Latest News

കോവിഡ് വാക്സിനേഷനു ശേഷമുള്ള പ്രതികൂല ഫലങ്ങളും മരണങ്ങളും: ഇതുവരെയുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്

ഈ വർഷം ജനുവരി 16 മുതൽ 95.43 ദശലക്ഷം ഡോസ് കോവിഡ് -19 വാക്സിനുകളാണ് ഇന്ത്യയിൽ വിതരണം ചെയ്തത്. 11.27 ദശലക്ഷം ആളുകൾക്ക് കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിനിന്റെ രണ്ട് ഡോസുകളും ലഭിച്ചു

ഇന്ത്യയിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ 180 പേർ വാക്സിനേഷൻ നടത്തിയശേഷമുള്ള ചുരുങ്ങിയ കാലാവധിയിൽ മരണപ്പെട്ടതായാണ് മാർച്ച് 29 വരെയുള്ള കണക്കുകൾ. രോഗപ്രതിരോധ കുത്തിവയ്പ്പിന് ശേഷമുള്ള പ്രതികൂല ഫലങ്ങളെക്കുറിച്ച് (എഇഎഫ്ഐ) പഠിക്കുന്ന സമിതിയുടെ കണക്കുകളിലാണ് മരണസംഖ്യ സംബന്ധിച്ച വിവരങ്ങളുള്ളത്. ചില രോഗങ്ങൾക്ക് പ്രതിരോധ മരുന്ന് സ്വീകരിച്ചവരിലുണ്ടാവുന്ന പ്രതിരോധ ഫലങ്ങളെയാണ് എഇഎഫ്ഐ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇത്തരം പ്രതികൂല ഫലങ്ങൾക്ക് കാരണം എല്ലായ്പ്പോഴും വാക്സിൻ തന്നെയാവണമെന്നില്ല. ഇവ പരിശോധിക്കുന്നതിനായി ദേശീയ, സംസ്ഥാന എഇഎഫ്ഐ കമ്മിറ്റികൾ ഇന്ത്യയിൽ നിലവിലുണ്ട്.

എത്ര എഇഎഫ്ഐകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു?

ഈ വർഷം ജനുവരി 16 മുതൽ 95.43 ദശലക്ഷം ഡോസ് കോവിഡ് -19 വാക്സിനുകളാണ് ഇന്ത്യയിൽ വിതരണം ചെയ്തത്. 11.27 ദശലക്ഷം ആളുകൾക്ക് കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിനിന്റെ രണ്ട് ഡോസുകളും ലഭിച്ചു.

ഏപ്രിൽ 9 മുതൽ എഇഎഫ്ഐകളിലെ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ ലഭ്യമല്ല. എന്നിരുന്നാലും, എഇഎഫ്ഐകൾ അവലോകനം ചെയ്യുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞത് ഇരുപതിനായിരത്തിലധികം ആളുകളിൽ വാക്സിൻ ഒരു ഡോസ് ലഭിച്ചതിന് ശേഷം പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ്. അവരിൽ 97ശതമാനം പേരും ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലാത്ത മിതമായതോ ലഘുവായതോ ആയ പ്രതികൂല ഫലങ്ങൾ നേരിട്ടവരാണ്. കഠിനവും ഗുരുതരവുമായ പ്രതികൂല സംഭവങ്ങളും (എസ്‌എഇ) രാജ്യത്ത് ഉണ്ടായിട്ടുണ്ട്, എന്നാൽ ഒരു മാസത്തോളമായി സർക്കാർ തലത്തിൽനിന്ന് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നില്ല.

Read More: കോവിഡ്-19 രോഗവ്യാപനം ഗർഭകാലത്തെ പ്രശ്നങ്ങൾ വർധിക്കാൻ കാരണമായെന്ന് പഠനം

ദേശീയ എഇഎഫ്ഐ കമ്മിറ്റി നടത്തിയ ഒരു പ്രെസന്റേഷൻ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകുന്നു. മാർച്ച് 31 വരെ 180 മരണങ്ങളടക്കം 617 പ്രതികൂല പ്രശ്നങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 305 പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചത് 276 പേരെയാണ്. 124 മരണങ്ങളിൽ വലിയൊരു പങ്ക് വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ മരിച്ചവരാണ്. ദിവസങ്ങൾ കഴിയുന്തോറും മരണങ്ങളുടെ എണ്ണം കുറയുന്നതായും കണക്കുകളിൽ കാണുന്നു.

വാക്സിനുകളുടെ സുരക്ഷ

വാക്സിനുകൾ ഈ പ്രതികൂല ഫലങ്ങൾക്കും മരണത്തിനും കാരണമാകുമെന്ന് ഉറപ്പില്ല. ചില വാക്സിനുകൾ ജനസംഖ്യയിലെ ചില പ്രത്യേക വിഭാഗങ്ങൾക്കോ അല്ലെങ്കിൽ പൊതുവെയോ സുരക്ഷിതമായിരിക്കില്ലെന്നാണ് എഇ‌എഫ്‌ഐകൾ സംബന്ധിച്ച നിരീക്ഷണങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഇന്ത്യയിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ ഉപയോഗിക്കുന്ന കോവിഡ് വാക്സിന് ഇത്തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

Read More: വാക്സിനെടുത്താൽ കോവിഡ് വ്യാപന സാധ്യത കുറവാണ്; ഒട്ടും വരില്ലെന്ന് അർത്ഥമാക്കുന്നില്ലെന്ന് പഠനം

ഇപ്പോൾ, കോവിഷീൽഡും കോവാക്സിനും സുരക്ഷിതമാണെന്നും മുൻ‌ഗണനാ ഗ്രൂപ്പുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നൽകണമെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്.

ഗുരുതര പ്രത്യാഘാതങ്ങൾ

മരണമടക്കമുള്ള ഗുരുതര പ്രത്യാഘാതങ്ങൾക്ക് വാക്സിൻ കാരണമാവുന്നുണ്ടോ എന്ന് ദേശീയ എഇഎഫ്ഐ കമ്മിറ്റി അവലോകനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട 600 ലധികം എസ്‌എ‌ഇകളിൽ 236 (38.3 ശതമാനം) പേരുടെ മാത്രമേ രേഖകൾ ലഭിച്ചിട്ടുള്ളൂ.

വ്യക്തിയുടെ മെഡിക്കൽ ചരിത്രം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, വാക്കാലുള്ള പോസ്റ്റ്‌മോർട്ടം വിവരങ്ങൾ, ആശുപത്രി റിപ്പോർട്ടുകൾ, രോഗപ്രതിരോധ കുത്തിവയ്പ് നടത്തിയ കേന്ദ്രത്തിൽ നിന്നുള്ള വിവരങ്ങൾ എന്നിവയെല്ലാം പരിശോധിച്ച അന്വേഷണങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള ഡോക്യുമെന്റേഷൻ കമ്മിറ്റി പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിവരങ്ങൾ ജില്ലാതലത്തിൽ ശരിയായി ശേഖരിക്കുക എന്നതും നിർണായകമാണ്

Web Title: Explained post vaccination effects deaths reading data available far

Next Story
കോവിഡ് രണ്ടാം തരംഗം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ?
The moderation of comments is automated and not cleared manually by malayalam.indianexpress.com
X