Explained: What does it mean to be pansexual? ഈ ആഴ്ച എബിസി ഷോ ഗുഡ് മോർണിംഗ് അമേരിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ അമേരിക്കൻ അഭിനേത്രി ബെല്ല തോൺ, തന്നെ സ്വയം “പാൻസെക്ഷ്വൽ” എന്നാണ് വിശേഷിപ്പിച്ചത്. നേരത്തേ പറഞ്ഞതു പോലെ ബൈസെക്ഷ്വൽ അല്ല എന്ന് ബെല്ല പറുയുന്നു. ലൈംഗിക ആഭിമുഖ്യം നിർവചിക്കുമ്പോൾ ബൈനറി ലേബലുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് പ്രഖ്യാപിച്ച നിരവധി സെലിബ്രിറ്റികളിൽ ഒരാളാണ് ബെല്ല തോണും.
“ഞാൻ യഥാർത്ഥത്തിൽ ഒരു പാൻസെക്ഷ്വൽ ആണ്, പക്ഷെ എനിക്കത് അറിയില്ലായിരുന്നു,” തോൺ പറഞ്ഞയുന്നു. “ഒരു സ്ത്രീയോ അല്ലെങ്കിൽ ഒരു പുരുഷനോ ആയിരിക്കണമെന്നില്ല, അവനോ അവളോ ആയിരിക്കണമെന്നില്ല, ഇത്, അല്ലെങ്കിൽ അത് ആയിരിക്കണമെന്നില്ല. ഇത് അക്ഷരാർത്ഥത്തിൽ, നിങ്ങൾ വ്യക്തിത്വം ഇഷ്ടപ്പെടുന്നു, നിങ്ങൾ എന്തായിരിക്കുന്നു എന്നതിനെ ഇഷ്ടപ്പെടുക. ”
What is pansexuality?
മെറിയം-വെബ്സ്റ്റർ നിഘണ്ടു അനുസരിച്ച്, പാൻസെക്ഷ്വാലിറ്റി എന്നത് ഒരു പ്രത്യേക ലിംഗ വ്യക്തിത്വം അല്ലെങ്കിൽ ലൈംഗിക ആഭിമുഖ്യം ഉള്ള ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്താത്ത ലൈംഗികാഭിലാഷം അല്ലെങ്കിൽ ആകർഷണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, അല്ലെങ്കിൽ സ്വഭാവ സവിശേഷതയാണ്. ലിംഗഭേദം തടസമാകാതെ ആകർഷണം തോന്നുക എന്നും ഈ വാക്കിന് അർത്ഥം ഉണ്ട്.
യുകെയിലെ എൽജിബിടി റൈറ്റ്സ് ചാരിറ്റിയായ സ്റ്റോൺവാൾ, പാൻസെക്ഷ്വലിനെ നിർവചിക്കുന്നത് “മറ്റുള്ളവരോടുള്ള പ്രണയത്തിനും / അല്ലെങ്കിൽ ലൈംഗിക ആകർഷണീയതയ്ക്കും സെക്സോ ജെൻഡറോ പരിമിതിയാകാത്ത ഒരു വ്യക്തി” എന്നാണ്. ലൈംഗിക ഐഡന്റിറ്റികളുടെ സ്പെക്ട്രത്തിൽ, സ്വയം പാൻസെക്ഷ്വൽ ആണെന്ന് സ്വയം തിരിച്ചറിയുന്ന ഒരു ചെറിയ വിഭാഗം ആളുകൾ മാത്രമേയുള്ളൂ.
പാന്‍സെക്ഷ്വല്‍ എന്ന പദം പുതിയതല്ല. 1990കളുടെ തുടക്കത്തിലാണ് ഈ പദം രൂപപ്പെടുന്നത്. ‘എല്ലാം’ എന്ന് അര്‍ത്ഥം വരുന്ന ഗ്രീക്ക് പദം ‘പാനി’ല്‍ നിന്നാണ് ഇതിന്റെ ഉദ്ഭവം. പാന്‍സെക്ഷ്വല്‍ എന്ന വാക്കിന് പകരം ഉപയോഗിക്കുന്ന മറ്റൊരു പദം ‘ഓമ്നിസെക്ഷ്വല്’ എന്നതാണ്. ‘എല്ലാം’ എന്ന് അര്‍ത്ഥം വരുന്ന ‘ഓമ്നി’ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് ഇതിന്റെ തുടക്കം.
ഓരോ തവണയും ഓരോ സെലിബ്രിറ്റികള്‍ താനൊരു പാന്‍സെക്ഷ്വല്‍ ആണ് എന്ന് വെളിപ്പെടുത്തുമ്പോഴാണ് ഇന്റര്‍നെറ്റില്‍ ഈ വാക്കും ആശയവും ഏറ്റവും കൂടുതല്‍ തിരയപ്പെടുന്നത്. ഗായികയും അഭിനേത്രിയുമായ മിലെ സൈറസ് 2015 ഓഗസ്റ്റില്‍ താന്‍ പാന്‍സെക്ഷ്വല്‍ ആണെന്ന് തുറന്നു പറഞ്ഞിരുന്നു.
താൻ ഏതു ലിംഗത്തിൽപ്പെടുന്നുവെന്ന് അറിയില്ലെന്നാണു മിലേ സൈറസ് വെളിപ്പെടുത്തിയത്. ‘‘ആദ്യമായി ലൈംഗിക ബന്ധം സംഭവിച്ചത് ഒരു സ്ത്രീയുമായാണ്. എന്റെ ലിംഗമേതെന്നതിനെക്കുറിച്ച് ജീവിതത്തിൽ ഇന്നേവരെ ഞാൻ ചിന്തിച്ചിട്ടില്ല എന്നതാണ് വാസ്തവം. സ്ത്രീ, പുരുഷൻ, ട്രാൻസ് ജെൻഡർ എന്നീ വേർതിരിവുകൾക്ക് പ്രസക്തിയില്ലെന്നാണു ഞാൻ കരുതുന്നത്. സ്കൂൾ തലം മുതലേ ഈ ചിന്ത എനിക്കൊപ്പമുണ്ട്. എന്നാൽ ഞാനൊരു സ്വവർഗാനുരാഗിയല്ല’’- സൈറസ് പറഞ്ഞു. ബൈ സെക്ഷ്വൽ എന്നു വിശേഷിപ്പിക്കുന്നതിനോട് താത്പര്യമില്ലെന്നും ജെൻഡർ ന്യൂട്രൽ ആണു എന്നു പറയാനാണ് ഇഷ്ടമെന്നും സൈറസ് അന്ന് വ്യക്തമാക്കിയിരുന്നു.
അടുത്തിടെ, 2018 ഏപ്രിലിൽ, ഗായികയും ഗാനരചയിതാവുമായ ജാനെൽ മോനി, റോളിംഗ് സ്റ്റോൺ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, താൻ പാൻസെക്ഷ്വൽ ആണെന്ന് തുറന്നു പറച്ചിൽ നടത്തിയിരുന്നു.
Read in English: Pansexual explained