ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയിലെ മഹുലി ഗ്രാമത്തിൽനിന്നും ഖനനം ചെയ്‌തെടുക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് ജിയോഗ്രഫിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) അടുത്തിടെ പുറത്ത് വിട്ടിരുന്നു. സ്വര്‍ണത്തിന്റെ 52,806.45 ടണ്‍ അയിരാണ് കണ്ടെത്തിയത്. ഇതില്‍ ഒരു ടണ്ണില്‍ നിന്നും ശരാശരി 3.03 ഗ്രാം സ്വര്‍ണം ലഭിക്കും. അതായത് ഈ അയിരില്‍ നിന്നും 160 കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുക്കാം. 3,350 ടണ്‍ സ്വര്‍ണം ലഭിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ജിഎസ്‌ഐ വിശദീകരണ കുറിപ്പിറക്കിയത്.

എവിടയൊണ് ഈ അയിരുള്ളത്?

സോണ്‍ഭദ്ര ജില്ലാ ആസ്ഥാനത്തുനിന്നും 70 കിലോമീറ്റര്‍ അകലെയുള്ള മഹുലി ഗ്രാമത്തിലാണ് ഈ സ്വര്‍ണ അയിര് നിക്ഷേപം കണ്ടെത്തിയത്. ജാര്‍ഖണ്ഡില്‍ നിന്നും കേവലം 10 കിലോമീറ്റര്‍ അകലെയാണ് മഹുലി. വനപ്രദേശമായ ഇവിടെ ആദിവാസികളും പിന്നോക്ക ജാതിക്കാരുമാണ് കൂടുതലായുമുള്ളത്. സ്വര്‍ണനിക്ഷേപ കഥകള്‍ തലമുറകളായി കൈമാറി വരുന്നതാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അയിരിന്റെ നിക്ഷേപം കണ്ടെത്തിയ സോണ്‍പാഹരിക്ക് ഈ പേര് ലഭിക്കുന്നത് ഈ കഥകളില്‍ നിന്നാണ്.

Read Also: ഡൽഹി കൂട്ടബലാത്സംഗം: പവൻ ഗുപ്തയുടെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി

യുപി, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളുടെ ഭാഗങ്ങള്‍ ചേര്‍ന്ന മഹാകോശല്‍ പ്രദേശത്തിന്റെ ഭാഗമാണ് ഈ സ്ഥലം. ധാരാളം അയിര് നിക്ഷേപത്തിന് സാധ്യതയുള്ള ഇടമായിട്ടാണ് ഈ പ്രദേശം അറിയപ്പെടുന്നതെന്ന് ജിഎസ്ഐ ലക്‌നൗ ഡയറക്ടര്‍ ഘനശ്യാം തിവാരി പറഞ്ഞു.

“ഞങ്ങള്‍ പതിവായി പുതുക്കുന്ന ജിയോളജിക്കല്‍ മാപിലൂടെ ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണിത്. അതുകൊണ്ട് മഹാകോശല്‍ മേഖലയില്‍ എല്ലായ്‌പ്പോഴും ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. അയിരിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി അവിടത്തെ പാറകള്‍ ഞങ്ങള്‍ പതിവായി പഠിച്ചിരുന്നു. ജിഎസ്ഐയുടെ സ്ഥാപക ലക്ഷ്യം അതാണ്,” അദ്ദേഹം പറഞ്ഞു.

ഈ സ്വര്‍ണ നിക്ഷേപത്തെ കുറിച്ച് ജിഎസ്ഐയ്ക്ക് എത്രകാലമായി അറിയാം?

“ജിഎസ്ഐയുടെ വടക്കന്‍ മേഖല 1998-99, 1999-2000 വര്‍ഷങ്ങളില്‍ പഠനം നടത്തിയിരുന്നു,” ജിഎസ്ഐ ഡയറക്ടര്‍ ജനറല്‍ എം.ശ്രീധര്‍ പറഞ്ഞു. “എന്നാല്‍ സോണ്‍ഭദ്രയില്‍ സ്വര്‍ണത്തിന്റെ വലിയൊരു നിക്ഷേപമുണ്ടെന്ന് പറയാന്‍ തക്ക തെളിവുകള്‍ ലഭിച്ചിരുന്നില്ല”.

“52,806.25 ടണ്‍ സ്വര്‍ണ അയിര് നിക്ഷേപമുള്ളതായി ഞങ്ങള്‍ കണ്ടെത്തി. ഒരു ടണ്ണില്‍ നിന്നും 3.03 ഗ്രാം സ്വര്‍ണം ലഭിക്കും. 52,000 ടണ്ണില്‍ നിന്ന് 160 കിലോഗ്രാമോളം സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ നല്ല ചെലവാകുമെന്ന് ഞങ്ങള്‍ക്ക് അറിയാവുന്നതിനാല്‍ ഈ വിവരം ഞങ്ങളെ സംബന്ധിച്ച് പ്രാധാന്യമര്‍ഹിക്കുന്നതല്ല,” ജിഎസ്ഐ കേന്ദ്ര ആസ്ഥാനത്തെ ഡയറക്ടറും പിആര്‍ഒയുമായ ആശിഷ് കുമാര്‍ നാഥ് പറഞ്ഞു.

Read Also: കുസൃതി ചിരിയുമായി അന്ന; കടുകുമണി പാട്ടുമായി ഹൃദയം കവർന്ന് സിതാര

ജിഎസ്ഐ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും ആ സമയത്ത് അത് സംസ്ഥാന സര്‍ക്കാരിന് നല്‍കിയില്ല. 2015-ലെ ഖനി, ഖനിജം (വികസനവും നിയന്ത്രണവും) നിയമത്തില്‍ ഭേദഗതികള്‍ വന്നതിനെ തുടര്‍ന്ന് 2019-ല്‍ ജിഎസ്ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എല്ലാ റിപ്പോര്‍ട്ടുകളും സംസ്ഥാന സര്‍ക്കാരുമായി പങ്കുവയ്ക്കണമെന്ന വകുപ്പ് ഭേദഗതിയിലൂടെ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.  ഞങ്ങളുടെ പക്കല്‍ ആയിരക്കണക്കിന് റിപ്പോര്‍ട്ടുകളാണുള്ളത്. കഴിഞ്ഞ വര്‍ഷമാണ് ഈ റിപ്പോര്‍ട്ട് യുപി സര്‍ക്കാരിന് കൈമാറിയതെന്ന് ആശിഷ് കുമാര്‍ പറഞ്ഞു.

ജിഎസ്ഐ എങ്ങനെയാണ് ഇത്തരം കണക്കുകൂട്ടലുകള്‍ നടത്തുന്നത്?

രണ്ട് അടിസ്ഥാന പ്രക്രിയകളുണ്ട്. പാറകളുടെ പഠനവും ഭൂമി കുഴിച്ചുള്ള പഠനവും. ലബോറട്ടറികളില്‍ പാറകളുടെ വിശകലനത്തിലൂടെ അയിരുകളുടെ സാന്നിധ്യം മനസ്സിലാക്കാമെന്ന് ജിഎസ്ഐ ലക്‌നൗ ഡയറക്ടര്‍ തിവാരി പറയുന്നു.

മറ്റൊരു സൂചകം പാറകളുടെ പ്രായമാണ്. അത് റേഡിയോ മെട്രിക് ഡേറ്റിങ് പ്രക്രിയയിലൂടെ അറിയാം. ഏറ്റവും കുറഞ്ഞത് 700 മില്യണ്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള പാറകളിലേ  ഇത്തരം ലോഹങ്ങളുടേയും അയിരുകളുടേയും ഉയര്‍ന്ന തോതിലെ സാന്നിധ്യം ഉണ്ടാകുകയുള്ളൂവെന്ന് തിവാരി പറയുന്നു.

Read Also: താരപുത്രിയായിട്ടും ഞാൻ കാസ്റ്റിങ് കൗച്ച്‌ നേരിട്ടിട്ടുണ്ട്; തെളിവുണ്ടെന്ന് വരലക്ഷ്മി ശരത്കുമാർ

“സോണ്‍ഭദ്രയിലെ പാറകള്‍ ഉള്‍പ്പെടുന്ന മഹാകോശല്‍ പ്രദേശം പ്രോടെറോസോയിക് കാലഘട്ടത്തില്‍ നിന്നുള്ളതാണ്. ഈ കാലഘട്ടം ആരംഭിക്കുന്നത് 2,500 മില്യംണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്,”. തിവാരി പറഞ്ഞു.

