scorecardresearch

പഴകിയ മാസ്ക് ധരിക്കുന്നത് മാസ്ക് ധരിക്കാത്തതിനേക്കാൾ അപകടകരമാവാൻ സാധ്യതയുണ്ടോ?

പുതിയതും പഴയതുമായ മാസ്കുകൾ തമ്മിൽ കണികകളെ ഫിൽട്ടർ ചെയ്യുന്നതിനുള്ള കാര്യക്ഷമതയിൽ വളരെ വ്യത്യാസമുണ്ട്

പുതിയതും പഴയതുമായ മാസ്കുകൾ തമ്മിൽ കണികകളെ ഫിൽട്ടർ ചെയ്യുന്നതിനുള്ള കാര്യക്ഷമതയിൽ വളരെ വ്യത്യാസമുണ്ട്

author-image
WebDesk
New Update
coronavirus, coronavirus face mask, coronavirus mask, covid 19, covid 19 face mask, covid 19 mask, covid face mask, covid face mask online, coronavirus face mask, who face mask guidelines, who covid 19 face mask guidelines, n95 mask, covid 19 n95 mask, n95 face mask, covid 19 effective mask, covid 19 most effective face mask

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിക്കുന്നത് ധരിക്കുന്നയാളുടെയും ചുറ്റുമുള്ള മറ്റ് ആളുകളുടെ സുരക്ഷയ്ക്കു വേണ്ടിയാണ്. വിവിധ മാസ്കുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് നിരവധി പഠനങ്ങൾ ഇതിനകം നടന്നുകഴിഞ്ഞിട്ടുണ്ട്. മൂന്ന് പാളികളുള്ള സർജിക്കൽ മാസ്ക് ധരിക്കുന്നത് കണികകളെ മൂക്കിലും ശ്വാസനാളിയിലുമെത്താതെ തടയുന്നതിൽ എത്രത്തോളം ഫലപ്രദമാണെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സയന്റെ ജേണലായ ഫിസിക്‌സ് ഓഫ് ഫ്ലൂയിഡിലെ ഒരു പുതിയ പഠനത്തിൽ പരിശോധിക്കുന്നു.

Advertisment

പ്രധാന കണ്ടെത്തലുകൾ

  • വീണ്ടും വീണ്ടും ഉപയോഗിച്ച്,  കണങ്ങളെ ഫിൽട്ടർ ചെയ്യുന്നതിനുള്ള കഴിവ് കുറഞ്ഞിട്ടുള്ള മാസ്ക് നിങ്ങൾ ധരിക്കുകയാണെങ്കിൽ, മാസ്ക് ധരിക്കാത്തതിനേക്കാൾ അപകടകരമാണ്.
  • 10 മൈക്രോമീറ്ററിൽ കൂടുതൽ വലുപ്പമുള്ള കണങ്ങൾ മേൽ സ്വാശനാളത്തിലെത്തുന്നത് മാസ്ക് തടയുന്നു. (ഒരു മൈക്രോമീറ്ററിനെ മൈക്രോൺ എന്നും വിളിക്കുന്നു. ഒരു മീറ്ററിന്റെ ദശലക്ഷത്തിൽ ഒന്നാണ് ഒരു മൈക്രോമീറ്റർ)
  • 10 മൈക്രോമീറ്ററിൽ കുറവ് വലിപ്പമുള്ള കണങ്ങളിൽ നിന്ന് മാസ്ക് മൂക്കിനെയും ശ്വാസകോശത്തെയും മികച്ച രീതിയിൽ സംരക്ഷിക്കുന്നു. (അത്തരം കണികകൾ പിഎം10 വിഭാഗത്തിൽ പെടുന്നു)

മൂന്ന് ലെയറുകളുള്ള സർജിക്കൽ മാസ്ക് ധരിച്ച ഒരു വ്യക്തിയുടെ കംപ്യൂട്ടേഷനൽ മോഡൽ നിർമിച്ച് നടത്തിയ സിമുലേഷനുകളിൽ നിന്നാണ് ഈ കണ്ടെത്തലുകൾ. തുടർന്ന് മാസ്കിലൂടെ കടക്കുന്ന കണങ്ങളുടെ അളവ് കണ്ടെത്തുകയും ചെയ്യുകയായിരുന്നു.

ഉപയോഗിച്ച മാസ്കും മാസ്ക് ഇല്ലാതെയും

പുതിയതും പഴയതുമായ മാസ്കുകൾ തമ്മിൽ കണികകളെ ഫിൽട്ടർ ചെയ്യുന്നതിനുള്ള കാര്യക്ഷമതയിൽ വളരെ വ്യത്യാസമുണ്ട്. ഒരു പുതിയ സർജിക്കൽ മാസ്കിന് 65% വരെ ഫിൽ‌ട്ടർ ചെയ്യാൻ കഴിവുണ്ടെന്ന് സിമുലേഷനുകൾ വ്യക്തമാക്കുന്നു. ഒന്നിലധികം ഉപയോഗങ്ങൾക്ക് ശേഷം ഇത് 25% ആയി കുറയുന്നുവെന്നും അതിൽ കാണിക്കുന്നു.

Advertisment

“മാസ്ക് ഇല്ലെങ്കിൽ, ഒരു ഇടുങ്ങിയ ഭാഗത്തുകൂടെ വായു വായയിലേക്കും മൂക്കിലേക്കും പ്രവേശിക്കുന്നു. മാസ്‌ക് ഉപയോഗിച്ചാൽ വായു മാസ്ക് മറച്ച ഇടങ്ങിളിലൂടെയായി മൂക്കിലേക്കോ വായിലേക്കോ എത്തുന്നു” മസാച്യുസെറ്റ്സ് സർവകലാശാലയിലെ ബയോമെഡിക്കൽ എഞ്ചിനീയറും പഠനം നടത്തിയവരിൽ ഒരാളുമായ ജിൻ‌സിയാങ് ഷി വിശദീകരിച്ചു.

കൂടാതെ, നിങ്ങൾ മാസ്ക് ധരിക്കുമ്പോൾ മുഖത്തിന് ചുറ്റുമുള്ള വായുസഞ്ചാരം മന്ദഗതിയിലാകും. “മാസ്കിന് അകത്തേക്കുള്ള വായുപ്രവാഹം മന്ദഗതിയിലാക്കാനും മാസ്ക് മുഴുവൻ വ്യാപിപപ്പിക്കാനും. മന്ദഗതിയിലുള്ള വായുപ്രവാഹം മൂക്കിലേക്ക് കണികകൾ ശ്വസിക്കുന്നതിന് അനുകൂലമാണ്, ”ഷി പറഞ്ഞു.

"നിങ്ങൾ ശ്വസിക്കുന്ന കണികകളുടെ അളവ് തീർച്ചയായും, അവയിൽ എത്രയെണ്ണം മാസ്കിനെ മറികടക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു - ഇത് ഫിൽട്ടറേഷൻ കാര്യക്ഷമതയിൽ നിർണായകമാക്കുന്നു."

“ഈ പഠനത്തിന്റെ പ്രധാന കണ്ടെത്തൽ, കുറഞ്ഞ ഫിൽ‌ട്രേഷൻ കഴിവുള്ള ഒരു പഴയ മാസ്ക് നിങ്ങളെ നന്നായി പരിരക്ഷിക്കില്ല എന്നതാണ്… മാസ്കിന്റെ ഫിൽട്ടർ ചെയ്യാനുള്ള കഴിവ് 30 ശതമാനത്തിൽ താഴെയാകുമ്പോൾ (2-3 ഉപയോഗങ്ങൾക്ക് ശേഷം), കൂടുതൽ എയറോസോൾ കണികകൾ മൂക്കിലേക്ക് എത്തിയേക്കും. മാസ്ക് ഇല്ലാത്ത അവസ്ഥയേക്കാൾ കണികകൾക്ക് അനുകൂലമായ വായുപ്രവാഹം ആണത്. അതിനാൽ 'പഴയ മാസ്ക്' ചെറിയ കണങ്ങളിൽ നിന്ന് താരതമ്യേന കുറവ് സംരക്ഷണം നൽകുന്നു," ഷി പറഞ്ഞു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: