Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ബിഹാർ തിരഞ്ഞെടുപ്പും കനയ്യ കുമാറിന്റെ അസാന്നിധ്യവും

തേജസ്വി പ്രസാദ് യാദവ്, ചിരാഗ് പാസ്വാൻ എന്നിവരോടൊപ്പം ബീഹാറിലെ അടുത്ത തലമുറയിലെ നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന 33 കാരനായ കനയ്യ കുമാർ കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ബെഗുസാരായിയിൽ നിന്ന് സിപിഐ ടിക്കറ്റിൽ മത്സരിച്ചുകൊണ്ട് വലിയൊരു തരംഗമാണ് സൃഷ്ടിച്ചത്

സിപിഐ നേതാവും മുൻ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (ജെഎൻയുയു) പ്രസിഡന്റുമായ കനയ്യ കുമാർ, പൗരത്വ (ഭേദഗതി) ബില്ലിനും 38 ജില്ലകളിലെ പൗരത്വ ദേശീയ രജിസ്റ്ററിനുമെതിരെ പ്രതിഷേധവും റാലികളുമായി ഈ വർഷം ആദ്യം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ആളായിന്നു. എന്നാൽ ബിഹാറിൽ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ കനയ്യ കുമാറിന്റെ അസാന്നിധ്യം ശ്രദ്ധേയമാണ്.

തേജസ്വി പ്രസാദ് യാദവ്, ചിരാഗ് പാസ്വാൻ എന്നിവരോടൊപ്പം ബീഹാറിലെ അടുത്ത തലമുറയിലെ നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുപ്പത്ത മൂന്നുകാരനായ കനയ്യ കുമാർ കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ബെഗുസാരായിയിൽനിന്ന് സിപിഐ ടിക്കറ്റിൽ മത്സരിച്ചുകൊണ്ട് വലിയൊരു തരംഗമാണ് സൃഷ്ടിച്ചത്. നിരവധി തിരഞ്ഞെടുപ്പ് റാലികളും സോഷ്യൽ മീഡിയ ക്യാംപയിനുകളും നടന്നെങ്കിലും ബിജെപിയുടെ ഗിരിരാജ് സിംഗ് കനയ്യയെ പരാജയപ്പെടുത്തി. 22.03 ശതമാനം വോട്ടുകളാണ് യുവ നേതാവിന് നേടാനായത്.

Read More: കനയ്യ കുമാറിനെതിരായ രാജ്യദ്രോഹ കേസ്; ഡൽഹി സർക്കാരിനെ വിമർശിച്ച് ചിദംബരം

രാജ്യദ്രോഹക്കേസിൽ വിചാരണ നേരിടുന്നത് തുടരുമ്പോൾ, യുവനേതാവ് തന്റെ രാഷ്ട്രീയം പുനർവിചിന്തനം ചെയ്യാൻ ശ്രമിക്കുകയാണ്. എന്നിരുന്നാലും, ബീഹാറിലെ സിപിഐയുടെ സാന്നിധ്യം പരിമിതമായത്ത് സംസ്ഥാനത്ത് കനയ്യ കുമാറിന്റെ സ്വാധീനത്തെ ബാധിച്ചിരിക്കാം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികളുടെ സ്റ്റാർ കാമ്പെയ്‌നർമാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അദ്ദേഹം ഗ്രാൻഡ് അലയൻസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും പ്രതീക്ഷിക്കുന്നു. തേജസ്വി യാദവുമായി അദ്ദേഹം വേദി പങ്കിടുന്നുണ്ടോ എന്നത് കൗതുകകരമായിരിക്കും. ജനപ്രിയനായ കനയ്യ കുമാറിനെ യുവനേതാവായി കാണാമെന്ന് പലരും പറയുന്നു.

തനിക്കെതിരായ രാജ്യദ്രോഹ കേസിന്റെ വിധി വരാൻ കാത്തിരിക്കുകയാണ് കനയ്യ കുമാർ എന്ന് ചിലർ വിശ്വസിക്കുന്നു.ജെഎൻയു സമരവുമായി ബന്ധപ്പെട്ടാണ് 2016 ൽ കനയ്യ കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.

2016 ഫെബ്രുവരി 9 ന് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ക്യാംപസിനുള്ളില്‍ സംഘടിപ്പിച്ച റാലിയ്ക്കിടെ കനയ്യ കുമാറും മറ്റുളളവരും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. രാജ്യദ്രോഹ കേസിൽ 2016 ഫെബ്രുവരി 12 ന് കനയ്യ കുമാർ അറസ്റ്റിലായിരുന്നു. മാർച്ച് മൂന്നിനാണ് ജയിൽ മോചിതനായത്.

Read in English: Explained: What does Kanhaiya Kumar bring to the poll table?

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Explained what does kanhaiya kumar bring to the poll table

Next Story
വായ്പകള്‍ക്കു പലിശ ഇളവുമായി കേന്ദ്രം; ആർക്കൊക്കെ പണം തിരിച്ചുകിട്ടും?bank loan interest waiver,  loan moratorium interest waiver, ബാങ്ക് വായ്പാ പലിശ ഇളവ്, loan cash back scheme, loan cash back offer, home loan cash back, ബാങ്ക് വായ്പ പലിശ തിരിച്ചുനൽകൽ പദ്ധതി, home loan cash back offer, ഭവനവായ്പ പലിശ തിരിച്ചുനൽകൽ പദ്ധതി, car loan interest cash back offer,വാഹന വായ്പ പലിശ തിരിച്ചുനൽകൽ പദ്ധതി, credit card interest cash back offer, ക്രെഡിറ്റ് കാർഡ് വായ്പ പലിശ തിരിച്ചുനൽകൽ പദ്ധതി, loan interest rate, bank loan, loan interest waived off, loan interest explained, loan interest rate 2020, bank loan interest rates, nirmala sitaraman, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com