ഇപ്പോള്‍ പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് രണ്ട് തരം ഉണ്ടെന്ന് ചൈനയിലെ ഒരു പഠനം പറയുന്നു. എല്‍, എസ് എന്നിവയാണ് ഇവ. 103 കൊറോണവൈറസ് സാമ്പിളുകള്‍ പഠനവിധേയമാക്കിയപ്പോള്‍ പരിവര്‍ത്തനം സംഭവിച്ച 149 എണ്ണത്തെ കണ്ടെത്തി. 70 ശതമാനവും എല്‍ ആണ്. ബാക്കി എസ് തരവും.

എന്നാല്‍ ലോക ആരോഗ്യ സംഘടന ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല. 2019 ഡിസംബറിനും 2020 ഫെബ്രുവരി പകുതിവരേയും രോഗ ലക്ഷണങ്ങള്‍ കാണിച്ചവരില്‍ നിന്നും ശേഖരിച്ച 104 സാമ്പിളുകളില്‍ നടത്തിയ ജീനോ സീക്വന്‍സിങ് വിശകലനത്തില്‍ 99.9 ശതമാനവും ഒരേപോലെയുള്ളവ എന്നാണ്. രൂപാന്തരം സംഭവിച്ചിട്ടില്ല.

ഏത് തരം വൈറസാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍.

രൂക്ഷതയെന്നത് വൈറസിന്റെ മാത്രം ജനിതക ഘടനയുടെ പ്രവര്‍ത്തനമല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സാംക്രമിക രോഗ വിഭാഗം തലനായ ഡോക്ടര്‍ ആര്‍ ആര്‍ ഗംഗാഘേദ്കര്‍ പറയുന്നു.

ഇന്ത്യയിലെ വൈറസ് ഏത് തരമാണെന്ന് കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. അത് ഏതാനും ദിവസങ്ങള്‍ക്കകം അറിയാനാകും. നിങ്ങള്‍ ഒരു പഠനം നോക്കുകയാണെങ്കില്‍ അതില്‍ ഏത് വൈറസിനാണ് തീവ്രതയുള്ളതെന്നും ഏത് വൈറസിനാണ് തീവ്രത കുറവാണെന്നും മനസ്സിലാക്കുന്നതിനായി അവയുടെ ജീനുകളെ പഠിക്കുകയും അവ കാരണമുണ്ടായ മരണങ്ങളെ പരിശോധിക്കുകയും ചെയ്യും, അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Read Also: Covid-19 Live Updates: രോഗിയായതുകൊണ്ട് കൈയൊഴിയണോ? കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

എങ്കിലും മരണനിരക്കിനെ നിരവധി ഘടകങ്ങള്‍ ആശ്രയിച്ചിരിക്കുന്നു. ഒരു രോഗിക്ക് ലഭിക്കുന്ന ചികിത്സ, നിലവിലേ ആരോഗ്യ അവസ്ഥ, എപ്പോഴാണ് രോഗിക്ക് ചികിത്സ ലഭിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍പ്പെടുന്നു. ചൈനയില്‍ തന്നെ 80-ല്‍ അധികം പരീക്ഷണങ്ങള്‍ നടക്കുന്നു. അതിനാല്‍ തീവ്രത ജീനിനെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് പറയാന്‍ കഴിയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook