ലോകത്തെ ഏറ്റവും ജനപ്രിയമായ പോൺ സൈറ്റായ പോൺഹബ്, വെരിഫൈ ചെയ്യാത്ത ഉപയോക്താക്കൾ അപ്ലോഡുചെയ്ത 10 ദശലക്ഷത്തിലധികം(ഒരു കോടി) വീഡിയോകളാണ് തങ്ങളുടെ സൈറ്റിൽ നിന്നും നീക്കം ചെയ്തത്. ന്യൂയോർക്ക് ടൈംസ് നടത്തിയ അന്വേഷണത്തെത്തുടർന്ന് സൈറ്റിലെ വിഡിയോകളിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വീഡിയോകളുമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പോൺഹബിന്റെ നടപടി. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സിമിലർ വെബ് ഡോട്ട് കോമിന്റെ കണക്കുകൾ പ്രകാരം ഏറ്റവും ജനപ്രിയ സൈറ്റുകളിൽ പത്താം സ്ഥാനത്തുള്ള, കാനഡ ആസ്ഥാനമായുള്ള പോൺഹബിൽ, ബലാത്സംഗ വീഡിയോകളും കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വീഡിയോകളും നിറഞ്ഞിരിക്കുന്നുവെന്ന് കോളമിസ്റ്റ് നിക്കോളാസ് ക്രിസ്റ്റഫ് റിപ്പോർട്ട് ചെയ്തിരുന്നു. ‘ദി ചിൽഡ്രൻ ഓഫ് പോൺഹബ്’ തലക്കെട്ടോടെയാണ് അദ്ദേഹം ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. “ഈ സൈറ്റിൽ ബലാത്സംഗ വീഡിയോകൾ നിറഞ്ഞിരിക്കുന്നു. കുട്ടികൾ ബലാത്സംഗത്തിനിരയാകുന്നതും, പ്രതികാര അശ്ലീലസാഹിത്യം, സ്ത്രീകൾ കുളിക്കുന്നതിന്റെ ഒളിക്യാമറാ വീഡിയോകൾ, വംശീയവും സ്ത്രീവിരുദ്ധവുമായ ഉള്ളടക്കവും, പ്ലാസ്റ്റിക് ബാഗുകളിൽ സ്ത്രീകളെ ശ്വാസം മുട്ടിക്കുന്നതിന്റെ ദൃശ്യങ്ങളും ഉപയോഗിച്ച് ഇവർ ധനസമ്പാദനം നടത്തുന്നു,” എന്ന് റിപ്പോർട്ടിൽ പറയുന്നു.
Read More: ആരുടെ കൈയിലെത്തും എയർ ഇന്ത്യ; ടാറ്റയുടേയോ, ജീവനക്കാരുടേയോ? അറിയേണ്ടതെല്ലാം
സംഭവം വാർത്തയായി ഒരാഴ്ചയ്ക്കുള്ളിൽ, ക്രെഡിറ്റ് കാർഡ് കമ്പനികളായ മാസ്റ്റർകാർഡും വിസയും പോൺഹബുമായുള്ള ഇടപാടുകൾ നിർത്താൻ തീരുമാനിക്കുകയും പോൺഹബിന്റെ മാതൃ കമ്പനിയായ മൈൻഡ്ഗീക്കുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സീനിയര്‍ വൈസ് പ്രസിഡന്റും നാഷണല്‍ സെന്റര്‍ ഓണ്‍ സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോണ്‍ ഹോക്കിന്‍സ്, പോണ്‍ഹബുമായുള്ള പങ്കാളിത്തത്തിന് വിസയെയും മാസ്റ്റര്‍കാര്‍ഡിനെയും ചോദ്യം ചെയ്തിരുന്നു. വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ കമ്പനികള്‍ കുട്ടികളെ ബലാത്സംഗം ചെയ്യുന്ന വീഡിയോകള്‍ വിറ്റ് ലാഭമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തുടർന്ന് തിരിച്ചറിയാത്ത