ജിഎസ്ഐ 1998-നും 2000-ത്തിനും ഇടയില്‍ മുപ്പതോളം സ്ഥലങ്ങളില്‍ കുഴിച്ച് പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിലൂടെ ഈ മേഖലയുടെ ത്രിമാന ചിത്രം ലഭിക്കം. അത് വിഭവത്തിന്റെ നിലവാരത്തെക്കുറിച്ചും എത്ര അളവില്‍ ലഭ്യമാണെന്നതിനെ കുറിച്ചും
മനസ്സിലാക്കാന്‍ സഹായിക്കും.

ഈ അയിരില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത് മുതലാകുമോ?

അയിരില്‍ നിന്നും  ലോഹം വേര്‍തിരിച്ചെടുക്കുന്നത് ലാഭകരമാകുമോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് അയിരിനെ ജിഎസ്ഐ വര്‍ഗീകരിക്കുന്നത്. അയിരിലെ ലോഹത്തിന്റെ  സാന്ദ്രതയാണ് ലാഭകരമാകുമോയെന്ന് തീരുമാനിക്കുക. സോണ്‍ഭദ്രയിലെ സ്വര്‍ണ നിക്ഷേപം ഇക്കണോമിക് വിഭാഗത്തില്‍ വരുന്നതാണെന്ന് ജിഎസ്ഐ പറഞ്ഞു. അതായത് ഇവിടെ നിന്ന് ലഭിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യവും ഖനനത്തിനുള്ള ചെലവും ഏകദേശം തുല്യമായിരിക്കും. സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള ചെലവ് സ്വര്‍ണത്തിന്റെ ഗ്രേഡിനെ ആശ്രയിച്ചിരിക്കുന്നു. സാന്ദ്രത കൂടുന്നതിന് അനുസരിച്ച് വേര്‍തിരിച്ചെടുക്കുന്നത് എളുപ്പമാകും.

Read Also: ഡിജിറ്റൽ മേഖലയ്ക്കും കൊറോണ വൈറസ് ബാധ; സാംസങ്ങിനും ആപ്പിളിനും തിരിച്ചടി

പുതിയ കണ്ടെത്തലുകളെന്ന് പ്രചരിക്കുന്നവ രണ്ട് ദശാബ്ദം പഴക്കമുള്ളതാണെന്നും 160 കിലോഗ്രാം സ്വര്‍ണം മാത്രമാണ് ലഭിക്കുകയെന്നും ജിഎസ്ഐ അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള നൂറ് കണക്കിന് കണ്ടെത്തലുകള്‍ ജിഎസ്ഐയുടെ പക്കലുണ്ടെന്നും ഈ റിപ്പോര്‍ട്ടിന് ഒരിക്കലും മുന്‍ഗണന ലഭിക്കില്ലെന്നും ആശിഷ് കുമാര്‍ പറഞ്ഞു.

ഇനിയെന്ത് സംഭവിക്കും?

ഒരിക്കല്‍ ജിഎസ്ഐ കണ്ടെത്തലുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയാല്‍ സംസ്ഥാന സര്‍ക്കാര്‍ ലേലം നടത്തി ഖനനത്തിനുള്ള അനുമതി നല്‍കും. ഇ-ലേല നടപടികള്‍ ആരംഭിക്കും മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഖനന വകുപ്പും ജില്ലാ ഭരണകൂടവും ഒരു സര്‍വേ നടത്തി ഖനിജമുള്ള പ്രദേശം കണ്ടെത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Read Also: ഡല്‍ഹി അക്രമം; പ്രധാനമന്ത്രി ഉണര്‍ന്നത് 69 മണിക്കൂറിനുശേഷമെന്ന് കോണ്‍ഗ്രസ്

സോണ്‍ഭദ്രയുടെ വിവിധ ഭാഗങ്ങളില്‍ അന്‍ഡാലുസൈറ്റ്, പൊട്ടഷ്, ഇരുമ്പ് അയിരുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) എസ്.രാജലിംഗം പറഞ്ഞു. യുറേനിയം നിക്ഷേപമുണ്ടെന്ന് പ്രാഥമിക സര്‍വേയില്‍ കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook