ഥാനങ്ങള്‍ക്കകത്തും പുറത്തുമുള്ള വ്യാപാരം എന്നിവ സംബന്ധിച്ചും അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി) നിലവില്ലാത്ത സ്ഥലങ്ങളിൽ പുറത്ത് ഫീസ്/സെസ്സുകള്‍ ചുമത്തുന്നതില്‍നിന്ന് സംസ്ഥാനങ്ങളെ വിലക്കുന്നതു സംബന്ധിച്ചും നിയമങ്ങള്‍ പാസാക്കുന്നത് അധികാരത്തില്‍പെട്ട കാര്യമാണെന്ന് കേന്ദ്രത്തിനു വാദിക്കാന്‍ കഴിയും.

എങ്കിലും വിദ്യാഭ്യാസം പോലെ, കൃഷിയും ഒരു തൊഴിലാണ്, വ്യാപാരമോ വാണിജ്യമോ അല്ല. ഭക്ഷ്യവസ്തുക്കള്‍ കൃഷിയുടെ പര്യായമായാണ് കണക്കാക്കപ്പെടുന്നുവെങ്കില്‍, കൃഷിയുമായി ബന്ധപ്പെട്ട് ഭരണഘടനയില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്ന സംസ്ഥാനങ്ങളുടെ എല്ലാ അധികാരങ്ങളും അനാവശ്യമായിത്തീരുന്നു.

രണ്ട് ലിസ്റ്റുകളിലെ എന്‍ട്രികള്‍ ഉള്‍ക്കൊള്ളുന്ന നിയമനിര്‍മാണത്തില്‍ എന്തുസംഭവിക്കും?

1959ലെ രാജസ്ഥാനും ജി ചാവ്‌ളയും തമ്മിലുള്ളതു പോലുള്ള കേസുകളില്‍, ഇരു ലിസ്റ്റുകളില്‍ വരുന്ന എന്‍ട്രികള്‍ സംബന്ധിച്ച നിയമനിര്‍മാണത്തിന്റെ സ്വഭാവം നിര്‍ണയിക്കാന്‍ കോടതികള്‍ ‘പിത്ത് ആന്‍ഡ് സബ്‌സ്റ്റന്‍സ്’ നിയമസിദ്ധാന്തം ഉപയോഗിച്ചു. എന്‍ട്രി ഒരു പട്ടികയില്‍ ഭൂരിഭാഗം ഉള്‍പ്പെടുകയും മറ്റൊരു പട്ടികയില്‍ ആകസ്മികമായി മാത്രം സ്പര്‍ശിക്കുകയും ചെയ്താല്‍ അത് നിയമനിര്‍മാണത്തിന്റെ ഭരണഘടനാസാധുത ശരിവയ്ക്കുന്നു. എന്നാല്‍ അതിനപ്പുറമുള്ള രണ്ട് പുതിയ കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാന പട്ടികയിലെ എന്‍ട്രികള്‍ക്കുമേല്‍ സ്വാധീനം ചെലുത്തുന്നു.

കാര്‍ഷികോത്പന്ന, വ്യാപാര (പ്രചാരവും സൗകര്യവും) നിയമം 2020 സംസ്ഥാന പട്ടികയിലെ എന്‍ട്രി 28 (മാര്‍ക്കറ്റുകളും മേളകളും) നെ മറികടക്കുന്നതാണ്. വില ഉറപ്പുനല്‍കലും കര്‍ഷകസേവനങ്ങളും സംബന്ധിച്ച കര്‍ഷക (ശാക്തീകരണവും സംരക്ഷണവും) നിയമം 2020 ആവട്ടെ സംസ്ഥാന പട്ടികയിലെ 14, 18, 46 എന്‍ട്രികളെയും കണ്‍കറന്റ് ലിസ്റ്റിലെ എന്‍ട്രി ഏഴിനെയും മറികടക്കുന്നു.

പട്ടികകള്‍ വ്യാഖ്യാനിക്കുമ്പോള്‍, ബിഹാറും കാമേശ്വര്‍ സിങ്ങും തമ്മിലുള്ള കേസില്‍ 1952 സുപ്രീം കോടതി ‘നേരിട്ടു ചെയ്യാന്‍ കഴിയാത്തതു നിങ്ങള്‍ക്ക് പരോക്ഷമായി ചെയ്യാന്‍ കഴിയില്ല’ എന്ന കളറബിള്‍ നിയമസിദ്ധാന്തം ഉപയോഗിച്ചു.

2002ലെ ഐടിസി ലിമിറ്റഡും എപിഎംസിയും തമ്മിലുള്ള കേസില്‍ കാര്‍ഷികോല്‍പ്പന്ന വിപണനവുമായി ബന്ധപ്പെട്ട നിരവധി സംസ്ഥാന നിയമങ്ങളുടെ സാധുത സുപ്രീം കോടതി ശരിവയ്ക്കുകയും 1975 ലെ കേന്ദ്ര പുകയില ബോര്‍ഡ് നിയമം റദ്ദാക്കുകയും ചെയ്തു.

സംസ്ഥാന ലിസ്റ്റിലെ ചന്തകളും വിപണനമേളകളും സംബന്ധിച്ച എന്‍ട്രി 28നെ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിച്ച കോടതി, പൊതു താല്‍പ്പര്യ പ്രകാരം പാര്‍ലമെന്റിന്റെ നിയന്ത്രണത്തിലാണെന്ന് പ്രഖ്യാപിച്ച വ്യവസായമാണ് പുകയിലയെന്ന കേന്ദ്രത്തിന്റെ വാദം തള്ളി. യൂണിയന്‍ ലിസ്റ്റിലെ എന്‍ട്രി 52, കണ്‍കറന്റ് ലിസ്റ്റിലെ എന്‍ട്രി 33 എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രത്തിന്റെ വാദം. നിര്‍മാണത്തിലോ ഉല്‍പ്പാദനത്തിലോ ഉള്‍പ്പെടാത്ത അസംസ്‌കൃത വസ്തുക്കളോ പ്രവര്‍ത്തനങ്ങളോ ‘വ്യവസായം’ എന്ന നിര്‍വചനത്തിനു കീഴില്‍ വരില്ലെന്നു കോടതി വ്യക്തമാക്കി.

കാര്‍ഷിക വിപണികളെക്കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാഴ്ചപ്പാട് എന്താണ്?

‘കാര്‍ഷിക വിപണി’ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് അശോക് ദല്‍വായ്, രമേശ് ചന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതികള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കാര്‍ഷിക വിപണികള്‍ സംബന്ധിച്ച് നിയമങ്ങള്‍ പാസാക്കാന്‍ കണ്‍കറന്റ് ലിസ്റ്റിലെ എന്‍ട്രി 33 പ്രകാരമുള്ള ‘ഭക്ഷ്യവസ്തുക്കള്‍’ എന്ന വിഭാഗം പാര്‍ലമെന്റിനെ അധികാരപ്പെടുത്തുന്നില്ലെന്ന് ശിപാര്‍ശകളില്‍നിന്ന് വ്യക്തമാണ്.

‘കാര്‍ഷിക വിപണി’ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ദേശീയ കാര്‍ഷിക കമ്മിഷന്‍ (സ്വാമിനാഥന്‍ കമ്മിഷന്‍) ശിപാര്‍ശ ചെയ്തതായി സര്‍ക്കാര്‍ 2015 മേയ് അഞ്ചിനു ലോക്‌സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ‘കാര്‍ഷിക വിപണി’ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് 2018 മാര്‍ച്ച് 27 ന് സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

  • നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച്  (നൽസാർ )  വൈസ് ചാന്‍സലറായ ലേഖകന്‍ ഭരണഘടനാ, കുറ്റകൃത്യ, മനുഷ്യാവകാശ, വ്യക്തിഗത നിയമങ്ങളില്‍ വിദഗ്‌ധനാണ്. കാഴ്ചപ്പാട് വ്യക്തിപരം.

Read in IE: An Expert Explains: Farm Acts and federalism

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Farm acts and federalism farmers protest parliament

Next Story
Covid-19 vaccine tracker, Sept 29: ‘വാക്സിൻ പരീക്ഷണങ്ങൾ നിർത്തി ചോദ്യങ്ങൾക്ക് ഉത്തരം പറയൂ’coronavirus, coronavirus vaccine, pzifer vaccine, covid vaccine news, covid 19 vaccine india, coronavirus vaccine india
The moderation of comments is automated and not cleared manually by malayalam.indianexpress.com