scorecardresearch

ആമസോണിന്റെ പുതിയ ഐക്കൺ വിവാദത്തിലാവാൻ കാരണമെന്ത്?

ഉപഭോക്താക്കളുടെ പ്രതികരണത്തെ തുടർന്ന്, ആമസോൺ അവരുടെ പുതിയ ഐക്കൺ ചെറിയ ഒരു മാറ്റത്തോടെ പുതുക്കി വീണ്ടും പുറത്തിറക്കുകയും ചെയ്തു

ഉപഭോക്താക്കളുടെ പ്രതികരണത്തെ തുടർന്ന്, ആമസോൺ അവരുടെ പുതിയ ഐക്കൺ ചെറിയ ഒരു മാറ്റത്തോടെ പുതുക്കി വീണ്ടും പുറത്തിറക്കുകയും ചെയ്തു

author-image
WebDesk
New Update
Amazon, Amazon app icon, Amazon app icon change, Amazon app icon social media, Amazon app icon criticism, Amazon icon adolf hitler, indian express explained, ആമസോൺ, ആമസോൺ ആക്കൺ, ഹിറ്റ്ലർ, ആമസോൺ ഹിറ്റ്ലർ, ആമസോൺ ലോഗോ, ആമസോൺ ഹിറ്റ്ലർ ലോഗോ, ഹിറ്റ്ലർ ലോഗോ, ഹിറ്റ്ലർ ഐക്കൺ, ie malayalam

ഏതാണ് അഞ്ച് വർഷത്തിന് ശേഷമാണ് ആമസോൺ ഷോപ്പിങ് ആപ്ലിക്കേഷൻ അവരുടെ ഐക്കൺ മാറ്റുന്നത്. എന്നാൽ ആമസോണിന്റെ പുതിയ ഐക്കൺ കുറച്ച് വിവാദങ്ങൾക്കും കാരണമായി. ജർമൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറിന്റെ ടൂത്ത് ബ്രഷ് മീശയുമായി ആമസോൺ ഐക്കണിലെ ടേപ്പിന്റെ ചിത്രത്തിന് സാമ്യമുണ്ടെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയതിന് തൊട്ടുപിന്നാലെ ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ പുതിയ ഡിസൈൻ മാറ്റാൻ നിർബന്ധിതരാവുകയും ചെയ്തു.

Advertisment

ഉപഭോക്താക്കളുടെ പ്രതികരണത്തെ തുടർന്ന്, ആമസോൺ അവരുടെ പുതിയ ഐക്കൺ ചെറിയ ഒരു മാറ്റത്തോടെ പുതുക്കി വീണ്ടും പുറത്തിറക്കുകയും ചെയ്തു. “ഞങ്ങളുടെ ഉപഭോക്താക്കളെ ആനന്ദിപ്പിക്കുന്നതിനായി ആമസോൺ എല്ലായ്പ്പോഴും പുതിയ വഴികൾ അന്വേഷിക്കുന്നു. ഉപയോക്താക്കൾ അവരുടെ ഫോണിലൂടെ എന്തെങ്കിലും വാങ്ങുന്നതിനായി ഷോപ്പിംഗ് നടത്താൻ ആരംഭിക്കുമ്പോൾ പ്രതീക്ഷയും ആവേശവും സന്തോഷവും ഉളവാക്കുന്നതിനാണ് ഞങ്ങൾ പുതിയ ഐക്കൺ രൂപകൽപ്പന ചെയ്തത്. ഞങ്ങളുടെ ബോക്സുകൾ അവരുടെ വീട്ടുവാതിൽക്കൽ കാണുമ്പോൾ അവർക്കുണ്ടാവുന്ന ആ ആഹ്ലാദം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഐക്കൺ തയ്യാറാക്കിയത്, ”കമ്പനിയുടെ വക്താവ് പറഞ്ഞു.

Read More Explained: ഇടത് പക്ഷ-കോൺഗ്രസ്-ഐഎസ്എഫ് സംയുക്ത റാലിക്ക് ശേഷം; പശ്ചിമ ബംഗാളിലെ പുതിയ മുന്നണി അർത്ഥമാക്കുന്നത്

നിരവധി ആപ്ലിക്കേഷൻ സ്റ്റോറുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ പുതിയ ലോഗോ രൂപകൽപ്പനയിൽ, ആമസോണിന്റെ കയ്യൊപ്പ് പതിഞ്ഞ, ഒരു പുഞ്ചിരിയായി കാണപ്പെടുന്ന വളഞ്ഞ അമ്പടയാളം തവിട്ടുനിറത്തിലുള്ള പശ്ചാത്തലത്തിൽ നൽകിയിരിക്കുന്നു. ആമസോൺ ഉൽ‌പ്പന്നങ്ങൾ എത്തിക്കാൻ ഉപയോഗിക്കുന്ന കാർഡ്ബോർഡ് ബോക്സുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കാം ഈ തവിട്ട് പശ്ചാത്തലം. . എന്നാൽ പുതിയ ലോഗോയുടെ മുകളിലുള്ള പാക്കേജിംഗ് ടേപ്പിന്റെ രൂപത്തിലുള്ള ഒരു ചെറിയ നീല നിറത്തിലുള്ള സ്ട്രിപ്പാണ് ഓൺലൈനിൽ ഒരു വലിയ ചർച്ചയ്ക്ക് കാരണമായത്.

Advertisment

നീല ടേപ്പിന്റെ അരികുകൾ ഹിറ്റ്‌ലറുടെ സ്വഭാവമുള്ള ടൂത്ത് ബ്രഷ് മീശയോട് സാമ്യമുള്ളതായി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. “ഇത് കേവലം ഒരു കീറിപ്പറിഞ്ഞ സ്കോച്ച് ടേപ്പ് മാത്രമല്ല, സമാനമായ ആകൃതിയിലുള്ളതും പുഞ്ചിരിക്കുന്ന വായയുടെ മുകളിൽ തന്നെ ഉള്ളതുമായ ഒരു സ്കോച്ച് ടേപ്പ് ആണ്. സന്തോഷകരമായ മുഖഭാവത്തോടെയുള്ള അഡോൾഫ് ഹിറ്റ്ലറിനെപ്പൊലെ തോന്നുന്നു, ”ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ട്വീറ്റ് ചെയ്തു.

വിവാദത്തോട് ആമസോൺ എങ്ങനെ പ്രതികരിച്ചു?

ഫെബ്രുവരി 22 ന് കമ്പനി ഐഫോണിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കി. തിങ്കളാഴ്ച ഇത് ആൻഡ്രോയ്ഡിലും അപ്‌ഡേറ്റുചെയ്‌തു. ഇത്തവണ നീല നിറത്തിലുള്ള സ്ട്രിപ്പ് ടേപ്പ് മടക്കിവെച്ചതുപോലെയാക്കി മാറ്റം വരുത്തിയിട്ടുണ്ട്.

Read More Explained:  കോവിഡ്-19 വാക്സിനേഷൻ: രണ്ടാം ഘട്ടത്തിൽ വാക്സിൻ ലഭിക്കാൻ എന്തുചെയ്യണം, എവിടെ ലഭിക്കും?

“ആമസോണിന്റെ പുതിയ അപ്ലിക്കേഷൻ ലോഗോയ്ക്കായുള്ള രണ്ടാം ശ്രമത്തിനു ശേഷം ഇപ്പോൾ ഹിറ്റ്‌ലറുമായുള്ള സാമ്യം 15 ശതമാനം കുറഞ്ഞു,” എന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ട്വീറ്റ് ചെയ്തത്. എന്നിരുന്നാലും, നാസി സ്വേച്ഛാധിപതിയുമായി താരതമ്യപ്പെടുത്തിയുള്ള പ്രതികരണങ്ങൾ കാരണമാണോ പുതിയ ലോഗിയിൽ മാറ്റം വരുത്തിയതെന്ന് കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

നാസി ചിഹ്നങ്ങൾ കാരണം മറ്റ് ബ്രാൻഡുകൾ വിവാദത്തിലായിട്ടുണ്ടോ?

നാസി ചിഹ്നങ്ങൾ ഉപയോഗിച്ചതിനെത്തുടർന്നും വിദ്വേഷ ഭാഷണത്തെയും ആന്റി സെമിറ്റിസത്തെയും പ്രോത്സാഹിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റതുമായി ബന്ധപ്പെട്ടും നിരവധി ബ്രാൻഡുകൾക്കെതിരെ സമീപ വർഷങ്ങളിൽ പ്രതിഷേധമുയർന്നിരുന്നു. വാസ്തവത്തിൽ, നാസി ചിത്രങ്ങൾ ഉപയോഗിച്ചതിന് ആമസോൺ വിവാദത്തിലാകുന്നത് ഇതാദ്യമല്ല. 2015 ൽ ന്യൂയോർക്കിലെ സബ്‌വേ ട്രെയിനുകൾ ‘മാൻ ഇൻ ദി ഹൈ കാസിൽ’ എന്ന ആമസോൺ പ്രൈം ഷോയുടെ പോസ്റ്ററുകൾ പതിച്ചിരുന്നു. നിരവധി പേർ ആ പോസ്റ്ററുകളെക്കുറിച്ച് പരാതിപ്പെട്ടു, കാരണം അവയിൽ സ്വസ്തികകളും മറ്റ് നാസി ചിഹ്നങ്ങളും ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷം ജൂലൈയിൽ, ഫാസ്റ്റ് ഫാഷൻ റീട്ടെയിലറായ ഷെയ്ൻ ഒരു “മെറ്റൽ പെൻഡന്റ് നെക്ലേസ്” വിൽപ്പന നടത്തിയപ്പോളും വിമർശനം നേരിട്ടു. വ്യാപകമായ വിമർശനത്തെ തുടർന്ന്, വെബ്‌സൈറ്റിൽ നിന്ന് മാല നീക്കം ചെയ്തു.

വിവാദത്തിലായ മറ്റൊരു ലോഗോ

ഇന്ത്യയിൽ മറ്റൊരു ഇകൊമേഴ്സ് സ്ഥാപനമായ മിന്ത്രയുടെ ലോഗോ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. കമ്പനിയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്നതരത്തിലും കുറ്റകരവുമാണെന്ന് ആരോപിച്ച് മുംബൈ ആസ്ഥാനമായുള്ള ഒരു ആക്ടിവിസ്റ്റ് സംസ്ഥാന സൈബർ പോലീസിന് പരാതി നൽകിയതിനെ തുടർന്ന് അടുത്തിടെ മിന്ത്ര ലോഗോ മാറ്റാൻ നിർബന്ധിതനായി.

അവെസ്റ്റ ഫൗണ്ടേഷൻ എന്ന എൻ‌ജി‌ഒയുടെ സ്ഥാപകനായ നാസ് പട്ടേൽ ആണ് പരാതി നൽകിയിരിക്കുന്നത്. ലോഗോ നീക്കം ചെയ്യണമെന്നും കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിലായിരുന്നു അവർ പരാതി നൽകിയത്. പഴയ ലോഗോ നഗ്നയായ സ്ത്രീയുടെ രൂപത്തോട് സാമ്യമുള്ളതാണെന്ന് പട്ടേലിന്റെ പരാതിയിൽ പറഞ്ഞിരുന്നു.

Amazon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: