/indian-express-malayalam/media/media_files/uploads/2020/04/corona-explained-1.jpg)
ന്യൂഡൽഹി: ലോകത്തിന്റെ പല ഭാഗങ്ങളിലും പടർന്നു പിടിച്ച കോവിഡ്-19 വൈറസ് ബാധിച്ചവരിൽ ഭൂരിഭാഗത്തിനും രോഗം ഭേദമാകുന്നതായാണ് കാണുന്നത്. 1.4 ദശലക്ഷം ആളുകളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 80000 പേർ മാത്രമാണ് മരിച്ചത്. ബാധിച്ചവരുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ മരിച്ചവരുടെ എണ്ണം കുറവാണ്. പ്രായമായവരെയും മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നവരിലുമാണ് കൊറോണ വൈറസ് കാര്യമായി ബാധിച്ചത്. അത്തരക്കാർക്കാണ് വൈറസ് ബാധ ന്യുമോണിയയിലേക്കും പിന്നീട് മരണത്തിലേക്കും നയിച്ചത്. വൈറസ് എങ്ങനെയാണ് ശ്വാസകോശത്തെ ബാധിക്കുന്നത?
ഒരിക്കൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, ശ്വാസകോശത്തിന് പുറത്തുള്ള വായു ഭാഗങ്ങളിൽ എത്തുമ്പോൾ അത് അസ്വസ്ഥത ഉണ്ടാക്കും. ഈ ഭാഗങ്ങൾ വഴിയാണ് ശ്വാസകോശത്തിലേക്കും പുറത്തേക്കും വായു സഞ്ചാരം നടക്കുന്നത്. വൈറസ് ഈ പാതകളിൽ മുറിവേൽപ്പിക്കും. ഇതിനെ ഒരു വീക്കത്തിലൂടെ ശരീരം പ്രതികരിക്കുമ്പോൾ പാളകളിലെ പ്രകോപിപ്പിക്കുന്നു. അങ്ങനെയാണ് ഒരാൾ ചുമയ്ക്കുന്നത്.
Also Read: കോവിഡ്-19: ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക്; പരിശോധന വർധിപ്പിക്കാൻ സർക്കാർ
ഇത്തരത്തിൽ പാളികളുടെ അറ്റത്തുള്ള വായൂ സഞ്ചികളിൽ വൈറസ് എത്തുമ്പോൾ അണുബാധ കൂടുതൽ ഗുരുതരമാകും. അൽവിയോളി എന്ന് വിളിക്കപ്പെടുന്ന ഈ സഞ്ചികൾ ശ്വാസകോശത്തിലെ വാതക കൈമാറ്റം നടത്തുന്നത്. ഇതിന് അണുബാധയുണ്ടാവുയാണെങ്കിൽ സഞ്ചികൾ ഒരു ഇൻഫ്ലമേറ്ററി ഫ്ലൂയിഡ് ഉൽപ്പാദിപ്പിക്കുകയും അത് അവയിൽ തന്നെ നിറയുകയും ചെയ്യും. ഇതാണ് ന്യുമോണിയയിലേക്ക് നയിക്കുന്നത്.
ശ്വാസകോശത്തിന് ഓക്സിജൻ കൈമാറാനുള്ള കഴിവ് ദുർബലമാകുമ്പോൾ, രോഗം ബാധിച്ച വ്യക്തിക്ക് ശ്വസിക്കാൻ പ്രയാസമുണ്ടാകും. ഒരു വ്യക്തിക്ക് ആവശ്യത്തിന് ഓക്സിജൻ ശ്വസിക്കാനും ആവശ്യമായ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാനും കഴിയാത്തപ്പോൾ, ന്യുമോണിയ മരണത്തിലേക്ക് നയിച്ചേക്കാം.
Also Read: ഒരു രോഗബാധിതനിൽ നിന്ന് എത്ര പേർക്ക് രോഗം പകരാം? ഞെട്ടിക്കുന്ന കണക്കുകൾ
മേൽപ്പറഞ്ഞ വിവരണം വൈറസ് ബാധ ഗുരുതരമായി ഉള്ളവർക്കാണ്. കൂടുതൽ കേസുകളിലും രോഗലക്ഷണങ്ങൾ കാണിച്ച ശേഷം ആളുകൾ ജീവിതത്തിലേക്ക് മടങ്ങി വരാറുണ്ട്.
എന്നാൽ കോവിഡ്-19 മൂലമുണ്ടാകുന്ന ന്യുമോണിയ വൈറൽ ന്യുമോണിയയാണ്, അതായത് ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയില്ല. കഠിനമായ സന്ദർഭങ്ങളിൽ, ശരീരത്തിൽ ആവശ്യമായ ഓക്സിജൻ രക്തചംക്രമണം ഉറപ്പാക്കാൻ വെന്റിലേറ്റർ പിന്തുണ ആവശ്യമായി വന്നേക്കാം. ഈ സാഹചര്യത്തിലാണ് വെന്റിലേറ്ററുകളുടെ എണ്ണത്തെക്കുറിച്ച് ആരോഗ്യപ്രവർത്തകർ ആലകൂലരാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.