അല്ലെങ്കിൽ വെരിഫൈഡ് അല്ലാത്ത ഉപയോക്താക്കളെ പുതിയ വീഡിയോകൾ പോസ്റ്റുചെയ്യുന്നതിൽ നിന്ന് പോൺഹബ് നിരോധിക്കുകയും തങ്ങളുടെ കമ്മ്യൂണിറ്റിയെ കൂടുതല്‍ പരിരക്ഷിക്കുന്നതിന് പ്രധാന നടപടികള്‍ കൈക്കൊള്ളുകയാണെന്നും പോണ്‍ഹബ് വ്യക്തമാക്കി. ഇനി മുതല്‍ ശരിയായി തിരിച്ചറിഞ്ഞ ഉപയോക്താക്കളെ മാത്രമേ ഉള്ളടക്കം അപ്ലോഡ് ചെയ്യാന്‍ അനുവദിക്കൂ. ഡൗണ്‍ലോഡുകള്‍ നിരോധിച്ചു, മോഡറേഷന് പ്രക്രിയയില്‍ ചില പ്രധാന വിപുലീകരണങ്ങള്‍ നടത്തി, കൂടാതെ ഡസന്‍ കണക്കിന് ലാഭേച്ഛയില്ലാത്ത ഓര്‍ഗനൈസേഷനുകളുമായി വിശ്വസനീയ ഫ്ലാഗര്‍ പ്രോഗ്രാം ആരംഭിച്ചു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളെ സംരക്ഷിക്കാനുള്ള ദേശീയ കേന്ദ്രവുമായി പങ്കാളികളായി, അടുത്ത വര്‍ഷം ഇതിന്റെ ആദ്യത്തെ റിപ്പോര്‍ട്ട് നല്‍കും, ഇതാണ് തങ്ങളുടെ നയമെന്നും കമ്പനി കൂട്ടിച്ചേർത്തു.
Read More: പഴകിയ മാസ്ക് ധരിക്കുന്നത് മാസ്ക് ധരിക്കാത്തതിനേക്കാൾ അപകടകരമാവാൻ സാധ്യതയുണ്ടോ?
ഏകദേശം 1.3 കോടി മൊത്തം വിഡിയോകളിൽ 1 കോടിയും നീക്കം ചെയ്തെന്നാണ് അറിയുന്നത്. ഇനി കേവലം 30 ലക്ഷം വിഡിയോകൾ മാത്രമാണ് പ്രദർശനത്തിനുള്ളത്. ഇതോടെ കമ്പനിയുടെ വരുമാനം കുത്തനെ ഇടിഞ്ഞു. വിഡിയോ കാണുന്നവരുടെ എണ്ണം കുറഞ്ഞതോടെ പരസ്യവരുമാനവും കുറഞ്ഞു.
പോൺഹബ് ഉള്ളടക്കത്തിന്റെ ഓരോ ഭാഗവും വെരിഫൈ ചെയ്ത ഉപയോക്താക്കളിൽ നിന്നുള്ളതാണ് എന്നാണ് ഇപ്പോൾ പോൺഹബ് പറയുന്നത്. ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, യുട്യൂബ്, സ്നാപ്ചാറ്റ്, ട്വിറ്റർ എന്നിവയുൾപ്പെടെ മറ്റ് വലിയ പ്ലാറ്റ്ഫോമുകളും ഇത്തരം നടപടി സ്വീകരിക്കേണ്ടത് ആവശ്യകതയാണെന്നും വിദഗ്ധർ പറഞ്ഞു.
പോൺഹബിനൊപ്പം റെഡ് ട്യൂബ്, യൂപോൺ പോലുള്ള മുതിർന്നവർക്കുള്ള സൈറ്റുകളും കൂടാതെ ഉള്ളടക്കം ഉൽപാദിപ്പിക്കുന്ന റിയാലിറ്റികിംഗ്സ് പോലുള്ള നിരവധി സൈറ്റുകളും ഈ രംഗത്തെ കുത്തകാവകാശം സ്വന്തമാക്കി. 2015 ൽ കമ്പനി 460 മില്യൺ ഡോളർ വരുമാനം രേഖപ്പെടുത്തിയിരുന്നു, കൂടാതെ 2020 ഓൺലൈനിൽ എന്തിനും ഏതിനും മികച്ച വർഷമായിരുന്നു. നിലവിലെ സാഹചര്യങ്ങളിൽ സൂക്ഷ്മപരിശോധനയ്ക്ക് ഉടമസ്ഥാവകാശ പാറ്റേൺ വരാം, പ്രത്യേകിച്ചും മറ്റ് വൻകിട കമ്പനികൾക്കെതിരെയും വിശ്വാസ വിരുദ്ധ അന്വേഷണം നടക്കുമ്പോൾ.