ഇന്ത്യയിൽ മൊബൈൽ ഫോണുകളിലും വാഹനങ്ങളിലും ഉപയോഗിക്കുന്ന നാവിഗേഷൻ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവ ജിപിഎസ് ആണ്. അമേരിക്കൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ജിപിഎസിന് പകരം ഇന്ത്യയുടെ സ്വന്തം നവിഗേഷൻ സിസ്റ്റം അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ആണ് പുതിയ നാവിഗേഷൻ സിസ്റ്റം അവതരിപ്പിക്കാനൊരുങ്ങുന്നത്. പ്രൊസസിങ് ചിപ്പ് നിർമ്മാതാക്കളായ ക്വൂവൽകോമുമായി ഇത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
പൊസിഷനിങ് സിസ്റ്റമുള്ള ആദ്യ രാജ്യമാകാനാണോ ഇന്ത്യ ഒരുങ്ങുന്നത്?
അല്ല. നേരത്തെ പറഞ്ഞത് പോലെ തന്നെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവ ജിപിഎസ് അമേരിക്കൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും അമേരിക്കയുടെ വ്യോമ സേന കൈകാര്യം ചെയ്യുന്നതുമാണ്. അമേരിക്കയ്ക്ക് പുറമെ റഷ്യക്ക് GLONASS ഉം, യൂറോപ്യൻ യൂണിയന് ഗലീലിയോയും ചൈനക്ക് ബെയ്ഡൗ നാവിഗേഷൻ സാറ്റ്ലൈറ്റ് സിസ്റ്റം അഥവ BDSഉം ഉണ്ട്.
എപ്പോഴാണ് ഇന്ത്യക്ക് സ്വന്തമായി നാവിഗേഷൻ സിസ്റ്റം ഉണ്ടാകുന്നത്?
ഐആർഎൻഎസ്എസ് 1-ജി സാറ്റ്ലൈറ്റിന്റെ വിക്ഷേപണത്തോടെ ഇന്ത്യക്കും സ്വന്തമായി നാവിഗേഷൻ സിസ്റ്റം സാധ്യമായി. 2017ൽ ജിയോ സ്റ്റേഷനറി ഓർബിറ്റിൽ ലോഞ്ച് ചെയ്ത ഐആർഎൻഎസ്എസിലൂടെ ഇന്ത്യയിലെ സാധാരണക്കാർക്കും സൈന്യത്തിനും ഇന്ത്യയുടെ മറ്റ് പങ്കാളികൾക്കും സാറ്റ്ലൈറ്റ് നാവിഗേഷൻ സിസ്റ്റം ഉപയോഗിക്കാൻ സാധിക്കും. 1420 രൂപ മുതൽമുടക്കിയാണ് ഐആർഎൻഎസ്എസ് മിഷൻ നടപ്പാക്കുന്നത്.
ഐആർഎൻഎസ്എസ് എങ്ങനെ?
ഐആർഎൻഎസ്എസിന് അതിന്റെ ഉപഭോക്താക്കൾക്ക് സ്റ്റാൻഡേർഡ് പൊസിഷനിങ് സർവീസും അംഗീകാരമുള്ളവർക്ക് റസ്ട്രിക്റ്റഡ് സർവീസും ലഭിക്കും. കര-വ്യോമ-നാവിക നാവിഗേഷനുകൾ സാധ്യമാകുന്ന ഐആർഎൻഎസ്എസിലൂടെ ദുരന്തനിവരണമുൾപ്പടെയുള്ള കാര്യങ്ങൾ അനായാസം സാധിക്കും.