പുതിയൊരു ജീവിവര്‍ഗ്ഗത്തെ കണ്ടെത്തി, ട്വിറ്ററില്‍ നിന്ന്

ലാബൗള്‍ബെനിയല്‍സ് എന്ന വര്‍ഗത്തില്‍പ്പെട്ടവയാണ് ട്രോഗ്ലോമൈക്കെസ് ട്വിറ്റേറികള്‍

troglomyces twitteri, mycokeys, mycokeys journal, north american millipede, cambala annulata, express explained

ട്വിറ്ററില്‍ നിന്നുമൊരു ജീവിയെ കണ്ടെത്തി. പരാദ ഫംഗസിനെയാണ് ഗവേഷകര്‍ കണ്ടെത്തിയതെന്ന് മൈകോകീസ് എന്ന മാസികയില്‍ വിവരിക്കുന്നു. പേര് ട്രോഗ്ലോമൈകസ് ട്വിറ്റേറി.

സംഭവമിങ്ങനെ

ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ നാച്ച്വറല്‍ ഹിസറ്റ്‌റി മ്യൂസിയത്തിലെ ബയോളജിസ്റ്റും അസോസിയേറ്റ് പ്രൊഫസറുമായ അനാ സോഫിയ റെബൊലീറ ട്വീറ്റുകള്‍ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അവര്‍ വടക്കേ അമേരിക്കന്‍ തേരട്ടയുടെ (കംബാല അന്നുലറ്റ) പടം അവരുടെ കണ്ണിലുടക്കിയത്. എന്റമോളജിസ്റ്റായ ഡെറെക് ഹെന്നെന്‍ 2018-ല്‍ ട്വീറ്റ് ചെയ്ത പടമായിരുന്നു. അദ്ദേഹമിപ്പോള്‍ വിര്‍ജിനിയ ടെക്കില്‍ പിഎച്ച് ഡി ചെയ്യുന്നു. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവര്‍ അദ്ദേഹത്തിന് ചെയ്യുന്ന ട്വീറ്റുകള്‍ക്ക് മറുപടിയായി തേരട്ടകളുടെ ഫോട്ടോകള്‍ അയക്കുമായിരുന്നു. ഓഹിയോയില്‍ നിന്നുള്ള തേരട്ടയുടെ പടം അദ്ദേഹം എന്റമോളജി വിദ്യാര്‍ത്ഥിയായ കെന്‍ഡല്‍ ഡേവിസിനാണ് ട്വീറ്റ് ചെയ്തിരുന്നത്.

Read Also: കേരളത്തിൽ 11 പേർക്ക് കൂടി കോവിഡ്-19; എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവർ

“(ഞാനടക്കം) എല്ലാവര്‍ക്കും അതൊരു സാധാരണ തേരട്ടയാണ്. നിങ്ങള്‍ @SReboleira (അനാ സോഫിയയുടെ ഹാന്‍ഡില്‍) ആണെങ്കില്‍ നിങ്ങള്‍ക്ക് അത്ഭുതകരമായ ഉള്‍ക്കാഴ്ചയും ഒരു വളരെ ചെറിയ ഫംഗസിനെ കാണാനുള്ള അലൗകികമായ പ്രതിഭയുമുണ്ട്. ആരും കാണാത്ത ഒന്ന് അവര്‍ കണ്ടു,” വെള്ളിയാഴ്ച ഹെന്നെന്‍ ട്വീറ്റ് ചെയ്തു.

അന സോഫിയ കണ്ടത് കുറച്ച് ചെറിയ പൊട്ടുകളാണ്. “തേരട്ടയുടെ മുകളില്‍ ഫംഗസ് പോലുള്ള എന്തോ ഒന്ന് എനിക്ക് കാണാന്‍ കഴിഞ്ഞു. അതുവരെ, ഈ ഫംഗസ് അമേരിക്കന്‍ തേരട്ടകളുടെ മുകളില്‍ കണ്ടെത്തിയിട്ടില്ലായിരുന്നു,” കോപ്പന്‍ഹേഗന്‍ സര്‍വകലാശാല പുറത്തുവിട്ട അനയുടെ പ്രസ്താവന പറയുന്നു.

തിരച്ചിലും കണ്ടെത്തലും

അന സോഫിയ ഈ ചിത്രം സഹപ്രവര്‍ത്തകനായ ഹെന്‍ട്രിക് ഇംഗ്‌ഹോഫിനെ കാണിച്ചു. “ഇരുവരും മ്യൂസിയത്തിലെ ശേഖരത്തിലേക്ക് ഓടി. പരിശോധന ആരംഭിച്ചു,” അന സോഫിയ പറയുന്നു. മ്യൂസിയത്തില്‍ തേരട്ടകളുടേയും ഷ്ടപദങ്ങളുടേയും വലിയൊരു ശേഖരമുണ്ട്.

ഈ ശേഖരത്തില്‍ വളരെക്കുറച്ചു മാത്രമുള്ള അമേരിക്കന്‍ തേരട്ടകളുടെ സ്‌പെസിമെനുകളില്‍ പലതിലും ഇതേ ഫംഗസിനെ കണ്ടെത്തി. ഈ ഫംഗസുകളെ നേരത്തെ വര്‍ഗീകരിച്ചിരുന്നില്ല. പാരീസിലെ മ്യൂസിയം നാഷണല്‍ ദെഹിസ്റ്റോറെ നാച്ച്വറെല്ലെയില്‍ സ്‌പെസിമെനുകള്‍ പുതിയ ജീവിവര്‍ഗത്തിന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചു.

ബാഴ്‌സലോണയിലെ സര്‍വകലാശാലയിലെ സെര്‍ജി സാന്റാമരിയയും ഹെന്‍ട്രികും അനയും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്.

ലാബൗള്‍ബെനിയല്‍സ് എന്ന വര്‍ഗത്തില്‍പ്പെട്ടവയാണ് ട്രോഗ്ലോമൈക്കെസ് ട്വിറ്റേറികള്‍. അവ ഷട്പദങ്ങളേയും തേരട്ടകളേയും ആക്രമിക്കുന്ന ചെറിയ ഫംഗസുകളാണ്. ചെറിയ ലാര്‍വേ പോലുണ്ടാകും. ആതിഥേയ ജീവിയുടെ പുറത്ത് ഈ ഫംഗസ് ജീവിക്കും. ഈ കേസില്‍, തേരട്ടയുടെ പ്രത്യുല്‍പാദന അവയവത്തിലാണ് ട്വിറ്റേറി ജീവിക്കുന്നത്.

Read in English: Explained: A new species discovered on Twitter, named after Twitter

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Explained a new species discovered on twitter named after twitter

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express