scorecardresearch

Explained: ഒരാഴ്ച്ചയ്ക്കുള്ളില്‍ കോവിഡ് രോഗികളുടെ എണ്ണം എത്രയാകും

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കോവിഡ്-19 രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെക്കുറിച്ചാണ് ഇന്ത്യയിപ്പോള്‍ സംസാരിക്കുന്നത്. എന്നാല്‍ എത്ര കുത്തനെയാണ് ഈ വര്‍ദ്ധനവുണ്ടായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കോവിഡ്-19 രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെക്കുറിച്ചാണ് ഇന്ത്യയിപ്പോള്‍ സംസാരിക്കുന്നത്. എന്നാല്‍ എത്ര കുത്തനെയാണ് ഈ വര്‍ദ്ധനവുണ്ടായത്.

author-image
WebDesk
New Update
Explained: ഒരാഴ്ച്ചയ്ക്കുള്ളില്‍ കോവിഡ് രോഗികളുടെ എണ്ണം എത്രയാകും

publive-image ഇന്ത്യയിലെ കൊറോണ വൈറസ് രോഗ വ്യാപനം: ഇന്ത്യയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു

Advertisment

ഇന്ത്യയിലെ ആദ്യത്തെ മൂന്ന് കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 29-നാണ്. അതുകഴിഞ്ഞ് ഒരു മാസത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. മാര്‍ച്ച് ആദ്യവാരം ലോകത്തെ മറ്റു രാജ്യങ്ങളില്‍ ദിനംപ്രതി ആയിരക്കണക്കിന് പുതിയ കേസുകള്‍ വന്നു കൊണ്ടിരുന്നപ്പോള്‍ ഇന്ത്യയില്‍ ചെറിയ തോതില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി.

എന്നാല്‍ രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ച രേഖപ്പെടുത്തി. കേരളത്തില്‍ ആദ്യ മൂന്ന് കേസുകള്‍ ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തത് ഒഴിച്ച് നിര്‍ത്തിയാല്‍ മാര്‍ച്ച് രണ്ടിന് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്ത് 13 ദിവസം കൊണ്ട് ഇന്ത്യയില്‍ രോഗികളുടെ എണ്ണം 100 കടന്നു. അതിനടുത്ത 12 ദിവസങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ 1000-ല്‍ അധികം കേസുകളായി. ഏപ്രില്‍ ഏഴോടെ, അതായത് മറ്റൊരു ഒമ്പത് ദിവസം കൂടെ കഴിഞ്ഞപ്പോള്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണം 5000 കടന്നു. ഈ നിരക്കില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗികളുടെ എണ്ണം 10,000 കടക്കും.

publive-image ഇന്ത്യയിലെ കൊറോണ വൈറസ് രോഗ വ്യാപനം: ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയില്‍ (1018) ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. തമിഴ്‌നാട് (690), ഡല്‍ഹി (567) സംസ്ഥാനങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലും.

Advertisment

വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ് വര്‍ദ്ധനവിന്റെ തോത്. മഹാരാഷ്ട്ര, തെലങ്കാന, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായ വളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ മറ്റു അനവധി സംസ്ഥാനങ്ങളില്‍ രേഖീയമായ വളര്‍ച്ചയാണ് കാണിക്കുന്നത്.

publive-image ഇന്ത്യയിലെ കൊറോണ വൈറസ് രോഗ വ്യാപനം: മഹാരാഷ്ട്രയില്‍ (1018) ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഏപ്രില്‍ ഏഴ് വരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത 167 മരണങ്ങളില്‍ മൂന്നിലൊന്നിലധികം മരണങ്ങളും ഉണ്ടായത് മഹാരാഷ്ട്രയില്‍.

ദേശീയ തലത്തിലെ രോഗ വര്‍ദ്ധനവിന്റേയും ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടേയും ചാര്‍ട്ടുകളാണ് ഇവിടെയുള്ളത്. ഓരോ ദിവസവും കോവിഡ്-19 മൂലമുള്ള മരണത്തിന്റെ കണക്കും ഞങ്ങള്‍ നല്‍കുന്നു.

