scorecardresearch

ഹോവിറ്റ്‌സർ തോക്കുകൾ മുതൽ കാലിബർ ക്രൂയിസ് മിസൈലുകൾ വരെ; ഇവയാണ് റഷ്യ-യുക്രൈൻ യുദ്ധത്തിലെ ആയുധങ്ങൾ

യുക്രൈനിൽ ഉടനീളം ആക്രമണം നടത്താൻ റഷ്യൻ സേനാ യുദ്ധവിമാനങ്ങളും കാലിബർ ക്രൂയിസ് മിസൈലുകളും ഉപയോഗിക്കുന്നുണ്ട്

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ സംഘർഷമാണ് യുക്രൈനിലെ റഷ്യൻ അധിനിവേശം. യുക്രൈനിൽ ഉടനീളം ആക്രമണം നടത്തുകയാണ് റഷ്യ. റഷ്യൻ സൈന്യം യുക്രൈനിലെ പല പ്രദേശങ്ങളും തുടർച്ചയായ വ്യോമാക്രമണത്തിലൂടെ തകർത്തു, വലിയ റോക്കറ്റാക്രമങ്ങളും മിസൈൽ ആക്രമണങ്ങളും നടത്തി, ഇത് വലിയ തോതിലുള്ള ആളപായത്തിനും കാരണമായിരുന്നു.

സംഘർഷത്തിൽ ഉപയോഗിക്കുന്ന ചില ആയുധങ്ങളെ ഇവിടെ പരിചയപ്പെടാം

യുദ്ധവിമാനങ്ങളും മിസൈലുകളും

യുക്രൈനിലുടനീളം ആക്രമണം നടത്താൻ റഷ്യൻ സേന യുദ്ധവിമാനങ്ങളും കാലിബർ ക്രൂയിസ് മിസൈലുകളും ഉപയോഗിക്കുന്നുണ്ട്. കാലിബർ വളരെ കൃത്യതയുള്ള ആയുധമാണ്, എന്നാൽ ആ മിസൈലുകൾ ലക്ഷ്യം വച്ച യുക്രൈൻ സൈനിക താവളങ്ങളും സർക്കാർ കെട്ടിടങ്ങളും ജനവാസമേഖലകളിലായത് സാധാരണജനങ്ങൾ കൊല്ലപ്പെടാൻ കാരണമായി.

സൈനിക കേന്ദ്രങ്ങൾക്ക് നേരെ റഷ്യൻ യുദ്ധവിമാനങ്ങളിൽ നടത്തിയ ആക്രമണത്തിന്റെ ഫലവും ഇത് തന്നെയായിരുന്നു. വലിയ നാശനഷ്ടങ്ങൾക്ക് ഇത് കാരണമായി.

പ്രധാന സ്ഥലങ്ങൾ തകർക്കാൻ 500 കിലോമീറ്ററോളം (ഏകദേശം മുന്നൂറ് മൈൽ) സഞ്ചരിക്കുന്ന ഇസ്‌കന്ദർ മിസൈലുകളും റഷ്യൻ സേന ഉപയോഗിച്ചിരുന്നു. വലിയ കെട്ടിടങ്ങളും മറ്റും തകർക്കാൻ കഴിയുന്നവയാണിത്. ചില ഇസ്‌കന്ദർ മിസൈലുകൾ ബെലാറസിൽ നിന്ന് തൊടുത്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റോക്കറ്റും ആർട്ടിലറികളും

റഷ്യൻ സേന തുടർച്ചയായി രാജ്യത്തെ പാർപ്പിട സമുച്ചയങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവർ ആക്രമിക്കുന്നതായി റഷ്യൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി ആരോപിച്ചിരുന്നു.

യുക്രൈനിലെ രണ്ടാമത്തെ നഗരമായ ഹർകീവിൽ നിന്നുള്ള അസോസിയേറ്റഡ് പ്രസ് സ്ഥിരീകരിച്ച ചിത്രങ്ങളിൽ റഷ്യൻ റോക്കറ്റുകൾ അവിടങ്ങളിലെ പാർപ്പിട സമുച്ചയങ്ങളിൽ പതിക്കുന്നത് കണ്ടിരുന്നു. നിരവധി ജനങ്ങൾ ആ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തിരുന്നു.

സോവിയറ്റ് നിർമ്മിച്ച ഗ്രാഡ് (ഹെയ്ൽ), സ്മെർച്ച് (ടൊർണാഡോ), ഉറഗാൻ (ചുഴലിക്കാറ്റ്) ഒന്നിലധികം റോക്കറ്റ് ലോഞ്ചറുകൾ രൂപകല്പന ചെയ്തിരിക്കുന്നത് ശക്‌തമായ റോക്കറ്റുകൾക്ക് വേണ്ടിയാണ്. ജനവാസ മേഖലകളിൽ അവ ഉപയോഗിക്കുന്നത് വലിയാ രീതിയിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമാകും.

സോവിയറ്റ് നിർമ്മിച്ച വളരെ ശക്തമായ ആർട്ടിലറി യൂണിറ്റുകളും റഷ്യയ്ക്ക് ഉണ്ട്. സ്വയം ചലിക്കുന്ന 203-എംഎം പിയോണി, 152-എംഎം ഹയാസിന്ത്, അക്കേഷ്യ സെൽഫ് പ്രൊപ്പൽഡ് ഹോവിറ്റ്‌സർ എന്നിങ്ങനെ പൂക്കളുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്.

തങ്ങൾ സൈനിക കേന്ദ്രങ്ങളെയും കെട്ടിടങ്ങളേയും മാത്രമാണ് ലക്ഷ്യം വെക്കുന്നത് എന്നാണ് മോസ്കോയുടെ അവകാശവാദം. എന്നാൽ എപി റിപ്പോർട്ട് പ്രകാരം ഹാർകീവും കീവും ഉൾപ്പെടെ യുക്രൈനിന്റെ പല നഗരങ്ങളിലെയും കെട്ടിടങ്ങൾക്കും മറ്റും വലിയ രീതിയിലുള്ള നാശം സംഭവിച്ചിട്ടുണ്ട്. യുക്രൈൻ സേന ജനവാസമേഖലകളിലും മറ്റും ജനങ്ങളെ കവചമാക്കികൊണ്ട് വലിയ രീതിയിൽ ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ട് എന്നാണ് റഷ്യയുടെ ആരോപണം. എന്നാൽ അത് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.

വ്യാഴാഴ്‌ച ജനീവയിലെ മനുഷ്യാവകാശ കൗൺസിലിൽ സംസാരിച്ച യുഎൻ മനുഷ്യാവകാശ മേധാവി മിഷേൽ ബാഷെലെറ്റ്, “സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടത് പീരങ്കികളുടെയും മൾട്ടി ലോഞ്ച് റോക്കറ്റുകളുടെയും ജനവാസ മേഖലകളിലുണ്ടായ വ്യോമാക്രമണങ്ങളും കാരണമാണ് ” എന്ന് പറഞ്ഞിരുന്നു എന്നാൽ ഏത് ഭാഗത്താണ് അവ ഉപയോഗിച്ചതെന്ന് അവൾ വ്യക്തമാക്കിയില്ല.

ക്ലസ്റ്റർ യുദ്ധോപകരണങ്ങളും തെർമോബാറിക് ആയുധങ്ങളും

റഷ്യ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിക്കുന്നതായി യുക്രൈൻ ഉദ്യോഗസ്ഥർ ആരോപിച്ചു,
എന്നാൽ ആ ആരോപണങ്ങൾ ക്രെംലിൻ നിഷേധിച്ചു. അത്തരം ആയുധങ്ങൾ വിശാലമായ പ്രദേശങ്ങളിലുള്ള ശത്രുസൈന്യങ്ങളേയും ആയുധങ്ങളെയും ആക്രമിക്കുന്നതിനായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടാതെ ജനവാസമുള്ള പ്രദേശങ്ങളിൽ അവയുടെ അവ ഉപയോഗിക്കുന്നത് വൻതോതിൽ നാശനഷ്ടങ്ങൾക്ക് കാരണമാകും.

ക്ലസ്റ്റർ ബോംബുകൾ, റോക്കറ്റുകൾ, പീരങ്കികൾ എന്നിവ ഒരു വലിയ പ്രദേശത്തേക്ക്, ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ബോംബ്‌ലെറ്റുകൾ പുറത്തുവിടുന്നവയാണ്.

അതിന്റെ ആദ്യ ആഘാതത്തിനപ്പുറം, ബോംബ്‌ലെറ്റുകൾ പൊട്ടിത്തെറിക്കാനുള്ള ഉയർന്ന സാധ്യതയും ഉണ്ട്, കൂടുതൽ ആളുകളുടെ മരണത്തിനും മറ്റ് പരുക്കുകൾ സംഭവിക്കുന്നതിനും ഇത് കാരണമാകും.

തെർമോബാറിക് ആയുധങ്ങൾ ഫ്യുവൽ കണ്ടൈനറുകളും രണ്ടു വ്യത്യസ്ത സ്ഫോടനാത്മക ചാർജുകളും ഉള്ളവയാണ്, ആദ്യ പൊട്ടിത്തെറിയിൽ ഇന്ധന കണങ്ങൾ ചിതറുകയും രണ്ടാമത്തേതിൽ വായുവിലെ ചിതറിക്കിടക്കുന്ന ഇന്ധനത്തെയും ഓക്സിജനെയും ജ്വലിപ്പിക്കുകയും ചെയ്യുന്നു, ഇത് ഒരു അടഞ്ഞ സ്ഥലത്ത് ഭാഗിക ശൂന്യത സൃഷ്ടിക്കുകയും തീവ്രമായ സമ്മർദ്ദത്തിന്റെയും താപത്തിന്റെയും അടിസ്ഥാനത്തിൽ ഒരു വലിയ സ്ഫോടന തരംഗം സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ അടഞ്ഞ സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും അപകടകരമായ ആയുധമാണിത്. തെർമോബാറിക് ആയുധങ്ങൾ വഹിക്കുന്ന റഷ്യൻ മൊബൈൽ ലോഞ്ചറുകൾ യുക്രൈനിൽ കണ്ടെത്തിയതായി പെന്റഗൺ പറഞ്ഞിരുന്നു, എന്നാൽ അവയുടെ ഉപയോഗം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.

യുക്രൈനിന്റെ ആയുധശേഖരം

റഷ്യൻ സൈന്യത്തിന്റെ പക്കലുള്ള സോവിയറ്റ് നിർമിത ഒന്നിലധികം റോക്കറ്റ് ലോഞ്ചറുകളുടെയും ഹോവിറ്റ്‌സറുകളുടെയും അതേ ശേഖരം തന്നെയാണ് യുക്രൈൻ സൈന്യവും ആശ്രയിക്കുന്നത്.

റഷ്യയുടെ ഇസ്‌കന്ദർ ബാലിസ്റ്റിക് മിസൈലുകളും കലിബർ ക്രൂയിസ് മിസൈലുകളും പോലുള്ള ദീർഘദൂരം കൃത്യതയോടെ സഞ്ചരിക്കുന്ന അത്യാധുനിക ആയുധങ്ങൾ ഇവർക്കില്ല. യുക്രൈനിയൻ സൈന്യത്തിന് സോവിയറ്റ് കാലഘട്ടത്തിലെ ടോച്ച്ക-യു ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ ഉണ്ട്, എന്നാൽ അവയെ ഏറ്റവും പുതിയ റഷ്യൻ ആയുധങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കൃത്യതയുടെ കാര്യത്തിൽ മോശമാണ്.

പഴയ സോവിയറ്റ് നിർമ്മിത ആയുധശേഖരങ്ങൾക്ക് പുറമേ, യു‌എസ് നിർമ്മിത ജാവലിൻ ആന്റി ടാങ്ക് മിസൈലുകളും തോളിൽ നിന്ന് വിക്ഷേപിക്കാവുന്ന സ്റ്റിംഗർ വിമാനവേധ മിസൈലുകളും പോലുള്ള പാശ്ചാത്യ ആയുധങ്ങളും യുക്രൈന് ഉണ്ട്. റഷ്യൻ സേനയ്ക്ക് കനത്ത നാശനഷ്ടങ്ങളുണ്ടാക്കാൻ ഇവ ഉപയോഗിച്ചതായി യുക്രൈൻ സേന പറഞ്ഞു.

സംഘർഷത്തിന് മുമ്പ് തുർക്കി നൽകിയ ബയ്‌രക്തർ ഡ്രോണുകളും ഉക്രേനിയൻ സൈന്യം ഉപയോഗിച്ചിരുന്നു. റഷ്യൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ബെയ്‌രക്തർ നടത്തിയ ആക്രമണം കാണിക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Explained weapons used russia ukraine war

Best of Express