ബുധനാഴ്ച, ലോകമെമ്പാടുമുള്ള ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് സേവനങ്ങള്‍ തകരാറിലാകുകയും തുടര്‍ന്ന് പോസ്റ്റുകള്‍ പങ്കുവയ്ക്കാനോ ഫോട്ടോഗ്രാഫുകളോ ഫീഡിലെ മറ്റ് വാര്‍ത്തകളോ കാണാന്‍ സാധിക്കുന്നില്ലെന്ന് ആളുകള്‍ പരാതിപ്പെടുകയുമുണ്ടായി. ചില ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, സന്ദേശങ്ങള്‍ അയക്കുന്നതില്‍ തടസങ്ങള്‍ നേരിട്ടിരുന്നതായി ട്വിറ്ററും അറിയിച്ചിരുന്നു. ഫെയ്‌സ്ബുക്ക് ഉത്പന്നങ്ങളില്‍ നിന്ന് ഈ വര്‍ഷം നേരിടുന്ന വലിയ മൂന്നാമത്തെ തകരാറാണിത്.
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയ്ക്ക് എന്താണ് സംഭവിച്ചത്
പതിവ് അറ്റകുറ്റപ്പണികള്‍ക്കിടെ അപ്രതീക്ഷിതമായി നേരിട്ട സാങ്കേതിക പ്രശ്‌നമാണ് ഉപയോക്താക്കള്‍ക്ക് തടസം സൃഷ്ടിച്ചതെന്നാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം.
‘ഞങ്ങളുടെ പതിവ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെ ഒരു പ്രശ്‌നം നേരിടുകയും അത് ചില ഉപയോക്താക്കള്‍ക്ക് ഫോട്ടോഗ്രാഫുകളും വീഡിയോയും അപ്ലോഡ് ചെയ്യുന്നതിലും അയയ്ക്കുന്നതിലും തടസം സൃഷ്ടിക്കുകയും ചെയ്തു.’
Read More: വാട്സ്ആപ് പണിമുടക്കി; കാര്യമറിയാതെ സന്ദേശം അയക്കാന്‍ ശ്രമിച്ച് ഉപയോക്താക്കള്‍
മാര്‍ച്ച് മാസത്തില്‍ ഫെയ്‌സ്ബുക്കിന് അതിന്റെ ഏറ്റവും മോശവും ദൈര്‍ഘ്യമേറിയതുമായ തകരാറ് സംഭവിച്ചപ്പോള്‍, ഒരു സെര്‍വര്‍ കോണ്‍ഫിഗറേഷന്‍ മാറ്റത്തിന് സോഷ്യല്‍ നെറ്റ് വര്‍ക്ക് കാരണമായി.
എന്താണ് ഈ തകരാറുകള്‍ക്ക് കാരണം?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 2.3 കോടി ഉപയോക്താക്കള്‍ ഉള്ള ഫെയ്‌സ്ബുക്കിന്റെ സേവനങ്ങള്‍ എല്ലാവര്‍ക്കും ഒരേസമയം തടസപ്പെടാന്‍ സാധ്യതയില്ല. കാരണം ലോകമെമ്പാടും ഒന്നിലധികം ഡാറ്റാ സെന്ററുകളില്‍ ഈ ഭീമന്‍ സേവനം ഹോസ്റ്റ് ചെയ്യേണ്ടതുണ്ട്. എല്ലാത്തിനും സ്വന്തമായ സംരക്ഷണ വലയങ്ങളുമുണ്ട്. ഒരു ഉത്പന്ന മാറ്റം(ഫീച്ചറുകളില്‍ വരുന്ന മാറ്റം) ഇല്ലാ ഉപയോക്താക്കളേയും ബാധിച്ചേക്കാം. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ ഒറ്റയടിക്ക് എല്ലാ ഉപയോക്താക്കളിലും എത്തില്ല, ക്രമേണ മാത്രമേ പുറത്തിറങ്ങൂ. എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ എല്ലാവരേയും ബാധിക്കാതെ തിരുത്താനും പഴയപടിയാക്കാനുമുള്ള അവസരം ഇത് നല്‍കുന്നു.
എന്തുകൊണ്ടാണ് ഈ തകരാറുകള്‍ പതിവാകുന്നത്?
ഫെയ്‌സ്ബുക്ക് സേവനങ്ങളുടെ യൂസര്‍ ബേസിന്റെ പ്രത്യേകതയാല്‍, ഇന്റര്‍നെറ്റ് ലോകത്തേക്കെത്തുമ്പോള്‍ പലപ്പോഴും നമ്മള്‍ അജ്ഞരാണ്. ഇത്ര വലിയൊരു യൂസര്‍ ബേസിനെ സുഗമമായി കൈകാര്യം ചെയ്യുന്നത് ഈ കമ്പനികളില്‍ ഭൂരിഭാഗവും പഠിക്കുകയാണ്. കൂടാതെ ഇപ്പോള്‍ ഈ ഉപയോക്താക്കളെ മാനേജ് ചെയ്യുന്നതിനായി തേര്‍ഡ് പാര്‍ട്ടി സേവനങ്ങളെയും ആശ്രയിക്കുന്ന പ്രവണത വളരുന്നു. അതിനാല്‍ ഏത് ചെറിയ പ്രശ്‌നവും ദശലക്ഷക്കണക്കിന് ഉപയോക്താക്കളിലേക്ക് എത്തും.