scorecardresearch

Explained: കൊറോണ വൈറസ് മൂലം മരിക്കുന്നത് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരോ?

ഇന്ത്യ മരണത്തിലെ സ്ത്രീ, പുരുഷ കണക്കുകള്‍ പ്രത്യേകം പുറത്ത് വിടുന്നില്ല

ഇന്ത്യ മരണത്തിലെ സ്ത്രീ, പുരുഷ കണക്കുകള്‍ പ്രത്യേകം പുറത്ത് വിടുന്നില്ല

author-image
WebDesk
New Update
Explained: കൊറോണ വൈറസ് മൂലം മരിക്കുന്നത് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരോ?

കൊറോണ വൈറസ് വ്യാപനം തുടങ്ങിയ സമയത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ കോവിഡ്-19 രോഗം മൂലം മരിച്ചിരുന്നു. വുഹാന്‍, ഹുബെ, കൂടാതെ ചൈനയിലെ എല്ലാ പ്രദേശങ്ങളിലേയും വിവരങ്ങള്‍ വിശകലനം ചെയ്ത് ഫെബ്രുവരി മധ്യത്തോടെ ചൈനാക്കാരായ ഗവേഷകര്‍ പുറത്ത് വിട്ട പഠനമനുസരിച്ച് പുരുഷന്‍മാര്‍ക്കിടയിലെ മരണ നിരക്ക് 2.8 ശതമാനമാണ്. അതേസമയം, സ്ത്രീകളില്‍ 1.7 ശതമാനം സ്ത്രീകളും.

Advertisment

തുടര്‍ന്നുള്ള ആഴ്ചകളില്‍ ലോകം മുഴുവന്‍ രോഗം പടര്‍ന്നപ്പോള്‍ ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് പുറത്ത് വന്ന വിവരങ്ങള്‍ അനുസരിച്ച് ഇതേ പ്രവണതയാണ് കണ്ടെത്തിയത്. 13,700 പേര്‍ മരിച്ച ഇംഗ്ലണ്ടില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് കോവിഡ്-19 മൂലം സ്ത്രീകളുടെ ഇരട്ടി പുരുഷന്‍മാര്‍ മരിക്കുന്നു. ഇന്ത്യ മരണത്തിലെ സ്ത്രീ, പുരുഷ കണക്കുകള്‍ പ്രത്യേകം പുറത്ത് വിടുന്നില്ല.

ചൈനയിലെ മരണത്തിന്റെ കണക്കുകളെ അടിസ്ഥാനപ്പെടുത്തി രോഗത്തിന്റെ തുടക്കത്തില്‍ രൂപീകരിച്ച ഒരു സിദ്ധാന്തം അനുസരിച്ച് സ്ത്രീകളെ അനുസരിച്ച് പുരുഷന്‍മാര്‍ പുകവലിക്കുന്നതു കൊണ്ടാണ് മരണമുണ്ടാകുന്നതെന്നാണ്. പുകവലി മൂലമുള്ള ശ്വാസകോശ രോഗങ്ങളാണ് മരണ കാരണം. ചൈനയില്‍ പകുതിയോളം പുരുഷന്‍മാര്‍ പുകവലിക്കും. അതേസമയം, 100-ല്‍ രണ്ട് സ്ത്രീകളേ വലിക്കുകയുള്ളൂ.

ചൈനയില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലെ ഒരു ശാസ്ത്ര പഠനം ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലും പുകവലിക്കാരായ പുരുഷനും സ്ത്രീയും തമ്മിലെ വ്യത്യാസം പറയുന്നതുപോലെ വലുതല്ല. ഈ രാജ്യങ്ങളിലെല്ലാം ചൈനയേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

Advertisment

ഒരാള്‍ വലിക്കുന്ന സിഗരറ്റ് മറ്റൊരാള്‍ വലിക്കുന്നതും രോഗം പടരാന്‍ കാരണമെന്ന് പറയുന്നു.

സ്വഭാവത്തില്‍ മറ്റൊരു പുരുഷനും സ്ത്രീയും തമ്മിലെ വ്യത്യാസമാണ് മറ്റൊരു സിദ്ധാന്തത്തിന് അടിസ്ഥാനം. സ്ത്രീകള്‍ കൈകള്‍ സോപ്പുപയോഗിച്ച് പുരുഷന്‍മാരേക്കാള്‍ വൃത്തിയായി കൈകള്‍ കഴുകുകയും പൊതു ആരോഗ്യ ഉപദേശങ്ങള്‍ പാലിക്കുകയും ചെയ്യും. എന്നാല്‍, വിവിധ ജനങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും പൊതുവായി ഈ സ്വഭാവമുണ്ടെന്ന് പറഞ്ഞാല്‍ അത് അശാസ്ത്രീയമാകും.

ജോണ്‍സ് ഹോപ്കിന്‍സിലെ മൈക്രോബയോളജിസ്റ്റ് സബ്രാ ക്ലെയ്ന്‍ പുകവലിയാണെന്ന കാരണത്തെ തള്ളുന്നു. മറ്റെന്തോ കാരണമുണ്ടെന്ന് അവര്‍ കരുതുന്നു.

Read in English: Explained: The coronavirus disease seems to kill more men than women. Why?

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: