റഷ്യൻ വ്യോമാതിർത്തി അടച്ചത് ഇന്ത്യയിലേക്കുള്ള വിമാനങ്ങളെ എങ്ങനെ ബാധിച്ചു?
റഷ്യൻ വ്യോമാതിർത്തിയിലെ വിലക്ക് പല പ്രധാന രാജ്യങ്ങളിലേക്കുമുള്ള വിമാനസർവീസുകളെ ബാധിക്കുകയും ഇന്ത്യയിലേക്കുള്ള സർവീസുകളുടെ ദൈർഘ്യം കൂട്ടുകയും ചെയ്തിട്ടുണ്ട്
ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് അമേരിക്ക, കാനഡ, യൂറോപ്പ് എന്നി രാജ്യങ്ങൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനകമ്പനികൾക്ക് റഷ്യ തങ്ങളുടെ വ്യോമാതിർത്തിയിൽ വിലക്ക് ഏർപ്പെടുത്തിയത്. ഇത് പല പ്രധാന രാജ്യങ്ങളിലേക്കുമുള്ള വിമാനസർവീസുകളെ ബാധിക്കുകയും ഇന്ത്യയിലേക്കുള്ള സർവീസുകളുടെ ദൈർഘ്യം കൂട്ടുകയും ചെയ്തിട്ടുണ്ട്.
ഇത്തരം വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരെ കൂടുതൽ സമയം വിമാനത്തിൽ ഇരിക്കേണ്ടി വരുന്നതും ഉയർന്ന നിരക്കും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
എന്നാൽ ഇപ്പോഴും റഷ്യൻ വ്യോമാതിർത്തി ഉപയോഗിക്കുന്ന എയർ ഇന്ത്യ വിമാനങ്ങളെ ഇത് ബാധിച്ചിട്ടില്ല. പടിഞ്ഞാറൻ മേഖലകളിലേക്കും തിരിച്ചും എയർ ഇന്ത്യ ഇപ്പോഴും സർവീസുകൾ നടത്തുന്നുണ്ട്.
വിമാനങ്ങളെ ട്രാക്ക് ചെയ്യാൻ കഴിയുന്ന വെബ്‌സൈറ്റായ ഫ്ലൈറ്റ്റഡാർ24-ൽ നിന്ന് യുക്രൈൻ അധിനിവേശത്തിന് മുൻപും ശേഷമുള്ള തീയതികളിൽ എടുത്ത സ്‌ക്രീൻ ഷോട്ടുകൾ, വിമാനങ്ങളുടെ റൂട്ടുകളിലും സമയത്തിലും വന്ന മാറ്റങ്ങൾ കാണിക്കുന്നു. ന്യൂവക്ക്-ഡൽഹി, ചിക്കാഗോ-ഡൽഹി, വാൻകൂവർ-ഡൽഹി, ഹെൽസിങ്കി-ഡൽഹി എന്നീ റൂട്ടുകളാണ് ചിത്രത്തിൽ.
ഇതിൽ കാണിച്ചിരിക്കുന്ന വിമാന സമയങ്ങൾ സൂചകങ്ങൾ മാത്രമാണ്. ആ ദിവസത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് വിമാനം അല്പം നേരത്തെ എത്തുകയോ വൈകുകയോ ചെയ്തിട്ടുണ്ടാകാം.
ന്യൂവക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനം റഷ്യൻ വ്യോമാതിർത്തിയിലൂടെയുള്ള സാധാരണ പാത ഒഴിവാക്കി മാർച്ച് ഒന്നിന് 13 മണിക്കൂറും 53 മിനിറ്റും എടുത്താണ് ഡൽഹിയിലെത്തിയത്. വിമാനം വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെയും യൂറോപ്പിനും മിഡിൽ ഈസ്റ്റിനും മുകളിലൂടെയും പറന്നാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവേശിച്ചത്. (ചിത്രം: ഫ്ലൈറ്റ്റഡാർ 24)
ഫെബ്രുവരി രണ്ടിന് ന്യൂവാക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസിന്റെ അതേ വിമാനം, റഷ്യൻ വ്യോമാതിർത്തിയിലൂടെ പറന്ന് ഇന്ത്യയിലെത്താൻ 12 മണിക്കൂറും 38 മിനിറ്റും മാത്രമേ എടുത്തിട്ടുള്ളൂ
സംഘർഷം ആരംഭിച്ചതിന് ശേഷവും റഷ്യൻ വ്യോമാതിർത്തി ഉപയോഗിക്കുന്ന എയർ ഇന്ത്യയുടെ ന്യൂവാക്ക്-ഡൽഹി സർവീസ് മാർച്ച് ഒന്നിന് 13 മണിക്കൂറും 19 മിനിറ്റും കൊണ്ടാണ് എത്തിയത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് മുൻപും സമാന ദൈർഘ്യമാണ് വിമാനങ്ങൾക്ക് വേണ്ടി വന്നിരുന്നത്.
റഷ്യൻ വ്യോമാതിർത്തി ഒഴിവാക്കാൻ മാർച്ച് ഒന്നിന് 14 മണിക്കൂറും 43 മിനിറ്റും പറന്ന യുണൈറ്റഡ് എയർലൈൻസിന്റെ ചിക്കാഗോ-ഡൽഹി സർവീസും സമാനമായ സമയദൈർഘ്യം നേരിട്ടു.
യുണൈറ്റഡ് എയർലൈനിന്റെ താനെ ന്യൂവാക്ക്-ഡൽഹി വിമാനത്തിന്റെ അതേ പാതയിലായിരുന്നു യാത്ര.
യുണൈറ്റഡ് എയർലൈൻസിന്റെ ചിക്കാഗോ-ഡൽഹി വിമാനം ഇന്ത്യയിലെത്താൻ ഫെബ്രുവരി രണ്ടിന് 13 മണിക്കൂറും 16 മിനിറ്റും മാത്രമാണ് എടുത്തത്, റഷ്യൻ വ്യോമാതിർത്തിയിലൂടെ പറന്നപ്പോൾ വളരെ കുറഞ്ഞ ദൂരമായിരുന്നു വിമാനത്തിന് ഉണ്ടായിരുന്നത്.
എയർ ഇന്ത്യയുടെ ചിക്കാഗോ-ഡൽഹി സർവീസ് മാർച്ച് ഒന്നിന് 13 മണിക്കൂറും 30 മിനിറ്റും കൊണ്ട് ഇന്ത്യയിലെത്തി.
റഷ്യൻ വ്യോമപാത ഒഴിവാക്കി കിഴക്കൻ യൂറോപ്പ്, തുർക്കി, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലൂടെ പറന്ന് മാർച്ച് രണ്ടിന് ഫിൻ എയറിന്റെ വിമാനം ഹെൽസിങ്കിയിൽ നിന്ന് ഡൽഹിയിലേത്തിയത് 8 മണിക്കൂർ 52 മിനിറ്റ് കൊണ്ടാണ്. റഷ്യക്ക് മുകളിലൂടെ പറന്നപ്പോൾ എടുത്തതിനേക്കാൾ മൂന്ന് മണിക്കൂർ കൂടുതൽ സമയം,
ഫെബ്രുവരി രണ്ടിന് ഹെൽസിങ്കിയിൽ നിന്ന് ഡൽഹിയിലേക്ക് വന്ന അതേ വിമാനം 6 മണിക്കൂറും 15 മിനിറ്റും കൊണ്ട് ഇവിടെ എത്തിയിരുന്നു.
മാർച്ച് മൂന്നിന് സർവീസ് നടത്തിയ ഡബ്ലിൻ-ഡൽഹി വിമാനം എയർ കാനഡയുടെ വാൻകൂവറിലേക്കുള്ള ഡൽഹി സർവീസിന്റെ രണ്ടാം ഘട്ടമായിരുന്നു, റഷ്യൻ വ്യോമാതിർത്തി ഒഴിവാക്കാൻ ഡബ്ലിനിൽ നിർത്തേണ്ടി വന്ന വിമാനം, സ്റ്റോപ്പ് ഓവർ സമയം ഉൾപ്പെടെ,യാത്ര അവസാനിപ്പിക്കാൻ 37 മണിക്കൂറിലധികം സമയമെടുത്തു.
ഇത് എയർ കാനഡയുടെ വാൻകൂവറിൽ നിന്ന് ഡൽഹിയിലേക്കുള്ള സർവീസ് ആണ്, അത് റഷ്യൻ വ്യോമാതിർത്തിയിലൂടെ പടിഞ്ഞാറോട്ട് പറന്ന് അന്താരാഷ്ട്ര ഡേറ്റ്‌ലൈൻ കടന്ന് തെക്കോട്ട് പോയി കസാക്കിസ്ഥാൻ, പാകിസ്ഥാൻ, എന്നിവിടങ്ങളിലൂടെയാണ് ഇന്ത്യയിൽ പ്രവേശിക്കുന്നത്. ഫെബ്രുവരി 24 ന് വാൻകൂവറിൽ നിന്ന് ഡൽഹിയിലേക്കുള്ള ഈ നോൺ-സ്റ്റോപ്പ് വിമാനം 13 മണിക്കൂറും 40 മിനിറ്റും കൊണ്ടാണ് എത്തിയത്.
വാൻകൂവറിലേക്ക് റഷ്യയിലൂടെ പറക്കുന്ന എയർ ഇന്ത്യയുടെ വാൻകൂവർ-ഡൽഹി നോൺ-സ്റ്റോപ്പ് സർവീസ് മാർച്ച് രണ്ടിന് 13 മണിക്കൂർ 56 മിനിറ്റാണ് സമയമെടുത്തത്.