മെയ് നാല് മുതല്‍ രണ്ടാഴ്ച്ചത്തേക്ക് കൂടെ ലോക്ക്ഡൗണ്‍ നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ രാജ്യമെമ്പാടും മദ്യവില്‍പന ആരംഭിക്കാന്‍ അനുമതിയും നല്‍കി. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് മദ്യത്തിന്റെ വില്‍പന ആരംഭിക്കുന്നത്. ഈ നീക്കം സംസ്ഥാനങ്ങള്‍ക്ക് അത്യാവശ്യമായ വരുമാനം നല്‍കുമെന്ന് കരുതുന്നു.
എന്നാല്‍ മദ്യം എല്ലായിടത്തും ലഭ്യമാണോ. അതോ ചില നിയന്ത്രണങ്ങളുണ്ടാകുമോ. എല്ലാ മദ്യശാലകളും തുറക്കുമോ. എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും മദ്യശാലകള്‍ പ്രവര്‍ത്തിക്കുമോ. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.
എവിടെയെല്ലാം മദ്യശാലകള്‍ തുറക്കും?
രോഗബാധിതമായ മേഖലകള്‍ ഒഴിച്ചുള്ള എല്ലായിടത്തും മദ്യശാലകള്‍ തുറക്കും. ഈ മേഖലകളില്‍ ശക്തമായ അതിര്‍ത്തി നിയന്ത്രണവും അടിയന്തര സാഹചര്യങ്ങളിലൊഴിച്ച് യാത്രാ നിയന്ത്രണവുമുണ്ട്.
കഴിഞ്ഞ 21 ദിവസമായി പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകള്‍ ഉള്‍പ്പെടുന്ന ഗ്രീന്‍സോണില്‍ ഷോപ്പിങ് മാളുകള്‍ ഒഴിച്ചുള്ള എല്ലായിടത്തുമുള്ള മദ്യശാലകള്‍ തുറക്കും. ഈ മേഖലയില്‍ മാളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇത് ഗ്രാമീണ, നഗര മേഖലകള്‍ക്ക് ബാധകം.
കോവിഡ്-19 കേസുകളുടെ സാന്ദ്രത വളരെക്കുറഞ്ഞ ഓറഞ്ച് സോണുകളില്‍ ഗ്രീന്‍സോണിലേതു പോലെ മദ്യശാലകള്‍ എല്ലായിടത്തും തുറക്കും. ഇത് ഏകദേശം എല്ലാ ഗ്രാമങ്ങളിലും ഭൂരിപക്ഷം നഗരങ്ങളിലും ബാധകമാണ്.
Read Also: ലോക്ക്ഡൗണിൽ പുറത്തിറങ്ങിയ കാർ തടയാൻ ശ്രമിച്ച പൊലീസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
റെഡ് സോണുകളിലും മദ്യശാലകള്‍ തുറക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ചട്ടങ്ങളില്‍ റെഡ് സോണുകളില്‍ മദ്യശാലകള്‍ തുറക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നിര്‍ദ്ദേശങ്ങളൊന്നുമില്ല.
എന്നിരുന്നാലും, റെഡ് സോണിലെ എല്ലാ മദ്യശാലകളും തുറക്കാനാകില്ല. ഒറ്റപ്പെട്ട് നില്‍ക്കുന്ന മദ്യശാലകളും കോളനികളിലുള്ള മദ്യശാലകളും മാത്രമേ തുറക്കാന്‍ കഴിയുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. മാര്‍ക്കറ്റ് കോംപ്ലക്‌സുകളിലുള്ള മദ്യശാലകള്‍ അടച്ചിടും.
അതായത്, ധാരാളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡല്‍ഹി, കൊല്‍ക്കത്ത, ജയ്പൂര്‍, ഇന്‍ഡോര്‍, ഹൈദരാബാദ് നഗരങ്ങളില്‍ ചന്തകള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ തുറക്കും.
അതിനുകാരണം, റെഡ് സോണുകളിലെ മാര്‍ക്കറ്റ് കോംപ്ലക്‌സുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂവെന്നാണ് ചട്ടം. അതേസമയം, ഗ്രാമങ്ങളിലെ റെഡ് സോണുകളില്‍ എല്ലാ കടകളും (മാളുകളിലേത് ഒഴിച്ചുള്ളത്) തുറക്കാന്‍ അനുവാദമുണ്ട്. അതിനാല്‍, മാര്‍ക്കറ്റുകളിലെ മദ്യശാലകളും തുറക്കാന്‍ കഴിയും.
ഓക്കേ, പക്ഷേ എന്തുകൊണ്ട് റെഡ് സോണുകളിലെ മദ്യശാലകളെ കുറിച്ച് എന്തുകൊണ്ട് പ്രത്യേകം പറയുന്നില്ല?
സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നത് നിരോധനങ്ങളെക്കുറിച്ചാണ്. കുറച്ച് അനുവാദങ്ങളെക്കുറിച്ചും. അതിനാല്‍, നിരോധിക്കപ്പട്ടതൊന്നും അനുവദിക്കില്ല.
Read Also: മദ്യം വീട്ടിലെത്തിച്ച് കൊടുക്കാൻ മേഘാലയ സർക്കാരിന്റെ അനുമതി
അവശ്യമോ അല്ലാത്തതോ എന്ന പരിഗണനയില്ലാതെ നഗരങ്ങളില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന കടകള്‍, അയല്‍പ്പക്കത്തെ കടകള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലെ കടകള്‍ എന്നിവ തുറക്കാമെന്ന് റെഡ് സോണിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചു കൊണ്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഗ്രാമങ്ങളില്‍ മാളുകള്‍ ഒഴിച്ചുള്ള എല്ലാ കടകളും തുറക്കാം.
ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ മദ്യശാലകള്‍ നിരോധിച്ചു കൊണ്ടുള്ള സ്ഥലത്ത് ഇതേ ചട്ടത്തില്‍ പറയുന്നത് ഈ മേഖലകളില്‍ ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കടകള്‍ തുറക്കാമെന്ന് പറയുന്നു. അതിന് അര്‍ത്ഥം, എക്‌സ്സൈസ് നിയമ പ്രകാരം നിയന്ത്രിക്കുന്ന മദ്യശാലകള്‍ അടച്ചിടണമെന്നാണ്.
ഈ നിബന്ധന ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നു. കൂടാതെ, നഗര പ്രദേശങ്ങളില്‍ മാര്‍ക്കറ്റ് കോംപ്ലക്‌സുകളില്‍ പ്രവര്‍ത്തിക്കാത്ത മദ്യശാലകള്‍ക്ക് തുറക്കാം.
ഇത് അന്തിമമാണോ?
അല്ല. ദേശീയ ചട്ടങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. ഈ നിര്‍ദ്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാം. അതിനാല്‍, മദ്യശാലകള്‍ തുറക്കേണ്ട ആവശ്യമില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് തോന്നിയാല്‍ ഈ വിഷയത്തിലെ കേന്ദ്രത്തിന്റെ ചട്ടം അവഗണിക്കാം.
Read Also: മദ്യശാലകൾ തുറക്കില്ല, ഗ്രീൻ സോണിലും ബസ് സർവീസ് ഇല്ല; ഇളവുകൾ വേണ്ടന്നുവച്ച് കേരളം
2005-ലെ ദുരന്ത നിവാരണ നിയമം അനുസരിച്ച് കോവിഡ്-19 നിയന്ത്രിക്കുന്നതിന് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ പറ്റില്ലെങ്കിലും അവര്‍ക്ക് ഈ വിഷയത്തില്‍ കേന്ദ്ര നിര്‍ദ്ദേശം അവഗണിക്കാം.
സംസ്ഥാനങ്ങളുടെ വരുമാനത്തിന്റെ 25 മുതല്‍ 40 ശതമാനം വരെ മദ്യവ്യാപാരത്തില്‍ നിന്നും ലഭിക്കുന്നതാണ്. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യവുമാണ് നിലനില്‍ക്കുന്നത്.