/indian-express-malayalam/media/media_files/uploads/2020/03/explained-covid-19-relapse.jpg)
കോവിഡ് 19 രോഗം ഭേദമായവരെ വീണ്ടും രോഗം ബാധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വരുന്നുണ്ട്. പുതിയ കൊറോണവൈറസിന്റെ സ്വഭാവം ഇനിയും പൂര്‍ണമായും മനസ്സിലാക്കിയിട്ടില്ലാത്തതിനാല്‍ അതിനെതിരായ രോഗപ്രതിരോധവും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉദാഹരണമായി, മുന്‍ കൊറോണവൈറസ് വ്യാപനങ്ങള്‍ അസ്ഥിരമായിരുന്നു. മെര്‍സിന് കാരണമായ കൊറോണവൈറസിനെ കുറിച്ച് പഠിച്ചതില്‍ നിന്നും മനസ്സിലായത് ആദ്യത്തെ രോഗബാധ കഴിഞ്ഞുള്ള ചെറിയ കാലയളവില്‍ രോഗം വീണ്ടും ബാധിക്കാനുള്ള സാധ്യതയില്ലെന്നാണ്. പക്ഷേ, സാഴ്‌സ് വ്യാപനത്തിനുശേഷം രോഗം വീണ്ടും വന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കോവിഡ്-19 രോഗം ഭേദമായവരില്‍ വീണ്ടും രോഗം വരാന്‍ വിവിധ കാരണങ്ങളുണ്ട്. കോവിഡ്-19-ന് കാരണമായ സാഴ്‌സ്-കോവി-2 മറ്റു പനികള്‍ക്ക് കാരണമായവയെ പോലെ തന്നെയാണ്. അതിനാല്‍, ഇന്‍ഫ്‌ളുവന്‍സ വൈറസുകളെ പോലെ രൂപാന്തരണം സംഭാവിക്കാനുള്ള സാധ്യത എപ്പോഴുമുണ്ട്. അത്തരമൊരു രൂപാന്തരണം ഒരാള്‍ക്ക് വീണ്ടും കോവിഡ്-19 രോഗം വരാനുള്ള സാധ്യത ഉണ്ടാക്കുന്നു.
കോവിഡ്-19 രോഗികളില്‍ രോഗപ്രതിരോധത്തിനുള്ള ആന്റിബോഡികള്‍ സൃഷ്ടിക്കപ്പെടും. സൈദ്ധാന്തികമായി, ഈ ആന്റിബോഡിയുള്ള വ്യക്തിക്കും വീണ്ടും രോഗം വരാം. ഈ ആന്റിബോഡികള്‍ വൈറസ് ബാധയില്‍ നിന്നും എത്ര നാളത്തേക്കാണ് സുരക്ഷ നല്‍കുന്നതെന്ന് ഈ ഘട്ടത്തില്‍ പൂര്‍ണമായും മനസ്സിലായിട്ടില്ല.
വാക്‌സിനേഷനുകളുടെ അഭാവത്തില്‍ ഈ രോഗപ്രതിരോധ ശേഷി സ്ഥിരമായിട്ടുള്ളതാണോയെന്നും അറിയില്ല. രോഗിയില്‍ അന്തര്‍ലീനമായ സാഹചര്യങ്ങള്‍ കൊണ്ടോ രോഗപ്രതിരോധം കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നതു കൊണ്ടോ രോഗപ്രതിരോധത്തില്‍ കുറവുണ്ടായാല്‍ വീണ്ടും രോഗം വരാന്‍ സാധ്യതയുണ്ടാകും.
തെറ്റായ ആര്‍ടിപിസിആര്‍ പരിശോധന മൂലം രണ്ടാമത്തെ തവണ പോസിറ്റീവ് ഫലം കിട്ടാനും ഇടയാക്കും. ഇറക്കുമതി ചെയ്ത ആര്‍എന്‍എ പരിശോധന കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ തെറ്റായ ഫലങ്ങള്‍ ലഭിക്കുന്നതായി സ്‌പെയിനില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read in English: What can cause a COVID-19 patient to relapse after recovery?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.