ന്യൂഡല്‍ഹി: ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസറുകള്‍ കൈകഴുകാന്‍ ഉപയോഗിക്കുന്നത് ഒന്നും ആല്‍ക്കഹോള്‍ കുടിക്കുന്നത് മറ്റൊന്നുമാണ്. കോവിഡ്-19 വ്യാപനം ആരംഭിച്ചതു മുതല്‍ പുതിയ കൊറോണവൈറസില്‍ നിന്നും സംരക്ഷണം ലഭിക്കാന്‍ മദ്യം കുടിക്കുന്നത് നല്ലതാണെന്ന സോഷ്യല്‍ മീഡിയയില്‍ ഉപദേശം വൈറലായിട്ടുണ്ട്. ഈ ഉപദേശം വായിച്ച് ഇറാനില്‍ ഒരു മദ്യപാര്‍ട്ടി സംഘടിപ്പിക്കുകയും അമിതമായി മദ്യം കഴിച്ച് ഒരു ഡസനാളുകള്‍ മരിക്കുകയും ചെയ്തു.

ഇല്ല. മദ്യം കഴിക്കുന്നത് നിങ്ങളെ കൊറോണവൈറസ് ബാധയില്‍ നിന്നും സംരക്ഷിക്കുയില്ല ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മദ്യം നിയന്ത്രിതമായ അളവിലേ കഴിക്കാവൂ. മദ്യം കഴിച്ചിട്ടില്ലാത്തവര്‍ കൊറോണവൈറസ് ബാധിക്കാതിരിക്കുന്നതിനായി മദ്യം കഴിച്ചു തുടങ്ങരുത്, സംഘടന പറയുന്നു.

Read Also:കൊറോണക്കാലത്ത് ഗുജറാത്തിൽ ഗോമൂത്ര വിൽപ്പന കുതിക്കുന്നു

ആശങ്ക കുറയ്ക്കുന്നതിനുള്ള രാസവസ്തുക്കളെ മദ്യം പുറത്ത് വിടുന്നു. അതിനാല്‍ വീടുകളില്‍ തളയ്ക്കപ്പെട്ടിരിക്കുന്നവര്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ബോറടി മാറ്റുന്നതിനും നിയന്ത്രിതമായ അളവില്‍ മദ്യം കുടിക്കുന്നത് ഹാനികരമല്ല. അമിതമായി കുടിക്കുന്നത് കൊറോണവൈറസിനെതിരായ ശരീരത്തിന്റെ പ്രതിരോധം കുറയ്ക്കും. ചിലപ്പോള്‍ ഇറാനില്‍ സംഭവിച്ചതു പോലെ മദ്യപിക്കുന്നയാള്‍ മരിച്ചുവെന്നും വരാം.

പുതിയ കൊറോണവൈറസിനെ കുറിച്ചുള്ള പഠനം തുടരുമ്പോള്‍ തന്നെ മറ്റു വൈറസ് വ്യാപനങ്ങളെ കുറിച്ച് പഠിച്ചവര്‍ പറയുന്നത് മദ്യം ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയെ ബാധിക്കുമെന്നാണ്. അമിതമായി മദ്യപിക്കുന്നവരില്‍ ശ്വാസകോശ രോഗങ്ങള്‍ക്കും ന്യുമോണിയക്കും കാരണമാകും. രോഗാണുബാധയില്‍ നിന്നും രക്ഷപ്പെടുന്നതിന് കൂടുതല്‍ കാലമെടുക്കുകയും ചെയ്യും.

Read Also: എന്തൊരു പ്രഹസനമാണ്; പ്രധാനമന്ത്രിക്കെതിരെ നേതാക്കൾ

അമിതമായ മദ്യപാനം ശ്വാസകോശങ്ങളെ ദുര്‍ബലപ്പെടുത്തും. ശ്വാസകോശങ്ങളെയാണ് പുതിയ കൊറോണവൈറസ് ബാധിക്കുന്നതെന്ന് ഓര്‍ക്കുക. സാധാരണ പനിയും ജലദോഷവും ബാധിച്ചവരും അമിത മദ്യപാനം ഒഴിവാക്കണം.

വിഷാദ രോഗത്തോട് പോരാടാന്‍ കൂടുതല്‍ കുടിക്കണമെന്നൊരു വാദമുണ്ട്. കേന്ദ്ര നാഡീ വ്യവസ്ഥയെയാണ് മദ്യം ബാധിക്കുന്നത് എന്നതിനാല്‍ അത് ആകാംക്ഷ കുറയ്ക്കും. പക്ഷേ, രക്തത്തില്‍ മദ്യത്തിന്റെ അംശം നിലനില്‍ക്കുംവരെ മാത്രം. രക്തത്തിലെ മദ്യത്തിന്റെ അളവ് പൂജ്യത്തിലെത്തുമ്പോള്‍ നാഡീ വ്യവസ്ഥ രക്തത്തിലെ രാസവസ്തുക്കളെ മുമ്പുണ്ടായിരുന്ന അളവില്‍ പുനസ്ഥാപിക്കാന്‍ ശ്രമിക്കും. അത് മദ്യപാനിയെ എല്ലാ കാലത്തേയ്ക്കും ആശങ്കയുടെ പടവുകളില്‍ നിര്‍ത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook