പത്തൊൻപതാം നൂറ്റാണ്ടിൽ, അഫ്ഗാനിസ്ഥാനിലും മധ്യ -ദക്ഷിണേഷ്യൻ പ്രദേശങ്ങളിലും അധികാരത്തിനും സ്വാധീനത്തിനുമായുള്ള ബ്രിട്ടീഷുകാരും റഷ്യൻ സാമ്രാജ്യങ്ങളും തമ്മിലുള്ള മത്സരത്തെ വിവരിക്കാൻ ‘ദി ഗ്രേറ്റ് ഗെയിം’ എന്ന വാചകം ഉപയോഗിച്ചിരുന്നു.
‘സാമ്രാജ്യങ്ങളുടെ ശ്മശാനം’ എന്നറിയപ്പെടുന്ന ആ പ്രദേശത്ത് ഇരുപക്ഷവും വിജയിച്ചില്ല.
രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം, ഒരു അമേരിക്കൻ സൂപ്പർ പവർ സമാനമായ ഒരു യാഥാർത്ഥ്യത്തെ ഓർമ്മിപ്പിച്ചിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ തോൽവി, അതിൽ ശക്തമായ യുഎസ് പരിശീലനം ലഭിച്ച, സർവ സന്നാഹങ്ങളോടും കൂടിയ 300,000 പേർ അടങ്ങിയ അഫ്ഗാൻ സൈന്യം മണിക്കൂറുകൾക്കുള്ളിൽ തകർന്നു. വിശാലമായ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ ശക്തിയുടെ പരിമിതികളെ ഇത് ഓർമ്മിപ്പിക്കുന്നു.
സൈന്യത്തെ വിനാശകരമായി പിൻവലിച്ചു എന്നതിന് യുഎസ് പ്രസിഡന്റ് ജോ ബിഡൻ ഏറ്റവും രൂക്ഷമായ വിമർശനം നേരിട്ടേക്കാം. ആയിരക്കണക്കിന് വർഷങ്ങളായി ബാഹ്യമായ ഇടപെടലുകളെ ചെറുത്തുനിൽക്കുന്ന ഒരു രാജ്യത്ത് “രാഷ്ട്രം നിർമ്മിക്കുക” എന്ന തീരുമാനമെടുത്ത കാലത്തേക്കും ധാരാളം കുറ്റപ്പെടുത്തലുകൾ നീളുന്നു.
കാബൂളിന്റെ പതനത്തിനും, ഒരു ട്രില്യൺ ഡോളർ പാഴാക്കിയ ഒരു രാജ്യത്ത് നിന്നുള്ള യുഎസിന്റെ തിടുക്കത്തിലുള്ള പിന്മാറിയതിനും ശേഷം ഒരു ചോദ്യം അവശേഷിക്കുന്നു: ‘മിഡിൽ ഈസ്റ്റിനെ സംബന്ധിച്ച് അടുത്തത് എന്താണ്,’ എന്ന ചോദ്യം.
Read More: താലിബാൻ: സായുധ സംഘടനയുടെ ചരിത്രവും പ്രത്യയ ശാസ്ത്രവും
പടിഞ്ഞാറ് മൊറോക്കോ മുതൽ കിഴക്ക് പാകിസ്ഥാൻ വരെയും വടക്ക് തുർക്കി മുതൽ ഗൾഫ് വരെയും ആഫ്രിക്കയുടെ വടക്കൻ മേഖല വരെയും വ്യാപിച്ചിരിക്കുന്ന ഒരു മേഖലയെക്കുറിച്ചുള്ള ചോദ്യമാണിത്.
മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും എല്ലാ കോണുകളും അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അധികാരത്തിന്റെ പരാജയത്താൽ ഏതെങ്കിലും വിധത്തിൽ സ്പർശിക്കപ്പെടും.
ഒരു പുതിയ സൈഗോൺ?
കാബൂളിൽ നിന്നുള്ള അമേരിക്കയുടെ പരിഭ്രാന്തിയും 46 വർഷം മുമ്പ് വിയറ്റ്നാമിലെ സൈഗോണിലുണ്ടായ സമാന രംഗങ്ങളും തമ്മിൽ താരതമ്യം ചെയ്യപ്പെടുന്നുണ്ട്.
ചില കാര്യങ്ങളിൽ, അഫ്ഗാൻ സാഹചര്യം കൂടുതൽ ആശങ്കാജനകമാണ്, കാരണം മിഡിൽ ഈസ്റ്റിന്റെ ഭൂരിഭാഗവും അരാജകത്വത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്.
1975 ൽ ദക്ഷിണ വിയറ്റ്നാമീസ് സൈന്യത്തിന്റെ പരാജയം ഇന്തോ-ചൈന മേഖലയിലെ അയൽ രാജ്യങ്ങളിലെ സംഭവവികാസങ്ങളെ സ്വാധീനിച്ചിരിക്കാം, പക്ഷേ വീഴ്ച വലിയതോതിൽ പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്നു.
അഫ്ഗാനിസ്ഥാനിലെ സാഹചര്യം വ്യത്യസ്തമാണ്. വിയറ്റ്നാമിൽ അമേരിക്കയുടെ വിശ്വാസ്യതയും ആത്മവിശ്വാസവും തകർന്നപ്പോഴു, ചൈനയുടെ ഉദയത്തിന് മുമ്പ് വരെ പടിഞ്ഞാറൻ പസഫിക്കിലെ പ്രബലമായ സൈനിക ശക്തിയായി യുഎസ് നിലനിന്നിരുന്നു.
Read More: അഷ്റഫ് ഗനി യുഎഇയിൽ; മാനുഷിക പരിഗണന കണക്കാക്കി സ്വീകരിച്ചെന്ന് യുഎഇ
മിഡിൽ ഈസ്റ്റിലെ സാഹചര്യം പരിശോധിക്കുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്. അവിടെ ചുരുങ്ങിപ്പോയ യുഎസിന്റെ അധികാരം കാര്യമായി ചോദ്യം ചെയ്യപ്പെടും.
ചൈനയും റഷ്യയും ആഗോളതലത്തിൽ അമേരിക്കൻ തീരുമാനം പരീക്ഷിക്കുന്ന സമയത്താണ് ഇത് വരുന്നത്. ഈ മേഖലയിൽ തന്നെ, തുർക്കിയും ഇറാനും ഇതിനകം ഒരു അമേരിക്കൻ പരാജയം തുറന്നുകാട്ടിയ ഒരു ശൂന്യത നികത്താൻ ശ്രമിക്കുകയാണ്.
സ്വന്തം കാരണങ്ങളാൽ ചൈനയ്ക്കും റഷ്യക്കും അഫ്ഗാനിസ്ഥാന്റെ ഭാവിയിൽ താൽപ്പര്യമുണ്ട്. ചൈനയെ സംബന്ധിച്ചിടത്തോളം, അത് ഒരു അതിർത്തി പങ്കിടുന്നു എന്നതിനപ്പുറം പോകുന്നു. അതേസമയം റഷ്യയെ സംബന്ധിച്ചിടത്തോളം അഫ്ഗാൻ തീവ്രവാദം തങ്ങളുടെ മുസ്ലീം ജനതയെയും തങ്ങലുടെ പരിധിക്കുള്ളിലെ ദേശ രാഷ്ട്രങ്ങളെയും ബാധിക്കുന്നതിനെക്കുറിച്ചുള്ള ചരിത്രപരമായ ആശങ്കയാണ്.
അടുത്തിടെ, ചൈന താലിബാൻ നേതാക്കളെ വളർത്തുന്നുണ്ടായിരുന്നു. അവരുടെ വിദേശകാര്യ മന്ത്രി വാങ് യി കഴിഞ്ഞ മാസം അഫ്ഗാൻ താലിബാന്റെ രാഷ്ട്രീയ മേധാവി മുല്ല അബ്ദുൽ ഗനി ബരാദറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വർഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും താലിബാനെ പിന്തുണയ്ക്കുന്ന പാകിസ്താനെക്കുറിച്ചും പരിശോധിക്കേണ്ടതുണ്ട്. യുഎസിന്റെ നിരാശയ്ക്ക് ശേഷം മേഖലയിൽ കൂടുതൽ പ്രാധാന്യമുള്ള പങ്ക് നേടാനുള്ള സാഹചര്യങ്ങൾ പാകിസ്താൻ വിനിയോഗിക്കും.
ചൈനയുമായുള്ള പാക്കിസ്ഥാന്റെ അടുത്ത ബന്ധവും അമേരിക്കയുമായുള്ള വിഘടിച്ച ബന്ധവും ഇത് സംബന്ധിച്ച് പ്രസക്തമാവുന്നു.
Read More: അഫ്ഗാനിസ്ഥാൻ: അവകാശങ്ങൾക്കായി തെരുവിൽ പ്രതിഷേധിച്ച് വനിതകൾ-വീഡിയോ
അഫ്ഗാനിസ്ഥാനിൽ തന്നെ, താലിബാൻ തങ്ങൾ മാറിയെന്നും, രക്തരൂക്ഷിതമായ വംശീയവും ഗോത്രപരവുമായ ഭിന്നതകൾ നിറഞ്ഞ ഒരു രാജ്യത്ത് സമവായ ഭരണം സ്ഥാപിക്കാൻ ശ്രമിക്കുമെന്നുമുള്ള ധാരണകൾക്ക് അനുസൃതമായി മുന്നോട്ട് പോയേക്കാം.
മിഡിൽ ഈസ്റ്റിൽ ഇത് എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും?
അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവയുടെ പതിപ്പായ സംഘടനകളെ താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിൽ സ്വയം പുനസ്ഥാപിക്കാൻ അനുവദിക്കുമോ? താലിബാൻ തീവ്രവാദത്തിന്റെ സ്‌പോൺസറായി വീണ്ടും ഉയർന്നുവരുമോ? കറുപ്പ് വ്യാപാരത്തിൽ അഫ്ഗാനിസ്ഥാനെ ഒരു വലിയ വിളനിലമായി ഉപയോഗിക്കാൻ ഇത് അനുവദിക്കുമോ?
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, താലിബാൻ അതിന്റെ രീതികൾ മാറ്റുകയും അയൽ രാജ്യങ്ങൾക്കും മേഖലയ്ക്കും പൊതുവെ ഒരു ഭീഷണിയാകാത്ത വിധത്തിൽ പെരുമാറുകയും ചെയ്യുമോ?
അമേരിക്കയുടെ വീക്ഷണകോണിൽ നിന്ന്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പുറത്തുകടക്കൽ, ഇറാനുമായുള്ള ആണവക്കരാരിനൊപ്പം പൂർത്തീകരിക്കാനാവാത്ത മിഡിൽ ഈസ്റ്റ് ദൗത്യങ്ങളുടെ ഭാഗമാവുന്നു. ഇസ്രായേൽ-പലസ്തീൻ തർക്കം പരിഹരിക്കാനാവാത്തതിനെ മാറ്റിനിർത്തിയാലുള്ള കാര്യമാണ് അത്.
ഇറാനിലെ നേതൃത്വത്തേക്കാൾ അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളിൽ കൂടുതൽ താൽപ്പര്യമുള്ള ഒരു കക്ഷി ഉണ്ടായിരിക്കില്ല. അഫ്ഗാനിസ്ഥാനിലെ ഷിയാ ജനതയോട് താലിബാൻ മോശമായി പെരുമാറുന്നതിൽ ഇറാന്റെ ഉത്കണ്ഠ കണക്കിലെടുക്കുമ്പോൾ താലിബാനുമായുള്ള ഇറാന്റെ ബന്ധം ചില സമയങ്ങളിൽ ദുർബലമായിരുന്നു എന്ന് കാണാം.
ഷിയ ഇറാനും സുന്നി മതമൗലികവാദികളായ താലിബാനും സ്വാഭാവിക പങ്കാളികളല്ല.
കൂടുതൽ ദൂരേക്ക് പോവുമ്പോൾ, അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഗൾഫ് രാജ്യങ്ങളുടെ ശ്രദ്ധ ആകർഷിക്കും. പരാജയപ്പെട്ട ഘനി സർക്കാരുമായുള്ള സമാധാന ചർച്ചയിൽ ഖത്തർ താലിബാന് നയതന്ത്ര താവളമൊരുക്കിയിരുന്നു. അമേരിക്കയുടെ കീഴിലുള്ള ഈ സമാധാന ദൗത്യം, താലിബാൻറെ സ്വന്തം അധികാരത്തിൽ തിരിച്ചെത്താനുള്ള അഭിലാഷത്തിന്റെ ഒരു ഭാഗം ആണെന്ന് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു.
സൗദി അറേബ്യ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ സംഭവവികാസങ്ങളിൽ അസ്വസ്ഥരാകും. കാരണം ഈ മേഖലയിലെ അമേരിക്കൻ അധികാരത്തെ ദുർബലപ്പെടുത്തുന്നത് സൗദിയുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമല്ല. എന്നാൽ സൗദിക്ക് താലിബാനുമായി അവരുടെ ദീർഘകാല ബന്ധങ്ങളുണ്ട്.
സൗദി അറേബ്യൻ വിദേശനയം
സാധാരണമായി നോക്കുമ്പോൾ, ഈ മേഖലയിൽ അമേരിക്ക നിലകൊള്ളുന്നത് അതിന്റെ മിതമായ അറബ് സഖ്യകക്ഷികളെ ആശങ്കപ്പെടുത്തുന്നു. ഇതിൽ ഈജിപ്തും ജോർദാനും ഉൾപ്പെടുന്നു. ഇരു രാജ്യത്തും, താലിബാന്റെ സ്വന്തം പതിപ്പുകൾ മറഞ്ഞിരിക്കുന്നതിനാൽ, അഫ്ഗാനിസ്ഥാനിലെ സംഭവങ്ങൾ അവർക്ക് നല്ല വാർത്തയല്ല.
അഫ്ഗാനിസ്ഥാനിലെ താലിബാൻറെ വിജയം മിഡിൽ ഈസ്റ്റിലെ ഏറ്റവും സംഘർഷഭരിതമായ കോണിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇറാഖിലും സിറിയയുടെ ചില ഭാഗങ്ങളിലും യുഎസ് സൈനിക സാന്നിധ്യം നിലനിർത്തുന്നുണ്ട്. അവിടെ അഫ്ഘാനിലെ സ്ഥിതിഗതികൾ ബാധിക്കും.
എല്ലാ അർത്ഥത്തിലും ഒരു പരാജയപ്പെട്ട രാജ്യമായി മാറിയ ലെബനനിൽ, അഫ്ഗാനിസ്ഥാൻറെ പരാജയം സാഹചര്യം കൂടുതൽ മോശമാക്കും.
ഇസ്രായേൽ അതിന്റെ പ്രധാന സഖ്യകക്ഷി അനുഭവിച്ച തിരിച്ചടിയുടെ പ്രത്യാഘാതങ്ങൾ കണക്കാക്കിലെടുക്കും. മിഡിൽ ഈസ്റ്റിലെ വർദ്ധിച്ച അസ്ഥിരത ഇസ്രായേലിന് പ്രയോജനകരമാണെന്ന് തോന്നുന്നില്ല.
ഈ അടുത്ത ഘട്ടത്തിൽ, മിഡിൽ ഈസ്റ്റിനോടുള്ള പ്രതിബദ്ധത സൂക്ഷിക്കുന്നത് ഒഴികെ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും അമേരിക്ക പിൻവാങ്ങുമെന്നതിൽ സംശയമില്ല. വേദനാജനകമായ അഫ്ഗാനിസ്ഥാൻ അനുഭവത്തിൽ നിന്ന് എന്ത് പാഠങ്ങൾ പഠിക്കാനാകുമെന്ന് യുഎസിന് പ്രതിഫലിപ്പിക്കാനുള്ള സമയമാണിത്.
അമേരിക്കയെയും അതിന്റെ സഖ്യകക്ഷികളെയും സംബന്ധിച്ചിടത്തോളം പരമപ്രധാനമായിരിക്കേണ്ട ഒരു പാഠം “പരാജയപ്പെട്ട രാഷ്ട്രങ്ങളോടുള്ള” യുദ്ധങ്ങൾ നഷ്ടമുണ്ടാക്കുന്ന കാര്യമാണ് എന്നതാണ്.