സംസ്ഥാനങ്ങളില്‍ നിന്നും ദിനംപ്രതിയുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നും ശേഖരിച്ചവയാണ് ഈ കണക്കുകള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന ഔദ്യോഗിക കണക്കുകളും ഇപ്പോള്‍ പരസ്യമായി ലഭ്യമായിട്ടുള്ള കണക്കുകളും തമ്മില്‍ ചെറിയ വ്യത്യാസം ഉണ്ടായേക്കാം. എന്നിരുന്നാലും പൊതുവിലെ പ്രവണതയില്‍ വലിയ മാറ്റമില്ല. മരണ സമയത്ത് പരിശോധന ഫലം ലഭ്യമല്ലാത്തതിനാല്‍ പിന്നീട് കോവിഡ്-19 മൂലമാണ് മരിച്ചതെന്ന് മനസ്സിലാക്കി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന മരണങ്ങളുമുണ്ട്. ദിവസവും പ്രഖ്യാപിക്കുന്ന കണക്കുകളാണ് ഞങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മറ്റു സോഴ്‌സുകളിലെ വൈരുദ്ധ്യവുമുണ്ട്. ഉദാഹരണമായി, ചില മരണങ്ങള്‍ കോവിഡ്-19 പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നും ഒരു കമ്മിറ്റി ഇതില്‍ ചില കേസുകള്‍ പരിശോധിക്കുകയുമാണെന്നാണ് പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നിലപാട്. കോവിഡ്-19 മൂലം മരിച്ചവരുടെ എണ്ണമാണ് ഞങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

publive-image ഇന്ത്യയിലെ കൊറോണ വൈറസ് രോഗ വ്യാപനം: മറ്റു സംസ്ഥാനങ്ങളിലെ മരണം.

ഒരു പോസിറ്റീവ് കേസില്‍ നിന്നും എത്ര പേരിലേക്ക് രോഗം പകരുന്നുവെന്നതിനെ സൂചിപ്പിക്കന്നതാണ് ആര്‍0 നമ്പര്‍. ഈ ഗ്രാഫുകള്‍ തയ്യാറാക്കിയത് ഐഐഐടി ഡല്‍ഹിയിലെ ഗവേഷകരാണ്.

publive-image ഇന്ത്യയിലെ കൊറോണ വൈറസ് രോഗ വ്യാപനം: മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ്-19 കേസുകള്‍.

publive-image ഇന്ത്യയിലെ കൊറോണ വൈറസ് രോഗ വ്യാപനം: തെലങ്കാനയില്‍ 393, രാജസ്ഥാനില്‍ 342, കേരളം 336 കേസുകള്‍.

publive-image ഇന്ത്യയിലെ കൊറോണ വൈറസ് രോഗ വ്യാപനം: ഏപ്രില്‍ ഏഴ് വരെ പഞ്ചാബിലും പശ്ചിമ ബംഗാളിലും 99 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജമ്മുകശ്മീരില്‍ 125 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

publive-image ഇന്ത്യയിലെ കൊറോണ വൈറസ് രോഗ വ്യാപനം: ഹരിയാന 129, ഗുജറാത്ത് 176, കര്‍ണാടക 175.

publive-image ഇന്ത്യയിലെ കൊറോണ വൈറസ് രോഗ വ്യാപനം: ഉത്തര്‍പ്രദേശില്‍ 332 കേസുകളുണ്ട്. ആന്ധ്രാപ്രദേശില്‍ 304, മധ്യപ്രദേശില്‍ 290.

publive-image ഇന്ത്യയിലെ കൊറോണ വൈറസ് രോഗ വ്യാപനം: അസം, ഉത്തരഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ 50-ല്‍ താഴെ കേസുകള്‍ മാത്രം.

വിവരങ്ങള്‍: കരിഷ്മ മല്‍ഹോത്ര, എഡിറ്റിങ്: കബിര്‍ ഫിറാഖ്, ഗ്രാഫിക്‌സ്: മിഥുന്‍ ചക്രവര്‍ത്തി, റിതേഷ് കുമാര്‍

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: