ന്യൂഡൽഹി: എൽസിഡി ടിവികളടക്കം വിവിധ തരം ടെലിവിഷൻ സെറ്റുകളുടെ ഇറക്കുമതിക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ‘ആത്മനിഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് പുതിയ നിയന്ത്രണങ്ങളെന്നും വിലയിരുത്തപ്പെടുന്നു.

How dependent is India on imports for television sets? ടെലിവിഷൻ സെറ്റുകളുടെ ഇറക്കുമതിയെ ഇന്ത്യ എത്രമാത്രം ആശ്രയിക്കുന്നു?

200 കോടി ഡോളറോളമാണ് ഇന്ത്യയിൽ ടെലിവിഷൻ വ്യവസായ രംഗത്തെ സാമ്പത്തിക മൂല്യം കണക്കാക്കുന്നത്. ഇതിൽ 36 ശതമാനവും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ചൈനയിൽ നിന്നുമുള്ള ടെലിവിഷൻ ഇറക്കുമതിയുമായി ബന്ധപ്പെട്ടാണെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാലും, കൂടുതൽ പ്രചാരമുള്ള വിദേശ ടിവി ബ്രാൻഡുകളിൽ സാംസങ്, ഷവോമി, വൺപ്ലസ്, സോണി, എൽജി തുടങ്ങിയവയുടെ ടെലിവിഷൻ സെറ്റുകളോ അവയുടെ ഭാഗങ്ങളോ ഇന്ത്യയിൽ നിർമിക്കാൻ ആരംഭിക്കുകയോ ഭാവിയിൽ നിർമാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള പദ്ധതികൾ ഈ കമ്പനികൾ പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട്.

Read More: Amazon Prime Day 2020: വലിയ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ അവസരം

ഉദാഹരണത്തിന്, ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായ സോണി ഇതിനകം തന്നെ ബ്രാവിയ ടിവി സെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ആരംഭിച്ചിട്ടുണ്ട്. ചൈനീസ് കമ്പനിയായ ഷവോമിയുടെ മി ടിവി മോഡലുകൾ 2018 മുതൽ ഇന്ത്യയിൽ നിർമിക്കുന്നുണ്ട്. മി ടിവിയുടെ ആന്തരിക ഭാഗങ്ങളും ഇന്ത്യയിൽ നിർമിക്കുമെന്ന് കമ്പനി കഴിഞ്ഞ വർഷംപ്രഖ്യാപിച്ചിരുന്നു.

“എൽജി, സാംസങ് തുടങ്ങിയ നിരവധി കമ്പനികൾ ഇതിനകം തന്നെ ഇന്ത്യയിൽ ഉത്പാദന സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഈ ബ്രാൻഡുകൾക്കുവേണ്ടി പ്രവർത്തിക്കുന്ന യഥാർത്ഥ ഉപകരണ നിർമാതാക്കളും (ഒഇഎം) രാജ്യത്തുണ്ട്. നമുക്ക് ശേഷിയുണ്ട്, ” ഈ രംഗത്തെ ഒരു സ്ഥാപനത്തിന്റെ പ്രതിനിധി പറഞ്ഞു. ക്രമേണ ഈ ശേഷി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

What does the government’s latest move mean?- സർക്കാരിന്റെ ഏറ്റവും പുതിയ നീക്കം എന്താണ് അർത്ഥമാക്കുന്നത്?

ഒമ്പത് വിഭാഗങ്ങളിൽ പെടുന്ന കളർ ടിവികൾ ഇറക്കുമതി ചെയ്യുന്നതിനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്(ഡിജി‌എഫ്‌ടി) വ്യാഴാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയത്. ഇവയുടെ ഇറക്കുമതി നിരോധിച്ചെന്ന് ഇത് അർത്ഥമാക്കുന്നില്ല. പക്ഷേ ഈ ഉൽ‌പ്പന്നങ്ങൾ‌ രാജ്യത്തേക്ക്‌ ഇറക്കുമതി ചെയ്യുന്നവർ ഡിജി‌എഫ്ടിയിൽ നിന്ന് അനുമതി പത്രം നേടേണ്ടിവരും.

Read More: ജിയോ മാർട്ട് പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലുമെത്തി; രാജ്യത്തെ 200ലധികം നഗരങ്ങളിൽ സേവനം ലഭ്യമാകും

എന്നാൽ ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ നിലനിൽക്കുന്നതിനാൽ ആ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ നൽകേണ്ടി വരില്ല. തീരുവയില്ലാതെയോ കുറഞ്ഞ തീരുവയിലോ ഇന്ത്യയിലേക്ക് കയറ്റുമതി നടത്താൻ ആസിയാൻ രാജ്യങ്ങളെ അനുവദിക്കുന്നതാണ് സ്വതന്ത്ര വ്യാപാര കരാർ. അവയുടെ തീരുവ വർധിപ്പിക്കുന്നതിൽ നിന്ന് ഇന്ത്യയെ വിലക്കുകയും ചെയ്യുന്നുണ്ട് കരാർ.

ഈ സാഹചര്യത്തിൽ ചൈന തങ്ങളുടെ ഉൽപന്നങ്ങളെ ആസിയാൻ രാജ്യങ്ങൾ വഴി ഇന്ത്യയിലേക്ക് കയറ്റി അയക്കാൻ സാധ്യതയുള്ളതായും വിലയിരുത്തുപ്പെടുന്നു.

നിയന്ത്രണം പ്രഖ്യാപിച്ച വിഭാഗത്തിൽ പെടുന്ന 78.084 കോടി ഡോളറിന്റെ ടിവി സെറ്റുകൾ 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതിൽ 42.8 കോടി ഡോളറിന്റെ ഇറക്കുമതി ആസിയാൻ രാജ്യമായ വിയറ്റ്നാമിൽ നിന്നാണ്. 29.2 കോടി ഡോളറിന്റേതാണ് ചൈനയിൽ നിന്നുള്ള ഇറക്കുമതി.

Will your TV become more expensive now?-നിങ്ങളുടെ ടിവി ഇപ്പോൾ കൂടുതൽ ചെലവേറിയതാകുമോ?

നിലവിൽ രാജ്യത്ത് നിർമ്മിക്കാത്ത തരത്തിലുള്ള ഹൈഎൻഡ് ടിവി മോഡലുകളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ‌ എങ്ങനെ നടപ്പാക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. തീരുവകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള നിയന്ത്രണം അല്ല ഇത്.

ടെലിവിഷൻ സെറ്റുകളുടെ ഇറക്കുമതിക്ക് മാത്രമാണ് നിയന്ത്രണം എന്നതും അതിന്റെ നിർമാണ ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ബാധകമല്ല എന്നതും ടെലിവിഷൻ വ്യവസായ രംഗത്ത് രാജ്യത്തെ സ്വയം പര്യാപ്തത വർധിപ്പിക്കാൻ സഹായിക്കുമെന്ന് ചില വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

“ഇത് രാജ്യത്ത് ടെലിവിഷനുകളുടെ വില വർദ്ധിപ്പിക്കുമെന്ന് ഞാൻ കരുതുന്നില്ല. ആദ്യ ഘട്ടത്തിൽ, ധാരാളം ഘടകങ്ങൾ ഇറക്കുമതി ചെയ്യുമെന്നും അവയുടെ അസംബ്ലിങ് ഇന്ത്യയിൽ ചെയ്യാൻ തുടങ്ങുമെന്നും ഇത് അർത്ഥമാക്കുന്നു,” ഡേകി ഇലക്ട്രോണിക്സ് മാനേജിംഗ് ഡയറക്ടർ വിനോദ് ശർമ പറഞ്ഞു.

“എന്നാൽ നമ്മൾ യഥാർത്ഥത്തിൽ മുന്നോട്ട് പോകേണ്ടത് ഉൽപ്പാദനത്തിലാണ്. ഇത് ചൈനയുമായി ബന്ധപ്പെട്ട് മാത്രമല്ല, കയറ്റുമതിക്ക് വേണ്ടിയല്ലെങ്കിൽ പോലും ആഭ്യന്തര ആവശ്യങ്ങൾക്കായെങ്കിലും ഇന്ത്യയിൽ ഉൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കൂടിയാണ് ”അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് പ്രചാരത്തിലുള്ള ജനപ്രിയ ബ്രാൻഡുകളുടെ ടെലിവിഷൻ മോഡലുകളുടെ വിലവർധനയ്ക്ക് പുതിയ നിയന്ത്രണങ്ങൾ കാരണമാവാൻ സാധ്യത കുറവാണെന്നും ഈ രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നു.

ടിവി നിർമാണ ഘടകങ്ങളായ ഓപ്പൺ സെല്ലുകൾ, ഫിലിമുകളിലെ ചിപ്പുകൾ, പ്രിന്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലി (പിസിബിഎ) എന്നിവയുടെ തീരുവ സർക്കാർ നേരത്തേ ഒഴിവാക്കിയിരുന്നു. ടെലിവിഷൻ സെറ്റുകളുടെ ആഭ്യന്തര നിർമാണം വർധിപ്പിക്കുന്നതിനുള്ള പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് വാണിജ്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Read More: Explained: Will the import restrictions on televisions push up prices?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook